സംഘപരിവാര്‍ അജണ്ട: വന്ദേമാതരം സര്‍ക്കുലര്‍ അടിയന്തരമായി പിന്‍വലിക്കണം; പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

AUGUST 9, 2026, 11:12 AM

മലപ്പുറം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ വിവാദ നിര്‍ദേശം അടിയന്തരമായി പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വന്ദേമാതരത്തിന്റെ ആലാപനവുമായി ബന്ധപ്പെട്ട് രാജ്യത്തിന് വ്യക്തവും പ്രഖ്യാപിതവുമായ ഒരു നിലപാട് പണ്ടേ ഉള്ളതാണെന്നും ആദ്യ ഏഴ് വരികളില്‍ കൂടുതല്‍ ചൊല്ലേണ്ടതില്ലെന്നും മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

വന്ദേമാതരം പൂര്‍ണമായി ആലപിക്കുക എന്നത് സംഘപരിവാറിന്റെയും ആര്‍എസ്എസിന്റെയും രാഷ്ട്രീയ നിലപാടാണെന്ന് പിണറായി വിജയന്‍ ആരോപിച്ചു. സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇതുവരെയില്ലാത്ത രീതിയില്‍ പൂര്‍ണമായി വന്ദേമാതരം ആലപിച്ചതിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഭരിക്കുന്ന മുഖ്യമന്ത്രിയുടെ പാര്‍ട്ടി പോലും അംഗീകരിക്കാത്ത ആര്‍എസ്എസ് അജണ്ടയ്ക്ക് എന്തിനാണ് കീഴ്പ്പെടുന്നതെന്ന് ചോദിച്ച അദ്ദേഹം, വിഷയത്തില്‍ ദുരഭിമാനം വെടിഞ്ഞ് അടിയന്തരമായി ഇടപെടണമെന്നും നിര്‍ദേശിച്ച സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.

പ്രവാസി ക്ഷേമ കാര്യങ്ങളിലും സര്‍ക്കാരിന്റെ നിലപാടുകളെ അദ്ദേഹം കടന്നാക്രമിച്ചു. മുന്‍പ് ലോക കേരള സഭയെ എതിര്‍ത്തവരാണ് ഇന്ന് അധികാരത്തിലിരിക്കുന്നത് എന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, നാടിന്റെ ആവശ്യങ്ങള്‍ക്കായുള്ള പ്രവാസി പദ്ധതികളോട് ഇന്നത്തെ സര്‍ക്കാരിന്റെ സമീപനം എന്താകുമെന്ന് കണ്ടറിയണമെന്നും വിമര്‍ശിച്ചു. സംസ്ഥാന ബജറ്റില്‍ പ്രവാസികളെ പൂര്‍ണമായും അവഗണിക്കുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോര്‍ഡ് നിയമന വിഷയത്തിലും പ്രതിപക്ഷ നേതാവ് നിലപാട് വ്യക്തമാക്കി. അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തി ബോര്‍ഡ് നിര്‍മ്മിക്കാമെന്ന് കോണ്‍ഗ്രസ് ആണ് ആവശ്യപ്പെട്ടതെന്ന് ആരോപിച്ച അദ്ദേഹം, ഇതിനു പിന്നില്‍ ആര്‍എസ്എസ് അജണ്ടയാണെന്നും വ്യക്തമാക്കി.

വകുപ്പ് കൈകാര്യം ചെയ്യുന്നത് ലീഗ് മന്ത്രിയായിരുന്നിട്ടും ഇത്തരം നീക്കങ്ങള്‍ക്ക് കീഴടങ്ങുന്നത് ചോദ്യം ചെയ്ത അദ്ദേഹം, ഇതിലും വലിയ കീഴടങ്ങല്‍ വേറെയില്ലെന്നും തുറന്നടിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതി വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. സംഘപരിവാര്‍ കഴുകന്‍ കണ്ണുകളോടെ ഉറ്റുനോക്കുന്ന മേഖലകളില്‍ അവര്‍ക്ക് കടന്നുകയറാനുള്ള അവസരമാണ് ഇത്തരം തീരുമാനങ്ങളിലൂടെ ഒരുക്കി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam