യുജിസി-നെറ്റ് ചോദ്യ പേപ്പര്‍ വിവാദം: മൂന്ന് വിഷയങ്ങളില്‍ പുനപരീക്ഷ

AUGUST 16, 2026, 11:26 AM

ന്യൂഡല്‍ഹി: ജൂണില്‍ നടന്ന യുജിസി-നെറ്റ് പരീക്ഷയിലെ ചോദ്യ പേപ്പറുകളില്‍ ഗുരുതര പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇംഗ്ലീഷ്, കോമേഴ്‌സ്, സോഷ്യോളജി വിഷയങ്ങളില്‍ പുനപരീക്ഷ നടത്താന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി തീരുമാനിച്ചു. സെപ്തംബര്‍ 9, 10 തീയതികളിലായി ക്രമീകരിച്ചിരിക്കുന്ന പരീക്ഷകള്‍ക്ക് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അധിക ഫീസ് ഈടാക്കില്ല. അതേസമയം, മറ്റ് 84 വിഷയങ്ങളുടെയും പരീക്ഷാ ഫലങ്ങള്‍ നേരത്തെ നിശ്ചയിച്ച സമയക്രമം അനുസരിച്ച് തന്നെ എന്‍ടിഎ വെബ്‌സൈറ്റിലൂടെ പ്രസിദ്ധീകരിക്കും.

സെപ്‌റ്‌റംബര്‍ ഒന്‍പതിന് രാവിലെ 9:00 മുതല്‍ ഉച്ചയ്ക്ക് 12:00 വരെ ഇംഗ്ലീഷ് പരീക്ഷയും, ഉച്ചയ്ക്ക് ശേഷം 3:00 മുതല്‍ വൈകുന്നേരം 6:00 വരെ കോമേഴ്‌സ് പരീക്ഷയും നടക്കും. തൊട്ടടുത്ത ദിവസമായ സെപ്തംബര്‍ പത്തിന് രാവിലെ 9:00 മുതല്‍ ഉച്ചയ്ക്ക് 12:00 വരെയാണ് സോഷ്യോളജി പരീക്ഷ സമയം നിശ്ചയിച്ചിരിക്കുന്നത്.

ചോദ്യപേപ്പറുകളില്‍ പ്രമുഖ പണ്ഡിതരുടെയും പുസ്തകങ്ങളുടെയും പേരുകള്‍ തെറ്റായി രേഖപ്പെടുത്തിയതും, അച്ചടി-വിവര്‍ത്തന അപാകതകളും വ്യാകരണ പിഴവുകളും വരുത്തിയതും വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. കൂടാതെ, മുന്‍വര്‍ഷങ്ങളിലെ ചോദ്യങ്ങള്‍ അതേപടി ആവര്‍ത്തിച്ചതായും ഉദ്യോഗാര്‍ഥികളുടെ പരാതിയെ തുടര്‍ന്ന് എന്‍ടിഎ നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തി. വെറുമൊരു അന്തിമ ഉത്തരസൂചിക തിരുത്തലിലൂടെ മാത്രം പരിഹരിക്കാന്‍ കഴിയാത്തത്ര സങ്കീര്‍ണ്ണമാണ് ഈ പിഴവുകള്‍ എന്ന് സമിതി വിലയിരുത്തിയതോടെയാണ് പരീക്ഷ വീണ്ടും നടത്താന്‍ എന്‍ടിഎ നിര്‍ബന്ധിതരായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam