കഥ ഇതുവരെ: റിപ്പോർട്ടർ റോബിൻസ് ഒരു വിമാന അപകടത്തെക്കുറിച്ച് അറിയാൻ അമേരിക്കയിൽ നിന്നും കെനിയായിൽ എത്തി. അവിടത്തെ ദാരിദ്ര്യം ഭയാനകമായിരുന്നു. രക്ഷപെടാൻ ചിലർ കപ്പലിലും വിമാനത്തിലും ഒളിച്ചുകയറുന്നതായി അറിയുന്നു. ആ അനുഭവം നേരിട്ടറിയാൻ അയാൾ ഒരു ചരക്കുകപ്പലിൽ രഹസ്യമായി കയറി. ആ യാത്രക്കിടെ അയാൾക്ക് നടുക്കടലിലേക്ക് ചാടേണ്ടിവന്നു. ഒടുവിൽ ഒരു ദ്വീപിലെത്തി. അവിടെ അലൂമ എന്ന സ്ത്രീയോട് തന്റെ പൂർവ്വകാല കഥ പറയുന്നു.
അതിനു ശേഷം അലൂമയുടെയും ആ ദ്വീപിന്റേയും കഥ എഴുതാൻ തുനിയുന്നു റോബിൻസ്. ആ സമയം ആരെയോ തിരക്കി ഒരു കപ്പൽ ആ ദ്വീപിനെ ലക്ഷ്യമാക്കി യാത്രതിരിക്കുന്നു. റോബിൻസ് വീണ്ടും അമേരിക്കയിലെത്തി. ദ്വീപിനെക്കുറിച്ചുള്ള ഫീച്ചർ തയ്യാറാക്കിയതിനു ശേഷം കേരളത്തിലെ പഴയ സുഹൃത്തുക്കളെ കാണുന്നു.
തുടർന്നു വായിക്കുക
കുളി കഴിഞ്ഞ് എത്തിയപ്പോൾ റോബിൻസിന് ഒരു നിമിഷം കാലം പിന്നിലേക്ക് ഒഴുകിപ്പോയതുപോലെ തോന്നി. മഴയിൽ നനഞ്ഞ യാത്രയുടെ ക്ഷീണം ചൂടുവെള്ളം കഴുകിക്കളഞ്ഞിരുന്നു. ടോമിച്ചൻ കൊടുത്ത വെളുത്ത മുണ്ടും ഇളം നീല ടീഷർട്ടും ധരിച്ച് അവൻ കൈകൊണ്ട് തലമുടി ഒന്നു ഒതുക്കിവെച്ചു. അടുക്കളയിൽ നിന്ന് കൊതിയൂറും മണം വരുന്നു. ആ മണം മാത്രം മതിയായിരുന്നു വർഷങ്ങളുടെ അകലം ഇല്ലാതാക്കാൻ.
മീൻ കറി..കപ്പ. വറുത്ത കരിമീൻ. മോളിയുടെ കൈപ്പുണ്യം. അവൻ അവസാനമായി ഈ വീട്ടിൽ ഭക്ഷണം കഴിച്ചപ്പോൾ പത്തൊൻപത് വയസ്സായിരുന്നു. ഇന്ന് മുപ്പതുകളിലേക്ക് കടന്ന മനുഷ്യൻ. പക്ഷേ ആ മണം വന്ന നിമിഷം അവൻ വീണ്ടും ആ പഴയ ചെറുപ്പക്കാരനായി.
'വാ മോനേ...'
മോളി ഭക്ഷണമേശയ്ക്കരികിൽ നിന്നു.
'തണുക്കുന്നതിന് മുമ്പ് കഴിക്കണം. ടോമിച്ചൻ ഇതിനോടകം കസേര വലിച്ചിട്ടിരുന്നു.
'അമേരിക്കയിൽ ഇതൊന്നും കിട്ടാറില്ലല്ലോ.'
റോബിൻസ് ചിരിച്ചു.
'കിട്ടും... പക്ഷേ ഇതിന്റെ രുചി കിട്ടില്ല.'
മോളിയുടെ മുഖം വിടർന്നു. ആദ്യത്തെ കുറച്ചു നിമിഷങ്ങൾ ഭക്ഷണത്തിന്റെ ശബ്ദം മാത്രമായിരുന്നു. കപ്പയിൽ മീൻകറി ഒഴിച്ച് കഴിക്കുമ്പോൾ റോബിൻസ് കണ്ണുകൾ അടച്ചു. അവൻ അറിയാതെ പുഞ്ചിരിച്ചു. ടോമിച്ചൻ അത് ശ്രദ്ധിച്ചു.
'എന്താടാ?'
'ഒന്നുമില്ല.' റോബിൻസ് വീണ്ടും ഒരു കഷണം വായിലിട്ടു.
'ഞാൻ മറന്നുപോയിരുന്നു ഈ രുചി.'
മഴ പുറത്തു വീണ്ടും ശക്തിയായി. ജാലകച്ചില്ലുകളിൽ തുള്ളികൾ പതിച്ചു. വീട്ടിനുള്ളിൽ ചൂടും വെളിച്ചവും. വർഷങ്ങൾക്കു ശേഷം കിട്ടിയ ഒരുതരം സുരക്ഷിതത്വം. പക്ഷേ റോബിൻസിന്റെ മനസ്സ് മറ്റെവിടെയോ ആയിരുന്നു. അവൻ പലതവണ ചുറ്റും നോക്കി.
ഭിത്തിയിലെ കുടുംബ ഫോട്ടോകൾ. വിശുദ്ധരുടെ ചിത്രങ്ങൾ. പഴയ അപ്പൂപ്പൻ ക്ലോക്ക്. പക്ഷേ അവൻ തിരയുന്ന മുഖം എവിടെയും ഇല്ല. ഒടുവിൽ അവന് പിടിച്ചുനിൽക്കാനായില്ല.
'മോളിയാന്റീ...മോളി തല ഉയർത്തി.
'എന്താ മോനേ?'
റോബിൻസ് നിമിഷങ്ങളോളം മിണ്ടിയില്ല. എങ്ങനെ ചോദിക്കണമെന്ന് അവനറിയില്ലായിരുന്നു. പന്ത്രണ്ട് വർഷമായി മനസ്സിനുള്ളിൽ കിടന്നിരുന്ന ഒരു പേര്. ഒടുവിൽ അവൻ പതുക്കെ ചോദിച്ചു.
'ബീന... എവിടെയാണ്?'
മുറി പെട്ടെന്ന് നിശബ്ദമായി. ടോമിച്ചനും ഭക്ഷണം നിർത്തി. മോളിയുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി തെളിഞ്ഞു. അത് റോബിൻസിന് മനസ്സിലായില്ല.
'അവളെപ്പറ്റിയാണോ ഇത്ര നേരം മുതൽ ആലോചിക്കുന്നത്?' മോളി ചോദിച്ചു.
റോബിൻസ് അല്പം ചമ്മി.
'അല്ല... ഞാൻ വെറുതെ...'
ടോമിച്ചൻ ഉറക്കെ ചിരിച്ചു.
'കള്ളം പറയണ്ട.'
മോളി എഴുന്നേറ്റ് പഴയ ഷെൽഫിൽ നിന്ന് ഒരു ഫ്രൈം ചെയ്ത ഫോട്ടോ എടുത്തു. അത് റോബിൻസിന്റെ മുന്നിൽ വെച്ചു. റോബിൻസ് ചിത്രം കൈയിലെടുത്തു. ഒരു നിമിഷം അവന്റെ ഹൃദയം നിശ്ചലമായി.
അത് ബീനയായിരുന്നു. പക്ഷേ അവൻ ഓർത്തിരുന്ന കൗമാരക്കാരിയല്ല. വെള്ള കോട്ട് ധരിച്ച ഒരു ഡോക്ടർ. കഴുത്തിൽ സ്‌റ്റെതസ്‌കോപ്. ആത്മവിശ്വാസം നിറഞ്ഞ കണ്ണുകൾ. പുഞ്ചിരി മാത്രം പഴയതുപോലെ.
'ജർമ്മനിയിലാണ്.'
മോളി അഭിമാനത്തോടെ പറഞ്ഞു.
'കാർഡിയോളജിസ്റ്റ്.'
റോബിൻസ് ചിത്രം വിട്ടു കണ്ണെടുക്കാനായില്ല.
'ജർമ്മനിയിലോ?'
'ഹും.'
ടോമിച്ചൻ കൂട്ടിച്ചേർത്തു. 'മൂന്നു വർഷമായി അവൾ അവിടയാണ്.'
റോബിൻസ് ചെറുതായി തലകുലുക്കി. അവന്റെ ഉള്ളിൽ എന്തോ തകർന്നതുപോലെ തോന്നി. ഇത്രയും വർഷം കഴിഞ്ഞിരിക്കുന്നു. ജീവിതം മുന്നോട്ട് പോയിരിക്കുന്നു.
അവളും മുന്നോട്ട് പോയിരിക്കും. അതിൽ അത്ഭുതമൊന്നുമില്ല. അവൻ ചിത്രം മേശപ്പുറത്ത് വെച്ചു. പിന്നെ സാധാരണയായി ചോദിക്കാൻ ശ്രമിച്ചു.
'ഭർത്താവും കുട്ടികളുമൊക്കെ അവിടെയാണോ?'
ചോദ്യം ചോദിച്ച നിമിഷം തന്നെ അവന്റെ ശബ്ദം മാറിയിരുന്നു. ടോമിച്ചൻ മോളിയെ നോക്കി. മോളി റോബിൻസിനെ നോക്കി.
പിന്നെ അതിശയത്തോടെ ചോദിച്ചു. ' ഏതുഭർത്താവ്'? ഏതു കുട്ടികൾ?'
റോബിൻസ് ഒന്നും മനസ്സിലാകാതെ നോക്കി.
'അവൾ വിവാഹം കഴിച്ചിട്ടില്ല മോനേ.'
മോളി ശാന്തമായി പറഞ്ഞു. മഴയുടെ ശബ്ദം മാത്രം കേൾക്കാം. റോബിൻസ് അനങ്ങാതെ ഇരുന്നു.
'ഇല്ലേ?'
'ഇല്ല.'
'എന്തുകൊണ്ട്?'
ടോമിച്ചൻ ദീർഘനിശ്വാസമെടുത്തു.
'അതാണ് ഞങ്ങൾക്കും മനസ്സിലാകാത്തത്.' മോളി മൃദുവായി പറഞ്ഞു.
'എത്രയോ ആലോചനകൾ വന്നു.' 'ഡോക്ടർമാർ.'.. 'എഞ്ചിനീയർമാർ.'
'വിദേശത്തുള്ള മലയാളികൾ.'
'പക്ഷേ ഓരോ തവണയും അവൾ ഓരോ കാരണങ്ങൾ പറയും.'
റോബിൻസിന്റെ നെഞ്ചിനുള്ളിൽ വർഷങ്ങളായി കെട്ടിക്കിടന്നിരുന്ന ഒരു ചെറിയ തീപ്പൊരി വീണ്ടും തെളിഞ്ഞു. അത് പ്രതീക്ഷയാണോ? അതോ പഴയ ഓർമ്മകളുടെ വഞ്ചനയോ? അവനറിയില്ല.
മോളി പെട്ടെന്ന് ചോദിച്ചു.
'നീ പോയ ദിവസം ഓർമ്മയുണ്ടോ?'
റോബിൻസ് തല ഉയർത്തി.
'ഉണ്ട്.'
'അന്ന് മുഴുവൻ രാത്രി അവൾ കരഞ്ഞിരുന്നു.'
റോബിൻസിന്റെ കൈയിലെ ഗ്ലാസ് വിറച്ചു.
'പിറ്റേന്ന് രാവിലെ പോലും അവൾ വിശ്വസിച്ചില്ല നീ പോയെന്ന്.'
മോളിയുടെ ശബ്ദം പതുക്കെ മാഞ്ഞു.
'നീ തിരിച്ചു വരുമെന്ന് അവൾ പറഞ്ഞുകൊണ്ടിരുന്നു.'
മുറിയിൽ നിശബ്ദത പടർന്നു. പുറത്ത് മഴ പെയ്യുന്നു. പക്ഷേ റോബിൻസിന്റെ മനസ്സിൽ മറ്റൊരു രാത്രിയായിരുന്നു. പന്ത്രണ്ട് വർഷം മുമ്പത്തെ രാത്രി. യാത്രപറയാൻ പോലും കഴിയാതെ ഓടിപ്പോയ രാത്രി.
അവസാനമായി ബീനയെ കണ്ട സന്ദർഭം.
അവൻ പതുക്കെ ജനലിന് പുറത്തേക്ക് നോക്കി. മഴയിൽ കുരിശിങ്കൽ തറവാട് മങ്ങിയിരുന്നു.
പക്ഷേ എവിടെയോ... വളരെ ദൂരെയല്ലാതെ...
ആരോ അവന്റെ തിരിച്ചുവരവ് കാത്തിരുന്നതുപോലെ ഒരു തോന്നൽ. അവൻ അറിയാതെ ബീനയുടെ ചിത്രം വീണ്ടും കൈയിലെടുത്തു. ആ പുഞ്ചിരി പഴയതുപോലെ തന്നെയായിരുന്നു.
പിറ്റേന്ന് രാവിലെ പള്ളിക്കര ഉണർന്നത് മഴയുടെ നേർത്ത സംഗീതത്തിലായിരുന്നു. മുറ്റത്തെ മാവിലകളിൽ നിന്ന് വെള്ളത്തുള്ളികൾ ഇറ്റിറ്റായി വീഴുന്നു. കുരിശിങ്കൽ തറവാടിന്റെ വരാന്തയിൽ ചായക്കപ്പ് കൈയിൽ പിടിച്ച് റോബിൻസ് നിന്നു. അവന്റെ മുന്നിൽ വിരിഞ്ഞുകിടക്കുന്ന പച്ചപ്പ് നോക്കുമ്പോൾ ന്യൂയോർക്കിലെ കോൺക്രീറ്റ് വനങ്ങൾ മറ്റൊരു ജന്മത്തിലെ ഓർമ്മ പോലെ തോന്നി.
''ഇന്ന് ബിനോയിയെ കാണാൻ പോകാമല്ലോ?''
ടോമിച്ചന്റെ ശബ്ദം പിന്നിൽ നിന്നും വന്നു.
''അവന്റെ ഭാര്യ ഷേർലിയും കുട്ടികളും എന്തോ ഒരു സർപ്രൈസ് ഒരുക്കി വച്ചിട്ടുണ്ടന്നും രാവിലെ തന്നെ നേര്യമംഗലത്തെത്തണം എന്നും പറഞ്ഞിരിക്കുകയാണ്.'
റോബിൻസ് തിരിഞ്ഞനോക്കി.
മോളി പുഞ്ചിരിച്ചു കൊണ്ടാണത് പറഞ്ഞത്.
''എന്തായാലും അവൻ നിന്നെ കണ്ടാൽ വിശ്വസിക്കില്ല.''
രാവിലെ ഒമ്പതുമണിയോടെ അവർ യാത്ര തിരിച്ചു. അതേ ടാക്‌സി. അതേ ഡ്രൈവർ. തെഹൽക്കയുടെയും തരുൺ തേജ്പാലിന്റെയും ആരാധകൻ. റോബിൻസിനെ കണ്ടപ്പോൾ അയാളും സന്തോഷിച്ചു.
''അപ്പോൾ ഇന്നും ഞാൻ തന്നെ ആണല്ലേ സാരഥി..!'
'നിങ്ങളെ ഒഴിവാക്കാൻ പറ്റില്ലല്ലോ,'' ടോമിച്ചൻ ചിരിച്ചു.
കാർ വെങ്ങോലയും അല്ലപ്രയും പിന്നിട്ട് പാത്തിപ്പാലവും കാളച്ചന്തയും കടന്ന് കോതമംഗലം റൂട്ടിലേക്കു തിരിഞ്ഞു. റോഡിന്റെ ഇരുവശവും പച്ചപ്പ് കട്ടിയായി.
റബ്ബർ തോട്ടങ്ങൾ. കുരുമുളക് വള്ളികൾ. മഴ നനഞ്ഞ കുന്നുകൾ. ഓരോ കിലോമീറ്ററും പിന്നിടുമ്പോൾ റോബിൻസിന് തോന്നി താൻ തന്റെ ബാല്യത്തിലേക്കാണ് സഞ്ചരിക്കുന്നത്.
''ബിനോയി ഇപ്പോൾ വേറൊരു ലോകത്താണ്.''
ടോമിച്ചൻ അഭിമാനത്തോടെ പറഞ്ഞു.
''കുട്ടികളെ പരീക്ഷയ്ക്കുവേണ്ടി പഠിപ്പിക്കുന്നില്ല.''
''പിന്നെ?''
''ജീവിക്കാൻ പഠിപ്പിക്കുന്നു.'' മോളി ചിരിച്ചു.
''പുസ്തകത്തേക്കാൾ മരത്തണലിലാണ് അവന്റെ ക്ലാസ്.
കോതമംഗലം പിന്നിട്ടപ്പോൾ മഴ വീണ്ടും ശക്തമായി. നേര്യമംഗലത്തേക്കുള്ള മലവഴി തുടങ്ങി.
മൂടൽമഞ്ഞ്.
ആഴമുള്ള താഴ്‌വരകൾ, ദൂരെയുള്ള വെള്ളച്ചാട്ടങ്ങൾ. റോബിൻസ് പുറത്തേക്ക് നോക്കി.
അറിയാതെ മനസ്സിൽ ആ ദ്വീപ് തെളിഞ്ഞു. കടലിന്റെ നടുവിലെ ആ രഹസ്യദ്വീപും...
ഈ മഴക്കാടുകളും... എന്തോ ഒരു അദൃശ്യ നൂൽ അവയെ തമ്മിൽ ബന്ധിപ്പിക്കുന്നതായി തോന്നി.
അരമണിക്കൂറിന് ശേഷം കാർ ഒരു വലിയ മരഗേറ്റിന് മുന്നിൽ നിന്നു.
മരത്തിൽ കൈകൊണ്ട് കൊത്തിയ ബോർഡ്.
പുനർജനി 'ആൾട്ടർനേറ്റീവ് ലേണിംഗ് കമ്മ്യൂണിറ്റി'
'കടന്നുപോകാൻ വേണ്ടിയല്ല, ജീവിക്കാൻ പഠിക്കുന്നു.'
താഴെ ചെറിയ അക്ഷരങ്ങളിൽ ഗേറ്റിനകത്തേക്ക് കടന്നപ്പോൾ റോബിൻസ് അത്ഭുതപ്പെട്ടു. ഇത് സ്‌കൂൾ പോലെയായിരുന്നില്ല. ഒരു ഗ്രാമം പോലെ. മുളകൊണ്ടുണ്ടാക്കിയ ക്ലാസ് മുറികൾ. ചെറിയ കൃഷിയിടങ്ങൾ. മഴയിൽ ഓടിക്കളിക്കുന്ന കുട്ടികൾ. ചിലർ മൺപാത്രം ഉണ്ടാക്കുന്നു. ചിലർ മരച്ചുവട്ടിൽ പുസ്തകം വായിക്കുന്നു.
'ബിനോയിയുടെ സ്വപ്‌നം.'' ടോമിച്ചൻ അഭിമാനത്തോടെ പറഞ്ഞു.
അപ്പോഴാണ് ദൂരെയൊരു യുവാവ് ഓടിവന്നത്. മുപ്പതുകളുടെ അവസാന പ്രായം. മഴയിൽ നനഞ്ഞ താടി. ഖദർ ഷർട്ട്.
''അപ്പാ!''
അവൻ അടുത്തെത്തി.
''അമ്മേ!'' അടുത്ത നിമിഷം അവന്റെ കണ്ണുകൾ റോബിൻസിൽ പതിഞ്ഞു. സമയം നിശ്ചലമായി. രണ്ടുപേരും അനങ്ങാതെ നിന്നു. ഒരാൾ പന്ത്രണ്ട് വർഷമായി കാണാത്ത സുഹൃത്ത്. മറ്റെയാൾ തിരിച്ചു വരില്ലെന്ന് കരുതിയ മനുഷ്യൻ.
'റോ...'' ബിനോയിയുടെ ശബ്ദം ഇടറി.
''റോബിൻസ്...?''
റോബിൻസ് പുഞ്ചിരിച്ചു.
''എടാ...''
അത് മാത്രം പറയാനായി. അടുത്ത നിമിഷം ബിനോയി ഓടിയെത്തി അവനെ കെട്ടിപ്പിടിച്ചു.
അത്ര ശക്തമായി...
വർഷങ്ങളുടെ അകലം മുഴുവൻ ആ ആലിംഗനത്തിൽ ഉരുകിപ്പോയി. ടോമിച്ചനും മോളിയും നിശ്ശബ്ദമായി അവരെ നോക്കി. ബിനോയിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
'എടാ... നീ ശരിക്കും നീ തന്നെയാണോ?'
റോബിൻസ് ചിരിച്ചു.
ആ ചിരിയിൽ യാത്രകളുണ്ടായിരുന്നു. കടലുകളുണ്ടായിരുന്നു. മരണത്തിൽ നിന്ന് തിരിച്ചുവന്ന ഒരു മനുഷ്യന്റെ നിഴലുണ്ടായിരുന്നു. റോബിൻസും ബിനോയിയും പഴയ ഓർമ്മകളുടെ വഴിയിലൂടെ നടന്നു കൊണ്ടിരുന്നു.
പക്ഷേ റോബിൻസിന്റെ മനസ്സിന്റെ ഒരറ്റത്ത് ഒരു പേര് ഇപ്പോഴും ഉണർന്നുകിടക്കുന്നുണ്ടായിരുന്നു.
ബീന..! ആ പേര് ഉച്ചരിക്കാതെ തന്നെ അവന്റെ കണ്ണുകളിൽ എഴുതപ്പെട്ടിരുന്നതുപോലെ.
അതിനിടെ മലനിരകളുടെ മറുവശത്ത്, മഴ നനഞ്ഞ വഴിയിലൂടെ ഒരു ജീപ്പ് പതുക്കെ കയറിവരികയായിരുന്നു.
മൂടൽമഞ്ഞ് ഇടയ്ക്കിടെ റോഡിലേക്ക് ഇറങ്ങി നിന്നു. വൈപ്പറുകൾ മഴത്തുള്ളികളെ തട്ടിമാറ്റിക്കൊണ്ടിരുന്നു. സ്റ്റിയറിംഗിൽ വിരലുകൾ മെല്ലെ താളമിട്ടു. നാട്ടിൻപുറത്തിന്റെ പച്ചപ്പ് കാണുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന സമാധാനം ആ യാത്രക്കാരിയുടെ മുഖത്തുമുണ്ടായിരുന്നു.
വഴിയോരത്തെ കാപ്പിച്ചെടികളും മഴയിൽ കുളിച്ച കുന്നുകളും അവളുടെ കണ്ണുകളിലൂടെ ഒഴുകിപ്പോയി.
ജീപ്പ് മറ്റൊരു വളവ് പിന്നിട്ടു. ദൂരെയായി മരങ്ങൾക്കിടയിൽ പുനർജനിയുടെ മേൽക്കൂര തെളിഞ്ഞു.
അത് കണ്ടപ്പോൾ അവളുടെ ചുണ്ടുകളിൽ അറിയാതെ ഒരു പുഞ്ചിരി വിടർന്നു. അവളെ കാത്ത് അവിടെ ആരൊക്കെയുണ്ടെന്ന് അവൾക്കറിയാമായിരുന്നു.
പക്ഷേ അവിടെ അവളെ കാത്തിരിക്കുന്ന ഏറ്റവും വലിയ അത്ഭുതത്തെക്കുറിച്ച് അവൾക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല.
മഴ വീണ്ടും ശക്തമായി.
മലമുകളിലൂടെ ഒഴുകിയെത്തിയ മൂടൽമഞ്ഞ് സ്‌കൂളിന്റെ പരിസരത്തെയും യാത്രക്കാരിയുടെ ജീപ്പിനെയും ഒരേ വെള്ളതിരശ്ശീലക്കുള്ളിൽ പൊതിഞ്ഞു.
(തുടരും)
നോവൽ ഇതുവരെ
നോവൽ ആരംഭിക്കുന്നു..! പുലിറ്റ്‌സർ ജേതാവ് - അധ്യായം ഒന്ന്: ദുരൂഹത നിറഞ്ഞ വിമാനാപകടം
https://vachakam.com/local/mysterious-plane-crash
പുലിറ്റ്‌സർ ജേതാവ് അധ്യായം 2 - സത്യമറിയാൻ ഭ്രാന്തിയായി..!
https://vachakam.com/local/pulitzer-prize-winner-chapter-2-i-went-crazy-to-know-the-truth
പുലിറ്റ്‌സർ ജേതാവ് അധ്യായം 3 - ആകാശവഴിയിലൂടെ വന്നു വീണ കറുത്ത കാൽപ്പാദം
https://vachakam.com/article/pulitzer-winner-chapter-3-the-black-footprint-that-fell-through-the-sky
പുലിറ്റ്‌സർ ജേതാവ് അധ്യായം 4 - ലക്ഷ്യത്തിലേക്ക് നടന്നുകയറാൻ കഴിയുന്ന നടപ്പാലം..!
https://vachakam.com/local/a-footbridge-that-can-be-walked-to-the-destina-tion
പുലിറ്റ്‌സർ ജേതാവ് നോവൽ 5 ചുടു ചുംബനത്തിന്റെ മായാത്ത മുദ്ര പതിഞ്ഞ നഗരം
https://vachakam.com/article/a-city-marked-by-the-indelible-imprint-of-a-passionate-kssi
പുലിറ്റ്‌സർ ജേതാവ് നോവൽ 6 രഹസ്യം ചുരുളഴിയുന്നു
https://vachakam.com/article/pulitzer-winner-novel-6-the-secret-unfolsd
പുലിറ്റ്‌സർ ജേതാവ് നോവൽ 7 പുതിയൊരു അന്വേഷണത്തിന്റെ ആരംഭം
https://vachakam.com/article/pulitzer-prize-winning-novel-7-the-beginning-of-a-new-investigation
പുലിറ്റ്‌സർ ജേതാവ് - നോവൽ 8 - ദാരിദ്ര്യത്തിന്റെ ഇരുണ്ട മുഖം
https://vachakam.com/article/pulitzer-winner-novel-8-the-dark-face-of-poverty
പുലിറ്റ്‌സർ ജേതാവ് - നോവൽ 9 - വീണ്ടും ക്യൂബൻ മാഫിയ
https://vachakam.com/article/pulitzer-winner-novel-9-the-cuban-mafia-again
പുലിറ്റ്‌സർ ജേതാവ് നോവൽ 10 ഒരു ടാൻസാനിയൻ യാത്രയിലെ പ്രശ്‌നങ്ങൾ
https://vachakam.com/article/pulitzer-winner-novel-10-troubles-on-a-tanzanian-journey
പുലിറ്റ്‌സർ ജേതാവ് - നോവൽ 11 - വിചിത്ര സ്വഭാവമുള്ള സുന്ദരികളുടെ വിളയാട്ടം
https://vachakam.com/article/pulitzer-winner-novel-11-a-tale-of-strange-beauties
പുലിറ്റ്‌സർ ജേതാവ് നോവൽ 12 തലയ്ക്കടിച്ചുണർത്തുന്ന വനമഹോത്സവം
https://vachakam.com/article/pulitzer-prize-winner-novel-12-the-mind-blowing-forest-festival
പുലിറ്റ്‌സർ ജേതാവ് നോവൽ 13 കാഗോ ഹോൾഡിൽ ജീവനോടെ പോകാമെന്നു കരുതുന്നവർ
പുലിറ്റ്‌സർ ജേതാവ് നോവൽ 14 കടലലേക്ക് പോകുന്ന നിഴൽ
https://vachakam.com/article/pulitzer-winner-novel-14-the-shadow-that-goes-to-the-sea
പുലിറ്റ്‌സർ ജേതാവ് - നോവൽ 15 - മനസ്സിലൂടെ ചെപ്പുകുളത്തേക്ക് ഒരുയാത്ര..!
പുലിറ്റ്‌സർ ജേതാവ് - നോവൽ 16 - ആഴക്കടലിൽ കണ്ടത് പ്രേതമോ, മനുഷ്യനോ..?https://vachakam.com/article/pulitzer-prize-winner-novel-16-was-it-a-ghost-or-a-human-being-seen-in-the-deep-sea
പുലിറ്റ്‌സർ ജേതാവ് - നോവൽ 17 - ആ രഹസ്യം അയാളെ ജീവനോടെ വിടുമോ..?
https://vachakam.com/article/pulitzer-winner-novel-17-will-that-secret-keep-him-alive
പുലിസ്റ്റർ ജേതാവ് - നോവൽ 18 - കടലിലെ നിയമം കനക്കുമ്പോൾ..!
https://vachakam.com/article/pulitzer-prize-winner-novel-18-when-the-law-of-the-sea-is-strong
പുലിറ്റ്‌സർ ജേതാവ് - നോവൽ 19 - നായകൻ കടലിന്റെ അഗാതതയിലേക്ക്..!
https://vachakam.com/article/pulitzer-prize-winner-novel-19-the-hero-goes-to-the-depths-of-the-sea
പുലിറ്റ്‌സർ ജേതാവ് - നോവൽ 20 - കടൽപരപ്പിലെ ബ്ലാക്ക്ഔട്ട് നിഗൂഢത, 17 മിനിറ്റ്
https://vachakam.com/article/pulitzer-winner-novel-20-blackout-mystery-on-the-seabed-17-minutes
പുലിറ്റ്‌സർ ജേതാവ് - നോവൽ 21 - എതിരാളിയുടെ തലയറുക്കുന്ന പ്രാകൃതർ
https://vachakam.com/local/pulitzer-winner-novel-21-the-primitives-who-behead-their-opponent
പുലിറ്റ്‌സർ ജേതാവ് - നോവൽ 22 - നിഴലുകളും നിലാവും ചേർന്ന് തീർത്ത ഭയാനക ദീപ്!
https://vachakam.com/article/pulitzer-prize-winner-novel-22-a-terrifying-island-made-of-shadows-and-the-moon
പുലിറ്റ്‌സർ ജേതാവ് - നോവൽ 23 - കടലമ്മയായി അലൂമ..!
https://vachakam.com/article/pulitzer-prize-winner-novel-23-alumna-as-kadalamma
പുലിറ്റ്‌സർ ജേതാവ് - നോവൽ 24 - ലോകം അറിയാത്ത അറിയേണ്ട അത്ഭുതം..
https://vachakam.com/article/pulitzer-prize-winner-novel-24-the-worlds-unknown-wonder
പുലിറ്റ്‌സർ ജേതാവ് - നോവൽ 25 - മൊട്ടിടുന്നത് പ്രണയമോ..? അറിയില്ല..!
https://vachakam.com/article/pulitzer-prize-winner-novel-25-is-it-love-that-makes-you-bald-i-donot-know
പുലിറ്റ്‌സർ ജേതാവ് - നോവൽ 26 - ചുട്ട കോഴിയെ പറപ്പിക്കുന്ന മന്ത്രവാദി ...!
https://vachakam.com/article/pulitzer-prize-winner-novel-26-the-witch-who-makes-a-roast-chicken-fly
പുലിറ്റ്‌സർ ജേതാവ് - നോവൽ 27 - കരിഞ്ചാത്തനുമായി നേർക്കു നേർ..!
https://vachakam.com/article/pulitzer-prize-winner-novel-27-face-to-face-with-the-black-devil
പുലിറ്റ്‌സർ ജേതാവ് - നോവൽ 28 - പത്രപ്രവർത്തനം ഒരു രാജ്യത്തിന്റെ ആത്മാവിനെ പിടിച്ചെടുക്കുന്ന ശക്തി
https://vachakam.com/article/pulitzer-winner-novel-28-journalism-is-the-power-that-captures-the-soul-of-a-nation
പുലിറ്റ്‌സർ ജേതാവ് - നോവൽ 29 - അതിർത്തികൾ കടന്ന പ്രകമ്പനം
https://vachakam.com/article/pulitzer-winner-novel-29-a-vibration-that-crossed-boundaries
പുലിറ്റ്‌സർ ജേതാവ് - നോവൽ 30 - ശബ്ദവും നിശബ്ദതയും തമ്മിലുള്ള ഏറ്റുമുട്ടൽ..!
https://vachakam.com/article/pulitzer-prize-winner-novel-30-the-clash-between-sound-and-silence
പുലിറ്റ്‌സർ ജേതാവ് - നോവൽ 31 - ലോകം അറിയപ്പെടേണ്ട അത്ഭുത ദ്വീപ്
https://vachakam.com/article/pulitzer-prize-winner-novel-31-the-wonderful-island-that-the-world-should-know
പുലിറ്റ്‌സർ ജേതാവ് - നോവൽ 32 - റോബിൻസ് വീണ്ടും ന്യൂയോർക്കിൽ
https://vachakam.com/article/pulitzer-winner-novel-32-robbins-is-back-in-new-york
പുലിറ്റ്‌സർ ജേതാവ് - നോവൽ 33 - ജേണലിസത്തോട് തൽക്കാലം വിടപറയുന്നു
https://vachakam.com/article/pulitzer-winner-novel-33-saying-goodbye-to-journalism-for-the-time-being
പുലിറ്റ്‌സർ ജേതാവ് - നോവൽ 34 - നാട്ടിലെ വിശേഷങ്ങളറിയാൻ വെമ്പലോടെ.!
https://vachakam.com/article/pulitzer-prize-winner-novel-34-eager-to-learn-about-the-local-history
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
