കഥ ഇതുവരെ: റിപ്പോർട്ടർ റോബിൻസ് ഒരു വിമാന അപകടത്തെക്കുറിച്ച് അറിയാൻ അമേരിക്കയിൽ നിന്നും കെനിയായിൽ എത്തി. അവിടത്തെ ദാരിദ്ര്യം ഭയാനകമായിരുന്നു. രക്ഷപ്പെടാൻ ചിലർ കപ്പലിലും വിമാനത്തിലും ഒളിച്ചുകയറുന്നതായി അറിയുന്നു. ആ അനുഭവം നേരിട്ടറിയാൻ അയാൾ ഒരു ചരക്കുകപ്പലിൽ രഹസ്യമായി കയറി. ആ യാത്രക്കിടെ അയാൾക്ക് നടുക്കടലിലേക്ക് ചാടേണ്ടിവന്നു. ഒടുവിൽ ഒരു ദ്വീപിലെത്തി. അവിടെ അലൂമ എന്ന സ്ത്രീയോട് തന്റെ പൂർവ്വകാല കഥ പറയുന്നു.
അതിനു ശേഷം അലൂമയുടെയും ആ ദ്വീപിന്റേയും കഥ എഴുതാൻ തുനിയുന്നു റോബിൻസ്. ആ സമയം ആരെയോ തിരക്കി ഒരു കപ്പൽ ആ ദ്വീപിനെ ലക്ഷ്യമാക്കി യാത്രതിരിക്കുന്നു. റോബിൻസ് വീണ്ടും അമേരിക്കയിലെത്തി. ദ്വീപിനെക്കുറിച്ചുള്ള ഫീച്ചർ തയ്യാറാക്കിയതിനു ശേഷം കേരളത്തിൽ എത്തി പഴയ സുഹൃത്തുക്കളെ കാണുന്നു.
തുടർന്നു വായിക്കുക
മൂടൽമഞ്ഞിന്റെ പ്രഭാതം. അതേ, നേര്യമംഗലത്തെ പ്രഭാതം അന്ന് പതിവിലും നിശ്ശബ്ദമായിരുന്നു. മലകൾക്കിടയിലൂടെ ഒഴുകിയെത്തിയ മൂടൽമഞ്ഞ് പുനർജനിയുടെ ഓരോ മരങ്ങളെയും വെളുത്ത പുതപ്പുകൊണ്ട് പൊതിഞ്ഞിരുന്നു. മഴ പൂർണമായി മാറിയിരുന്നില്ല. ഇലകളിൽനിന്ന് വെള്ളത്തുള്ളികൾ ഇനിയും ഇറ്റിറ്റ് വീണുകൊണ്ടിരിക്കുന്നു.
റോബിൻസ് ഉറക്കമുണർന്നെങ്കിലും എഴുന്നേൽക്കാൻ തോന്നിയില്ല. കുറച്ചുനേരം കിടക്കയിൽത്തന്നെ കിടന്നു. അവന്റെ മനസ്സിനെ ഹിമാലയം മാടിവിളിക്കുന്നതുപോലെ തോന്നി. പണ്ടെങ്ങോ ജോർജ് ലൂക്കാസ് ഹിമാലയത്തെക്കുറിച്ചും സ്വാമി രാമയെക്കുറിച്ചും മോട്ടിവേറ്റർ റോബിൻ ശർമ്മയെക്കുറിച്ചും അവനോട് വാചാലനായത് എന്തോ ഇന്നലെ സ്വപ്‌നത്തിൽ വീണ്ടു കാണാനിടയായി. അതിനിടയിലാണ് ബീനയുടെ മുഖം വീണ്ടും തെളിഞ്ഞുവരുന്നത്.
പിന്നെ റോബിൻസിന്റെ ശ്രദ്ധ മുഴുവൻ ബീനയുടെ മുഖത്തായി..!
ഒരിക്കൽ നഷ്ടപ്പെട്ടെന്ന് കരുതിയവൾ ജീവിതത്തിലേക്ക് തിരികെ വന്നതുപോലെ അവന് തോന്നി. ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ അകലെയുള്ള ബെഞ്ചിൽ ബീന ഇരിക്കുന്നത് കണ്ടു. എന്തായാലും ഇത് സ്വപ്‌നമല്ല. അവളുടെ കൈയിൽ ചായക്കപ്പുണ്ട്.
അവൻ മെല്ലെ പുറത്തേക്കു നോക്കി.
ബീന അവനെ ജാലകപ്പഴുതിലൂടെ കണ്ടപ്പോൾ ചെറുതായി പുഞ്ചിരിച്ചു.
''ഉറങ്ങിയോ?''
''കുറച്ചൊക്കെ''.
''എനിക്കും നന്നായി ഉറങ്ങാൻ കഴിഞ്ഞില്ല.'' ബീന അവന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. ചില നിമിഷങ്ങൾ കടന്നുപോയി. ആരും ഒന്നും പറഞ്ഞില്ല. അവർക്കിടയിൽ മൗനത്തിന് പോലും ഒരു ചരിത്രമുണ്ടായിരുന്നു. അവസാനം ബീന ജനലിനടുത്തേക്കു വന്നിട്ട് വീണ്ടും സംസാരിച്ചുതുടങ്ങി.
''ഇന്നലെ എല്ലാവരും ഉണ്ടായതുകൊണ്ട് പറയാൻ പറ്റിയില്ല.''
റോബിൻസ് അവളെ നോക്കി.
''എന്ത്?''
ബീന ചായക്കപ്പിലേക്കു നോക്കി.
''ഞാൻ പലതവണ നിന്നെക്കുറിച്ച് അന്വേഷിച്ചിരുന്നു.''
റോബിൻസിന്റെ മുഖം മാറി.
''എനിക്കറിയാം.''
''ഇല്ല... നിനക്കറിയില്ല.''
അവളുടെ ശബ്ദം പതുക്കെ വിറച്ചു.
''നിന്നെ കടലിൽ കാണാതായെന്ന വാർത്ത വന്ന ദിവസം ഞാൻ ആശുപത്രിയിൽ ഡ്യൂട്ടിയിലായിരുന്നു. അന്ന് മുഴുവൻ എന്റെ ഹൃദയം തീച്ചൂളയിൽ കിടന്ന് വേവുന്നതുപോലെ തോന്നി. രാത്രി എനിക്ക് രോഗികളെ കാണാൻ പോലും കഴിഞ്ഞില്ല.''
റോബിൻസ് ഒന്നും പറഞ്ഞില്ല.
''അതിനുശേഷം മാസങ്ങളോളം ഞാൻ ഓരോ വാർത്തയും നോക്കി..!''
''ക്ഷമിക്കണം.''
അവൻ വീണ്ടും അതേ വാക്ക് പറഞ്ഞു. ബീന ചെറിയൊരു ചിരിയോടെ തലകുലുക്കി. അതെങ്ങനെ ക്ഷമിക്കാനാകും..!
''ഇപ്പോൾ തോന്നുന്നു, നിന്റെ ക്ഷമാപണത്തേക്കാൾ എനിക്ക് വേണ്ടിയിരുന്നത് നീ ജീവനോടെ ഉണ്ടെന്ന അറിവായിരുന്നു.'' അവരുടെ കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടി.
പിന്നെ അവൾ ആകാശത്തിലേക്ക് നോക്കി.
''നിനക്കറിയാമോ റോബിൻസ്...''
''എന്ത്?''
''നമ്മൾ നഷ്ടപ്പെടുത്തിയതെന്താണെന്ന് എനിക്ക് ഇന്നലെയാണ് ശരിക്കും മനസ്സിലായത്.''
അവൻ മിണ്ടാതെ കേട്ടു.
''പന്ത്രണ്ട് വർഷം.''
അവൾ വിരലുകൾ കൊണ്ട് കപ്പിന്റെ വക്കിൽ തലോടിക്കൊണ്ടിരുന്നു.
''ഒരു മനുഷ്യന്റെ ജീവിതത്തിൽ സംഭവിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട വർഷങ്ങൾ.'' അവളുടെ കണ്ണുകൾ നിറഞ്ഞു.
കുറച്ചനേരം അവൾ അവനെ നോക്കിയിരുന്നു. പിന്നെ ദീർഘമായി ശ്വാസം വിട്ടു. പിന്നെ, മൗനം ഇരുവരുടെയും ഇടയിൽ വീണുടഞ്ഞു. ഒരു നിമിഷത്തേക്ക് സമയം നിലച്ചതുപോലെ. ദൂരെയെവിടെയോ പക്ഷികൾ ശബ്ദമുണ്ടാക്കി ചിറകടിച്ചു പറക്കുന്നു.
റോബിൻസ് ചിരിക്കാൻ ശ്രമിച്ചു.
ബീന ശക്തിയായൊരു നെടുവീർപ്പിട്ടു. അവളുടെ കണ്ണുകൾ നിറഞ്ഞു. പിന്നെ ചിരക്കാൻ ശ്രമിച്ചെങ്കിലും ആ ചിരിക്ക് പിന്നിൽ കണ്ണുനീരിന്റെ നല്ല നനവുണ്ടായിരുന്നു.
''അല്ല റോബിൻസ്.'' അവൾ മെല്ലെ പറഞ്ഞു: ''മറ്റുള്ളവരുടെ ജീവിതത്തിൽ നടന്ന പല കാര്യങ്ങളും നമ്മുടെ ജീവിതത്തിൽ നടന്നില്ല.''
ഒരാൾക്ക് കുടുംബമുണ്ടാകേണ്ട സമയത്ത് അയാൾ യുദ്ധഭൂമികളിലും ദുരന്തഭൂമികളിലും വാർത്ത തേടി അലഞ്ഞുനടന്നു. മറ്റൊരാൾക്ക് ഒരു വീട് ഉണ്ടാകേണ്ട സമയത്ത് അവൾ ആശുപത്രികളുടെ ഇടനാഴികളിലൂടെ രോഗികൾക്കായി ഓടിക്കൊണ്ടിരുന്നു. രണ്ടുപേരും ഒരർത്ഥത്തിൽ വിജയിച്ചിരുന്നു.
പക്ഷേ എന്തോ, എവിടെയോ നഷ്ടപ്പെട്ടപോലൊരു തോന്നൽ സാവകാശം ഉയർന്നുപൊങ്ങാൻ തുടങ്ങിയിരുന്നുവല്ലേ..?
അവൾ ദൂരെയായി കളിക്കുന്ന കുട്ടികളിലേക്ക് നോക്കി.
''ചിലപ്പോഴൊക്കെ ആശുപത്രിയിൽ കുഞ്ഞുങ്ങളെ കാണുമ്പോൾ...'' അവൾ വാക്കുകൾ പൂർത്തിയാക്കിയില്ല.
റോബിൻസിന് മനസ്സിലായി. അവൻ അവളുടെ കൈയിൽ മെല്ലെ സ്പർശിച്ചു. ഒരു ആശ്വാസം പോലെ. ഒരു വാഗ്ദാനം പോലെ. ബീന കൈ പിൻവലിച്ചില്ല. അവൾ അവനെ നോക്കി. അവരുടെ കണ്ണുകളിൽ ഇപ്പോൾ യുവത്വത്തിന്റെ ആവേശമുണ്ടായിരുന്നില്ല. പകരം ജീവിതം പഠിപ്പിച്ച ഒരു പക്വതയുണ്ടായിരുന്നു.
''നമുക്ക് നഷ്ടമായതൊന്നും തിരികെ കിട്ടില്ല.''
ബീന പതുക്കെ പറഞ്ഞു.
''ഇല്ല.''
''പക്ഷേ...'' അവൾ പുഞ്ചിരിച്ചു.
''ഇനി നഷ്ടപ്പെടുത്താതിരിക്കാം.''
റോബിൻസ് അവളെ നോക്കി.
ആ വാക്കുകൾക്ക് ദൃഢതയുണ്ടായിരുന്നു. പ്രതീക്ഷയുണ്ടായിരുന്നു..! വളരെക്കാലത്തിനുശേഷം. ജീവിതം രണ്ടുപേർക്കും ഒരു രണ്ടാമത്തെ അവസരം നൽകാൻ തയ്യാറെടുക്കുന്നതുപോലെ. മൂടൽമഞ്ഞിനിടയിലൂടെ സൂര്യപ്രകാശം പതുക്കെ മലമുകളിലേക്ക് വീണുതുടങ്ങി. ഒരു പുതിയ ദിവസത്തിന്റെ തുടക്കം.
ഒരുപക്ഷേ... ഒരു പുതിയ ജീവിതത്തിന്റെയും.
ഞാൻ ചായ കൊണ്ടുവരാം. ബീന അടുക്കളയിലേക്കു പോയി. റോബിൻസ് വീണ്ടു അലോചനയിൽ മുഴുകി. തന്റെ ജന്മാനാടായ ചെപ്പുകുളത്തെ പോകണം. അവന്റെ മനസ്സിൽ മറ്റെന്തോ വലിയ കണക്കുകൂട്ടലുകൾ നടക്കുകയായിരുന്നു. ചായയുമായി ബീന അകത്തേക്ക് വന്നു.
''രാവിലെ തന്നെ എന്താ ഇത്ര ഗൗരവം?'' അവൾ പുഞ്ചിരിയോടെ ചോദിച്ചു. റോബിൻസ് ഒന്ന് തിരിഞ്ഞുനോക്കി. പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും അത് കണ്ണുകളിലേക്ക് എത്തിയില്ല.
അവൾ ചായ അവന് നൽകി എതിർവശത്തുള്ള കസേരയിൽ ഇരുന്നു. മുറിക്കുള്ളിൽ കുറച്ചു നിമിഷങ്ങൾ നിശ്ശബ്ദത നിറഞ്ഞു. പുറത്ത് മഴത്തുള്ളികൾ മേൽക്കൂരയിൽ പതിക്കുന്ന ശബ്ദം മാത്രം.
''അലൂമയുടെ ദ്വീപ്...'' റോബിൻസ് പതുക്കെ പറഞ്ഞു.
ആ പേര് കേട്ട നിമിഷം തന്നെ ബീനയുടെ കണ്ണുകളിൽ കൗതുകം മിന്നി.
''അതെതാ സ്ഥലം?'' അവൾ ചോദിച്ചു.
''ഭൂപടത്തിൽ കാണാത്ത ഒരു ദ്വീപ്. മാത്രമല്ല അത്. അലൂമ അറിയാതെ എത്തിപ്പെട്ട സ്ഥലം. അവിടെ ജീവിക്കുന്നവർക്ക് പുറത്തുള്ള ലോകം അത്ര പ്രസക്തമല്ല.''
അവന്റെ വാക്കുകൾ വളരെ സൂക്ഷ്മമായിരുന്നു. ആമോസ് ജീവിതരീതിയെക്കുറിച്ചു കേട്ടിട്ടില്ലേ..? അതുപോലൊന്നോ, അതിനേക്കാൾ മെച്ചമായ ഒന്നോ കെട്ടിപ്പടുക്കണം. അലൂമ എല്ലാത്തിനും അടിത്തറ പാകിയിട്ടുണ്ട്. കൂടുതൽ ചോദിക്കാൻ ബീന ശ്രമിച്ചെങ്കിലും അവൻ വിശദാംശങ്ങൾ ഒഴിവാക്കി.
''എല്ലാം ഇപ്പോൾ പറയാൻ പറ്റില്ല. സമയം വന്നാൽ നീ തന്നെ കാണും.''
ആ മറുപടി കേട്ടപ്പോൾ അത്ഭുതമായി ബീനയ്ക്ക്. നിരാശ തോന്നിയില്ല. മറിച്ച്, ആ രഹസ്യം അവളെ കൂടുതൽ ആകർഷിച്ചു. അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി.
''അറിയാമോ റോബിൻസ്... ഞാൻ തിരിച്ചു വന്നതിന്റെ യഥാർത്ഥ കാരണം?''
അവൻ മിണ്ടാതെ അവളെ നോക്കി.
''ഇംഗ്ലീഷ് മരുന്നുകളുടെ ലോകം എനിക്ക് മടുത്തു.'' അവളുടെ ശബ്ദം അപ്രതീക്ഷിതമായി ഗൗരവമായി.
'പുറത്തുനിന്ന് കാണുമ്പോൾ അത് ഗവേഷണമാണ്... പുരോഗതിയാണ്... മനുഷ്യരാശിക്ക് വേണ്ടിയുള്ള സേവനമാണ്. അതു സത്യം തന്നെ..! പക്ഷേ അവരെ നിയന്ത്രിക്കുന്നത് വലിയൊരു കോർപ്പറേറ്റ് ശൃംഖലയാണ്.''
റോബിൻസ് ഒന്നും പറഞ്ഞില്ല.
''പണം... അധികാരം... മറച്ചുവെച്ച പരീക്ഷണങ്ങൾ... മനുഷ്യജീവിതങ്ങളെ അക്കങ്ങളായി കാണുന്ന സമീപനങ്ങൾ...''
അവൾ ഒരു നിമിഷം നിർത്തി.
''എല്ലാവരും മോശമാണെന്ന് പറയുന്നില്ല. പക്ഷേ ഞാൻ കണ്ട ചില കാര്യങ്ങൾ ഇന്നും എനിക്കുറങ്ങാൻ കഴിയാത്തത്ര ഭീകരമാണ്.''
മുറിക്കുള്ളിലെ അന്തരീക്ഷം പതുക്കെ മാറുകയായിരുന്നു.
''ഒരു ഘട്ടത്തിൽ മനസ്സിലായി... അതിന്റെ ഭാഗമായിട്ട് തുടരാൻ എനിക്ക് കഴിയില്ലെന്ന്.''
''അതുകൊണ്ടാണ് രാജിവെച്ചത്.''
റോബിൻസിന്റെ മുഖത്ത് കുറേക്കൂടി വ്യക്തമായ ആദരവ് തെളിഞ്ഞു.
''അപ്പോൾ ഇത് പറ്റിയ സന്ദർഭം തന്നെ.!'' അവൾ ചെറുതായി ചിരിച്ചു.
''ഇനി എവിടെയെങ്കിലും ശാന്തമായി ജീവിക്കണം എന്നു തീരുമാനിച്ചാണ് നാട്ടിലേക്കു വന്നത്.''
''ലോകത്തിൽ അങ്ങനെയൊരു സ്ഥലം ഇപ്പോഴും ഉണ്ടെന്ന് വിശ്വസിക്കുന്നോ?''
''ഉണ്ട്.''
''എവിടെ?'' ബീന നേരെ അവന്റെ കണ്ണുകളിലേക്ക് നോക്കി.
''നീ പറഞ്ഞ ആ ദ്വീപിൽ ആയിരിക്കാം.''
ആ വാക്കുകൾ കേട്ട നിമിഷം റോബിൻസിന്റെ മുഖത്ത് വിചിത്രമായ ഒരു ഭാവം തെളിഞ്ഞു. അത്ഭുതമോ? അല്ലെങ്കിൽ മറ്റെന്തോ? പുറത്ത് കാറ്റ് ശക്തമായി വീശി. ജനൽപ്പാളി ചെറുതായി വിറച്ചു.
''അവിടെ പോകുന്നത് എളുപ്പമല്ല, ബീന.''
''ഞാൻ എളുപ്പമുള്ള വഴികൾ തേടുന്ന ആളല്ല.'' വീണ്ടും നിശ്ശബ്ദത.
ഒടുവിൽ റോബിൻസ് പതുക്കെ എഴുന്നേറ്റു.
''അപ്പോൾ തീരുമാനമായോ?''
''അതെ.''
''ഇനിയുള്ള ജീവിതം...?'' റോബിൻസ് ചോദിച്ചു.
''അലൂമയുടെ ദ്വീപിൽ നമ്മൾ ഒരുമിച്ച്..''
അവരുടെ കണ്ണുകൾ വീണ്ടും ഒന്നിച്ചു. എന്നാൽ ഒരുമിച്ചുള്ള ആ യാത്ര തുടങ്ങും മുമ്പ് എനിക്ക് ഒറ്റയ്‌ക്കൊരു യാത്ര കൂടി ഉണ്ട്. അതുകഴിഞ്ഞ് ഉടൻ ഞാനിവിടെ മടങ്ങിയെത്തും. റോബിൻസ് അത് പറഞ്ഞു തീരും മുമ്പെ ബീന അയാളുടെ കൈ കടന്നുപിടിച്ചുകൊണ്ട് പറഞ്ഞു.
''അതിന് ഞാൻ വിട്ടിട്ടുവേണ്ടെ..?''
(തുടരും)
ജോഷി ജോർജ്
നോവൽ ഇതുവരെ
നോവൽ ആരംഭിക്കുന്നു..! പുലിറ്റ്‌സർ ജേതാവ് - അധ്യായം ഒന്ന്: ദുരൂഹത നിറഞ്ഞ വിമാനാപകടം
https://vachakam.com/local/mysterious-plane-crash
പുലിറ്റ്‌സർ ജേതാവ് അധ്യായം 2 - സത്യമറിയാൻ ഭ്രാന്തിയായി..!
https://vachakam.com/local/pulitzer-prize-winner-chapter-2-i-went-crazy-to-know-the-truth
പുലിറ്റ്‌സർ ജേതാവ് അധ്യായം 3 - ആകാശവഴിയിലൂടെ വന്നു വീണ കറുത്ത കാൽപ്പാദം
https://vachakam.com/article/pulitzer-winner-chapter-3-the-black-footprint-that-fell-through-the-sky
പുലിറ്റ്‌സർ ജേതാവ് അധ്യായം 4 - ലക്ഷ്യത്തിലേക്ക് നടന്നുകയറാൻ കഴിയുന്ന നടപ്പാലം..!
https://vachakam.com/local/a-footbridge-that-can-be-walked-to-the-destina-tion
പുലിറ്റ്‌സർ ജേതാവ് നോവൽ 5 ചുടു ചുംബനത്തിന്റെ മായാത്ത മുദ്ര പതിഞ്ഞ നഗരം
https://vachakam.com/article/a-city-marked-by-the-indelible-imprint-of-a-passionate-kssi
പുലിറ്റ്‌സർ ജേതാവ് നോവൽ 6 രഹസ്യം ചുരുളഴിയുന്നു
https://vachakam.com/article/pulitzer-winner-novel-6-the-secret-unfolsd
പുലിറ്റ്‌സർ ജേതാവ് നോവൽ 7 പുതിയൊരു അന്വേഷണത്തിന്റെ ആരംഭം
https://vachakam.com/article/pulitzer-prize-winning-novel-7-the-beginning-of-a-new-investigation
പുലിറ്റ്‌സർ ജേതാവ് - നോവൽ 8 - ദാരിദ്ര്യത്തിന്റെ ഇരുണ്ട മുഖം
https://vachakam.com/article/pulitzer-winner-novel-8-the-dark-face-of-poverty
പുലിറ്റ്‌സർ ജേതാവ് - നോവൽ 9 - വീണ്ടും ക്യൂബൻ മാഫിയ
https://vachakam.com/article/pulitzer-winner-novel-9-the-cuban-mafia-again
പുലിറ്റ്‌സർ ജേതാവ് നോവൽ 10 ഒരു ടാൻസാനിയൻ യാത്രയിലെ പ്രശ്‌നങ്ങൾ
https://vachakam.com/article/pulitzer-winner-novel-10-troubles-on-a-tanzanian-journey
പുലിറ്റ്‌സർ ജേതാവ് - നോവൽ 11 - വിചിത്ര സ്വഭാവമുള്ള സുന്ദരികളുടെ വിളയാട്ടം
https://vachakam.com/article/pulitzer-winner-novel-11-a-tale-of-strange-beauties
പുലിറ്റ്‌സർ ജേതാവ് നോവൽ 12 തലയ്ക്കടിച്ചുണർത്തുന്ന വനമഹോത്സവം
https://vachakam.com/article/pulitzer-prize-winner-novel-12-the-mind-blowing-forest-festival
പുലിറ്റ്‌സർ ജേതാവ് നോവൽ 13 കാഗോ ഹോൾഡിൽ ജീവനോടെ പോകാമെന്നു കരുതുന്നവർ
പുലിറ്റ്‌സർ ജേതാവ് നോവൽ 14 കടലലേക്ക് പോകുന്ന നിഴൽ
https://vachakam.com/article/pulitzer-winner-novel-14-the-shadow-that-goes-to-the-sea
പുലിറ്റ്‌സർ ജേതാവ് - നോവൽ 15 - മനസ്സിലൂടെ ചെപ്പുകുളത്തേക്ക് ഒരുയാത്ര..!
പുലിറ്റ്‌സർ ജേതാവ് - നോവൽ 16 - ആഴക്കടലിൽ കണ്ടത് പ്രേതമോ, മനുഷ്യനോ..?https://vachakam.com/article/pulitzer-prize-winner-novel-16-was-it-a-ghost-or-a-human-being-seen-in-the-deep-sea
പുലിറ്റ്‌സർ ജേതാവ് - നോവൽ 17 - ആ രഹസ്യം അയാളെ ജീവനോടെ വിടുമോ..?
https://vachakam.com/article/pulitzer-winner-novel-17-will-that-secret-keep-him-alive
പുലിസ്റ്റർ ജേതാവ് - നോവൽ 18 - കടലിലെ നിയമം കനക്കുമ്പോൾ..!
https://vachakam.com/article/pulitzer-prize-winner-novel-18-when-the-law-of-the-sea-is-strong
പുലിറ്റ്‌സർ ജേതാവ് - നോവൽ 19 - നായകൻ കടലിന്റെ അഗാതതയിലേക്ക്..!
https://vachakam.com/article/pulitzer-prize-winner-novel-19-the-hero-goes-to-the-depths-of-the-sea
പുലിറ്റ്‌സർ ജേതാവ് - നോവൽ 20 - കടൽപരപ്പിലെ ബ്ലാക്ക്ഔട്ട് നിഗൂഢത, 17 മിനിറ്റ്
https://vachakam.com/article/pulitzer-winner-novel-20-blackout-mystery-on-the-seabed-17-minutes
പുലിറ്റ്‌സർ ജേതാവ് - നോവൽ 21 - എതിരാളിയുടെ തലയറുക്കുന്ന പ്രാകൃതർ
https://vachakam.com/local/pulitzer-winner-novel-21-the-primitives-who-behead-their-opponent
പുലിറ്റ്‌സർ ജേതാവ് - നോവൽ 22 - നിഴലുകളും നിലാവും ചേർന്ന് തീർത്ത ഭയാനക ദീപ്!
https://vachakam.com/article/pulitzer-prize-winner-novel-22-a-terrifying-island-made-of-shadows-and-the-moon
പുലിറ്റ്‌സർ ജേതാവ് - നോവൽ 23 - കടലമ്മയായി അലൂമ..!
https://vachakam.com/article/pulitzer-prize-winner-novel-23-alumna-as-kadalamma
പുലിറ്റ്‌സർ ജേതാവ് - നോവൽ 24 - ലോകം അറിയാത്ത അറിയേണ്ട അത്ഭുതം..
https://vachakam.com/article/pulitzer-prize-winner-novel-24-the-worlds-unknown-wonder
പുലിറ്റ്‌സർ ജേതാവ് - നോവൽ 25 - മൊട്ടിടുന്നത് പ്രണയമോ..? അറിയില്ല..!
https://vachakam.com/article/pulitzer-prize-winner-novel-25-is-it-love-that-makes-you-bald-i-donot-know
പുലിറ്റ്‌സർ ജേതാവ് - നോവൽ 26 - ചുട്ട കോഴിയെ പറപ്പിക്കുന്ന മന്ത്രവാദി ...!
https://vachakam.com/article/pulitzer-prize-winner-novel-26-the-witch-who-makes-a-roast-chicken-fly
പുലിറ്റ്‌സർ ജേതാവ് - നോവൽ 27 - കരിഞ്ചാത്തനുമായി നേർക്കു നേർ..!
https://vachakam.com/article/pulitzer-prize-winner-novel-27-face-to-face-with-the-black-devil
പുലിറ്റ്‌സർ ജേതാവ് - നോവൽ 28 - പത്രപ്രവർത്തനം ഒരു രാജ്യത്തിന്റെ ആത്മാവിനെ പിടിച്ചെടുക്കുന്ന ശക്തി
https://vachakam.com/article/pulitzer-winner-novel-28-journalism-is-the-power-that-captures-the-soul-of-a-nation
പുലിറ്റ്‌സർ ജേതാവ് - നോവൽ 29 - അതിർത്തികൾ കടന്ന പ്രകമ്പനം
https://vachakam.com/article/pulitzer-winner-novel-29-a-vibration-that-crossed-boundaries
പുലിറ്റ്‌സർ ജേതാവ് - നോവൽ 30 - ശബ്ദവും നിശബ്ദതയും തമ്മിലുള്ള ഏറ്റുമുട്ടൽ..!
https://vachakam.com/article/pulitzer-prize-winner-novel-30-the-clash-between-sound-and-silence
പുലിറ്റ്‌സർ ജേതാവ് - നോവൽ 31 - ലോകം അറിയപ്പെടേണ്ട അത്ഭുത ദ്വീപ്
https://vachakam.com/article/pulitzer-prize-winner-novel-31-the-wonderful-island-that-the-world-should-know
പുലിറ്റ്‌സർ ജേതാവ് - നോവൽ 32 - റോബിൻസ് വീണ്ടും ന്യൂയോർക്കിൽ
https://vachakam.com/article/pulitzer-winner-novel-32-robbins-is-back-in-new-york
പുലിറ്റ്‌സർ ജേതാവ് - നോവൽ 33 - ജേണലിസത്തോട് തൽക്കാലം വിടപറയുന്നു
https://vachakam.com/article/pulitzer-winner-novel-33-saying-goodbye-to-journalism-for-the-time-being
പുലിറ്റ്‌സർ ജേതാവ് - നോവൽ 34 - നാട്ടിലെ വിശേഷങ്ങളറിയാൻ വെമ്പലോടെ.!
https://vachakam.com/article/pulitzer-prize-winner-novel-34-eager-to-learn-about-the-local-history
പുലിറ്റ്‌സർ ജേതാവ് - നോവൽ 35 - ഒന്നും പറയാനാകാതെ പോയത്..!
https://vachakam.com/article/pulitzer-prize-winner-novel-35-what-was-left-without-being-able-to-say-anything
പുലിറ്റ്‌സർ ജേതാവ് - നോവൽ 36 - അവിചാരിതമായ കൂടിക്കാഴ്ച
https://vachakam.com/article/pulitzer-prize-winner-novel-36-an-unexpected-meeting
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
