കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോയ്ക്ക് 'സ്വര്‍ണ്ണക്കള്ളന്‍' എന്ന അടിക്കുറിപ്പ് നല്‍കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് 19കാരനെതിരെ കേസ്.
കൂത്തുപറമ്പ് പാച്ചപ്പൊയ്ക സ്വദേശി ടിഎ അനുനന്ദിനെതിരെയാണ് കണ്ണൂര്‍ സൈബര്‍ പൊലീസ് കേസെടുത്തത്.
ടി. സുധീര്‍ നല്‍കിയ പരാതിയിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. പ്രിയദര്‍ശിനി ഓലയിക്കര എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സ്വര്‍ണക്കള്ളന്‍ എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രിയുടെ ഫോട്ടോ പോസ്റ്റ് ചെയ്ത് പ്രചരിപ്പിച്ച് മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനും മനപ്പൂര്‍വം ലഹളയുണ്ടാക്കാനും ശ്രമിച്ചു എന്ന് എഫ്‌ഐആറില്‍ പറയുന്നു.
പരാതിക്കാരനും സിപിഎം പ്രവര്‍ത്തകര്‍ക്കും മാനസിക വിഷമമുണ്ടായെന്നും എഫ്‌ഐആറില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
