ന്യൂജേഴ്‌സി: പരിശുദ്ധ അന്ത്യോഖ്യൻ സിംഹാസനത്തിൽ കീഴിലുള്വ ആകമാന യാക്കോബായ സുറിയാനി സഭയുടെ അമേരിക്കൻ അതിഭദ്രാസനത്തിന്റെ 37-ാമത് യൂത്ത് ആന്റ് ഫാമിലി കോൺഫറൻസിൽ യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയുടെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ മുഖ്യ അതിഥിയായി പങ്കെടുക്കുന്നു.
ഈ വരുന്ന ജൂലായ് 22-ാം തീയതി മുതൽ 25 വരെ അമേരിക്കൻ അതിഭദ്രാസന ആസ്ഥാനത്ത് (236 Old Tappan Rd, Old Tappan, NJ) വച്ചാണ് ഈ വർഷത്തെ കോൺഫൻസ് നടക്കുന്നത്. ഭദ്രാസനത്തിലെ 100 ഓളം പള്ളികളിൽ നിന്നായി ആയിരത്തിൽപരം വിശ്വാസികൾ പങ്കെടുക്കുന്ന ഈ സമ്മേളനത്തിൽ ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു.
അമേരിക്കൻ അതിഭദ്രാസന മെത്രാപ്പോലീത്തായും പാത്രിയർക്കൽ വികാരിയുമായ യൽദോ മോർ തീത്തോസ് തിരുമേനിയും, ഭദ്രാസന സെക്രട്ടറി റവ. ഫാദർ പോൾ തോട്ടക്കാട്ട്, ഭദ്രാസന ട്രഷറാർ സിമി ജോസഫ്, ജോയിന്റ് സെക്രട്ടറി റവ. ഫാദർ ബെൽസൻ കുര്യാക്കോസ്, ജോയിന്റ് ട്രഷറാർ ബോബി കുര്യാക്കോസ്, കൗൺസിൽ അംഗങ്ങൾ എന്നിവർ ചേർന്ന് ശ്രേഷ്ഠ ബാവയെ സ്വീകരിക്കാന വിപുലമായ ഒരുക്കങ്ങളാണ് നടത്തി വരുന്നത്.
ഭദ്രാസന ആസ്ഥാനത്തു വച്ച് നടക്കുന്ന ഈ ഫാമിലി കോൺഫറൻസിന്റെ മുഖ്യ അതിഥിയായിരിക്കും ശ്രേഷ്ഠ ബാവ. സ്ഥാനാരോഹണത്തിന് ശേഷം അമേരിക്കയിൽ ആദ്യമായി വരുന്ന ശ്രേഷ്ഠ ബാവക്ക് വൻ സ്വീകരണമാണ് ഭദ്രാസനാധിപൻ യൽദോ മോർ തീത്തോസ് തിരുമേനിയും കൗൺസിൽ അംഗങ്ങളും ചേർന്ന് ഒരുക്കിയിരിക്കുന്നത്.
ഇതോടനുബന്ധിച്ച് 22-ാം തീയതി വൈകിട്ട് നടക്കുന്ന അനുമോദന സമ്മേളനത്തിലും ബാങ്ക്വറ്റ് റിസബ്ഷനിലും ശ്രേഷ്ഠ ബാവയോടൊപ്പം വിവിധ സഭ മേലദ്ധ്യക്ഷന്മാരും, സ്റ്റേറ്റ്/കൗണ്ടി പ്രതിനിധികളും സാമൂഹിക പ്രവർത്തകരും പങ്കെടുക്കുന്നതാണ്.
ഈ സ്വീകരണവും കുടുംബസംഗമവും ചരിത്ര വിജയമാക്കി മാറ്റുവാൻ നിങ്ങളേവരുടേയും സാന്നിദ്ധ്യവും സഹകരണവും ഉണ്ടാകണമെന്ന് ജനറൽ കൺവീനർ റവ ഫാദർ പോൾ തോട്ടക്കാട്ട് (917-291-7887), ജോയിന്റ് കൺവീനർ സിമി ജോസഫ് (973-870-1720) കൗൺസിൽ അംഗങ്ങൾ എന്നിവർ അറിയിച്ചു.
വർഗീസ് പാലമലയിൽ പി.ആർ.ഒ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
