ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ ചീട്ടുകളി മത്സരം മാർച്ച് 7 ശനിയാഴ്ച്ച

MARCH 3, 2026, 11:19 PM

ഷിക്കാഗോ: ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ ചീട്ടുകളി മത്സരം മാർച്ച് 7 ശനിയാഴ്ച രാവിലെ 8.30 മുതൽ ഡെസ്‌പ്ലെയിൻസിലുള്ള ക്‌നാനായ സെന്ററിൽ നടത്തപ്പെടും. ഒമ്പത് മണിക്ക് രജിഷ്ട്രേഷൻ നടപടികൾ ആരംഭിച്ച് 10.30ന് ആദ്യ ഗെയിമുകൾ ആരംഭിക്കത്തക്ക വിധത്തിലാണ് ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്.

ചീട്ടുകളി മത്സരങ്ങൾക്ക് ജനകീയ മുഖം സമ്മാനിച്ചുകൊണ്ട് വിപ്ലവകരമായ മാറ്റങ്ങൾ മലയാളി സമൂഹത്തിൽ കൊണ്ടുവന്ന സോഷ്യൽ ക്ലബ്ബിന്റെ തുടർച്ചയായ 13-ാമത് വാർഷിക നാഷണൽ ചീട്ടുകളി മത്സരമാണ് ക്‌നാനായ സെന്ററിൽ വച്ച് നടത്തപ്പെടുന്നത്.

സിറിയക്ക് കൂവക്കാട്ടിൽ സ്‌പോൺസർ ചെയ്യുന്ന 1501 ഡോളറും കെ.കെ. ചാണ്ടി കൂവക്കാട്ടിൽ മെമ്മോറിയൽ എവറോളിങ്ങ് ട്രോഫിയുമാണ് 28 (ലേലം) ന് ഒന്നാം സമ്മാനമായി ലഭിക്കുക. കൈരളി ഫുഡ് സ്‌പോൺസർ ചെയ്യുന്ന 751 ഡോളറും എവറോളിംഗ് ട്രോഫിയും രണ്ടാം സമ്മാനമായും, സജി മുല്ലപ്പള്ളി സ്‌പോൺസർ ചെയ്യുന്ന 501 ഡോളറും എവറോളിംഗ് ട്രോഫിയും മൂന്നാം സമ്മാനമായും, ജോയി നെല്ലാമറ്റം സ്‌പോൺസർ ചെയ്യുന്ന 251 ഡോളറും ട്രോഫിയും നാലാം സമ്മാനമായും വിജയികൾക്ക് സമ്മാനിക്കും.

vachakam
vachakam
vachakam

vachakam
vachakam
vachakam

റമ്മി വിഭാഗത്തിൽ ഒന്നാം സമ്മാനമായി വിജയിക്ക് ലഭിക്കുക ബിജു പൂത്തുറയിൽ സ്‌പോൺസർ ചെയ്യുന്ന 1501 ഡോളറും മാത്യു പൂത്തുറയിൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയുമായിരിക്കും. സിറിൽ പെരിങ്ങേലിൽ സ്‌പോൺസർ ചെയ്യുന്ന 751 ഡോളറും എവറോളിംഗ് ട്രോഫിയും രണ്ടാം സമ്മാനമാണ്, ക്ലിയർ ടാക്‌സ് കൺസൾട്ടിങ് സ്‌പോസർ ചെയ്യുന്ന 501 ഡോളറും ട്രോഫിയും മൂന്നാം സമ്മാനമാണ് സൈമൺ ചക്കാലപ്പടവിൽ സ്‌പോൺസർ ചെയ്യുന്ന 251 ഡോളറും ട്രോഫിയും നാലാം സമ്മാനമാണ് വിജയികൾക്ക് ലഭിക്കും.

ക്ലബ്ബ് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ, വൈസ് പ്രസിഡന്റ് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കൽ, ട്രഷറർ ബിജോയി കാപ്പൻ, ജോയിന്റ് സെക്രട്ടറി തോമസ് പൂത്തേട്ട് എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മറ്റിയും മനോജ് അമ്മായിക്കന്നേൽ (ലേലം കോർഡിനേറ്റർ), പ്രസാദ് വെള്ളിയാൻ (റമ്മി കോർഡിനേറ്റർ), ടെക്ക്‌നിക്കൽ കോർഡിനേറ്റർമാരായ മനോജ് വഞ്ചിയിൽ, അഭിലാഷ് നെല്ലാമറ്റം എന്നിവരടങ്ങിയ ടൂർണമെന്റ് കമ്മറ്റിയുമാണ് ഇത്തവണത്തെ ചീട്ടുകളി മത്സരത്തിന് ചുക്കാൻ പിടിക്കുന്നത്.

നോർത്ത് അമേരിക്കയുടെ വിവിധ നഗരങ്ങളിൽ നിന്നുമായി എത്തുന്ന എല്ലാ ചീട്ടുകളി പ്രേമികളെയും സോഷ്യൽ ക്ലബ്ബിന്റെ പതിമൂന്നാമത് ചീട്ടുകളി മതസരത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ടൂർണമെന്റ് കമ്മറ്റിക്ക് വേണ്ടി പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ അറിയിച്ചു.

vachakam
vachakam
vachakam

അനിൽ മറ്റത്തിക്കന്നേൽ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam