കഥ ഇതുവരെ: റിപ്പോർട്ടർ റോബിൻസ് ഒരു വിമാന അപകടത്തെക്കുറിച്ച് അറിയാൻ അമേരിക്കയിൽ നിന്നും കെനിയായിൽ എത്തി. അവിടത്തെ ദാരിദ്ര്യം ഭയാനകമായിരുന്നു. രക്ഷപെടാൻ ചിലർ കപ്പലിലും വിമാനത്തിലും ഒളിച്ചുകയറുന്നതായി അറിയുന്നു. ആ അനുഭവം നേരിട്ടറിയാൻ അയാൾ ഒരു ചരക്കുകപ്പലിൽ രഹസ്യമായി കയറി. ആ യാത്രക്കിടെ അയാൾക്ക് നടുക്കടലിലേക്ക് ചാടേണ്ടിവന്നു. ഒടുവിൽ ഒരു ദ്വീപിലെത്തി. അവിടെ അലൂമ എന്ന സ്ത്രീയോട് തന്റെ പൂർവ്വകാല കഥ പറയുന്നു.
അതിനു ശേഷം അലൂമയുടെയും ആ ദ്വീപിന്റേയും കഥ എഴുതാൻ തുനിയുന്നു റോബിൻസ്. ആ സമയം ആരെയോ തിരക്കി ഒരു കപ്പൽ ആ ദ്വീപിനെ ലക്ഷ്യമാക്കി യാത്രതിരിക്കുന്നു. റോബിൻസ് വീണ്ടും അമേരിക്കയിലേക്ക് തിരിക്കുന്നു.
തുടർന്നു വായിക്കുക.
കടൽത്തീരത്ത് ഇനിയും വെടിയൊച്ചയുടെ മണം തങ്ങി നിന്നിരുന്നു. ബോട്ടിൽ നിന്നിറങ്ങിയ മൂന്ന് പേർ ധിക്കാരത്തോടെ മണലിൽ തങ്ങളുടെ കാൽപ്പാടുകൾ ആഴത്തിൽ പതിപ്പിച്ചു.
അവരിൽ ഒരാൾ..!
കഠിനമായ കണ്ണുകൾ, വാക്കുകൾക്ക് മുമ്പേ ഭീഷണി നിറഞ്ഞ മുഖം.
അവന്റെ തോക്ക് ഇനിയും താഴ്ന്നില്ല.
''ഞങ്ങൾ ഒരാളെ തിരഞ്ഞു വന്നതാണ്.''
അലൂമ മുന്നോട്ട് വന്നു. അവളുടെ നടപ്പിൽ അതിശയകരമായ സ്ഥിരത.
''ഇവിടെ പുറത്തുനിന്ന് വരുന്നവർക്കു താമസസൗകര്യം ഒരുക്കാറില്ല,'' അവൾ പറഞ്ഞു.
'സത്യം പറയുന്നതാണ് എല്ലാവർക്കും നല്ലത്.'
''നിങ്ങൾക്ക് എന്താണ് വേണ്ടത്.... ?''
ആ ചോദ്യമെറിഞ്ഞ ആളിന്റെ കണ്ണുകൾ ചെറുതായി ചുരുങ്ങി.
''ഞങ്ങൾക്കു വേണ്ടത് ഒറ്റ കാര്യം,'' അവൻ പറഞ്ഞു.
''റോബിൻസ് എന്ന പത്രപ്രവർത്തകനെ...''
ഒരു നിമിഷം. കടൽക്കാറ്റ് അവരുടെ ഇടയിലൂടെ കടന്നു. അലൂമയുടെ മുഖത്ത് ഒരു ചെറു മാറ്റം പോലും ഉണ്ടായില്ല.
''ഇവിടെ ഇല്ല,'' അവൾ പറഞ്ഞു
വളരെ നേരായ ശബ്ദത്തിൽ.
''കള്ളം പറയരുത്.''
തോക്ക് അല്പം ഉയർന്നു. മറ്റുള്ള രണ്ടുപേർ തമ്മിൽ നോക്കി. അവർക്ക് അത്ര കഠിനത ഇല്ലപക്ഷേ സംശയം ഉണ്ട്.
''നിങ്ങൾ ഇവിടെ കാണുന്നതെന്താണ്?''
അലൂമ ശാന്തമായി ചോദിച്ചു. അവൻ ചുറ്റും നോക്കി കുടിലുകൾ, കടൽ, ആളുകൾ..!
'ഒരു ഒളിവിടം എവിടെയെങ്കിലും ഉണ്ടോ..?,'' അലൂമ ചോദിച്ചു.
''ഞങ്ങൾക്ക് സമയം കളയാനില്ല,'' രണ്ടാമത്തെയാൾ പറഞ്ഞു.
''ഇവൾ സമയം കളയുകയാണ്. എന്റെ കൈ തരിക്കുന്നു.'' കഠിനമായ കണ്ണുകളുടെ ഉടമ മുറുമുറുത്തു.
അലീന ചെറിയൊരു ചിരി ചിരിച്ചു കൊണ്ട് ചോദിച്ചു:
''നിങ്ങൾ വന്നത് അന്വേഷിക്കാൻ അല്ലേ?''
''അപ്പോൾ കാണുന്നതും കേൾക്കുന്നതും വേർതിരിച്ച് നോക്കണം.''
ആ കഠിനനായ മനുഷ്യന്റെ കണ്ണുകൾ ഇനിയും അവളിൽ തന്നെ..!
പക്ഷേ ട്രിഗറിലെ വിരൽ അല്പം മൃദുവായി. ഒരു നിമിഷം.
കടൽ തിരമാലകൾ മാത്രം.
''ശരി,'' അവൻ ഒടുവിൽ പറഞ്ഞു.
''ഞങ്ങൾ മടങ്ങുന്നു.''
പക്ഷേ അവന്റെ ശബ്ദത്തിൽ ഒരു മുന്നറിയിപ്പ് ഉണ്ടായിരുന്നു:
''എന്നാൽ വീണ്ടും വരും.'' അലീന തലകുനിച്ചു.
''വരാം, എപ്പോൾ വേണമെങ്കിലും വരാം.'' അവൾ പറഞ്ഞു.
അവർ തിരിച്ചുപോകാൻ തുടങ്ങുമ്പോൾ അലീന വിളിച്ചു.
''ഒരു നിമിഷം.''
മൂന്നുപേരും നിന്നു.
അലൂമ ഒരു സ്ത്രീയെ കൈമാടി വിളിച്ചു. എന്നിട്ടെന്തോ പറഞ്ഞു:
ആ സ്ത്രീ ചെറിയ മൺകുടവും നാല് മൺഗ്ലാസും ഒരു പ്രത്യേക മരത്തട്ടിൽ വച്ച് കൊണ്ടുവന്നു.
അതിൽ നിന്ന് മൃദുവായ സൗരഭ്യം ഉയർന്നു.
കാട്ടുതേൻ... അതുകൂടാതെ കുറച്ച് ഔഷധസസ്യങ്ങളുടെ സ്പർശം.
''ഇവിടെ വുരുമ്പോൾ ആരേയും വെറുംകൈകളോടെ വിടാറില്ല,'' അലൂമ പറഞ്ഞു.
''ഇത് ഞങ്ങൾക്കു വേണ്ട,'' അതിലൊരാൾ പറഞ്ഞു. ആ സമയം അലൂമ അതിൽനിന്ന് കുറച്ചുപാനീയം മൺഗ്ലാസിൽ പകർന്ന് കുടിച്ചു. നിങ്ങളുടെ സംശയം മാറിയില്ലേ..?
രണ്ടാമത്തെയാൾ മുന്നോട്ട് വന്നു. അവൻ കുടം എടുത്തു. അതിൽ നിന്നും ആ സുഗന്ധമുള്ള ദ്രാവകം ഗ്ലാസിൽ പകർന്ന് സാവകാശം ആസ്വദിച്ചു കുടിച്ചു.
അവന്റെ മുഖത്ത് ഒരുതരം പ്രസരിപ്പ് പടർന്നു. അയാൾ ചുണ്ട് നുണഞ്ഞുകൊണ്ടു പറഞ്ഞു:
''ഇത്... ഇതുനന്നായിരിക്കുന്നു. അവിശ്വസിനീയമായ രുചി..''
അതോടെ മറ്റുള്ളവരും കുടിച്ചു. അവരുടെ കണ്ണുകളിൽ നിന്നിരുന്ന കഠിനത മിനിറ്റുകൾക്കകം അല്പം മങ്ങിയതുപോലെ. അവൻ അലൂമയെ നോക്കി.
''ഇത് എന്താണ്?'' അവൻ ചോദിച്ചു. അലൂമ മറുപടി പറഞ്ഞു:
''നിങ്ങൾക്ക് വേണ്ടതിന്റെ വിപരീതം.'
കടൽക്കാറ്റ് വീണ്ടും വീശി. അവർ അലൂമയ്ക്കു നന്ദി പറഞ്ഞ് ബോട്ടിലേക്ക് തിരിച്ചു നടന്നു.
റോബിൻസ് ധ്യാനശാലയിലിരുന്ന് എല്ലാം കാണുന്നുണ്ടായിരുന്നു. അവൻ മനസ്സിലാക്കി: ഇവിടെ യുദ്ധം നടക്കുന്നത് ആയുധങ്ങളാൽ അല്ല മനസ്സുകളിലാണ്..!
*** **
ധ്യാനശാലയിൽ സമയം നിശ്ചലമായിരുന്നു. റോബിൻസ് ഏറെ നേരം കണ്ണുകൾ അടച്ചു ഇരുന്നു. പുറത്തെ ശബ്ദങ്ങൾ തിരമാലകൾ, കാറ്റ് അവന്റെ ചിന്തകളിൽ പതുക്കെ ലയിച്ചു.
'ഇനി വൈകിക്കൂടാ...' അവൻ സ്വയം പറഞ്ഞു.
പുറത്തിറങ്ങിയപ്പോൾ, അലൂമ അവനെ കാത്തുനിന്നു.
''ഞാൻ എഴുതുകയാണ് ,'' റോബിൻസ് പതുക്കെപ്പറഞ്ഞു.
അലൂമ ശ്രദ്ധയോടെ കേട്ടു.
''ഇത് ഒരു വാർത്തയായി അല്ല,'' റോബിൻസ് തുടർന്നു.
''ഒരു തുടർ ഫീച്ചർ ആയി. മനുഷ്യർ വായിച്ച് ചിന്തിക്കാൻ തുടങ്ങുന്ന രീതിയിൽ.''
''എന്താണ് നീ പറയാൻ പോകുന്നത്..?'' അലൂമ ചോദിച്ചു.
റോബിൻസ് ഒന്നു പുഞ്ചിരിച്ചു.
''ഒരു ദ്വീപിനെക്കുറിച്ച്, അവിടെ ആളുകൾ ഭയംകൊണ്ട് അല്ല, ബോധത്തോടെ ജീവിക്കുന്നു.''
ഇതിനകം വേൾഡ് ടൈംസിന്റെ ബ്യൂറോയിൽനിന്നും ഒരു ക്യാമറയും ടൈപ്‌റൈറ്ററും അതിനു വേണ്ടുന്ന പേപ്പറുമൊക്കെ റോബിൻസ് എടുപ്പിച്ചിരുന്നു.
''ആളുകൾ വിശ്വസിക്കുമോ?'' അലൂമ ചോദിച്ചു.
''അവർ ആദ്യം സംശയിക്കും,'' റോബിൻസ് പറഞ്ഞു.
''പിന്നെ... അന്വേഷിക്കും.''
അവൻ ആദ്യ പേജിൽ എങ്ങിനെ തുടങ്ങുമെന്നു തീരുമാനിച്ചു കഴിഞ്ഞു.
1978. മനുഷ്യൻ മറന്നുപോയ ഒരു ദ്വീപിൽ സമാധാനം ഒരു ആശയം അല്ല, ഒരു പ്രയോഗമാണ്. അലൂമ അപ്പോഴേക്കും ദ്വീപിലെ ചിലരോട് സംസാരിച്ചു. ഒരു ചെറിയ കുടിൽ അത് റോബിൻസിന്റെ താൽക്കാലിക എഴുത്തുമുറിയായി ഒരുക്കി. ഒരു പഴയ റേഡിയോ ട്രാൻസ്മിറ്റർ.
''നിനക്ക് വേണ്ടതെല്ലാം ലഭിക്കും,''അലുമ പറഞ്ഞു.
കടൽക്കാറ്റ് പേജുകൾ ഇളക്കി.
ദൂരെയായ കടലിൽ, ഒരുകപ്പൽ ഇപ്പോഴും ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നു. അവരുടെ മനസ്സിൽ റോബിൻസ് ജീവനോടെ ഉണ്ടോ? ഉണ്ടാകാൻ സാധ്യതയില്ലെന്ന് അവർക്ക് ഇനിയും ഉറപ്പിക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ അവിടം വിട്ടുപോകാൻ അവർ തയ്യാറാകുന്നുമില്ല.
ദിവസങ്ങൾ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നു. ഏതാണ്ട് ഒന്നര മാസം കൊണ്ട് റോബിൻസ് ഫീച്ചർ എഴുതിത്തീർത്തു. വേണ്ടത്ര ഫോട്ടോകൾ എടുക്കുകയും ചെയ്തു.
ഇനി പോവുക തന്നെ. പിറ്റേന്നു പ്രഭാതം... അന്നും ആ ദ്വീപിൽ പതിവുപോലെ സൂര്യ ഉദിച്ചുയർന്നു.
കടൽ അതേപോലെ തിരമാലകൾ തീരത്തെ തട്ടി. പക്ഷേ ആ ശബ്ദങ്ങൾക്കിടയിൽ ഒരു ഭാരം ഉണ്ടായിരുന്നു. കടൽത്തീരത്ത് എല്ലാവരും ഒത്തുകൂടി.
ആർക്കും പ്രത്യേകിച്ചൊന്നും പറയാനൊന്നുമില്ല. എല്ലാവരുടേയും മുഖങ്ങളിൽ ഒരു കരിനിഴൽ..!
എന്നാൽ ആരും കരയുന്നില്ല. പക്ഷേ ഒരു നിർവികാരത..!
റോബിൻസിന് പോകേണ്ട വള്ളം തയ്യാറാക്കിക്കൊണ്ടിരുന്നു.
അവന്റെ മുന്നിൽ നോട്ട്ബുക്കുകൾ, ടൈപ്പ് ചെയ്ത പേജുകൾ, ഫോട്ടോകൾ...
എല്ലാം ഒരിക്കൽക്കൂടി പരിശോധിച്ച് ഉറപ്പു വരുത്തി. പിന്നെ ബാഗ് തോളിലിട്ടു. അല്പം നടന്ന ശേഷം ഒന്നു പിന്നോട്ട് നോക്കി.
ഈ ദ്വീപ്. ഇത് ഒരു സ്ഥലം മാത്രം അല്ല.
ഇത്... അവന്റെ ഒരു ഭാഗം ആയി മാറിയിരുന്നു. അലൂമ കുറച്ച് ദൂരത്ത് നിന്നു.
അവൾ അടുത്തേക്ക് വന്നില്ല. അവൾക്ക് അറിയാം. ചില യാത്രകൾ... വാക്കുകൾ കൊണ്ട് ഭാരപ്പെടുത്താൻ പാടില്ല. റോബിൻസ് അവളുടെ അടുത്തേക്ക് നടന്നു. ഒരു നിമിഷം ഇരുവരും ഒന്നും പറഞ്ഞില്ല. കടൽക്കാറ്റ് മാത്രം.
''ഞാൻ തിരികെ വരും,''
അവൻ പറഞ്ഞു. അത് ഒരു വാഗ്ദാനം പോലെ തോന്നിയില്ല, ഒരു തീരുമാനമായി. അലൂമ പതുക്കെ ചിരിച്ചു. പക്ഷേ ആ ചിരിയുടെ പിന്നിൽ ഒരു ചെറിയ വേദന.
''ഇവിടെ ആരും ആരെയും പിടിച്ചു നിർത്താറില്ല,'' റോബിൻസ് അവളുടെ കണ്ണുകളിലേക്ക് നോക്കി.
''ഞാൻ... വരേണ്ടവരിൽ ഒരാളാണ്,'' അവൻ പറഞ്ഞു.
ഒരു നിമിഷം. അലൂമ കൈ നീട്ടി. അവൾ ഒന്നും പിടിച്ചില്ല പക്ഷേ അവന്റെ കൈക്ക് മുകളിൽ വെച്ചു.
''നീ പോകുന്നത് ഒരു കഥ പറയാൻ,'' അവൾ പറഞ്ഞു.
''പക്ഷേ നീ മടങ്ങിവരുന്നത്... ഒരു മാറ്റവുമായി ആയിരിക്കണം.''
റോബിൻസ് തലകുനിച്ചു. കുട്ടികൾ മുന്നോട്ട് വന്നു. അവരിൽ ഒരാൾ തിളങ്ങുന്ന ചെറിയൊരു കല്ല് നൽകി.
''ഇത് കൊണ്ടുപോകാൻ മറക്കേണ്ട.,''
റോബിൻസ് ചിരിച്ചു ഇത്തവണ കണ്ണുകൾ അല്പം നനഞ്ഞു. അപ്പോഴേക്കും വള്ളം തുഴയാനുള്ളവർ തയ്യാറായിക്കഴിഞ്ഞു. അവർ വള്ളം വെള്ളത്തിലിറക്കി. റോബിൻസും അതിൽ കയറി.
തുഴച്ചിൽ തുടങ്ങും മുമ്പ് അവൻ അവസാനമായി നോക്കി. ദ്വീപ് വളരെ ശാന്തമായിരുന്നു.
ആരും കൈവീശിയില്ല. ആരും വിളിച്ചില്ല. പക്ഷേ അവിടെ നിന്നിരുന്ന ഓരോരുത്തരുടെയും ഉള്ളിൽ ഒരു ശബ്ദം:
''മടങ്ങിവരൂ.''
അലൂമ മാത്രം അവൾ കണ്ണുകൾ അടച്ചു. ഒരു ആഴമുള്ള ശ്വാസം. അവൾ ആ വികാരം... അവളുടെ ഉള്ളിൽ തന്നെ നിർത്തി.
തുഴച്ചിലിന്റെ ശബ്ദം ഉയർന്നു. വള്ളം ദൂരമായി. റോബിൻസ് കരയിലേക്ക് തിരിഞ്ഞുനോക്കി. ദ്വീപ് ഇപ്പോൾ ചെറിയതായി. എന്നാൽ അവന്റെ ഉള്ളിൽ ദ്വീപ് കൂടുതൽ കൂടുതൽ വലുതായിവന്നുകൊണ്ടിരുന്നു. അവൻ മനസിൽ കുറിച്ചിട്ടു.
''ചില ഇടങ്ങൾ നമ്മെ വിടാറില്ല. നമ്മൾ അവയെ വിട്ടുപോയാലും.''
കെനിയയിൽ നിന്നുയർന്ന വിമാനത്തിന്റെ ചിറകുകൾ മേഘങ്ങളെ കീറി മുന്നേറി. റോബിൻസിന് വിൻഡോയോടു ചേർന്നുള്ള സീറ്റാണ് ലഭിച്ചത്. വിമാനം പറന്നുയർന്നു.
താഴെ ആഫ്രിക്കൻ തീരം പതുക്കെ അകലുകയായിരുന്നു. കടൽ ഒരു നീല പാളിയായി മാറി. അവൻ കണ്ണുകൾ അടച്ചു. അവന്റെ ഉള്ളിൽ മറ്റൊരു യാത്ര തുടങ്ങി.
ബോംബെ...! അവിടെ നിന്നുള്ള ആദ്യ വിമാനയാത്ര...
അവന്റെ അടുത്തിരിക്കുന്നത് പ്രസിദ്ധനായ പത്രപ്രവർത്തകൻ ജോർജ് ലൂക്കാസ്.
'ഭയം ഉണ്ടോ?'' ജോർജ് ചിരിച്ചുകൊണ്ട് ചോദിച്ചിരുന്നു.
''ഉണ്ട്,'' റോബിൻസ് അന്ന് പറഞ്ഞതങ്ങിനെയായിരുന്നു.
''പക്ഷേ അതിനേക്കാൾ വലിയൊരു ആഗ്രഹം.''
വിമാനം ഉയർന്നപ്പോൾ അവൻ ജനലിൽക്കൂടി താഴേക്ക് നോക്കിയിരുന്നു. മേഘങ്ങൾക്കിടയിൽ സൂര്യപ്രകാശം പിളർന്നിറങ്ങുകയായിരുന്നു. അവന്റെ ചിന്തകൾ പെട്ടെന്ന് വഴിതിരിഞ്ഞു.
ബീന..!
പള്ളിക്കരയിൽ നിന്നുയർന്നു വന്ന ആ മുഖം.
ഒരു കാലത്ത് വഴിപിരിഞ്ഞവർ..!
''ഇപ്പോൾ അവൾ എവിടെയായിരിക്കും...?'' അവൻ സ്വയം ചോദിച്ചു.
ബിനോയി അവളുടെ സഹോദരൻ..! തന്റെ ആത്മ സുഹൃത്ത്..!
അവനോടൊത്ത് ചെലവഴിച്ച ചെറിയ ദിവസങ്ങൾ. ചിരികളും, ചെറു വഴക്കുകളും...
'അവൾക്കിപ്പോൾ... ഒരു കുടുംബം ഉണ്ടായിക്കാണും,''
റോബിൻസ് ചിന്തിച്ചു.
''കുട്ടികൾ... ഒരു സാധാരണ ജീവിതം...'
ഒരു ചെറിയ ചിരി അവന്റെ മുഖത്ത് തെളിഞ്ഞു.
പക്ഷേ അതിൽ ഒരു നിസ്സംഗത ഉണ്ടായിരുന്നു. വിമാനത്തിലെ പ്രഖ്യാപനം കേട്ടു:
''ന്യൂയോർക്ക് വരെ ഏകദേശം...'
ശബ്ദം മങ്ങിപ്പോയി.
റോബിൻസ് വീണ്ടും പുറത്തേക്ക് നോക്കി. മേഘങ്ങൾ അവയെല്ലാം ഒരേപോലെ തോന്നി.
വിമാനത്തിന്റെ പിന്നിലെ ഒരു സീറ്റിൽ ആരൊക്കെയോ അവനെ നോക്കുന്നുണ്ടായിരുന്നു.
അവൻ അതൊട്ടു ശ്രദ്ധിച്ചുമില്ല.
(തുടരും)
ജോഷി ജോർജ്
നോവൽ ഇതുവരെ
നോവൽ ആരംഭിക്കുന്നു..! പുലിറ്റ്‌സർ ജേതാവ് - അധ്യായം ഒന്ന്: ദുരൂഹത നിറഞ്ഞ വിമാനാപകടം
https://vachakam.com/local/mysterious-plane-crash
പുലിറ്റ്‌സർ ജേതാവ് അധ്യായം 2 - സത്യമറിയാൻ ഭ്രാന്തിയായി..!
https://vachakam.com/local/pulitzer-prize-winner-chapter-2-i-went-crazy-to-know-the-truth
പുലിറ്റ്‌സർ ജേതാവ് അധ്യായം 3 - ആകാശവഴിയിലൂടെ വന്നു വീണ കറുത്ത കാൽപ്പാദം
https://vachakam.com/article/pulitzer-winner-chapter-3-the-black-footprint-that-fell-through-the-sky
പുലിറ്റ്‌സർ ജേതാവ് അധ്യായം 4 - ലക്ഷ്യത്തിലേക്ക് നടന്നുകയറാൻ കഴിയുന്ന നടപ്പാലം..!
https://vachakam.com/local/a-footbridge-that-can-be-walked-to-the-destina-tion
പുലിറ്റ്‌സർ ജേതാവ് നോവൽ 5 ചുടു ചുംബനത്തിന്റെ മായാത്ത മുദ്ര പതിഞ്ഞ നഗരം
https://vachakam.com/article/a-city-marked-by-the-indelible-imprint-of-a-passionate-kssi
പുലിറ്റ്‌സർ ജേതാവ് നോവൽ 6 രഹസ്യം ചുരുളഴിയുന്നു
https://vachakam.com/article/pulitzer-winner-novel-6-the-secret-unfolsd
പുലിറ്റ്‌സർ ജേതാവ് നോവൽ 7 പുതിയൊരു അന്വേഷണത്തിന്റെ ആരംഭം
https://vachakam.com/article/pulitzer-prize-winning-novel-7-the-beginning-of-a-new-investigation
പുലിറ്റ്‌സർ ജേതാവ് - നോവൽ 8 - ദാരിദ്ര്യത്തിന്റെ ഇരുണ്ട മുഖം
https://vachakam.com/article/pulitzer-winner-novel-8-the-dark-face-of-poverty
പുലിറ്റ്‌സർ ജേതാവ് - നോവൽ 9 - വീണ്ടും ക്യൂബൻ മാഫിയ
https://vachakam.com/article/pulitzer-winner-novel-9-the-cuban-mafia-again
പുലിറ്റ്‌സർ ജേതാവ് നോവൽ 10 ഒരു ടാൻസാനിയൻ യാത്രയിലെ പ്രശ്‌നങ്ങൾ
https://vachakam.com/article/pulitzer-winner-novel-10-troubles-on-a-tanzanian-journey
പുലിറ്റ്‌സർ ജേതാവ് - നോവൽ 11 - വിചിത്ര സ്വഭാവമുള്ള സുന്ദരികളുടെ വിളയാട്ടം
https://vachakam.com/article/pulitzer-winner-novel-11-a-tale-of-strange-beauties
പുലിറ്റ്‌സർ ജേതാവ് നോവൽ 12 തലയ്ക്കടിച്ചുണർത്തുന്ന വനമഹോത്സവം
https://vachakam.com/article/pulitzer-prize-winner-novel-12-the-mind-blowing-forest-festival
പുലിറ്റ്‌സർ ജേതാവ് നോവൽ 13 കാഗോ ഹോൾഡിൽ ജീവനോടെ പോകാമെന്നു കരുതുന്നവർ
പുലിറ്റ്‌സർ ജേതാവ് നോവൽ 14 കടലലേക്ക് പോകുന്ന നിഴൽ
https://vachakam.com/article/pulitzer-winner-novel-14-the-shadow-that-goes-to-the-sea
പുലിറ്റ്‌സർ ജേതാവ് - നോവൽ 15 - മനസ്സിലൂടെ ചെപ്പുകുളത്തേക്ക് ഒരുയാത്ര..!
പുലിറ്റ്‌സർ ജേതാവ് - നോവൽ 16 - ആഴക്കടലിൽ കണ്ടത് പ്രേതമോ, മനുഷ്യനോ..?https://vachakam.com/article/pulitzer-prize-winner-novel-16-was-it-a-ghost-or-a-human-being-seen-in-the-deep-sea
പുലിറ്റ്‌സർ ജേതാവ് - നോവൽ 17 - ആ രഹസ്യം അയാളെ ജീവനോടെ വിടുമോ..?
https://vachakam.com/article/pulitzer-winner-novel-17-will-that-secret-keep-him-alive
പുലിസ്റ്റർ ജേതാവ് - നോവൽ 18 - കടലിലെ നിയമം കനക്കുമ്പോൾ..!
https://vachakam.com/article/pulitzer-prize-winner-novel-18-when-the-law-of-the-sea-is-strong
പുലിറ്റ്‌സർ ജേതാവ് - നോവൽ 19 - നായകൻ കടലിന്റെ അഗാതതയിലേക്ക്..!
https://vachakam.com/article/pulitzer-prize-winner-novel-19-the-hero-goes-to-the-depths-of-the-sea
പുലിറ്റ്‌സർ ജേതാവ് - നോവൽ 20 - കടൽപരപ്പിലെ ബ്ലാക്ക്ഔട്ട് നിഗൂഢത, 17 മിനിറ്റ്
https://vachakam.com/article/pulitzer-winner-novel-20-blackout-mystery-on-the-seabed-17-minutes
പുലിറ്റ്‌സർ ജേതാവ് - നോവൽ 21 - എതിരാളിയുടെ തലയറുക്കുന്ന പ്രാകൃതർ
https://vachakam.com/local/pulitzer-winner-novel-21-the-primitives-who-behead-their-opponent
പുലിറ്റ്‌സർ ജേതാവ് - നോവൽ 22 - നിഴലുകളും നിലാവും ചേർന്ന് തീർത്ത ഭയാനക ദീപ്!
https://vachakam.com/article/pulitzer-prize-winner-novel-22-a-terrifying-island-made-of-shadows-and-the-moon
പുലിറ്റ്‌സർ ജേതാവ് - നോവൽ 23 - കടലമ്മയായി അലൂമ..!
https://vachakam.com/article/pulitzer-prize-winner-novel-23-alumna-as-kadalamma
പുലിറ്റ്‌സർ ജേതാവ് - നോവൽ 24 - ലോകം അറിയാത്ത അറിയേണ്ട അത്ഭുതം..
https://vachakam.com/article/pulitzer-prize-winner-novel-24-the-worlds-unknown-wonder
പുലിറ്റ്‌സർ ജേതാവ് - നോവൽ 25 - മൊട്ടിടുന്നത് പ്രണയമോ..? അറിയില്ല..!
https://vachakam.com/article/pulitzer-prize-winner-novel-25-is-it-love-that-makes-you-bald-i-donot-know
പുലിറ്റ്‌സർ ജേതാവ് - നോവൽ 26 - ചുട്ട കോഴിയെ പറപ്പിക്കുന്ന മന്ത്രവാദി ...!
https://vachakam.com/article/pulitzer-prize-winner-novel-26-the-witch-who-makes-a-roast-chicken-fly
പുലിറ്റ്‌സർ ജേതാവ് - നോവൽ 27 - കരിഞ്ചാത്തനുമായി നേർക്കു നേർ..!
https://vachakam.com/article/pulitzer-prize-winner-novel-27-face-to-face-with-the-black-devil
പുലിറ്റ്‌സർ ജേതാവ് - നോവൽ 28 - പത്രപ്രവർത്തനം ഒരു രാജ്യത്തിന്റെ ആത്മാവിനെ പിടിച്ചെടുക്കുന്ന ശക്തി
https://vachakam.com/article/pulitzer-winner-novel-28-journalism-is-the-power-that-captures-the-soul-of-a-nation
പുലിറ്റ്‌സർ ജേതാവ് - നോവൽ 29 - അതിർത്തികൾ കടന്ന പ്രകമ്പനം
https://vachakam.com/article/pulitzer-winner-novel-29-a-vibration-that-crossed-boundaries
പുലിറ്റ്‌സർ ജേതാവ് - നോവൽ 30 - ശബ്ദവും നിശബ്ദതയും തമ്മിലുള്ള ഏറ്റുമുട്ടൽ..!
https://vachakam.com/article/pulitzer-prize-winner-novel-30-the-clash-between-sound-and-silence
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
