ജ്വല്ലറികൾ കേന്ദ്രീകരിച്ച് കവർച്ച നടത്താൻ ശ്രമം; വടക്കഞ്ചേരിയിൽ മൂന്ന് പേർ പിടിയിൽ

AUGUST 9, 2026, 9:16 PM

പാലക്കാട്: ജ്വല്ലറികൾ കേന്ദ്രീകരിച്ച് കവർച്ച നടത്താനുള്ള ശ്രമത്തിനിടെ മൂന്ന് പേർ പിടിയിലായി.കണ്ണൂർ ആലക്കോട് നെല്ലിക്കുന്ന് സ്വദേശി തങ്കച്ചൻ, അഞ്ചുമൂർത്തിമംഗലം ചെറാട്ടുപറമ്പ് സ്വദേശി വിഷ്ണുരാജ്, വടക്കഞ്ചേരി പ്രധാനി സ്വദേശി സഫർ എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്.

ശനിയാഴ്ച രാത്രി പൊലീസ് പട്രോളിങ്ങിനിടെയാണ് സംഘത്തെ സംശയാസ്പദമായി കണ്ടത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പഴയന്നൂരിലും വടക്കഞ്ചേരിയിലും ജ്വല്ലറികൾ കുത്തിതുറന്ന് മോഷണം നടത്താൻ പദ്ധതിയിട്ടിരിക്കുകയാണെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. 

നിരവധി കേസുകളിൽ പ്രതിയായ ഇവർ തമ്മിൽ ജയിലിൽ വെച്ചുള്ള പരിചയമാണ്. രണ്ടാഴ്ച മുമ്പ് ഇവർ പൊള്ളാച്ചിയിൽ ജ്വല്ലറി, ബേക്കറി, തുണിക്കട എന്നിവിടങ്ങളിൽ മോഷണം നടത്തിയിരുന്നു.

vachakam
vachakam
vachakam

തങ്കച്ചന് കേരളത്തിലും തമിഴ്നാട്ടിലുമായി 20ഓളം മോഷണക്കേസുകൾ ഉണ്ട്. വിഷ്ണു രാജിന് വഞ്ചനാകേസുകളും സഫറിൻ്റെ പേരിൽ ദേശീയ പാതയിൽ വാഹനങ്ങൾ തടഞ്ഞ് കവർച്ച, പൊലീസിനെ ആക്രമിച്ച് പരിക്കേല്പിക്കൽ തുടങ്ങിയ കേസുകളും ഉണ്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam