പാലക്കാട്: തമിഴ്നാട്-പാലക്കാട് അതിര്‍ത്തി മേഖലയായ മുള്ളിയില്‍ നിയന്ത്രണം വിട്ട കാര്‍ 500 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. മരിച്ച മൂന്ന് പേരും തമിഴ്നാട് സ്വദേശികളാണ്. ഇന്ന് വൈകിട്ട് മൂന്നു മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
മുള്ളി പുല്ലൂര്‍പുഴയ്ക്ക് സമീപം റോഡരികിലെ വലിയ പാറയില്‍ കാര്‍ ശക്തമായി ഇടിക്കുകയും തുടര്‍ന്ന് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് ഉടനടി സ്ഥലത്തെത്തിയ കേരള പൊലീസും പ്രദേശവാസികളും ചേര്‍ന്ന് അതിസാഹസികമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അപകടസ്ഥലത്ത് നിന്നും മൃതദേഹങ്ങള്‍ വീണ്ടെടുക്കുക ഏറെ ദുഷ്‌കരമായിരുന്നു. പുഴ കടന്ന് മുക്കാല്‍ കിലോമീറ്ററോളം ദുര്‍ഘടമായ പാതയിലൂടെ മൃതദേഹങ്ങള്‍ ചുമന്നാണ് രക്ഷാപ്രവര്‍ത്തകര്‍ റോഡിലെത്തിച്ചത്. സംഭവത്തില്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
