പുലിറ്റ്‌സർ ജേതാവ് - നോവൽ 20 - കടൽപരപ്പിലെ ബ്ലാക്ക്ഔട്ട് നിഗൂഢത, 17 മിനിറ്റ്

FEBRUARY 18, 2026, 1:56 AM

കഥ ഇതുവരെ: കെന്നഡി ജൂനിയർ പറത്തിയ വിമാനം തകർന്ന് വീണു. അതുമായി ബന്ധപ്പെട്ട് ചില അത്യാഹിതങ്ങൾ സംഭവിക്കുന്നു. അതിന്റെ അന്വേഷണത്തിലാണ് റിപ്പോർട്ടർ റോബിൻസ്. അങ്ങിനെ അയാൾ കെനിയായൽ എത്തി. അവിടത്തെ ദരിദ്ര്യം ഭയാനകമായിരുന്നു. ആ അനുഭവം നേരിട്ടറിയാൻ അയാൾ ഒരു ചരക്കുകപ്പലിൽ രഹസ്യമായി കയറി. ആ യാത്ര അയാളെ വലിയൊരു അപകടത്തിലേക്കെത്തിച്ചു. ഒടുവിൽ അയാൾക്ക് നടുക്കടലിലേക്ക് ചാടേണ്ടിവന്നു. തുടർന്നു വായിക്കുക.

ഇന്ത്യൻ മഹാസമുദ്രത്തിൽ സന്ധ്യ പതിയെ ചാഞ്ഞിറങ്ങുകയായിരുന്നു. കടലിന്റെ മേൽപ്പുറത്ത് ഓറഞ്ച് നിറവും ഇരുണ്ട നീലയും തമ്മിൽ ചേർന്നൊരു വിചിത്രമായ ശാന്തത വിരിഞ്ഞുനിന്നു. ആ ശാന്തത, എന്നാൽ, ഒരു ഭീഷണിയെ മറച്ചുവെച്ച മൂടുപടമായിരുന്നു. അതിന്റെ ആഴം അപ്പോൾ ആരും തിരിച്ചറിഞ്ഞില്ല.

റോബിൻസ് കടലിലേക്ക് ചാടിയ നിമിഷം മുതൽ സമയം മറ്റൊരു താളത്തിലേക്ക് വഴുതിപ്പോയതുപോലെ തോന്നി. ശരീരത്തെ തട്ടി കയറിയ കടൽവെള്ളം മഞ്ഞുപോലെ കുത്തിയിറങ്ങി. മുകളിലെ ലോകം അപ്പോൾ മങ്ങിയ ശബ്ദങ്ങളായി മാത്രം അവശേഷിച്ചു.അടിയൊഴുക്ക് സാധാരണമല്ലായിരുന്നു. അസാധാരണമായ വേഗതയിൽ അത് അവനെ വലിച്ചിഴച്ചു.

vachakam
vachakam
vachakam

പടിഞ്ഞാറൻ ദിശയിൽ നിന്ന് തണുത്തൊരു പ്രവാഹം പെട്ടെന്നുണ്ടായതുപോലെ ശക്തിയാർജ്ജിച്ചു. 2002ലെ ശീതകാല സീസണിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ രേഖപ്പെടുത്തിയ അപൂർവ്വ ഹിമപ്രവാഹ വ്യതിയാനത്തിന്റെ ക്രൂരമായ പ്രതിഫലനം തന്നെയായിരുന്നു അത്.

ഡെക്കിൽ, ബേസിൽ ശ്വാസംമുട്ടി നിൽക്കുകയായിരുന്നു. അവന്റെ കണ്ണുകൾ കടലിന്റെ ഇരുണ്ട ചലനത്തിലേക്ക് തറഞ്ഞുനിന്നു. താഴെ, വെള്ളത്തിന്റെ പിടിയിൽ, റോബിൻസന്റെ ജീവൻ ഓരോ നിമിഷവും വഴുതിപ്പോകുന്നതായി ബേസിലിനു തോന്നി..!

അന്നേരം റഡാർ സ്‌ക്രീനിൽ ഒരു പുതിയ പ്രകാശബിന്ദു മിന്നിപ്പുറപ്പെട്ടു.

vachakam
vachakam
vachakam

സ്റ്റാർബോർഡ് സൈഡിൽ ഒരു വെസ്സൽ! വാച്ച് ഓഫീസറുടെ ശബ്ദം ബ്രിഡ്ജ് മുഴുവൻ മുഴങ്ങി കേട്ടു.

ഒരു നിമിഷം എല്ലാം നിശ്ചലമായതുപോലെ തോന്നി. കടൽ കൊള്ളക്കാർക്കു പോലും ഒരു വെപ്രാളം. എങ്കിലും അവരുടെ കൈകൾ വിറച്ചില്ല. മുൻകൂട്ടി അടയാളപ്പെടുത്തിയ കണ്ടെയ്‌നറുകൾ അവർ മിന്നൽവേഗത്തിൽ സ്വന്തം ബോട്ടിലേക്ക് മാറ്റിക്കൊണ്ടിരുന്നു.

അവ സാധാരണ ചരക്കുകളല്ലായിരുന്നു. ക്യാപ്ടന് മാത്രം അറിയാവുന്ന സീരിയൽ നമ്പറുകളുള്ള, രേഖകളിൽ പോലും നിഴലായി മാത്രം നിലനിന്ന വസ്തുക്കൾ. അത് ജീവൻകൊടുത്തും പിടിച്ചുപറ്റാനായിരുന്നു അവർ വന്നത്.

vachakam
vachakam
vachakam

ഇതിനിടയിൽ, ദൂരെയൊരു കപ്പൽ. ആദ്യമത് പതിവ് ഗതിയിൽ സഞ്ചരിക്കുന്നതുപോലെ തോന്നി.

പക്ഷേ നിമിഷങ്ങൾക്കകം അതിന്റെ പാത അല്പം മാറി. ഇപ്പോൾ അത് നേരെ എംവി ഓഷ്യൻ മെറിഡിയൻ എന്ന കപ്പലിന്റെ ദിശയിലേക്ക് തിരിഞ്ഞുവരുന്നതായി വ്യക്തമായി.

ക്യാപ്ടൻ ഭയന്നില്ല. 

സിഗ്‌നൽ ഹോൺഫുൾ ബ്ലാസ്റ്റ്!

കപ്പലിന്റെ സൈറൺ ഇരുട്ടിനെ കീറിപ്പൊളിച്ചു. ഒരിക്കൽ..! രണ്ടുതവണ..!

മൂന്നുതവണ..!

എതിർ കപ്പലിൽ നിന്നൊന്നും പ്രതികരണമില്ല.

ഇതിനിടെ, കൊള്ളക്കാരിൽ ഒരാൾ കപ്പലിനകത്ത് കയറി ചില നിർണായക ഇലക്ട്രോണിക് ഉപകരണങ്ങളും നാവിഗേഷൻ ഘടകങ്ങളും കൈവശപ്പെടുത്തി. വെപ്രാളം ഉള്ളിലൊതുക്കി, പുറത്തൊന്നും പ്രകടമാക്കാതെ, കയർ ഏണിയിലൂടെ അവൻ ബോട്ടിലേക്ക് ഇറങ്ങി. എല്ലാം ഒരു ശ്വാസനേരംകൊണ്ട് തീർന്നു. പിന്നാലെ അവരുടെ ബോട്ട് മഞ്ഞിൻ മറവിൽ അലിഞ്ഞുമാറി.റഡാറിലെ സംഖ്യകൾ വേഗത്തിൽ താഴ്ന്നു. 100 മീറ്റർ..!80..! 60...!

ഹെഡ്ഓൺ കൊളീഷൻ സാധ്യത! നാവിഗേഷൻ ഓഫീസർ വിളിച്ചു.

ആ അവസാന നിമിഷത്തിൽ എതിർ കപ്പലിന്റെ ബ്രിഡ്ജിൽ ഒരു ആകസ്മിക തീരുമാനം. സ്റ്റിയറിംഗ് വീൽ പൂർണ്ണമായി തിരിഞ്ഞു. എൻജിനുകൾ കർക്കശമായി മുഴങ്ങി റിവേഴ്‌സിലേക്ക് തള്ളിയിടപ്പെട്ടു. വെള്ളം ഭീകരമായി ചിതറിപ്പറന്നു.

ഇരുകപ്പലുകളും അതിവേഗം തങ്ങളുടെ പാതകൾ തിരുത്തി ഒരു അദൃശ്യ രേഖയുടെ അതിരിൽ നിന്ന് ജീവൻ തിരികെ പിടിച്ചതുപോലെ. 

ബേസിൽ ബ്രിഡ്ജിലേക്ക് ഓടിയെത്തി. ക്യാപ്ടൻ ദീർഘമായൊരു ശ്വാസം എടുത്തുവിട്ടു. പക്ഷേ കണ്ണ് ഇപ്പോഴും റഡാറിൽ തന്നെ..!

അത് സാധാരണ കപ്പൽ അല്ല... ക്യാപ്ടൻ മന്ദമായി പറഞ്ഞു.

കാരണം അത് അവരുടെ കോൾസൈൻ വിളിച്ചില്ല. എഐഎസ് സിഗ്‌നൽ ഇല്ല. പല അടയാളങ്ങളും മങ്ങിയതും വ്യാജമെന്നപോലും തോന്നത്തക്കതുമാണ്.

****     ****     ***     ****

കടൽ  സാവകാശം ശാന്തമായി. പക്ഷേ ബേസിലിന്റെ ഉള്ളിൽ കൊടുങ്കാറ്റായിരുന്നു. റോബിൻസ് ജീവിച്ചിരിക്കുമോ? അവൻ എന്തിനാണ് ചാടിയത്? അവൻ എന്താണ് അറിഞ്ഞത്?

ക്യാപ്ടൻ ബ്രിഡ്ജിൽ നിന്നു ഇറങ്ങി, ശാന്തമായി പറഞ്ഞു:

പൈറസി റിപ്പോർട്ട് തയ്യാറാക്കൂ. കോർഡിനേറ്റ്‌സ് കുറിപ്പെടുക്കൂ, ഇൻഷുറൻസ് ഇൻഫോർമേഷൻ ചെയ്യാം.

ബേസിൽ അദ്ദേഹത്തെ നോക്കി. ഇത് യഥാർത്ഥ ഭയം അല്ല. ഇത് കണക്കുകൂട്ടൽ മാത്രം..!

ആ രാത്രി, എൻജിൻ റൂമിനടുത്തുള്ള കോംപാർട്ട്‌മെന്റിൽ, ബേസിൽ കണ്ടത്.

ഒരു സാറ്റലൈറ്റ് ഫോൺ.

ലോഗ് ബുക്ക് രേഖപ്പെടുത്തിയിട്ടില്ലാത്ത ഒരു കോളിന്റെ റെക്കോർഡ്.

ലക്ഷ്യസ്ഥാനം: മെഡിറ്ററേനിയൻ റിലേ.

***     ****      *****

ഇതേസമയം ന്യൂയോർക്കിലെ ദി വേൾഡ് ടൈംസിന്റെ എഡിറ്റോറിയൽ ഓഫീസ്. എക്‌സിക്യൂട്ടീവ് എഡിറ്റർ ജോർജ് ലൂക്കാസ് കമ്പ്യൂട്ടറിന്റെ സ്‌ക്രീനിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു.

റോബിൻസിന്റെ അവസാന എൻക്രിപ്റ്റഡ് സന്ദേശം സ്‌ക്രീനിൽ കിടപ്പുണ്ട്.

എനിക്ക് എന്തെങ്കിലും സംഭവിച്ചാലും ഇല്ലെങ്കിലും കപ്പലിലെ ചരക്ക് പരിശോധിക്കുക. അത് കടൽക്കൊള്ളയേക്കാൾ വലുതാണ്.

അടുത്ത സന്ദേശം.

കടൽ നിയമ വിദഗ്ധരുമായി ബന്ധപ്പെടു.

പനാമ രജിസ്ട്രി പരിശോധിക്കൂ.

ഇൻഷുറൻസ് അണ്ടർറൈറ്റർ അലേർട്ട് ചെയ്യൂ.

ഒരു ജൂനിയർ റിപ്പോർട്ടർ ആകാംക്ഷയോടെ ചോദിച്ചു:

നമുക്ക് റോബിൻസിനെ നഷ്ടപ്പെടുമോ..?

ലൂക്കാസ് മറുപടി പറഞ്ഞില്ല.

അയാൾ ജനലിന് പുറത്തേക്ക് നോക്കി. പിന്നെയൊരു സിഗരറ്റിന് തീകൊളുത്തി ഒന്നിരുത്തി വലിച്ച ശേഷം പറഞ്ഞു: അങ്ങിനെയൊന്നും സംഭവിക്കില്ല. അപ്പോൾ മാൻഹാറ്റന്റെ ലൈറ്റുകൾ തെളിഞ്ഞു തുടങ്ങിയിരുന്നു.

***      ****      ****

ഇന്ത്യൻ മഹാസമുദ്രത്തിന്റെ തിരമാലകൾ ഇപ്പോഴും കപ്പലിന്റെ ഇരുമ്പുപ്രതലത്തിൽ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നു. മൊംബാസ തുറമുഖം അകലത്തിൽ പ്രത്യക്ഷപ്പെട്ടു, ക്രെയിനുകൾ കറുത്ത ആകാശത്തേക്ക് വിരൽചൂണ്ടി നിൽക്കുന്ന ഭീമൻ സിലൂയറ്റുകൾ പോലെ. എംവി ഓഷ്യൻ മെറിഡിയൻ കപ്പൽ നങ്കൂരമിട്ട നിമിഷം തന്നെ കെനിയ പോർട്ട് അതോറിറ്റിയുടെ സ്പീഡ് ബോട്ടുകൾ കപ്പലിനെ സമീപിച്ചു.

ചുവന്ന ലൈറ്റുകൾ ചുറ്റിക്കറങ്ങുകയായിരുന്നു.

ആരും കപ്പലിൽ നിന്ന് പുറത്തേക്ക് പോകുന്നില്ല. ഈ കപ്പൽ താൽക്കാലികം ഞങ്ങളുടെ നിയന്ത്രണത്തിലാണ് ഉച്ചഭാഷിണിയിലൂടെ ആ ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങി. കസ്റ്റംസ്, മാരിടൈം പോലീസ്, ഇന്റലിജൻസ് യൂണിറ്റ് എല്ലാവരും കപ്പലിൽ കയറി. ചരക്കു കണ്ടെയ്‌നറുകൾ ഒന്നൊന്നായി തുറന്നു.

പിന്നെ അവ ഓരോന്നും  സ്‌കാൻ ചെയ്തു. ലോഡിംഗ് മാനിഫെസ്റ്റ് പരിശോധിച്ചു. ക്യാപ്ടന്റെ ലോഗ്ബുക്ക് ചോദ്യം ചെയ്തു. എല്ലാം നിയമാനുസൃതം.

പക്ഷേ..? ഒരു ചെറിയ വൈരുധ്യം. സാറ്റലൈറ്റ് ട്രാക്കിങ്ങിൽ 17 മിനിറ്റ് സിഗ്‌നൽ ബ്ലാക്ക്ഔട്ട്. അത് ആർക്കും വിശദീകരിക്കാനായില്ല. ക്യാപ്ടന്റെ കണ്ണുകളിൽ ആശങ്കയുടെ ചെറിയ തിളക്കം.

മൊംബാസ തുറമുത്തെ ചൂട് വായുവിൽ പോലും ഒരു ഉന്മാദമുണ്ടായിരുന്നു.

കപ്പൽ തടങ്കലിൽ തന്നെ..!

ക്യാപ്ടനെ ചോദ്യം ചെയ്യാനായി ഒരു മുറിയിലേക്ക് മാറ്റി.

മറ്റൊരു ഉദ്യോഗസ്ഥൻ തിടുക്കപ്പെട്ട് ആ മുറിയിലേക്ക് ഒരു പ്രിന്റ്ഔട്ട് കൊണ്ടുവന്ന് അത് മേശപ്പുറത്തേക്കിട്ടു. അതിൽ ചിലയിടത്ത് ചുവപ്പ് മാർക്കർ കൊണ്ട് വട്ടമിട്ടിരുന്നു:

17:03 സിഗ്‌നൽ നഷ്ടപ്പെട്ടു 17:20  സിഗ്‌നൽ പുനഃസ്ഥാപിച്ചു.

ഈ 17 മിനിറ്റിൽ എന്ത് സംഭവിച്ചു?

ക്യാപ്ടൻ വളരെ ശാന്തനായി പറഞ്ഞു: സാർ അതൊരു സാങ്കേതിക പിഴവ് മാത്രമാണ്.

അധികാരിയിൽ നിന്നും അത്രസുഖകരമല്ലാത്തൊരു ചിരി. എന്നിട്ട് ഗൗരവത്തിൽ പറഞ്ഞു:

അങ്ങിനെ പറഞ്ഞ് ഒഴിയാൻ നിങ്ങൾക്ക് കഴിയുകയില്ല. ക്യാപ്ടന്റെ കണ്ണുകളിൽ ഒരു മിന്നൽ. ഒരു നിമിഷം മാത്രം.

ബ്ലാക്ക്ഔട്ട് സമയത്ത് ഒരു ചെറു ബോട്ട് സമീപിച്ചിരുന്നതായി തീരസംരക്ഷണ റഡാർ രേഖയിൽ കാണുന്നു.

പറഞ്ഞല്ലോ, അത് കടൽകൊള്ളക്കാരുടേതായിരുന്നു. 

ക്യാപ്ടൻ അസ്വസ്ഥനായി..! 

എന്തുകൊണ്ട് കൊള്ളക്കാർ നിങ്ങളുടെ കപ്പലിനെ സമീപിക്കുമ്പോൾ ഒരുതരത്തിലുമുള്ള ചെറുത്തുനിൽപ്പ് നിങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. മാത്രമല്ല, ഇപ്പോൾ ഒരു കണ്ടെയ്‌നറിന്റെ തൂക്കം 480 കിലോ കുറവ്.

ക്രൂ ലിസ്റ്റിൽ ഒരു പേര് കൈയെഴുത്തിൽ ചേർത്തത് എന്തിന്?

ബ്ലാക്ക്ഔട്ടിനു മുമ്പ് ക്യാപ്ടന്റെ സാറ്റലൈറ്റ് ഫോൺ 42 സെക്കൻഡ് ആക്ടീവ്.

ക്യാപ്ടൻ നിങ്ങൾ സത്യം പറയു..., നിങ്ങൾ ആരോടാണ് സംസാരിച്ചത്..?

ഇതേസമയം തന്നെ ബേസിൽ മാത്യുവിനെ മറ്റൊരു മുറിയിൽ ചോദ്യം ചെയ്യുന്നു.

ക്യാപ്ടൻ ആരെയെങ്കിലും കപ്പലിൽ നിന്ന് നീക്കിയതായി നിങ്ങൾക്കറിയാമോ?

ബേസിൽ കണ്ണടച്ച് മറുപടി നൽകി:

ഞാൻ ഒന്നും കണ്ടിട്ടില്ല.

പക്ഷേ അവന്റെ കൈവിരലുകൾ വിറയ്ക്കുന്നു. തൊണ്ട വരളുന്നതുപോലെ

നിങ്ങൾ ബോധപൂർവ്വം ക്യാപ്ടനെ രക്ഷിക്കാൻ നോക്കുകയാണ്. ബേസിൽ അവരോട് കുടിക്കാൻ വെള്ളം വേണമെന്ന് പരവശതയോടെ പറയുന്നു.

****       ****       ****

ന്യൂയോർക്കിലെ പുലർച്ചെ. മഴയോടെ മങ്ങിയ ഗ്ലാസ് ജനലുകൾക്കപ്പുറം നഗരം ഉറക്കമൊഴിയുമ്പോൾ,  ദി വേൾഡ് ടൈംസിന്റെ എഡിറ്റോറിയൽ റൂം സജീവമായിരുന്നു. വെളുത്ത ബോർഡിൽ കറുത്ത മാർക്കറിൽ എഴുതിയിരുന്നു:

സമുദ്രത്തിലെ ബ്ലാക്ക്ഔട്ട് നിഗൂഢത 17 മിനിറ്റ്. എംവി ഓഷ്യൻ മെറിഡിയൻ ചരക്കുകപ്പൽ. ഒരു ക്യാപ്ടൻ. കാണതായത് നമ്മുടെ റിപ്പോർട്ടർ.

എക്‌സിക്യൂട്ടീവ് എഡിറ്റർ ജോർജ് ലൂക്കാസ് ഫയൽ അടച്ചു മേശമേൽ വെച്ചു. കണ്ണുകളിൽ ഉറച്ച നിലപാട്.

ഓഷ്യൻ ബ്ലാക്ക്ഔട്ട് മിസ്റ്ററിയുടെ മധ്യഭാഗത്തുള്ളത് ഭീകരനായ ക്യാപ്ടൻ ഈ ഹെഡ്‌ലൈൻ ഞാൻ ആഗ്രഹിക്കുന്നു, അദ്ദേഹം പറഞ്ഞു.

പക്ഷേ... സെൻസേഷൻ വേണ്ട. നമ്മൾക്ക് തെളിവ് വേണം.

മുറിയിൽ നിശ്ശബ്ദത.

ഇൻവെസ്റ്റിഗേറ്റീവ് ഡെസ്‌ക് എഡിറ്റർ സാവകാശം പറഞ്ഞു: ഞാനിപ്പോഴും സംശയിക്കുന്നത് ലിബിയൻ മാഫിയയെ തന്നെയാണ്. അവരറിയാതെ ക്യാപ്ടന് ഒന്നും ചെയ്യാൻ കഴിയുകയില്ല.

കെനിയയിലെ നമ്മുടെ ബ്യൂറോ അലർട്ടാണ്. രണ്ടുപേരെക്കുടി അങ്ങോട്ടയക്കണം. കാര്യമായൊരു ഇൻവെസ്റ്റിഗേഷൻ നടത്തി സത്യം നമുക്കു പറത്തു കൊണ്ടുവരാം. 

തീർച്ചയായും ജോർജ് ലൂക്കാസ് തലകുലുക്കിക്കൊണ്ടു മുന്നോട്ട് ചായുന്നു. എന്നിട്ടു പറഞ്ഞു:

മാരിടൈം അതോറിറ്റിയെ നമുക്കു നിരന്തരം ശല്യപ്പെടുത്തിക്കൊണ്ടിരിക്കണം. തീരദേശ റഡാർ ദൃശ്യങ്ങൾ ബ്ലാക്ക്ഔട്ട് ചെയ്തു. അതുപയോഗപ്പെടുത്താം. അതിനായി ഉടൻ അപേക്ഷ കൊടുക്കൂ.

എന്തുവില കൊടുത്തും നമുക്ക് റോബിൻസിനെ കണ്ടെത്തണം. നേവി തെരച്ചിൽ ആരംഭിച്ചുകഴിഞ്ഞു. എക്‌സിക്യൂട്ടീവ് എഡിറ്റർ ബോർഡിനടുത്തേക്കു നടന്നു. ചുവപ്പ് മാർക്കറിൽ ഒരു വൃത്തം വരച്ചു  17 മിനിട്ട്‌സ്.

ഈ 17 മിനിറ്റ് ലോകം അറിയണം. നമ്മൾ കഥയല്ല എഴുതുന്നത്. ചരിത്രം രേഖപ്പെടുത്തുകയാണ്.

അദ്ദേഹം ശാന്തമായി പറഞ്ഞു: നമുക്കു മാക്‌സിമം തെളിവുകൾ കൊണ്ടുവരാനാകണം. പിന്നെ ക്യാപ്ടന്റെ പിന്നിൽ ആരെന്നു കണ്ടെത്താനാകും.

മുറിയിൽ ഒളിഞ്ഞിരുന്ന ആവേശം പെട്ടെന്ന് സജീവമായി. ലാപ്‌ടോപ്പുകൾ തുറന്നു. ഫോൺ കോളുകൾ തുടങ്ങി. ന്യൂയോർക്ക് ഉണരുന്നു.

സമുദ്രത്തിനപ്പുറം ഒരു ക്യാപ്ടൻ ആദ്യമായി വിയർപ്പുതുള്ളി തുടച്ചു.

(തുടരും)

ജോഷി ജോർജ്

നോവൽ ഇതുവരെ

നോവൽ ആരംഭിക്കുന്നു..! പുലിറ്റ്‌സർ ജേതാവ് - അധ്യായം ഒന്ന്: ദുരൂഹത നിറഞ്ഞ വിമാനാപകടം

https://vachakam.com/local/mysterious-plane-crash

പുലിറ്റ്‌സർ ജേതാവ്  അധ്യായം 2 - സത്യമറിയാൻ ഭ്രാന്തിയായി..!

https://vachakam.com/local/pulitzer-prize-winner-chapter-2-i-went-crazy-to-know-the-truth

പുലിറ്റ്‌സർ ജേതാവ് അധ്യായം 3 - ആകാശവഴിയിലൂടെ വന്നു വീണ കറുത്ത കാൽപ്പാദം

https://vachakam.com/article/pulitzer-winner-chapter-3-the-black-footprint-that-fell-through-the-sky

പുലിറ്റ്‌സർ ജേതാവ്  അധ്യായം 4 - ലക്ഷ്യത്തിലേക്ക് നടന്നുകയറാൻ കഴിയുന്ന നടപ്പാലം..!

https://vachakam.com/local/a-footbridge-that-can-be-walked-to-the-destina-tion

പുലിറ്റ്‌സർ ജേതാവ്  നോവൽ 5  ചുടു ചുംബനത്തിന്റെ മായാത്ത മുദ്ര പതിഞ്ഞ നഗരം

https://vachakam.com/article/a-city-marked-by-the-indelible-imprint-of-a-passionate-kssi

പുലിറ്റ്‌സർ ജേതാവ്  നോവൽ 6  രഹസ്യം ചുരുളഴിയുന്നു

https://vachakam.com/article/pulitzer-winner-novel-6-the-secret-unfolsd

പുലിറ്റ്‌സർ ജേതാവ് നോവൽ  7  പുതിയൊരു അന്വേഷണത്തിന്റെ ആരംഭം

https://vachakam.com/article/pulitzer-prize-winning-novel-7-the-beginning-of-a-new-investigation

പുലിറ്റ്‌സർ ജേതാവ്  - നോവൽ 8 - ദാരിദ്ര്യത്തിന്റെ ഇരുണ്ട മുഖം

https://vachakam.com/article/pulitzer-winner-novel-8-the-dark-face-of-poverty

പുലിറ്റ്‌സർ ജേതാവ് - നോവൽ 9 - വീണ്ടും ക്യൂബൻ മാഫിയ

https://vachakam.com/article/pulitzer-winner-novel-9-the-cuban-mafia-again

പുലിറ്റ്‌സർ ജേതാവ്  നോവൽ 10  ഒരു ടാൻസാനിയൻ യാത്രയിലെ പ്രശ്‌നങ്ങൾ

https://vachakam.com/article/pulitzer-winner-novel-10-troubles-on-a-tanzanian-journey

പുലിറ്റ്‌സർ ജേതാവ്  - നോവൽ 11 - വിചിത്ര സ്വഭാവമുള്ള സുന്ദരികളുടെ വിളയാട്ടം

https://vachakam.com/article/pulitzer-winner-novel-11-a-tale-of-strange-beauties

പുലിറ്റ്‌സർ ജേതാവ്  നോവൽ 12  തലയ്ക്കടിച്ചുണർത്തുന്ന വനമഹോത്സവം

https://vachakam.com/article/pulitzer-prize-winner-novel-12-the-mind-blowing-forest-festival

പുലിറ്റ്‌സർ ജേതാവ്  നോവൽ 13  കാഗോ ഹോൾഡിൽ ജീവനോടെ പോകാമെന്നു കരുതുന്നവർ

https://vachakam.com/article/pulitzer-prize-winner-novel-13-those-who-think-they-can-get-out-alive-in-the-cargo-hold

പുലിറ്റ്‌സർ ജേതാവ്  നോവൽ 14  കടലലേക്ക് പോകുന്ന നിഴൽ

https://vachakam.com/article/pulitzer-winner-novel-14-the-shadow-that-goes-to-the-sea

പുലിറ്റ്‌സർ ജേതാവ് - നോവൽ 15 -  മനസ്സിലൂടെ ചെപ്പുകുളത്തേക്ക് ഒരുയാത്ര..!

https://vachakam.com/article/pulitzer-prize-winner-novel-15-a-journey-to-cheppukulam-through-the-mind

പുലിറ്റ്‌സർ ജേതാവ് - നോവൽ 16 - ആഴക്കടലിൽ കണ്ടത് പ്രേതമോ, മനുഷ്യനോ..?https://vachakam.com/article/pulitzer-prize-winner-novel-16-was-it-a-ghost-or-a-human-being-seen-in-the-deep-sea

പുലിറ്റ്‌സർ ജേതാവ് - നോവൽ 17 - ആ രഹസ്യം അയാളെ ജീവനോടെ വിടുമോ..?

https://vachakam.com/article/pulitzer-winner-novel-17-will-that-secret-keep-him-alive

പുലിസ്റ്റർ ജേതാവ് - നോവൽ 18 - കടലിലെ നിയമം കനക്കുമ്പോൾ..!

https://vachakam.com/article/pulitzer-prize-winner-novel-18-when-the-law-of-the-sea-is-strong

പുലിറ്റ്‌സർ ജേതാവ് - നോവൽ 19 - നായകൻ കടലിന്റെ അഗാതതയിലേക്ക്..!

https://vachakam.com/article/pulitzer-prize-winner-novel-19-the-hero-goes-to-the-depths-of-the-sea

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam