കെപിസിസി അധ്യക്ഷ പ്രഖ്യാപനം വൈകുന്നു; ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി

AUGUST 9, 2026, 9:59 PM

തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുന്നത് വൈകുന്നതിൽ ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി. കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകൾ നീളുന്നതിനിടെയാണ് മുഖ്യമന്ത്രി നേതൃത്വത്തെ ആശങ്ക അറിയിച്ചത്. ചർച്ചകൾക്കായി ഈ ആഴ്ച തന്നെ ഡൽഹിയിലെത്താമെന്ന് രാഹുൽ ഗാന്ധിയെ മുഖ്യമന്ത്രി അറിയിച്ചതായാണ് വിവരം.

അതിനിടെ, കെപിസിസിയും ഡിസിസികളും നാഥനില്ലാ കളരിയായി മാറിയെന്ന്  വി.ഡി. സതീശൻ വിമർശിച്ചു. അധ്യക്ഷ സ്ഥാനത്തേക്കുള്ള തീരുമാനം വൈകുന്നത് പാർട്ടിയുടെ പ്രവർത്തനങ്ങളെയും സംഘടനാ സംവിധാനത്തെയും ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎമ്മും ബിജെപിയും ഉയർത്തുന്ന ആരോപണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ കോൺഗ്രസിന് കഴിയാത്ത സാഹചര്യമാണുള്ളതെന്നും സതീശൻ ചൂണ്ടിക്കാട്ടി. കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഇനിയും നീട്ടാൻ ചിലർ ബോധപൂർവം ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

vachakam
vachakam
vachakam

അതേസമയം പുതിയ കെപിസിസി അധ്യക്ഷനെ സംബന്ധിച്ചുള്ള ചർച്ചകൾക്കൊപ്പം സംഘടനാ പുനഃസംഘടനയും പാർട്ടിയിൽ സജീവ ചർച്ചയാണ്. അധ്യക്ഷനെ ഉടൻ പ്രഖ്യാപിച്ച് സംഘടനാ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam