കോതമംഗലം: ചൂടുവെള്ളം വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് വയസുകാരി അണുബാധയെ തുടർന്ന് മരിച്ചു. കോട്ടപ്പടി മുട്ടത്തുപാറ മേൽഭാഗത്ത് വീട്ടിൽ ലിജു–എൽബി ദമ്പതികളുടെ മകൾ ബിൽഗ മറിയം ലിജു (2) ആണ് മരിച്ചത്.
ഒരാഴ്ച മുമ്പാണ് അപകടമുണ്ടായത്. കുട്ടിയെ കുളിപ്പിക്കുന്നതിനായി ബക്കറ്റിൽ ചൂടുവെള്ളം വെച്ചിരുന്നു. അമ്മ മാറിനിന്ന സമയത്ത് കുട്ടി ബക്കറ്റിൽ പിടിച്ചതോടെ അത് അബദ്ധത്തിൽ മറിഞ്ഞ് ചൂടുവെള്ളം ദേഹത്തേക്ക് വീഴുകയായിരുന്നു.
പൊള്ളലേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയിരുന്നു. ചികിത്സയ്ക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും പിന്നീട് അണുബാധയുണ്ടാവുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയാണ് കുട്ടി മരിച്ചത്. യാസിനാണ് സഹോദരൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
