തണൽ സന്ധ്യ 2026 ലണ്ടൻ, ഒക്ടോബർ 17ന് ലണ്ടൻ, ഒന്റാറിയോയിൽ

AUGUST 16, 2026, 1:52 PM

ലണ്ടൻ, ഒന്റാറിയോ: തണൽ കാനഡ ഒരുക്കുന്ന മെഗാ മ്യൂസിക്കൽ-കൾച്ചറൽ പ്രോഗ്രാം 'തണൽ സന്ധ്യ 2026 - ലണ്ടൻ' ഒക്ടോബർ 17 ശനിയാഴ്ച വൈകുന്നേരം 5:30ന് Maple Sports & Rec, 284 Adelaide Street South, London, Ontario യിൽ അരങ്ങേറും.

പാട്ട്, നൃത്തം, ലൈവ് ഓർക്കസ്ട്ര തുടങ്ങി വൈവിധ്യമാർന്ന കലാ-സാംസ്‌കാരിക പരിപാടികൾ തണൽ സന്ധ്യയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും.

കാനഡയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ശ്രദ്ധേയനായ ജെഫിൻ വയലിൽ ജോസഫാണ് പരിപാടിയുടെ മെഗാ സ്‌പോൺസർ.

vachakam
vachakam
vachakam

തണൽ കാനഡയുടെ സേവനപ്രവർത്തനങ്ങൾ ലണ്ടൻ, ഒന്റാറിയോ മേഖലയിലേക്കും വ്യാപിപ്പിക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. വിവിധ രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന നിർധനരായ ആളുകൾക്ക് ജാതി, മത, വർണ വ്യത്യാസമില്ലാതെ സഹായം നൽകുന്ന കാനഡയിലെ പ്രമുഖ നോൺപ്രോഫിറ്റ് സംഘടനകളിലൊന്നാണ് തണൽ കാനഡ.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുന്നതിനും പുതിയ അംഗങ്ങളെ കണ്ടെത്തി നാട്ടിലെ നിർധനരായ സഹോദരങ്ങൾക്ക് കൈത്താങ്ങാകുന്നതിനുമാണ് ഈ മെഗാ പരിപാടി സംഘടിപ്പിക്കുന്നത്. തണൽ സന്ധ്യയിൽ പങ്കെടുത്തും തണൽ കാനഡയിൽ അംഗമായും പരിപാടിയെ വൻ വിജയമാക്കണമെന്ന് സംഘാടകർ സ്‌നേഹപൂർവ്വം അഭ്യർത്ഥിച്ചു.

ടിക്കറ്റ് നിരക്ക്

vachakam
vachakam
vachakam

കുട്ടികൾക്ക് 5 ഡോളർ, മുതിർന്നവർക്ക് 10 ഡോളർ

ടിക്കറ്റുകൾ C Malayalam TVയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്: 647-856-9965, 289-395-2405, 226-374-6362, 647-856-4089, 438-395-0599

vachakam
vachakam
vachakam

ഇമെയിൽ: [email protected]

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam