ബാജി ഓടംവേലിയുടെ 'അമേരിക്കൻ മലയാളി എഴുത്തിനെ എഴുത്തുകാരെ അറിയാം' പുസ്തക പ്രകാശനം സെപ്തം26നു ലാന കൺവെൻഷനിൽ

SEPTEMBER 21, 2026, 10:55 AM

ന്യൂയോർക്ക്: ബാജി ഓടംവേലിയുടെ 'അമേരിക്കൻ മലയാളി എഴുത്തിനെ എഴുത്തുകാരെ അറിയാം' എന്ന പുസ്തകത്തിന്റെ പ്രകാശനം സെപ്തംബർ 26 ശനിയാഴ്ച വാഷിംഗ്ടൺ ഡി.സി.യിൽ നടക്കുന്ന ലാന കൺവെൻഷനിൽ മലയാളത്തിന്റെ പ്രശസ്ത എഴുത്തുകാരായ സക്കറിയയും വി.ജെ. ജെയിംസും ചേർന്ന് പ്രകാശനം ചെയ്യുന്നു.  

അമേരിക്കയിലെ മുപ്പത് എഴുത്തുകാരെയും അവരുടെ ഓരോ പുസ്തകങ്ങളെയും പരിചയപ്പെടുത്തിക്കൊണ്ടുള്ള ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. പത്തനംതിട്ടയിൽ നിന്നുള്ള സാഹിതി പബ്‌ളക്കേഷൻസാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ലിറ്റററി അസോസയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെ ഈ വർഷത്തെ റീജണൽ കൺവെൻഷൻ സെപ്തംബർ 25, 26, 27 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടത്തുന്നു. വെർജീനിയയിലെ ലീസ്ബർഗ് കാരഡോക് ഹാൾ ഹോട്ടലിലെ സിൽക്ക് ഹോസ്പിറ്റാലിറ്റി കോൺഫറനസ് ഹാളിലെ വെച്ചാണ് സമ്മേളനം നടക്കുന്നത്. 

vachakam
vachakam
vachakam


എഴുത്തുകാരൻ വേണുഗോപാലൻ കൊക്കോടൻ (കൺവെൻഷൻ കമ്മറ്റി ചെയർമാൻ +1-805-339-7104), ഷനോ കുര്യൻ (കൺവെൻഷൻ കമ്മറ്റി കൺവീനർ +1-540-692-2300) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ ലാനാ റീജണൽ കൺവെൻഷൻ കമ്മറ്റി ഇതിന്റെ വിജയിത്തിനായുള്ള എല്ലാ ഒരുക്കങ്ങളും തുടരുന്നു.

കൂടുതൽ വിവരങ്ങൾ ലാന പ്രസിഡന്റ് ശാമുവേൽ യോഹന്നാൻ (+1-214-435-0124), സെക്രട്ടറി നിർമ്മല ജോസഫ്  (+1-347-204-0062) എന്നിവരിൽ നിന്നും ലഭിക്കും.

vachakam
vachakam
vachakam

ലാന പ്രോഗ്രാം കമ്മറ്റി


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam