കൊട്ടാരക്കരയിലും പത്തനാപുരത്തും അഞ്ചക്ക ഭൂരിപക്ഷം; ആത്മവിശ്വാസത്തിൽ സി.പി.എം, കോഴിക്കോട് കടുത്ത പോരാട്ടം

APRIL 13, 2026, 8:52 AM

കൊല്ലം ജില്ലയിൽ ഏഴ് മുതൽ ഒമ്പത് മണ്ഡലങ്ങളിൽ വരെ വിജയസാധ്യതയുണ്ടെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്. കൊട്ടാരക്കരയിലും പത്തനാപുരത്തും അഞ്ചക്ക ഭൂരിപക്ഷത്തോടെ മികച്ച വിജയം പ്രതീക്ഷിക്കുമ്പോൾ, കൊല്ലം മണ്ഡലത്തിൽ 3000 മുതൽ 5000 വരെ വോട്ടുകളുടെ ഭൂരിപക്ഷം പാർട്ടി ഉറപ്പിക്കുന്നു.

ചവറ, കുന്നത്തൂർ എന്നിവിടങ്ങളിൽ ഇഞ്ചോടിഞ്ച് മത്സരമാണ് നടന്നതെങ്കിലും പുനലൂരിൽ വൻ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുണ്ട്. കുണ്ടറയിലും കരുനാഗപ്പള്ളിയിലും യു.ഡി.എഫിന്റെ ഭൂരിപക്ഷം കുറയ്ക്കാൻ സാധിക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.

അതേസമയം, കോഴിക്കോട് ജില്ലയിൽ നാല് മണ്ഡലങ്ങളിൽ മാത്രമാണ് സി.പി.എം വിജയസാധ്യത കൽപ്പിക്കുന്നത്. ബേപ്പൂർ, ബാലുശ്ശേരി, കോഴിക്കോട് നോർത്ത്, എലത്തൂർ എന്നീ സീറ്റുകളിൽ ജയം ഉറപ്പാണെന്ന് കരുതുമ്പോൾ വടകര, കൊടുവള്ളി, കോഴിക്കോട് സൗത്ത്, നാദാപുരം എന്നീ മണ്ഡലങ്ങളിൽ പരാജയഭീതിയുണ്ട്. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ കടുത്ത പോരാട്ടമാണ് നടന്നതെന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ.

vachakam
vachakam
vachakam

പാലക്കാട് ജില്ലയിൽ തങ്ങളുടെ സിറ്റിംഗ് സീറ്റുകൾ നിലനിർത്തുമെന്നും പത്ത് മണ്ഡലങ്ങളിലും ജയം ഉറപ്പാണെന്നും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അവകാശപ്പെടുന്നു. മന്ത്രി എം.ബി. രാജേഷും വി.ടി. ബൽറാമും തമ്മിൽ ശക്തമായ പോരാട്ടം നടന്ന തൃത്താലയിൽ വിജയം ഉറപ്പാണെന്ന് പാർട്ടി കണക്കുകൂട്ടുന്നു.

എങ്കിലും, യു.ഡി.എഫ് കൈവശം വെച്ചിരിക്കുന്ന പാലക്കാട്, മണ്ണാർക്കാട് മണ്ഡലങ്ങൾ തിരിച്ചുപിടിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ പാർട്ടിക്ക് ഇപ്പോഴും സംശയമുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam