കഥ ഇതുവരെ: റിപ്പോർട്ടർ റോബിൻസ് ഒരു വിമാന അപകടത്തെക്കുറിച്ച് അറിയാൻ അമേരിക്കയിൽ നിന്നും കെനിയായിൽ എത്തി. അവിടത്തെ ദാരിദ്ര്യം ഭയാനകമായിരുന്നു. രക്ഷപെടാൻ ചിലർ കപ്പലിലും വിമാനത്തിലും ഒളിച്ചുകയറുന്നതായി അറിയുന്നു. ആ അനുഭവം നേരിട്ടറിയാൻ അയാൾ ഒരു ചരക്കുകപ്പലിൽ രഹസ്യമായി കയറി. ആ യാത്രക്കിടെ അയാൾക്ക് നടുക്കടലിലേക്ക് ചാടേണ്ടിവന്നു. ഒടുവിൽ ഒരു ദ്വീപിലെത്തി. അവിടെ അലൂമ എന്ന സ്ത്രീയോട് തന്റെ പൂർവ്വകാല കഥ പറയുന്നു.
അതിനു ശേഷം അലൂമയുടെയും ആ ദ്വീപിന്റേയും കഥ എഴുതാൻ തുനിയുന്നു റോബിൻസ്. ആ സമയം ആരെയോ തിരക്കി ഒരു കപ്പൽ ആ ദ്വീപിനെ ലക്ഷ്യമാക്കി യാത്രതിരിക്കുന്നു. റോബിൻസ് വീണ്ടും അമേരിക്കയിലെത്തി. ദ്വീപിനെക്കുറിച്ചുള്ള ഫീച്ചർ തയ്യാറാക്കിയതിനു ശേഷം കേരളത്തിലേക്കു തിരിക്കുന്നു.
തുടർന്നു വായിക്കുക
ആലുവ റെയിൽവേ സ്റ്റേഷനിൽ മഴയുടെ മണം കനത്തുനിന്നു. പഴയ ഉച്ചഭാഷിണിയിലൂടെ അനൗൺസ്‌മെന്റ് മുഴങ്ങുന്നു.
''യാത്രക്കാരുടെ ശ്രദ്ധക്ക്: 'ഗുരുവായൂർ പാസഞ്ചർ ട്രെയിൻ പ്ലാറ്റ്‌ഫോം രണ്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു...'
പ്ലാറ്റ്‌ഫോമിലെ ചായക്കടയിൽ നല്ല തിരക്കുണ്ട്. ചുവന്ന ഷർട്ടിട്ട കൂലികൾ തലങ്ങും വിലങ്ങും യാത്രക്കാരെ തട്ടി നടക്കുന്നു. നിയോൺ വെളിച്ചത്തിൽ തിളങ്ങുന്ന പാളങ്ങൾ. ആ തിരക്കിനിടയിൽ മുംബൈയിൽ നിന്നും വന്ന ട്രെയിനിൽ നിന്നും പതുക്കെ ഇറങ്ങി റോബിൻസ്.
വർഷങ്ങൾക്കിപ്പുറം. അവന്റെ കൈയിൽ സ്വയം എടുക്കാവുന്ന കരിബാഗ് മാത്രം. ന്യൂയോർക്കിൽ നിന്നെത്തിയ മനുഷ്യനാണെന്ന് ആരും പറയില്ല. പഴകിയ ജീൻസ്. ഇളം നിറമുള്ള ടീ ഷർട്ട്,
ക്ഷീണിച്ച കണ്ണുകൾ. പക്ഷേ ആ കണ്ണുകളിൽ ഉറക്കം ഇല്ലായിരുന്നു.
ഓർമ്മകൾ മാത്രം.
പ്ലാറ്റ്‌ഫോമിൽ കാലുകുത്തിയ നിമിഷം അവന്റെ നെഞ്ചിനുള്ളിൽ എന്തോ മുറുകി. പന്ത്രണ്ട് വർഷം. ഇത്രയും വർഷത്തിന് ശേഷം വീണ്ടും ഈ മണ്ണിൽ. അവൻ പതുക്കെ സ്റ്റേഷനു പുറത്തേക്ക് നടന്നു.
മഴത്തുള്ളികൾ മുഖത്തുവീണു. സ്റ്റേഷനു മുന്നിലെ പഴയ കെ.എസ്.ആർ.ടി.സി സ്റ്റാന്റ് ഇപ്പോഴും അതേപോലെ.
മണ്ണിന്റെ മണം. ഡീസൽ പുക. ഒരു നിമിഷം റോബിൻസ് കണ്ണുകൾ അടച്ചു. അതോടെ പഴയ ഓർമ്മകൾ കടന്നുവന്നു. ഇനിയിപ്പോ ഒരു ടാക്‌സി പിടിച്ചു പോവുക തന്നെ. റോബിൻസ് തീരുമാനിച്ചു. ടാക്‌സി സ്റ്റാന്റിനടുത്തേക്ക് നടന്നു.
''പള്ളിക്കരയ്ക്ക് പോകുമോ?''
ഡ്രൈവർ തല ഉയർത്തി നോക്കി.
'' മഴയാണ്. വഴിയൊക്കെ മോശം. ചാർജ് അല്പം കൂടും കെട്ടോ.''
റോബിൻസ് ചെറുതായി ചിരിച്ചു.
''പ്രശ്‌നമില്ല.''ടാക്‌സി രാത്രിവഴികളിലൂടെ മുന്നോട്ടു നീങ്ങി.
നാട്ടിലെ വിശേഷങ്ങൾ എന്തോക്കെയെന്നറിയാൻ റോബിൻസിന് ആഗ്രഹമുണ്ടായിരുന്നു. ചില നിമിഷങ്ങൾ കടന്നുപോയി. ഇരുവരും മിണ്ടിയില്ല.
പിന്നെ ഡ്രൈവർ മിറർ വ്യൂവിലൂടെ നോക്കി ചോദിച്ചു
'ഗൾഫിൽ നിന്നാണോ..?'' റോബിൻസ് ചെറുതായി ചിരിച്ചു.
''അല്ല.''
''പിന്നെ?''
''ന്യൂയോർക്ക്.''
''അമേരിക്കയോ?''
''ങേ.''
''എന്താ ജോലി..?''
''ജേണലിസ്റ്റ്' ടാക്‌സി പെട്ടെന്ന് അല്പം സ്ലോ ആയി.
ഡ്രൈവറുടെ മുഖം മിററിൽ തെളിഞ്ഞു.
''സത്യമാണോ സാറേ?'' റോബിൻസ് തലകുലുക്കി.
''ഏതു പത്രത്തിലാ..?''
''ദി വേൾഡ് ടൈംസ്'' ഡ്രൈവർ വിസിൽ അടിച്ചു.
''അയ്യട മനമേ!''
അവന്റെ ശബ്ദത്തിൽ കുട്ടിത്തം കലർന്ന ആവേശം.
''എനിക്ക് പത്രക്കാരെ ഭയങ്കര ഇഷ്ടമാണ് സാറേ.''
റോബിൻസ് ചിരിച്ചു. ''അങ്ങനെയോ?''
''ഞാനും കുറച്ചുകാലം ആ ഫീൽഡിലായിരുന്നു.''
റോബിൻസ് മിററിലേക്ക് നോക്കി ''ജേണലിസ്റ്റ് ആയിരുന്നോ?''
ഡ്രൈവർ ഉറക്കെ ചിരിച്ചു.
''അല്ല സാറേ...ഡ്രൈവർ.' അവൻ അഭിമാനത്തോടെ തുടർന്നു
'ആദ്യം ഔട്ട് ലുക്ക് വാരികയിൽ. വിനോദ് മേത്താ സാറിന്റെ.''
റോബിൻസ് കണ്ണുയർത്തി.
''പിന്നെ...' ഡ്രൈവർ ശബ്ദം താഴ്ത്തി.
''... തെഹൽക്ക.' റോബിൻസ് നേരെ ഇരുന്നു. 'അടുത്തകാലത്ത് ആ പേര് ഇന്ത്യ മുഴുവൻ കുലുക്കിയിരുന്നു. രാജ്യത്തെ വിറപ്പിച്ച ജേണലിസം.
ഒരു തലമുറയെ പത്രപ്രവർത്തനത്തിന്റെ മൂല്യം പഠിപ്പിച്ച പത്രാധിപർ..!'
''തരുൺ തേജ്പാൽ..!'' ഡ്രൈവർ ഭക്തിപൂർവ്വം അതിനോട് കൂട്ടിച്ചേർത്തു.
''...അയാൾ വേറെ ലെവൽ മനുഷ്യനായിരുന്നു സാറേ.''
മഴ ശക്തമായി. കാറിന്റെ ഹെഡ്‌ലൈറ്റ് നനഞ്ഞ റോഡിൽ വെളിച്ചം കൊണ്ട് നീണ്ട രേഖ വരച്ചു.
''ഞാൻ ഡൽഹിയിൽ ആയിരുന്നപ്പോൾ...'' ഡ്രൈവർ തുടർന്നു,
''...രാത്രി മൂന്ന് മണിക്കും ന്യൂസ് റൂം ഉറങ്ങില്ല.'' അവൻ ചിരിച്ചു.
'' ക്യാമറ ഒളിപ്പിച്ച് പോകും. കേന്ദ്രമന്ത്രിമാരേയും രാഷ്ട്രീയ നേതാക്കളേയും പിന്തുടരും. ...സ്റ്റിംഗ് ഓപ്പറേഷൻസ്.''
റോബിൻസ് ശ്രദ്ധയോടെ കേട്ടിരുന്നു.
''തേജ്പാൽ സാർ പത്രപ്രവർത്തനം എന്താണെന്ന് കാണിച്ച മനുഷ്യൻ.''
അവൻ സ്റ്റിയറിംങ്ങിൽ വിരലടിച്ചു.
''ഒരു ദിവസം രാത്രി ഓഫീസിൽ, അദ്ദേഹം അന്ന് ഒന്നും തന്നെ കഴിക്കുന്നത് കണ്ടില്ല. ഞാൻ ചായ ഉണ്ടാക്കി അതുകൊടുക്കാൻ അദ്ദേഹത്തിന്റെ ക്യാബിനിൽ ചെന്നു.'' ഒന്നു നിർത്തിയ ശേഷം ഡ്രൈവർ പറഞ്ഞുതുടങ്ങി.
''പക്ഷേ തേജ്പാൽ സാർ എന്ത് പറഞ്ഞെന്നറിയാമോ?''
''എന്ത്?''
''ശാന്തമായി സിഗരറ്റ് വലിച്ചു കൊണ്ട് ആ മനുഷ്യൻ പറഞ്ഞു...''
ഡ്രൈവർ ഇംഗ്ലീഷിൽ അനുകരിച്ചു
'If journalism becomes comfortable... it is already dead.' (പത്രപ്രവർത്തനം സുഖകരമായി മാറിയാൽ... അത് അതോടെ മരിച്ചുകഴിഞ്ഞു.)
ടാക്‌സിക്കുള്ളിൽ കുറച്ചുനേരം നിശബ്ദത. ആ വാക്കുകൾ റോബിൻസിന്റെ ഉള്ളിൽ എവിടെയോ തട്ടി. കാരണം ന്യൂയോർക്കിൽ സുസൻ ക്ലാർക്ക് പറഞ്ഞ വാക്കുകളും അതിനോട് ചേർന്നുനിന്നു.
''പിന്നെ എന്തിനാ അവിടം വിട്ടത്?'' റോബിൻസ് ചോദിച്ചു.
ഡ്രൈവറുടെ മുഖം അല്പം മങ്ങി.
''അച്ഛന് സ്‌ട്രോക്ക് വന്നു സാറേ.''
ടാക്‌സി പഴങ്ങനാട് കഴിഞ്ഞു താമരച്ചാലിലെത്തി.
''ഇവിടെയാണ് എന്റെ വീട്. അടുത്ത ജംഗ്ഷനാണ് കിഴക്കമ്പലം.''
അവൻ പുറത്തേക്ക് കൈചൂണ്ടി.
''അപ്പോൾ നാട്ടിലേക്ക് പോന്നു.''
''പിന്നെ തിരിച്ചു പോയില്ലേ?''
ഡ്രൈവർ ചെറുതായി ചിരിച്ചു.
''ജീവിതം ചിലപ്പോൾ റിട്ടേൺ ടിക്കറ്റ് ക്യാൻസൽ ചെയ്യും സാറേ.'' മഴ ഗ്ലാസിൽ അടിച്ചു.
''ഇപ്പോൾ ടാക്‌സി ഓടിച്ചാലും...'' അവൻ തുടർന്നു,
''...ന്യൂസ് റുമിന്റെ മണം ഇന്നും മറന്നിട്ടില്ല. ഈ നെറികെട്ട രാഷ്ട്രീയ കോമരങ്ങൾ തേജ്പാൽ സാറിന്റെ ജീവൻ തന്നെ എടുത്തുകളയുമോ എന്ന് എനിക്ക് നല്ല പേടിയുണ്ട്. മലയാളികളോട് തേജ്പാൽ സാറിന് വലിയ ഇഷ്ടമാ. മാത്യു സാമുവേൽ... അയാളാണിപ്പോൾ സാറിന്റെ വലം കൈ. ''
റോബിൻസ് ടാക്‌സി പള്ളിക്കരയിലേക്കുള്ള റോഡിലേക്ക് തിരിഞ്ഞു. മഴ അല്പം കുറഞ്ഞിരുന്നു. അയാൾ റേഡിയോ ഓഫ് ചെയ്തു.
''സാറേ... ഇനി എങ്ങോട്ടാ പോകേണ്ടത്. ''
അവൻ പതുക്കെ ചോദിച്ചു:
''കിഴക്കേപ്പുറത്ത് കുരിശിങ്കൽ ടോമിച്ചന്റെ വീട്ടിലാണ് നമുക്കു പോകേണ്ടത്.'' റോബിൻസ് പറഞ്ഞു.
''ഓ... ബിനോയിയുടെ വീട്. അതെനിക്കറിയാം. ആ കുടുംബക്കാരേം അറിയാം. എന്റെ അമ്മവീട് അതിനടുത്താ..''
റോബിൻസിന് ജിജ്ഞാസ ഏറി. അയാൾ ചോദിച്ചു: ''ബിനോയിയും ബീനയുമൊക്കെ ഇപ്പോൾ എന്തു ചെയ്യുന്നു.?''
''ബിനോയി നേര്യമംഗത്ത് ''പുനർജനി'' എന്ന പേരിൽ ഒരുബദൽ സ്‌ക്കൂൾ നടത്തുകയാണ്.
അയാൾക്കൊപ്പം കോളേജ് അധ്യാപികയായ ഭാര്യ ഷേർളിയും ഉണ്ട്. കുട്ടികളെ അവരുടെ വഴി കണ്ടുപിടിക്കാൻ സഹായിക്കുക എന്നതാണത്രെ ആ സ്‌ക്കൂളിന്റെ പോളിസി. ഓരോരൊ വട്ട് എന്നല്ലാതെന്തുപറയാൻ..!''
റോബിൻസ് ഒന്നു ചിരിച്ചു. അയാൾക്കറിയേണ്ടത് ബീനയെക്കുറിച്ചായിരുന്നു. ''ആട്ടേ, ബീന എന്തെടുക്കുന്നു?''
''അവരിപ്പോൾ പശ്ചിമ ജർമ്മിനിയിൽ ഡോക്ടറാണ്.''
പിന്നേയും എന്തോക്കെയോ അയാളോട് ചോദിക്കണമെന്നുണ്ടായിരുന്നു റോബിൻസിന്.
''ഇതാണ് വീട്...?'' ഡ്രൈവർ ചോദിച്ചു.
റോബിൻസ് മുന്നോട്ട് നോക്കി. ഇരുട്ടിനിടയിൽ പഴയൊരു തറവാട് വീട് പതുക്കെ തെളിഞ്ഞുവന്നു.
വലിയ മുറ്റം. ചുറ്റുമതിൽ. ഗേറ്റിനരികിലെ തുരുമ്പേറ്റ ബോർഡിൽ ഇപ്പോഴും മങ്ങിയ അക്ഷരങ്ങൾ കാണാം ''കരിശിങ്കൽ ഹൗസ്സ് ''
റോബിൻസിന്റെ ശ്വാസം പതുക്കെ ഭാരമായി. പന്ത്രണ്ട് വർഷങ്ങൾ. ഒരു മനുഷ്യന്റെ ജീവിതം മുഴുവൻ മാറാൻ മതിയാവുന്ന സമയം. പക്ഷേ ഈ വീട്...കാലം തൊടാതിരിക്കാൻ ശ്രമിച്ചപോലെ ഇപ്പോഴും നിൽക്കുന്നു.
ടാക്‌സി ഗേറ്റിനു മുന്നിൽ നിർത്തി. എഞ്ചിൻ ഓഫ് ചെയ്തതോടെ രാത്രി അസാധാരണമായി നിശബ്ദമായി. ഡ്രൈവർ പിന്നിലേക്ക് തിരിഞ്ഞു. ഈ ഗേറ്റ് പൂട്ടാറില്ല. ഞാൻ ഗേറ്റ് തുറക്കാം.
റോബിൻസ് മറുപടി പറഞ്ഞില്ല.
അവന്റെ കണ്ണുകൾ മുകളിലെ ഇരുണ്ട ജനലുകളിൽ തറച്ചു.
''സാറേ?'' റോബിൻസ് പതുക്കെ തലകുലുക്കി. ഇരുവരും മഴവെള്ളം നിറഞ്ഞ കല്ലുപാതയിലൂടെ നടന്ന് വരാന്തയിലെത്തി. ഡ്രൈവർ പഴയ കോളിംഗ് ബെൽ അമർത്തി. ചില നിമിഷങ്ങൾ ഒന്നും സംഭവിച്ചില്ല. പിന്നെ വീട്ടിനുള്ളിൽ കാലടിശബ്ദം. പതുക്കെ അടുത്തുവരുന്നു. റോബിൻസിന്റെ ഹൃദയം ശക്തമായി ഇടിക്കാൻ തുടങ്ങി. വാതിലിന്റെ ബോൾട്ട് തുറക്കുന്ന ശബ്ദം. മരവാതിൽ കരകരന്ന് തുറന്നു.
ടോമിച്ചൻ. അറുപതുകൾ കടന്ന പ്രായം. മുടി പകുതി നരച്ചിരിക്കുന്നു. കണ്ണട. മുണ്ടും പഴയ ബനിയനും. പക്ഷേ കണ്ണുകളിലെ സ്‌നേഹം മാത്രം മാറിയിട്ടില്ല.
''ആരാ ഈ നേരത്ത്''
വാക്ക് പാതിയിൽ നിന്നു. അയാളുടെ കണ്ണുകൾ വലുതായി.
മുഖത്തെ നിറം മാറി. ''റോ... റോബിൻസ്...?''
കാറിന്റെ വെളിച്ചത്തിൽ നിൽക്കുന്ന ആ മനുഷ്യനെ കണ്ടിട്ട് അയാൾക്ക് വിശ്വസിക്കാനായില്ല. പത്തുപന്ത്രണ്ട് വർഷം മുമ്പ് അപ്രത്യക്ഷനായ ചെറുക്കൻ..! ഇപ്പോൾ മടങ്ങിയെത്തിയിരിക്കുന്നു.
റോബിൻസ് ചെറുതായി പുഞ്ചിരിക്കാൻ ശ്രമിച്ചു. ''എന്നെ മനസ്സിലായോ..?''
ആ ശബ്ദം കേട്ട നിമിഷം ടോമിച്ചൻ ഒരു പടി പിന്നോട്ടെടുത്തു.
''എന്റെ ദൈവമേ...'' അകത്ത് നിന്നും ഒരു സ്ത്രീശബ്ദം.
''ആരാ ചേട്ടാ?'' അടുത്ത നിമിഷം വീട്ടമ്മയായ മോളിയും വാതിലിനരികിലെത്തി.
മുഖത്ത് ക്ഷീണം. പക്ഷേ റോബിൻസിനെ കണ്ട നിമിഷം
അവളുടെ കണ്ണുകൾ നിറഞ്ഞു. ''റോബിൻസേ...''
അത് ഏതാണ്ടോരു ശ്വാസം പോലെ പുറത്തുവന്നു. മോളി വായ് പൊത്തി നിന്നു.
''നീ... ജീവനോടെയുണ്ടായിരന്നോ മോനേ...''
ആ വാക്കുകൾ കേട്ടപ്പോൾ റോബിൻസ് കണ്ണുകൾ താഴ്ത്തി.
കാരണം വർഷങ്ങളായി ആരും അവനെ ''മോനേ'' എന്ന് വിളിച്ചിട്ടില്ല.
ടാക്‌സി ഡ്രൈവർ ആ കാഴ്ച മിണ്ടാതെ നിന്നു കണ്ടു.
''അല്ലാ ഇവനെ എങ്ങിനെ കിട്ടി..?'' ഡ്രൈവറെ ചൂണ്ടി മോളി ചോദിച്ചു.
''ആലുവായിൽ എന്റെ കാറിന്റെ മുന്നിലല്ലേ സാർ വന്നു ചാടിയത്.'' പിന്നെ കാറിൽ നിന്നും കാരിബാഗ് എടുത്ത് പതുക്കെ റോബിൻസിനരികിലെത്തി.
''ഹോ.. ഞാനിതു മറന്നു,'' റോബിൻസ് ബാഗെടുത്തു.
പിന്നെ പോക്കറ്റിൽ നിന്നും പണം എടുത്ത് ഡ്രൈവർക്കു കൊടുത്തു. പണം എണ്ണി നോക്കിയ അയാൾ ഞെട്ടി.
''സാറേ... ഇത് വളരെ കൂടുതലാ.''
''വെച്ചോളൂ.'' ഡ്രൈവർ കുറച്ചുനേരം അവനെ നോക്കി നിന്നു. പിന്നെ ശാന്തമായി പണം മടക്കി പോക്കറ്റിലിട്ടു.
''സാറേ...?'' അവൻ പതുക്കെ പറഞ്ഞു,
''...തിരിച്ചപോകേണ്ടിവന്നാൽ വിളിക്കണം.''
റോബിൻസ് ചെറുതായി തലകുലുക്കി. ഡ്രൈവർ വണ്ടി സ്റ്റാർട്ട് ചെയ്തു. വണ്ടി അകന്നുപോയതോടെ രാത്രി വീണ്ടും നിശബ്ദമായി. ടോമിച്ചൻ ഇപ്പോഴും വിശ്വസിക്കാനാകാതെ നിന്നു.
''നീ... ഇത്രയും വർഷം എവിടെയായിരുന്നു ഡാ?''
റോബിൻസ് മറുപടി പറയുന്നതിന് മുൻപ് അവന്റെ കണ്ണുകൾ വീട്ടിനുള്ളിലേക്ക് തിരിഞ്ഞു. ഭിത്തിയിൽ പഴയ അപ്പൂപ്പൻ ക്ലോക്ക്..!
എല്ലാം പഴയപോലെ.
മോളി പറഞ്ഞു: ''നീ ആദ്യം തന്നെ ഒന്നു കുളിച്ചു വാ. അപ്പോഴേക്കും ഞാൻ ഭക്ഷണം റെഡിയാക്കാം.''
ടോമിച്ചൻ അവന് ഉടുക്കാനുള്ള കൈലിയും ടി ഷർട്ടും എടുത്തുകൊണ്ട് വന്നു.
''നമ്മുടെ മന്ത്രവാദി കരിഞ്ചാത്തൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ..?''
''ഒണ്ടോണ്ട്. പ്രായത്തിന്റേതായ ചില അവശതകളുണ്ടെങ്കിലും മന്ത്രോം തന്ത്രോം ആയി നടക്കുന്നു.
ചിലപ്പോ നിന്റെ കാര്യം പറയാറുണ്ട്. മന്ത്രം ചെയ്ത് നിന്നെ പേടിപ്പിച്ച് നാടുകടത്തിയെന്നാ അവന്റെ വീരവാദം.''
അത് പറഞ്ഞത് മോളിയാണ്.
''പാവം..! എനിക്കയാളെ ഒന്നു കാണണം. എന്റെ ജീവിതത്തിന് ഒരു വഴിത്തിരിവുണ്ടാക്കിയ വ്യക്തിയല്ലേ അദ്ദേഹം.''
''ഇനി വിശേഷങ്ങളൊക്കെ കുളിച്ചിട്ടു വന്നിട്ടു പറയാം.''
''ശരി...ശരി...!'' എന്നു പറഞ്ഞുകൊണ്ട് റോബിൻസ് കുളിമുറി ലക്ഷ്യമാക്കി നടന്നു.
(തുടരും)
ജോഷി ജോർജ്
നോവൽ ഇതുവരെ
നോവൽ ആരംഭിക്കുന്നു..! പുലിറ്റ്‌സർ ജേതാവ് - അധ്യായം ഒന്ന്: ദുരൂഹത നിറഞ്ഞ വിമാനാപകടം
https://vachakam.com/local/mysterious-plane-crash
പുലിറ്റ്‌സർ ജേതാവ് അധ്യായം 2 - സത്യമറിയാൻ ഭ്രാന്തിയായി..!
https://vachakam.com/local/pulitzer-prize-winner-chapter-2-i-went-crazy-to-know-the-truth
പുലിറ്റ്‌സർ ജേതാവ് അധ്യായം 3 - ആകാശവഴിയിലൂടെ വന്നു വീണ കറുത്ത കാൽപ്പാദം
https://vachakam.com/article/pulitzer-winner-chapter-3-the-black-footprint-that-fell-through-the-sky
പുലിറ്റ്‌സർ ജേതാവ് അധ്യായം 4 - ലക്ഷ്യത്തിലേക്ക് നടന്നുകയറാൻ കഴിയുന്ന നടപ്പാലം..!
https://vachakam.com/local/a-footbridge-that-can-be-walked-to-the-destina-tion
പുലിറ്റ്‌സർ ജേതാവ് നോവൽ 5 ചുടു ചുംബനത്തിന്റെ മായാത്ത മുദ്ര പതിഞ്ഞ നഗരം
https://vachakam.com/article/a-city-marked-by-the-indelible-imprint-of-a-passionate-kssi
പുലിറ്റ്‌സർ ജേതാവ് നോവൽ 6 രഹസ്യം ചുരുളഴിയുന്നു
https://vachakam.com/article/pulitzer-winner-novel-6-the-secret-unfolsd
പുലിറ്റ്‌സർ ജേതാവ് നോവൽ 7 പുതിയൊരു അന്വേഷണത്തിന്റെ ആരംഭം
https://vachakam.com/article/pulitzer-prize-winning-novel-7-the-beginning-of-a-new-investigation
പുലിറ്റ്‌സർ ജേതാവ് - നോവൽ 8 - ദാരിദ്ര്യത്തിന്റെ ഇരുണ്ട മുഖം
https://vachakam.com/article/pulitzer-winner-novel-8-the-dark-face-of-poverty
പുലിറ്റ്‌സർ ജേതാവ് - നോവൽ 9 - വീണ്ടും ക്യൂബൻ മാഫിയ
https://vachakam.com/article/pulitzer-winner-novel-9-the-cuban-mafia-again
പുലിറ്റ്‌സർ ജേതാവ് നോവൽ 10 ഒരു ടാൻസാനിയൻ യാത്രയിലെ പ്രശ്‌നങ്ങൾ
https://vachakam.com/article/pulitzer-winner-novel-10-troubles-on-a-tanzanian-journey
പുലിറ്റ്‌സർ ജേതാവ് - നോവൽ 11 - വിചിത്ര സ്വഭാവമുള്ള സുന്ദരികളുടെ വിളയാട്ടം
https://vachakam.com/article/pulitzer-winner-novel-11-a-tale-of-strange-beauties
പുലിറ്റ്‌സർ ജേതാവ് നോവൽ 12 തലയ്ക്കടിച്ചുണർത്തുന്ന വനമഹോത്സവം
https://vachakam.com/article/pulitzer-prize-winner-novel-12-the-mind-blowing-forest-festival
പുലിറ്റ്‌സർ ജേതാവ് നോവൽ 13 കാഗോ ഹോൾഡിൽ ജീവനോടെ പോകാമെന്നു കരുതുന്നവർ
പുലിറ്റ്‌സർ ജേതാവ് നോവൽ 14 കടലലേക്ക് പോകുന്ന നിഴൽ
https://vachakam.com/article/pulitzer-winner-novel-14-the-shadow-that-goes-to-the-sea
പുലിറ്റ്‌സർ ജേതാവ് - നോവൽ 15 - മനസ്സിലൂടെ ചെപ്പുകുളത്തേക്ക് ഒരുയാത്ര..!
പുലിറ്റ്‌സർ ജേതാവ് - നോവൽ 16 - ആഴക്കടലിൽ കണ്ടത് പ്രേതമോ, മനുഷ്യനോ..?https://vachakam.com/article/pulitzer-prize-winner-novel-16-was-it-a-ghost-or-a-human-being-seen-in-the-deep-sea
പുലിറ്റ്‌സർ ജേതാവ് - നോവൽ 17 - ആ രഹസ്യം അയാളെ ജീവനോടെ വിടുമോ..?
https://vachakam.com/article/pulitzer-winner-novel-17-will-that-secret-keep-him-alive
പുലിസ്റ്റർ ജേതാവ് - നോവൽ 18 - കടലിലെ നിയമം കനക്കുമ്പോൾ..!
https://vachakam.com/article/pulitzer-prize-winner-novel-18-when-the-law-of-the-sea-is-strong
പുലിറ്റ്‌സർ ജേതാവ് - നോവൽ 19 - നായകൻ കടലിന്റെ അഗാതതയിലേക്ക്..!
https://vachakam.com/article/pulitzer-prize-winner-novel-19-the-hero-goes-to-the-depths-of-the-sea
പുലിറ്റ്‌സർ ജേതാവ് - നോവൽ 20 - കടൽപരപ്പിലെ ബ്ലാക്ക്ഔട്ട് നിഗൂഢത, 17 മിനിറ്റ്
https://vachakam.com/article/pulitzer-winner-novel-20-blackout-mystery-on-the-seabed-17-minutes
പുലിറ്റ്‌സർ ജേതാവ് - നോവൽ 21 - എതിരാളിയുടെ തലയറുക്കുന്ന പ്രാകൃതർ
https://vachakam.com/local/pulitzer-winner-novel-21-the-primitives-who-behead-their-opponent
പുലിറ്റ്‌സർ ജേതാവ് - നോവൽ 22 - നിഴലുകളും നിലാവും ചേർന്ന് തീർത്ത ഭയാനക ദീപ്!
https://vachakam.com/article/pulitzer-prize-winner-novel-22-a-terrifying-island-made-of-shadows-and-the-moon
പുലിറ്റ്‌സർ ജേതാവ് - നോവൽ 23 - കടലമ്മയായി അലൂമ..!
https://vachakam.com/article/pulitzer-prize-winner-novel-23-alumna-as-kadalamma
പുലിറ്റ്‌സർ ജേതാവ് - നോവൽ 24 - ലോകം അറിയാത്ത അറിയേണ്ട അത്ഭുതം..
https://vachakam.com/article/pulitzer-prize-winner-novel-24-the-worlds-unknown-wonder
പുലിറ്റ്‌സർ ജേതാവ് - നോവൽ 25 - മൊട്ടിടുന്നത് പ്രണയമോ..? അറിയില്ല..!
https://vachakam.com/article/pulitzer-prize-winner-novel-25-is-it-love-that-makes-you-bald-i-donot-know
പുലിറ്റ്‌സർ ജേതാവ് - നോവൽ 26 - ചുട്ട കോഴിയെ പറപ്പിക്കുന്ന മന്ത്രവാദി ...!
https://vachakam.com/article/pulitzer-prize-winner-novel-26-the-witch-who-makes-a-roast-chicken-fly
പുലിറ്റ്‌സർ ജേതാവ് - നോവൽ 27 - കരിഞ്ചാത്തനുമായി നേർക്കു നേർ..!
https://vachakam.com/article/pulitzer-prize-winner-novel-27-face-to-face-with-the-black-devil
പുലിറ്റ്‌സർ ജേതാവ് - നോവൽ 28 - പത്രപ്രവർത്തനം ഒരു രാജ്യത്തിന്റെ ആത്മാവിനെ പിടിച്ചെടുക്കുന്ന ശക്തി
https://vachakam.com/article/pulitzer-winner-novel-28-journalism-is-the-power-that-captures-the-soul-of-a-nation
പുലിറ്റ്‌സർ ജേതാവ് - നോവൽ 29 - അതിർത്തികൾ കടന്ന പ്രകമ്പനം
https://vachakam.com/article/pulitzer-winner-novel-29-a-vibration-that-crossed-boundaries
പുലിറ്റ്‌സർ ജേതാവ് - നോവൽ 30 - ശബ്ദവും നിശബ്ദതയും തമ്മിലുള്ള ഏറ്റുമുട്ടൽ..!
https://vachakam.com/article/pulitzer-prize-winner-novel-30-the-clash-between-sound-and-silence
പുലിറ്റ്‌സർ ജേതാവ് - നോവൽ 31 - ലോകം അറിയപ്പെടേണ്ട അത്ഭുത ദ്വീപ്
https://vachakam.com/article/pulitzer-prize-winner-novel-31-the-wonderful-island-that-the-world-should-know
പുലിറ്റ്‌സർ ജേതാവ് - നോവൽ 32 - റോബിൻസ് വീണ്ടും ന്യൂയോർക്കിൽ
https://vachakam.com/article/pulitzer-winner-novel-32-robbins-is-back-in-new-york
പുലിറ്റ്‌സർ ജേതാവ് - നോവൽ 33 - ജേണലിസത്തോട് തൽക്കാലം വിടപറയുന്നു
https://vachakam.com/article/pulitzer-winner-novel-33-saying-goodbye-to-journalism-for-the-time-being
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
