'സൂര്യയെ കാണാൻ അന്ന് മാതാപിതാക്കൾ വിട്ടില്ല, ഇന്ന് സൂര്യയുടെ നായികയായി'; ചർച്ചയായി മമിതയുടെ വാക്കുകൾ 

AUGUST 9, 2026, 9:36 PM

കൊച്ചി: സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ റിലീസിനൊരുങ്ങുകയാണ്. ഓഗസ്റ്റ് 14ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. മലയാളത്തിൽ നിന്ന് മമിത ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നായികാപ്രാധാന്യമുള്ള കഥാപാത്രത്തെയാണ് മമിത അവതരിപ്പിക്കുന്നതെന്ന സൂചനയും ട്രെയിലർ നൽകുന്നുണ്ട്.

ഇതിനിടെ സൂര്യയെക്കുറിച്ച് മമിത ബൈജു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വർഷങ്ങൾക്ക് മുമ്പ് കൊച്ചിയിലെത്തിയ സൂര്യയെ കാണാൻ ആഗ്രഹിച്ചിട്ടും മാതാപിതാക്കൾ അനുവദിക്കാത്ത അനുഭവമാണ് മമിത പങ്കുവെച്ചത്. എന്നാൽ ഇന്ന് അതേ സൂര്യയുടെ നായികയായി അദ്ദേഹത്തിനൊപ്പം കേരളത്തിൽ സിനിമയുടെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാൻ കഴിയുന്നത് വലിയ ഭാഗ്യമാണെന്നും മമിത പറഞ്ഞു.

2015ൽ കൊച്ചി ലുലു മാളിൽ നടന്ന ഒരു പരിപാടിയിൽ സൂര്യ എത്തിയപ്പോഴായിരുന്നു സംഭവം. അന്ന് താൻ എട്ടാം ക്ലാസിലും സഹോദരൻ പതിനൊന്നാം ക്ലാസിലുമായിരുന്നു. സഹോദരനും സുഹൃത്തുക്കളും സൂര്യയെ കാണാൻ ലുലു മാളിലേക്ക് പോയെങ്കിലും തനിക്ക് പോകാൻ കഴിഞ്ഞില്ലെന്നും മമിത പറഞ്ഞു.

vachakam
vachakam
vachakam

കോട്ടയത്ത് നിന്ന് കൊച്ചിയിലേക്ക് വരുന്നത് അന്ന് വലിയ കാര്യമായിരുന്നതിനാലാണ് മാതാപിതാക്കൾ തന്നെ വിട്ടയക്കാതിരുന്നതെന്നും മമിത വ്യക്തമാക്കി. സഹോദരൻ സൂര്യയെ കണ്ട് ഫോട്ടോയെടുത്ത് തിരിച്ചെത്തിയപ്പോൾ ആ ചിത്രം കണ്ട തനിക്ക് ഏറെ വിഷമമായിരുന്നുവെന്നും താരം പറഞ്ഞു.

ഒരു ആരാധിക എന്ന നിലയിൽ അന്ന് സൂര്യയെ കാണാൻ കഴിയാതിരുന്നതിന്റെ വിഷമമുണ്ടായിരുന്നെങ്കിലും ഇന്ന് തിരുവനന്തപുരത്തെ ലുലു മാളിൽ സൂര്യയുടെ നായികയായി അദ്ദേഹത്തിനൊപ്പം നിൽക്കാൻ കഴിയുന്നത് വലിയ ഭാഗ്യമായാണ് കാണുന്നതെന്നും മമിത പറഞ്ഞു.

‘ഒരു ഫാൻ ഗേൾ എന്ന നിലയിൽ വിശ്വനാഥ് ആൻഡ് സൺസ് കാണാൻ ഞാനും കാത്തിരിക്കുകയാണ്’ എന്നും മമിത പറഞ്ഞു. ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു താരത്തിന്റെ പ്രതികരണം.

vachakam
vachakam
vachakam

കേരളത്തിലെ തിയേറ്ററുകളിൽ ‘വിശ്വനാഥ് ആൻഡ് സൺസ്’ പ്രദർശനത്തിനെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസാണ്. ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന് സിതാര എന്റർടെയ്ൻമെന്റ്സ് ബാനറിൽ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam