കഥ ഇതുവരെ: റിപ്പോർട്ടർ റോബിൻസ് ഒരു വിമാന അപകടത്തെക്കുറിച്ച് അറിയാൻ അമേരിക്കയിൽ നിന്നും കെനിയായിൽ എത്തി. അവിടത്തെ ദാരിദ്ര്യം ഭയാനകമായിരുന്നു. രക്ഷപെടാൻ ചിലർ കപ്പലിലും വിമാനത്തിലും ഒളിച്ചുകയറുന്നതായി അറിയുന്നു. ആ അനുഭവം നേരിട്ടറിയാൻ അയാൾ ഒരു ചരക്കുകപ്പലിൽ രഹസ്യമായി കയറി. ആ യാത്രക്കിടെ അയാൾക്ക് നടുക്കടലിലേക്ക് ചാടേണ്ടിവന്നു. ഒടുവിൽ ഒരു ദ്വീപിലെത്തി. അവിടെ അലൂമ എന്ന സ്ത്രീയോട് തന്റെ പൂർവ്വകാല കഥ പറയുന്നു.
അതിനു ശേഷം അലൂമയുടെയും ആ ദ്വീപിന്റേയും കഥ എഴുതാൻ തുനിയുന്നു റോബിൻസ്. ആ സമയം ആരെയോ തിരക്കി ഒരു കപ്പൽ ആ ദ്വീപിനെ ലക്ഷ്യമാക്കി യാത്രതിരിക്കുന്നു. റോബിൻസ് വീണ്ടും അമേരിക്കയിലെത്തി. ദ്വീപിനെക്കുറിച്ചുള്ള ഫീച്ചർ തയ്യാറാക്കിയതിനു ശേഷം കേരളത്തിൽ എത്തി. റോബിൻസ് ബീനയെ കണ്ടുമുട്ടുന്നു. തുടർന്നയാൾ അപ്രത്യക്ഷനാകുന്നു. ഈ അവസരത്തിൽ റോബിൻസിന് പുലിറ്റ്‌സർ അവാർഡ് ലഭിക്കുന്നു. അപ്പോഴേക്കും റോബിൻസ് പ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു. തുടർന്നു വായിക്കുക
കാറിൽ നിന്നിറങ്ങിയ മനുഷ്യന്റെ രൂപം ഇരുളിൽ, മഴത്തുള്ളികൾക്കൊപ്പം ഒരു ഇരുണ്ട നിഴലായി നിന്നു. ബീനയുടെ കാഴ്ചയിൽ ആ ഇരുൾ ജീവിതത്തിൽ എന്നോ കെട്ടു പോയെന്ന് സങ്കടപ്പെട്ട ഒരു പ്രാണന്റെ പുനർജന്മമായിരുന്നു.
ഒരു നിമിഷം പ്രപഞ്ചം നിശ്ചലമായതുപോലെയാണ് അവൾക്കനുഭവപ്പെട്ടത്. ഇരുളിൽ, നിശ്ശബ്ദതയിൽ, അവൾക്ക് ഒരു ജീവിതത്തിന്റെ ഉയിർത്തെഴുന്നേൽപ്പ് പോലെയായിരുന്നു ആ നിമിഷം. അവളുടെ മിഴികൾ നിറഞ്ഞൊഴുകി. അധരങ്ങൾ വിറകൊണ്ടു. വാക്കുകൾ ഉള്ളിൽ വിതുമ്പി നിന്നു. ബീനയ്ക്ക് പിന്നെ സ്വയം നിയന്ത്രിക്കാനായില്ല. അവൾ പെട്ടെന്നുതന്നെ മുന്നോട്ടാഞ്ഞു. കാറ്റ് ആഞ്ഞുവീശുന്നതുപോലെ പോലെ, ഇരുളിലെ ആ നിഴലിന്റെ നെഞ്ചിൽ അവളുടെ മുഖവും ശരീരവും അലിഞ്ഞു.
''റോബിൻസ്... ഇത് നീയാണോ...?''
ഏതാണ്ട് പിറുപിറുക്കും മട്ടിൽ ആ വാക്കുകൾ അവളുടെ ചുണ്ടുകളിൽ നിന്ന് പുറത്തേക്കുവന്നു.
ബീനയ്ക്ക് പിന്നെ സ്വയം നിയന്ത്രിക്കാനായില്ല. വർഷങ്ങളായി അടക്കിപ്പിടിച്ചിരുന്ന എല്ലാ വികാരങ്ങളും ഒരുമിച്ച് പൊട്ടിത്തെറിക്കുന്നതുപോലെ അവൾക്കു തോന്നി. മഴനനഞ്ഞ മുറ്റത്ത്, അവളുടെ കണ്ണുനീർ റോബിൻസിന്റെ തൂവെള്ള ജുബ്ബയിൽ അലിഞ്ഞുചേർന്നു.
അവനിലും ചില മാറ്റങ്ങൾ കാണാനായി..! വെള്ള ജുബ്ബ, അയഞ്ഞ പാന്റ്. താടി അല്പം കൂടിയിട്ടുണ്ട്. മൗനം കണ്ണുകളിൽ നിറഞ്ഞു നിന്നു. ഒരിക്കൽ അവൾ അറിഞ്ഞിരുന്ന നഗരജീവിതത്തിന്റെ വർണ്ണപ്പൊലിമ അവനിൽ ഇല്ലായിരുന്നു. പകരം, ജീവിതത്തിന്റെ അഗ്‌നിയിൽ സ്ഥുടം ചെയ്‌തെടുത്ത ഒരു മനുഷ്യന്റെ നിശ്ശബ്ദതയായിരുന്നു.
ഇനി എന്തുചെയ്യണമെന്നറിയാതെ ബീന ഒരുനിമിഷംകൂടി അങ്ങിനെതന്നെ നിന്നുപോയി.
''റോബിൻസ്...'' അവളുടെ ചുണ്ടുകളിൽ നിന്ന് ആ പേര് അറിയാതെ പുറത്തുവന്നു.
''ബീന...''
ആ ഒരു വാക്ക് മാത്രം അവനിൽനിന്നും പുറപ്പട്ടു. അവളുടെ സ്പർശനത്തിൽ സ്‌നേഹമുണ്ടായിരുന്നു.
പരാതിയുണ്ടായിരുന്നു. അവൾ വിങ്ങിപ്പൊട്ടിക്കൊണ്ട് ചോദിച്ചു:
''നീ എവിടെയായിരുന്നു റോബിൻസ്?'' അവളുടെ ശബ്ദം വിറച്ചു. കണ്ണുകൾ നിറഞ്ഞൊഴുകി.
റോബിൻസ് തല താഴ്ത്തി.
''തികച്ചും അനിവാര്യമായൊരു യാത്ര വേണ്ടിവന്നു, ബീന...''
അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി.
പുനർജനിയുടെ മുറ്റത്ത് മഴ വീണ്ടും മന്ദമായി പെയ്യാൻ തുടങ്ങി. ബീനയും റോബിൻസും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് സാക്ഷിയായി കൂടെവന്ന മനുഷ്യൻ അല്പം അകലെയായി നിന്നു. അദ്ദേഹത്തിന്റെ കണ്ണുകളിൽ ഒരു പഴയ ഓർമ്മ തെളിഞ്ഞു.
ഒരിക്കൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ചെന്നറെഡ്ഡിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഉന്നത സ്ഥാനത്ത്, അധികാരത്തിന്റെ എല്ലാ ഇടനാഴികളും പരിചിതമായ ഒരു ജീവിതം. എന്നാൽ അധികാരത്തിന്റെ തിളക്കം തന്റെ ആത്മാവിനെ നിറച്ചിരുന്നില്ല.
വർഷങ്ങൾക്കുശേഷം സ്വമേധയാ വിരമിച്ചു. പുട്ടപർത്തിയിലെ സത്യസായിബാബയുടെ സേവനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു. അനാഥരും ദരിദ്രരുമായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭക്ഷണത്തിനും ആരോഗ്യത്തിനുമായി തന്റെ ശേഷിക്കുന്ന ജീവിതം സമർപ്പിച്ചു.
അങ്ങനെയൊരു സേവനജീവിതത്തിനിടയിലാണ് ഹിമാലയ യാത്രയ്ക്ക് പോയത്. അവിടെ, മഞ്ഞ് മൂടിയ പർവതനിരകൾക്കിടയിലെ ഒരു ചെറിയ ആശ്രമത്തിൽ, സ്വാമി രാമയുടെ ഒരു ശിഷ്യനാണ് റോബിൻസുമായി പരിചയപ്പെടുത്തിയത്.
മറ്റൊരു തരത്തിലുള്ള ആധ്യാത്മീകതയിലേക്ക് തിരിയുന്നതിന്റെ മുന്നോടിയായുള്ള യാത്രയിലായിരുന്നു റോബിൻസ്. അലൂമയോടൊപ്പം ആ ദ്വീപിൽ ലോകത്തിന് മാതൃകയാകുന്നതരത്തിലുള്ള ജീവിതം കെട്ടിപ്പടുക്കാനുള്ള ഒരുക്കത്തിന്റെ ഭാഗമായുള്ള യാത്ര..!
പത്രപ്രവർത്തന ജീവിതത്തിന്റെ ചാരത്തിൽ നിന്ന് പുതുതായി ഉയർന്നുവരാൻ ആഗ്രഹിക്കുന്ന റോബിൻസിനെ പ്രപഞ്ചം ഏറ്റെടുക്കുകയായിരുന്നു.
പൗലോ കൊയ്‌ലൊ പറയുന്നതുപോലെ റോബിൻസിന്റെ മാറ്റത്തിനായി പ്രപഞ്ചത്തിന്റെ ഗൂഢാലോചന തുടങ്ങിക്കഴിഞ്ഞിരുന്നു..!
അല്ല ക്ഷമിക്കണം, ഞാൻ നിനക്ക് സ്വാമി പരമഹംസയെ പരിചയപ്പെടുത്തിയില്ലല്ലോ. ഇദ്ദേഹം ഇപ്പോൾ എന്റെ ഗൈഡും മെന്ററുമക്കെയാണ്. റോബിൻസ് ബീനയോട് പറഞ്ഞു.
സോറി, ഞാൻ വല്ലാത്തൊരവസ്ഥയിലായിപ്പോയി. ബീന പരമഹംസയുടെ അടുത്തേക്കല്പം നീങ്ങി നിന്നു.
എനിക്കെല്ലാം മനസിലാകും സഹോദരി. നിങ്ങൾക്ക് നല്ലതുവരട്ടെ. പരമഹംസ കൈകൂപ്പി. ബീനവലതുകൈ നെഞ്ചിൽ വച്ച് തലകുനിച്ചുനിന്നു.
സ്വാമി രാമയുടെ ശിഷ്യൻ പരമഹംസയോട് പറഞ്ഞതിങ്ങനെയായിരുന്നു.
''ഈ മനുഷ്യന് വേണ്ടതെല്ലാം ഒരുക്കിക്കൊടുക്കാൻ ഈശ്വരൻ അങ്ങയെയാണ് നിയോഗിച്ചിരിക്കുന്നത്.'' പരമഹംസ ആ വാക്കുകൾ മറന്നില്ല.
അന്നുമുതൽ റോബിൻസിന് ആവശ്യമായ എല്ലാ കാര്യങ്ങളും അദ്ദേഹം നിശ്ശബ്ദമായി ക്രമീകരിച്ചു. താമസസ്ഥലം, യാത്ര, പുതിയ ജീവിതത്തിലേക്കുള്ള വഴികൾ എല്ലാം..!
അത് ഒരു മനുഷ്യനെ ദൈവീകതയിലേക്ക് നയിക്കുന്നതിനുള്ള ഉത്തരവാദിത്തമായി പരമഹംസ കണ്ടു.
ഇപ്പോൾ, പുനർജനിയുടെ മുറ്റത്ത് ബീനയുടെ മുന്നിൽ നിന്നിരുന്ന റോബിൻസിനെ നോക്കുമ്പോൾ, പരമഹംസയുടെ മനസ്സിൽ ഒരു പ്രാർത്ഥന മാത്രം ഉയർന്നു:
''ഈ സ്‌നേഹം ഇനി നഷ്ടപ്പെടാതിരിക്കട്ടെ.''
ഇരുവരേയും ബീന അകത്തെ മുറിയിലേക്ക് ആനയിച്ചു.
അപ്പോഴേക്കും ബീനയുടെ സഹോദരനും ഭാര്യയും അവിടെക്കുവന്നു. ആ സമാഗമനത്തിൽ അവരും ഏറെ സന്തുഷ്ടരായി.
ജനലിന് പുറത്ത് നനഞ്ഞ ഇലകളിൽ നിന്ന് വെള്ളത്തുള്ളികൾ നിലത്തേക്ക് വീണുകൊണ്ടിരുന്നു.
പരമഹംസ കൂപ്പുകൈകളോടെ പറഞ്ഞു:
''ഞാൻ റോബിൻസിനൊപ്പം വന്നതാണ്''.
ബിനോയിയും ഭാര്യയും കൈകൂപ്പിക്കൊണ്ടുതന്നെ അദ്ദേഹത്ത സ്വാഗതം ചെയ്തു. അപ്പോഴാണ് ബീന മേശപ്പുറത്തിരുന്ന ഒരു പത്രം എടുത്തത്.
അവളുടെ കൈകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.
''റോബിൻസ്...''
അവൾ അവന്റെ മുന്നിലേക്ക് പത്രം നീട്ടി. റോബിൻസ് പതുക്കെ തല ഉയർത്തി നോക്കി.
പത്രത്തിന്റെ ഒന്നാം പേജിൽ അവന്റെ ചിത്രം ഉണ്ടായിരുന്നു. കണ്ണുകളിൽ ആത്മവിശ്വാസവും മുഖത്ത് യുവത്വത്തിന്റെ തെളിച്ചവും നിറഞ്ഞിരുന്ന ചിത്രം.
അതിന്റെ താഴെ വലിയ അക്ഷരങ്ങളിൽ എഴുതിയിരുന്നു:
''അപ്രത്യക്ഷനായ മാധ്യമപ്രവർത്തകൻ റോബിൻസിന് പുലിറ്റ്‌സർ പുരസ്‌കാരം.''
പരമഹംസയുടെ കണ്ണുകൾ അത്ഭുതത്തോടെ വികസിച്ചു.
''പുലിറ്റ്‌സർ...?''
മാധ്യമലോകത്തെ ഏറ്റവും വലിയ ബഹുമതികളിലൊന്നായ ആ പുരസ്‌കാരം, ഒരു ഇന്ത്യക്കാരന്, മലയാളിക്ക് ലഭിച്ചിരിക്കുന്നു..!
ബീനയുടെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു.
''നിന്റെ അന്വേഷണ റിപ്പോർട്ടുകൾക്കാണ്, റോബിൻസ്. അവർ നിന്നെ മറന്നില്ല. ലോകം നിന്നെ തിരഞ്ഞു. നിന്റെ സത്യം അവർ അംഗീകരിച്ചു.''
അവളുടെ ശബ്ദത്തിൽ അഭിമാനവും വേദനയും ഒരുമിച്ചു കലർന്നിരുന്നു. റോബിൻസ് പത്രത്തിലേക്ക് ഒരു നിമിഷം നോക്കി നിന്നു. പിന്നെ അത് പതുക്കെ മേശപ്പുറത്ത് വച്ചു.
അവന്റെ മുഖത്ത് സന്തോഷത്തിന്റെ വലിയ ചലനമൊന്നും ഉണ്ടായില്ല.
''പ്രതീക്ഷിച്ചിരുന്നു?''
അവൻ ശാന്തമായി പറഞ്ഞു. ബീന അമ്പരന്നു.
''റോബിൻസ്... ഇത് ഒരു സാധാരണ പുരസ്‌കാരമല്ല. ഇത് ലോകത്തിലെ ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നാണ്. അത് വാങ്ങാൻ പോലും കൂട്ടാക്കിയില്ല.''
റോബിൻസ് ചെറുതായി പുഞ്ചിരിച്ചു.
''ബീന, ഒരിക്കൽ ഞാൻ അതിനുവേണ്ടി ജീവിച്ചിരുന്നു. വാർത്തകൾക്കുവേണ്ടി. സത്യങ്ങൾ പുറത്തുകൊണ്ടുവരുന്നതിനുവേണ്ടി. അംഗീകാരങ്ങൾക്കുവേണ്ടി.''
അവൻ ജനലിന് പുറത്തേക്ക് നോക്കി.
''പക്ഷേ ആ കൊച്ചു ദ്വീപിൽ നിന്നും ഞാൻ മനസ്സിലാക്കി... മനുഷ്യൻ നേടുന്ന ഏറ്റവും വലിയ പുരസ്‌കാരം മറ്റുള്ളവർ നൽകുന്നതല്ല. സ്വന്തം മനസ്സിന്റെ സമാധാനമാണ്. അത് ഉറപ്പിക്കാനാണ് ഞാൻ തനിയെ ഹിമാലയ യാത്ര നടത്തിയത്. ''
പരമഹംസ നിശ്ശബ്ദനായി നിന്നു. പുലിറ്റലർ അവാർഡ് ജേതാവാണ് തന്റെ കൂടെ ഉണ്ടായിരുന്നതെന്ന് അദ്ദേഹത്തിന് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല.
ഒരിക്കൽ അധികാരത്തിന്റെ ഉയരങ്ങളിൽ ജീവിച്ചിരുന്ന അദ്ദേഹം, ലോകം നൽകുന്ന ബഹുമതികളുടെ വില അറിയുന്നവനായിരുന്നു. പുലിറ്റ്‌സർ പോലൊരു പുരസ്‌കാരം ലഭിച്ച വാർത്ത കേട്ടാൽ സാധാരണ മനുഷ്യൻ ആഹ്ലാദത്തിൽ മുങ്ങിപ്പോകും.
പക്ഷേ റോബിൻസ് അതിനെ ഒരു പഴയ ഓർമ്മപോലെ മാത്രം സ്വീകരിച്ചു. പരമഹംസയുടെ മനസ്സിൽ ഒരു ചിന്ത ഉയർന്നു:
''ഈ മനുഷ്യൻ എത്ര വലിയ വലിയവനാണ്..!''
ബീന റോബിൻസിന്റെ അടുത്തേക്ക് വന്നു.
''എങ്കിലും ഞാൻ സന്തോഷിക്കുന്നു,'' അവൾ പതുക്കെ പറഞ്ഞു. ''കാരണം ലോകം നിന്നെ മറന്നില്ലെന്ന് തെളിഞ്ഞു.''
റോബിൻസ് അവളുടെ കണ്ണുകളിലേക്ക് നോക്കി.
''ലോകം എന്നെ മറന്നാലും എനിക്ക് പ്രശ്‌നമില്ല, ബീന. പക്ഷേ നീ മറന്നിരുന്നുവെങ്കിൽ... അതാണ് എനിക്ക് സഹിക്കാനാകാത്തത്.''
ബീനയുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി. പരമഹംസ ആ ദൃശ്യം നോക്കി നിൽക്കുമ്പോൾ, പുറത്തുള്ള മഴ പൂർണമായി നിലച്ചിരുന്നു.
ആകാശത്തിന്റെ ഒരു കോണിൽ മേഘങ്ങൾക്കിടയിൽ നിന്ന് ചെറുതായി ചന്ദ്രപ്രകാശം പുറത്തേക്ക് വരാൻ തുടങ്ങി. അപ്പോഴേക്കും ബിനോയിയുടെ ഭാര്യ എല്ലാവർക്കും ചൂടുള്ള ചായയുമായി എത്തി.
(തുടരും)
ജോഷി ജോർജ്
നോവൽ ഇതുവരെ
നോവൽ ആരംഭിക്കുന്നു..! പുലിറ്റ്‌സർ ജേതാവ് - അധ്യായം ഒന്ന്: ദുരൂഹത നിറഞ്ഞ വിമാനാപകടം
https://vachakam.com/local/mysterious-plane-crash
പുലിറ്റ്‌സർ ജേതാവ് അധ്യായം 2 - സത്യമറിയാൻ ഭ്രാന്തിയായി..!
https://vachakam.com/local/pulitzer-prize-winner-chapter-2-i-went-crazy-to-know-the-truth
പുലിറ്റ്‌സർ ജേതാവ് അധ്യായം 3 - ആകാശവഴിയിലൂടെ വന്നു വീണ കറുത്ത കാൽപ്പാദം
https://vachakam.com/article/pulitzer-winner-chapter-3-the-black-footprint-that-fell-through-the-sky
പുലിറ്റ്‌സർ ജേതാവ് അധ്യായം 4 - ലക്ഷ്യത്തിലേക്ക് നടന്നുകയറാൻ കഴിയുന്ന നടപ്പാലം..!
https://vachakam.com/local/a-footbridge-that-can-be-walked-to-the-destina-tion
പുലിറ്റ്‌സർ ജേതാവ് നോവൽ 5 ചുടു ചുംബനത്തിന്റെ മായാത്ത മുദ്ര പതിഞ്ഞ നഗരം
https://vachakam.com/article/a-city-marked-by-the-indelible-imprint-of-a-passionate-kssi
പുലിറ്റ്‌സർ ജേതാവ് നോവൽ 6 രഹസ്യം ചുരുളഴിയുന്നു
https://vachakam.com/article/pulitzer-winner-novel-6-the-secret-unfolsd
പുലിറ്റ്‌സർ ജേതാവ് നോവൽ 7 പുതിയൊരു അന്വേഷണത്തിന്റെ ആരംഭം
https://vachakam.com/article/pulitzer-prize-winning-novel-7-the-beginning-of-a-new-investigation
പുലിറ്റ്‌സർ ജേതാവ് - നോവൽ 8 - ദാരിദ്ര്യത്തിന്റെ ഇരുണ്ട മുഖം
https://vachakam.com/article/pulitzer-winner-novel-8-the-dark-face-of-poverty
പുലിറ്റ്‌സർ ജേതാവ് - നോവൽ 9 - വീണ്ടും ക്യൂബൻ മാഫിയ
https://vachakam.com/article/pulitzer-winner-novel-9-the-cuban-mafia-again
പുലിറ്റ്‌സർ ജേതാവ് നോവൽ 10 ഒരു ടാൻസാനിയൻ യാത്രയിലെ പ്രശ്‌നങ്ങൾ
https://vachakam.com/article/pulitzer-winner-novel-10-troubles-on-a-tanzanian-journey
പുലിറ്റ്‌സർ ജേതാവ് - നോവൽ 11 - വിചിത്ര സ്വഭാവമുള്ള സുന്ദരികളുടെ വിളയാട്ടം
https://vachakam.com/article/pulitzer-winner-novel-11-a-tale-of-strange-beauties
പുലിറ്റ്‌സർ ജേതാവ് നോവൽ 12 തലയ്ക്കടിച്ചുണർത്തുന്ന വനമഹോത്സവം
https://vachakam.com/article/pulitzer-prize-winner-novel-12-the-mind-blowing-forest-festival
പുലിറ്റ്‌സർ ജേതാവ് നോവൽ 13 കാഗോ ഹോൾഡിൽ ജീവനോടെ പോകാമെന്നു കരുതുന്നവർ
പുലിറ്റ്‌സർ ജേതാവ് നോവൽ 14 കടലലേക്ക് പോകുന്ന നിഴൽ
https://vachakam.com/article/pulitzer-winner-novel-14-the-shadow-that-goes-to-the-sea
പുലിറ്റ്‌സർ ജേതാവ് - നോവൽ 15 - മനസ്സിലൂടെ ചെപ്പുകുളത്തേക്ക് ഒരുയാത്ര..!
പുലിറ്റ്‌സർ ജേതാവ് - നോവൽ 16 - ആഴക്കടലിൽ കണ്ടത് പ്രേതമോ, മനുഷ്യനോ..?https://vachakam.com/article/pulitzer-prize-winner-novel-16-was-it-a-ghost-or-a-human-being-seen-in-the-deep-sea
പുലിറ്റ്‌സർ ജേതാവ് - നോവൽ 17 - ആ രഹസ്യം അയാളെ ജീവനോടെ വിടുമോ..?
https://vachakam.com/article/pulitzer-winner-novel-17-will-that-secret-keep-him-alive
പുലിസ്റ്റർ ജേതാവ് - നോവൽ 18 - കടലിലെ നിയമം കനക്കുമ്പോൾ..!
https://vachakam.com/article/pulitzer-prize-winner-novel-18-when-the-law-of-the-sea-is-strong
പുലിറ്റ്‌സർ ജേതാവ് - നോവൽ 19 - നായകൻ കടലിന്റെ അഗാതതയിലേക്ക്..!
https://vachakam.com/article/pulitzer-prize-winner-novel-19-the-hero-goes-to-the-depths-of-the-sea
പുലിറ്റ്‌സർ ജേതാവ് - നോവൽ 20 - കടൽപരപ്പിലെ ബ്ലാക്ക്ഔട്ട് നിഗൂഢത, 17 മിനിറ്റ്
https://vachakam.com/article/pulitzer-winner-novel-20-blackout-mystery-on-the-seabed-17-minutes
പുലിറ്റ്‌സർ ജേതാവ് - നോവൽ 21 - എതിരാളിയുടെ തലയറുക്കുന്ന പ്രാകൃതർ
https://vachakam.com/local/pulitzer-winner-novel-21-the-primitives-who-behead-their-opponent
പുലിറ്റ്‌സർ ജേതാവ് - നോവൽ 22 - നിഴലുകളും നിലാവും ചേർന്ന് തീർത്ത ഭയാനക ദീപ്!
https://vachakam.com/article/pulitzer-prize-winner-novel-22-a-terrifying-island-made-of-shadows-and-the-moon
പുലിറ്റ്‌സർ ജേതാവ് - നോവൽ 23 - കടലമ്മയായി അലൂമ..!
https://vachakam.com/article/pulitzer-prize-winner-novel-23-alumna-as-kadalamma
പുലിറ്റ്‌സർ ജേതാവ് - നോവൽ 24 - ലോകം അറിയാത്ത അറിയേണ്ട അത്ഭുതം..
https://vachakam.com/article/pulitzer-prize-winner-novel-24-the-worlds-unknown-wonder
പുലിറ്റ്‌സർ ജേതാവ് - നോവൽ 25 - മൊട്ടിടുന്നത് പ്രണയമോ..? അറിയില്ല..!
https://vachakam.com/article/pulitzer-prize-winner-novel-25-is-it-love-that-makes-you-bald-i-donot-know
പുലിറ്റ്‌സർ ജേതാവ് - നോവൽ 26 - ചുട്ട കോഴിയെ പറപ്പിക്കുന്ന മന്ത്രവാദി ...!
https://vachakam.com/article/pulitzer-prize-winner-novel-26-the-witch-who-makes-a-roast-chicken-fly
പുലിറ്റ്‌സർ ജേതാവ് - നോവൽ 27 - കരിഞ്ചാത്തനുമായി നേർക്കു നേർ..!
https://vachakam.com/article/pulitzer-prize-winner-novel-27-face-to-face-with-the-black-devil
പുലിറ്റ്‌സർ ജേതാവ് - നോവൽ 28 - പത്രപ്രവർത്തനം ഒരു രാജ്യത്തിന്റെ ആത്മാവിനെ പിടിച്ചെടുക്കുന്ന ശക്തി
പുലിറ്റ്‌സർ ജേതാവ് - നോവൽ 29 - അതിർത്തികൾ കടന്ന പ്രകമ്പനം
https://vachakam.com/article/pulitzer-winner-novel-29-a-vibration-that-crossed-boundaries
പുലിറ്റ്‌സർ ജേതാവ് - നോവൽ 30 - ശബ്ദവും നിശബ്ദതയും തമ്മിലുള്ള ഏറ്റുമുട്ടൽ..!
https://vachakam.com/article/pulitzer-prize-winner-novel-30-the-clash-between-sound-and-silence
പുലിറ്റ്‌സർ ജേതാവ് - നോവൽ 31 - ലോകം അറിയപ്പെടേണ്ട അത്ഭുത ദ്വീപ്
പുലിറ്റ്‌സർ ജേതാവ് - നോവൽ 32 - റോബിൻസ് വീണ്ടും ന്യൂയോർക്കിൽ
https://vachakam.com/article/pulitzer-winner-novel-32-robbins-is-back-in-new-york
പുലിറ്റ്‌സർ ജേതാവ് - നോവൽ 33 - ജേണലിസത്തോട് തൽക്കാലം വിടപറയുന്നു
https://vachakam.com/article/pulitzer-winner-novel-33-saying-goodbye-to-journalism-for-the-time-being
പുലിറ്റ്‌സർ ജേതാവ് - നോവൽ 34 - നാട്ടിലെ വിശേഷങ്ങളറിയാൻ വെമ്പലോടെ.!
https://vachakam.com/article/pulitzer-prize-winner-novel-34-eager-to-learn-about-the-local-history
പുലിറ്റ്‌സർ ജേതാവ് - നോവൽ 35 - ഒന്നും പറയാനാകാതെ പോയത്..!
https://vachakam.com/article/pulitzer-prize-winner-novel-35-what-was-left-without-being-able-to-say-anything
പുലിറ്റ്‌സർ ജേതാവ് - നോവൽ 36 - അവിചാരിതമായ കൂടിക്കാഴ്ച
https://vachakam.com/article/pulitzer-prize-winner-novel-36-an-unexpected-meeting
പുലിറ്റ്‌സർ ജേതാവ് - നോവൽ 37 - അപ്രതീക്ഷിതമായ ചില തീരുമാനങ്ങൾ..!
https://vachakam.com/article/pulitzer-prize-winner-novel-37-some-unexpected-decisions
പുലിറ്റ്‌സർ ജേതാവ് - നോവൽ 38 - പുലിറ്റ്‌സർ ജേതാവിനെ കാൺമാനില്ല..!
https://vachakam.com/article/pulitzer-prize-winner-novel-38-the-pulitzer-prize-winner-is-missing
പുലിറ്റ്‌സർ ജേതാവ് - നോവൽ 39 - പ്രകാശം പരത്തിയ വയോവൃദ്ധൻ..!
https://vachakam.com/article/pulitzer-prize-winner-novel-39-the-old-man-who-spread-light
പുലിറ്റ്‌സർ ജേതാവ് - നോവൽ 40 - ഹഡ്‌സൺ നദീതീരത്തൊരു മൃതശരീരം
https://vachakam.com/article/pulitzer-winner-novel-40-a-dead-body-on-the-banks-of-the-hudson-river
പുലിറ്റ്‌സർ ജേതാവ് - നോവൽ 41 - മറവിയുടെ നിഴലിൽ
https://vachakam.com/article/pulitzer-prize-winner-novel-41-in-the-shadow-of-oblivion
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
