പാലക്കാട്: സി.പി.എം മുൻ മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസിന്റെ മകൻ ധ്യാൻ മോഹനനെ (38) പാലക്കാട് നഗരത്തിലെ സ്വകാര്യ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പടി പരിഷത്ത് ഭവന് സമീപം നമസ്യയിൽ താമസിക്കുന്ന ധ്യാൻ മോഹനനെയാണ് പാലയപ്പേട്ടയിലെ ഹോട്ടൽ ദീപകം ഇൻ-ലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഈ മാസം ആറിനാണ് ധ്യാൻ ഹോട്ടലിൽ മുറിയെടുത്തത്. ഇന്നലെ രാവിലെ പ്രഭാതഭക്ഷണം നൽകുന്നതിനായി ഹോട്ടൽ ജീവനക്കാർ മുറിയിലെത്തിയെങ്കിലും വാതിൽ തുറന്നില്ല. വൈകുന്നേരമായിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ ജീവനക്കാർ സ്പെയർ കീ ഉപയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് ധ്യാനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിദേശത്ത് ഐ.ടി മേഖലയിൽ എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്നു ധ്യാൻ. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
സംസ്കാരം തിങ്കളാഴ്ച വൈകിട്ട് നാലിന് നടക്കും. അമ്മ: കെ. ഗീത (റിട്ട. അധ്യാപിക, പി.എം.എസ്.എ.എം.എച്ച്.എസ്.എസ്, ചെമ്മങ്കടവ്). സഹോദരി: ഡോ. ദിവ്യ മോഹൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
