ഫ്ളോറിഡ: പ്രതീക്ഷകള്‍ക്ക് വഴിയില്ലാതെ ബന്ധപ്പെട്ടവര്‍ പരിഹാര മാര്‍ഗങ്ങള്‍ക്ക് വശംവദരാവാതെ കേരളത്തിലെ സ്വകാര്യ ആശുപത്രി നേഴ്സുമാരുടെ സമരം അനിശ്ചിതമായി നീണ്ടുപോവുന്ന ദുഖകരമായ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഫോമായുടെ 2026-'28 ഭരണ സമിതിയിലേയ്ക്ക് ജനവിധി തേടുന്ന 'ടീം പ്രോമീസ്' പ്രതികരിച്ചു. അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ നെടുംതൂണ് നേഴ്സുമാരാണ്. കഠിനാധ്വാനവും അര്‍പ്പണ ബോധവുമാണ് അവരുടെ മുഖമുദ്രയെന്നിരിക്കെ നമ്മുടെ നാട്ടിലെ നേഴ്സുമാരായ സഹോദരീ സഹോദരന്മാരുടെ ജീവല്‍ പ്രശ്നം 'ടീം പ്രോമീസ്' വളരെ ഗൗരവത്തോടെ കാണുന്നുവെന്നും അവരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നുവെന്നും പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മാത്യു വര്‍ഗീസ് വ്യക്തമാക്കി.
കേരള ഹൈക്കോടതിയുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും കടുത്ത സമരത്തിലേയ്ക്കവര്‍ നീങ്ങിയത്. നേഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച് ധാരണയാകാത്ത 26 ആശുപത്രികളിലാണ് സമരം. നേഴ്സുമാരുടെ സമരം മനുഷ്യാവകാശവും തൊഴില്‍ മാന്യതയും ആരോഗ്യ സംവിധാനത്തിന്റെ ഭാവിയും ചോദ്യം ചെയ്യുന്ന ഒരു വലിയ സാമൂഹിക പോരാട്ടമാണെന്ന് മാത്യു വര്‍ഗീസ് പറഞ്ഞു. കേരളത്തിലെ ആരോഗ്യ മേഖലയുടെ നട്ടെല്ലായ നേഴ്സുമാര്‍ ഇന്ന് അവരുടെ അടിസ്ഥാന അവകാശങ്ങള്‍ക്കായി സമരത്തിലേക്ക് നീങ്ങേണ്ടിവന്നത് അത്യന്തം ദൗര്‍ഭാഗ്യകരമാണ്. രോഗികളുടെ ജീവന് രക്ഷിക്കാന്‍ ദിനവും രാത്രിയും അര്‍പ്പണബോധത്തോടെ സേവനം ചെയ്യുന്ന നേഴ്സുമാര്‍ക്ക് ലഭിക്കേണ്ട മാന്യമായ വേതനവും സുരക്ഷിതമായ ജോലി സാഹചര്യങ്ങളും മനുഷ്യസഹജമായ പരിഗണനയും ഇന്നും ഉറപ്പായിട്ടില്ലെന്നത് പ്രതിഷേധാര്‍ഹമാണ്.
തങ്ങള്‍ നേരിടുന്ന ചൂഷണവും അനീതിയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലോകത്തെ വിറപ്പിച്ച് ഇറാന്റെ ആണവ നീക്കം; യുറേനിയം ശേഖരം വർദ്ധിപ്പിച്ച് തിരിച്ചടിക്കാൻ ഇറാൻ,
ലക്ഷ്യം തെറ്റില്ല, ഏതു നിമിഷവും ആക്രമണം; ചർച്ചകൾ പരാജയപ്പെട്ടതോടെ ഇറാന് കടുത്ത മുന്നറിയിപ്പുമായി
അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടു; ഹോർമുസ് കടലിടുക്കിൽ ഉപരോധം പ്രഖ്യാപിച്ച് പ്രസിഡന്റ് ട്രംപ്
ഇറാനെതിരെ കടുത്ത നീക്കവുമായി അമേരിക്ക; നാവിക ഉപരോധം ഏർപ്പെടുത്തിയേക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ