കാഫിർ സ്ക്രീൻഷോട്ട് കേസ്; മൂന്ന് പേരെകൂടി പൊലീസ് പ്രതി ചേർത്തു

OCTOBER 15, 2026, 11:06 PM

കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ മൂന്ന് പേരെകൂടി പൊലീസ് പ്രതി ചേർത്തു.കാഫിർ സ്‌ക്രീൻ ഷോട്ട് ഫേസ്ബുക്കിൽ ഷെയർ ചെയ്ത തൃശൂർ സ്വദേശിയായ സിപിഎം മെമ്പർ വഹാബ്, സിപിഎം പ്രവർത്തകരായ കോഴിക്കോട് നദാപുരം സ്വദേശി അതുൽ, കോഴിക്കോട് തിരുവള്ളൂർ സ്വദേശി അതുൽ പ്രസാദ് എന്നിവരെയാണ് പ്രതി ചേർത്തത്. 3 പേരെയും ചോദ്യം ചെയ്ത് വിട്ടയച്ചു. ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

കൂടുതൽ പേരെ പ്രതി ചേർക്കാൻ മെറ്റയിൽ നിന്നും വിവരങ്ങൾ ആവശ്യപെട്ടിട്ടും മെറ്റ വിവരങ്ങൾ കൈമാറിയില്ല എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.മെറ്റയോട് വിവരങ്ങൾ ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം വടകര കോടതിയിൽ അപേക്ഷ നൽകും.

അതേസമയം, രാഷ്ട്രീയ ലക്ഷ്യമിട്ട് സിപിഎം പ്രവർത്തകരാണ് വർഗീയ സ്ക്രീൻ ഷോട്ട് നിർമിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ ഡിവൈഎഫ്ഐ നേതാക്കളായ റിബേഷ് രാമകൃഷ്‌ണൻ, ജിതിൻ ഭാസ്കർ, അമൽ എന്നിവരാണ് നേരെ അറസ്റ്റിലായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam