കഥ ഇതുവരെ: റിപ്പോർട്ടർ റോബിൻസ് ഒരു വിമാന അപകടത്തെക്കുറിച്ച് അറിയാൻ അമേരിക്കയിൽ നിന്നും കെനിയായിൽ എത്തി. അവിടത്തെ ദാരിദ്ര്യം ഭയാനകമായിരുന്നു. രക്ഷപെടാൻ ചിലർ കപ്പലിലും വിമാനത്തിലും ഒളിച്ചുകയറുന്നതായി അറിയുന്നു. ആ അനുഭവം നേരിട്ടറിയാൻ അയാൾ ഒരു ചരക്കുകപ്പലിൽ രഹസ്യമായി കയറി. ആ യാത്രക്കിടെ അയാൾക്ക് നടുക്കടലിലേക്ക് ചാടേണ്ടിവന്നു. ഒടുവിൽ ഒരു ദ്വീപിലെത്തി. അവിടെ അലൂമ എന്ന സ്ത്രീയോട് തന്റെ പൂർവ്വകാല കഥ പറയുന്നു.
അതിനു ശേഷം അലൂമയുടെയും ആ ദ്വീപിന്റേയും കഥ എഴുതാൻ തുനിയുന്നു റോബിൻസ്. ആ സമയം ആരെയോ തിരക്കി ഒരു കപ്പൽ ആ ദ്വീപിനെ ലക്ഷ്യമാക്കി യാത്രതിരിക്കുന്നു. റോബിൻസ് വീണ്ടും അമേരിക്കയിലെത്തി. ദ്വീപിനെക്കുറിച്ചുള്ള ഫീച്ചർ തയ്യാറാക്കിയതിനു ശേഷം കേരളത്തിൽ എത്തി. റോബിൻസ് ബീനയെ കണ്ടുമുട്ടുന്നു.
തുടർന്നു വായിക്കുക
നേര്യമംഗലത്തുനിന്ന് ബീനയെ വിട്ടുപിരിയുക എന്നത് റോബിൻസിന് എളുപ്പമായിരുന്നില്ല. അവളുടെ കണ്ണുകളിൽ പ്രണയത്തേക്കാൾ കൂടുതൽ വിശ്വാസമായിരുന്നു. തന്റെ ജീവിതത്തിലെ എല്ലാ കൊടുങ്കാറ്റുകളിലും ഒപ്പം നിൽക്കാൻ തയ്യാറായ ഒരു മനസ്സിന്റെ നിശ്ശബ്ദമായ ഉറപ്പ്. എന്നാൽ താൻ പോകാൻ തീരുമാനിച്ച വഴി ഇപ്പോൾ മറ്റാരെയും കൂട്ടിക്കൊണ്ടുപോകാൻ കഴിയുന്നതായിരുന്നില്ല.
കടലുകൾക്കപ്പുറമുള്ള ആ അജ്ഞാത ദ്വീപിൽ നിന്ന് മടങ്ങിയെത്തിയ ശേഷം റോബിൻസിന്റെ ഉള്ളിൽ എന്തൊക്കയോ മാറിയിരുന്നു. ലോകം വിജയമെന്ന് വിളിക്കുന്നതും മനുഷ്യർ ജീവിതലക്ഷ്യമെന്ന് കരുതുന്നതുമായ പല കാര്യങ്ങൾക്കും അപ്പുറത്ത് മറ്റൊരു സത്യമുണ്ടെന്ന് അയാൾ തിരിച്ചറിഞ്ഞിരുന്നു. അലൂമയുടെ ലാളിത്യവും ആ ദ്വീപിലെ മനുഷ്യരുടെ ജീവിതരീതിയും അയാളുടെ മനസ്സിൽ പുതിയ ചിന്തകളുടെ വിത്തുകൾ പാകിയിരുന്നു.
ആ ജീവിതം ഒരു സ്വപ്‌നമാണോ, അതോ യാഥാർഥ്യത്തിൽ ജീവിക്കാനാകുന്ന ഒരു വഴിയാണോ എന്ന് ആദ്യം സ്വയം ബോധ്യപ്പെടേണ്ടതുണ്ടായിരുന്നു. അതുകൊണ്ടാണ് ഈ യാത്ര. ഒരു ഒളിച്ചോട്ടമല്ല. ഒരു പരീക്ഷണം. സ്വന്തം ജീവിതത്തെ വീണ്ടും കണ്ടെത്താനുള്ള ശ്രമം.
ബീനയെക്കുറിച്ച് ചിന്തിക്കാത്ത ഒരു നിമിഷം പോലും ആ ദിവസങ്ങളിൽ റോബിൻസിനുണ്ടായിരുന്നില്ല. മറിച്ച്, താൻ കണ്ടെത്തിയ പുതിയ ജീവിതക്രമത്തിന്റെ ഭാഗമാക്കി ഒരുനാൾ അവളെ കൂടി കൂട്ടിക്കൊണ്ടുവരണം എന്ന ആഗ്രഹം മനസ്സിന്റെ ആഴങ്ങളിൽ അവൻ സൂക്ഷിച്ചിരുന്നു. പക്ഷേ, ഉറപ്പില്ലാത്ത ഒരു വഴിയിലേക്ക് അവളെ ഇപ്പോൾ ക്ഷണിക്കാൻ അവന് മനസ്സുവന്നില്ല.
ആദ്യം താൻ നടക്കണം. വഴി എവിടെയെത്തുന്നുവെന്ന് കാണണം. അതിനു ശേഷമേ അവളെ വിളിക്കാൻ പാടുള്ളൂ. അതിനാൽ യാത്ര പറയുമ്പോൾ യഥാർത്ഥ കാരണങ്ങളൊന്നും അദ്ദേഹം വെളിപ്പെടുത്തിയില്ല. അവൾക്ക് മനസ്സിലാകാത്ത ചില ന്യായങ്ങൾ മാത്രം പറഞ്ഞു. കാരണം സത്യം പറഞ്ഞാൽ അവൾ കാത്തിരിക്കാൻ ശ്രമിക്കും. ഒരുപക്ഷേ ഒപ്പം വരാനും തയ്യാറാകും. പക്ഷേ ആ യാത്ര ഒരാളുടേത് മാത്രമായിരുന്നു.
ഒരു മനുഷ്യൻ തന്റെ ഭൂതകാലത്തിൽനിന്നും പ്രശസ്തിയിൽ നിന്നും വിജയങ്ങളിൽ നിന്നും മോചിതനായി, സ്വന്തം ആത്മാവിനെ വീണ്ടും കണ്ടെത്താൻ പുറപ്പെടുന്ന യാത്ര. കയ്യിൽ അത്യാവശ്യ സാധനങ്ങൾ മാത്രം നിറച്ച ചെറിയ കാരിബാഗുമായി റോബിൻസ് നേര്യമംഗലം വിട്ടു. പിന്നിൽ അവശേഷിച്ചത് ബീനയുടെ ഓർമ്മകൾ.
മുന്നിലുണ്ടായിരുന്നത് ഇതുവരെ ആരോടും പറഞ്ഞിട്ടില്ലാത്ത ഒരു പുതിയ ജീവിതത്തിന്റെ വിളി. ഭൂതകാലത്തിന്റെ നിഴലുകൾ ഇനിയും തന്നെ പിന്തുടരാതിരിക്കാൻ അയാൾ മനസ്സിനെ പാകപ്പെടുത്തിക്കഴിഞ്ഞിരുന്നു. അന്നു രാത്രി തന്നെ അയാൾ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചു.
വിമാനത്താവളത്തിലെ തിരക്കുകൾക്കിടയിൽ റോബിന്‌സിനെ സമീപിച്ച ആ വിദേശിയെ ആദ്യം കണ്ടപ്പോൾ സംശയമൊന്നും തോന്നിയില്ല. എന്നാൽ പാർക്കിംഗ് ഏരിയയിലെ ആ ഇരുണ്ട കോണിൽ കാത്തുനിന്നിരുന്ന മറ്റു മൂന്നപേരെ കണ്ട നിമിഷം തന്നെ പഴയ ഓർമ്മകൾ മിന്നൽപോലെ മനസ്സിലൂടെ കടന്നപോയി. കടലിന്റെ ഉപ്പുഗന്ധവും ചരക്കുകപ്പലിന്റെ ഇരുമ്പുചുവരുകളും ക്യാപ്ടൻ വ്‌ലാഡിമിർ ഡ്രാഗൂണിന്റെ തണുത്ത കണ്ണുകളും വീണ്ടും റോബിൻസിനു മുന്നിൽ തെളിഞ്ഞു. തികച്ചും തന്ത്രപരമായി അവർ റോബിൻസിനെ നടുവിലാക്കി വളഞ്ഞു കഴിഞ്ഞിരുന്നു.
അവർക്ക് വേണ്ടിയിരുന്നത് ഒറ്റ കാര്യം മാത്രം.
റോബിൻസ് നൽകിയ മൊഴികൾ പിൻവലിക്കണം. ക്യാപ്ടനെ നിയമക്കുരുക്കിൽ നിന്ന് രക്ഷിക്കാൻ സഹായിക്കുന്ന ഒരു സത്യവാങ്മൂലം വേണം. ആവശ്യമെങ്കിൽ ബലപ്രയോഗത്തിലൂടെ.
അവരുടെ വാക്കുകൾ കേട്ടുനിന്നപ്പോൾ റോബിൻസിന്റെ ചുണ്ടിൽ തെളിഞ്ഞ ചിരി അവരെ അസ്വസ്ഥരാക്കി. അത് പരിഹാസത്തിന്റെ ചിരിയല്ലായിരുന്നു. ഭയമില്ലാത്ത ഒരു മനുഷ്യന്റെ ചിരിയായിരുന്നു.
കാരണം അവർ ഭീഷണിപ്പെടുത്തിയതെല്ലാം അയാൾ ഇതിനകം ഉപേക്ഷിച്ചവയായിരുന്നു. പേരും പ്രശസ്തിയും അന്താരാഷ്ട്ര അംഗീകാരങ്ങളും ഒന്നും ഇനി അദ്ദേഹത്തിന് നഷ്ടപ്പെടാനില്ലായിരുന്നു. ലോകം വിജയമെന്ന് വിളിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു ജീവിതം അദ്ദേഹം മനസ്സിൽ തിരഞ്ഞെടുത്തുകഴിഞ്ഞിരുന്നു. അലൂമയുടെ ലാളിത്യത്തിൽ കണ്ട ആ ജീവിതം.
''ഞാൻ ഇനി നിങ്ങളുടെയോ നിങ്ങളുടെ ക്യാപ്റ്റന്റെയോ പിന്നാലെ വരില്ല,'' ശാന്തമായി അദ്ദേഹം പറഞ്ഞു.
''പക്ഷേ നടന്നത് നടന്നതുപോലെ തന്നെയായിരിക്കും ചരിത്രത്തിൽ എഴുതപ്പെടുക. ഒരു സത്യവാങ്മൂലവും ഞാൻ തരില്ല.''
അവരുടെ മുഖങ്ങൾ മുറുകി. ഭീഷണികൾ വന്നു. വാഗ്ദാനങ്ങൾ വന്നു. അനുനയങ്ങൾ വന്നു. പക്ഷേ റോബിൻസിന്റെ മുഖത്തെ ആ ചെറുചിരി മാഞ്ഞില്ല. അത് ഒരു തീരുമാനത്തിന്റെ ചിരിയായിരുന്നു.
ഞൊടിയിടയിൽ അതു സംഭവിച്ചു. ഒര ടൊയോട്ട കോളീസ് വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് ചീറിപ്പാഞ്ഞു. കനത്തമഴ. മിന്നൽപിണരിലൂടെ ചിലരെങ്കിലും ആ വാഹനത്തിന്റെ വേഗത ശ്രദ്ധിച്ചിരുന്നു. പിന്നീട് വിമാനത്താവളത്തിന്റെ ആ ഭാഗത്ത് റോബിൻസിനെ ആരും കണ്ടിട്ടില്ല. ആ രാത്രിയുടെ നിഗൂഢതയിലേക്ക് അയാൾ പൂർണ്ണമായും മറഞ്ഞു.
എന്തായാലും റോബിൻസിന് പോകേണ്ട വിമാനം കൃത്യസമയത്തുതന്നെ നെടുമ്പാശേരി എയർപോർട്ടിൽ നിന്നും ഉയർന്നുപൊങ്ങി. ചന്ദ്രപ്രകാശം നിറഞ്ഞ ആ രാത്രിയിലൂടെ വിമാനം വടക്കുദിക്കുനോക്കി പറന്നകന്നു.
******
മാധ്യമലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തിയ ആ ചരിത്രപ്രധാനമായ രാത്രിയിലേക്ക് കാലം സഞ്ചരിക്കുകയായിരുന്നു. അന്താരാഷ്ട്ര പത്രപ്രവർത്തന രംഗത്തെ ഏറ്റവും വലിയ ബഹുമതിയായ ജോസഫ് പുലിറ്റ്‌സർ ഏർപ്പെടുത്തിയ പുലിറ്റ്‌സർ അവാർഡ്. അത് പ്രഖ്യാപിക്കുന്നതിന്റെ തലേദിവസം. ലോകമെമ്പാടുമുള്ള അച്ചടിദൃശ്യ മാധ്യമങ്ങളിൽ വരാൻ പോകുന്ന അവാർഡിനെക്കുറിച്ചുള്ള ചർച്ചകളും പ്രവചനങ്ങളും കൊണ്ട് നിറഞ്ഞിരുന്നു.
പ്രമുഖ വാർത്താ ചാനലുകളിലെ പ്രൈം ടൈം ചർച്ചകളെല്ലാം പുലിറ്റ്‌സർ അവാർഡിന്റെ അന്തിമ പട്ടികയിൽ ഇടംപിടിച്ച പ്രതിഭകളെക്കുറിച്ചായിരുന്നു. ന്യൂയോർക്കിലെയും ലണ്ടനിലെയും പ്രസ് ക്ലബ്ബുകളിൽ മാധ്യമപ്രവർത്തകർ വരാനിരിക്കുന്ന വലിയ വാർത്തയ്ക്കായി കാതോർത്തിരുന്നു. അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് ന്യൂയോർക്ക് ടൈംസിലെ സെപ്തംബർ 11 ഭീകരാക്രമണത്തെക്കുറിച്ചുള്ള വിശകലനങ്ങൾക്കും ''ദി വേൾഡ് ടൈംസ്'' പത്രത്തിൽ വന്ന റോബിൻസിന്റെ ഇൻവെസ്റ്റിഗേറ്റീവ് ഫീച്ചറും ആയിരുന്നു.
ഒരു അജ്ഞാത ദ്വീപിനെക്കുറിച്ചും കടൽക്കൊള്ളയും അന്താരാഷ്ട്ര ആയുധക്കടത്തും കപ്പൽ ജീവനക്കാരുടെ ദുരൂഹമായ മരണങ്ങളും വിഷയമാക്കിയ പരമ്പര മാധ്യമലോകത്ത് ഒരു കൊടുങ്കാറ്റ് തന്നെ സൃഷ്ടിച്ചിരുന്നു.
വരികൾക്കിടയിലെ മൂർച്ചയും സമാനതകളില്ലാത്ത അന്വേഷണാത്മക ശൈലിയും കാരണം ''ദി വേൾഡ് ടൈംസി''ന്റെ ആ എഡിഷൻ ലക്ഷക്കണക്കിന് പ്രതികളാണ് ലോകമെമ്പാടും വിറ്റഴിഞ്ഞത്. ''ഇത്തവണത്തെ പുലിറ്റ്‌സർ റോബിൻസിനെ തേടിയെത്തിയില്ലെങ്കിൽ അതൊരു ചരിത്രപരമായ അനീതിയായിരിക്കും...'' പ്രമുഖ മാധ്യമ നിരീക്ഷകർ ടെലിവിഷൻ ചർച്ചകളിൽ ഉറപ്പിച്ചു പറഞ്ഞു.
അവാർഡ് പ്രഖ്യാപനത്തിന്റെ തലേ രാത്രിയിൽ, ''ദി വേൾഡ് ടൈംസി''ന്റെ ന്യൂസ് റും തികഞ്ഞ പ്രതീക്ഷയിലായിരുന്നു. അതേസമയം വലിയൊരു കാത്തിരിപ്പും പ്രകടമായിരുന്നു. റോബിൻസിന്റെ ആ ലേഖനം ആഗോളതലത്തിൽ ഉണ്ടാക്കിയ ചലനങ്ങൾ ചെറുതായിരുന്നില്ല.
അങ്ങ് ദൂരെ ന്യൂയോർക്കിലെ മാധ്യമ സിരകളിൽ പുലിറ്റ്‌സർ അവാർഡിന്റെ ആവേശം പടരുമ്പോൾ, കേരളത്തിലെ ഹൈറേഞ്ചിന്റെ പ്രകൃതിയോട് ചേർന്നുകിടക്കുന്ന നേര്യമംഗലത്തെ പുനർജനി തികച്ചും വ്യത്യസ്തമായൊരു അന്തരീക്ഷമായിരുന്നു.
പുറത്ത് നേരിയ മൂടൽമഞ്ഞും തണുത്ത കാറ്റും വീശിയടിക്കുന്നുണ്ടായിരുന്നു. മേശപ്പുറത്തിരുന്ന ട്രാൻസിസ്റ്റർ റേഡിയോയിൽ നിന്നും ദൂരദർശൻ വാർത്താ ചാനലിൽ നിന്നും വരുന്ന ശബ്ദങ്ങളിലേക്ക് ബീന പൂർണ്ണമായും കാതോർത്തു നിൽക്കുകയായിരുന്നു. ചാനലുകളിൽ 'ദി വേൾഡ് ടൈംസ്' പത്രത്തിന്റെ പേരും റോബിൻസിന്റെ ചിത്രവും മാറിമാറി തെളിയുന്നുണ്ട്. അന്താരാഷ്ട്ര പത്രപ്രവർത്തന രംഗത്തെ പരമോന്നത ബഹുമതിയായ പുലിറ്റ്‌സർ അവാർഡിന്റെ അന്തിമ പട്ടികയിൽ റോബിൻസിന്റെ പേരുണ്ടെന്ന വാർത്ത അവൾ വിശ്വസിക്കാനാകാതെയാണ് കേട്ടത്.
ടിവി സ്‌ക്രീനിൽ മിന്നിമറയുന്ന റോബിൻസിന്റെ ആ ഗൗരവമേറിയ മുഖത്തേക്ക് നോക്കുമ്പോൾ ബീനയുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി. ലോകം മുഴുവൻ ഒരു മികച്ച അന്വേഷണാത്മക പത്രപ്രവർത്തകനായി അയാളെ കാണുമ്പോൾ, തനിക്ക് മുന്നിൽ ഇരുന്നിരുന്ന, തന്റെ കൈകൾ ചേർത്തുപിടിച്ചിരുന്ന ആ പഴയ റോബിൻസിനെയാണ് അവൾക്ക് ഓർമ്മ വന്നത്. കഠിനമായ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും തന്റെ ലക്ഷ്യങ്ങളിൽ നിന്ന് അയാൾ ഒരടി പോലും പിന്നോട്ട് പോയിരുന്നില്ലെന്ന കാര്യം അവൾക്ക് നന്നായി അറിയാമായിരുന്നു.
''നിങ്ങൾ ഇത് അർഹിക്കുന്നുണ്ട്...''
അവൾ അറിയാതെ ചുണ്ടുകൾ മന്ത്രിച്ചു. അവളുടെ ഹൃദയം ഒരേസമയം അഭിമാനം കൊണ്ടും ആശങ്ക കൊണ്ടും നിറഞ്ഞു. ഇത്രയും വലിയൊരു നേട്ടത്തിന്റെ നെറുകയിൽ അയാൾ നിൽക്കുമ്പോഴും, തന്നെ വിട്ടുപിരിഞ്ഞ് എങ്ങോട്ടോ പോയ ആ മനുഷ്യൻ ഇപ്പോൾ എവിടെയായിരിക്കും എന്ന ചോദ്യം അവളുടെ ഉള്ളിൽ ഒരു വിങ്ങലായി അവശേഷിച്ചു.
ലോകം അയാളെ ആഘോഷിക്കുമ്പോൾ, അവൾ നേര്യമംഗലത്തെ ആ നിശബ്ദതയിൽ അയാൾക്കായി പ്രാർത്ഥിക്കുക മാത്രമാണ് ചെയ്തത്.
ഒടുവിൽ അത് സംഭവിച്ചു. മാധ്യമലോകം ഒന്നടങ്കം കാതോർത്തിരുന്ന ആ നിർണ്ണായക നിമിഷം എത്തിച്ചേർന്നു. 2002ലെ പത്രപ്രവർത്തനത്തിനുള്ള അന്താരാഷ്ട്ര പുലിറ്റ്‌സർ അവാർഡ് പ്രഖ്യാപിക്കപ്പെട്ടു.
''ദി വേൾഡ് ടൈംസി''ലെ റോബിൻസിനാണ് ആഗോളതലത്തിൽ ഏറ്റവും ആദരിക്കപ്പെടുന്ന ആ പുരസ്‌കാരം! സെപ്തംബർ 11 ഭീകരാക്രമണത്തെക്കുറിച്ചുള്ള വിശകലനങ്ങൾക്ക് ന്യൂയോർക്ക് ടൈംസിനുമുണ്ട് പുരസ്‌ക്കാരം.
ന്യൂയോർക്കിലെ പത്രത്തിന്റെ ആസ്ഥാന ഓഫീസിൽ സന്തോഷപ്രകടനങ്ങളും ആഘോഷങ്ങളും അലയടിച്ചു. എന്നാൽ, ആ ആഹ്ലാദപ്രകടനങ്ങൾ അധികനേരം നീണ്ടുനിന്നില്ല. കാരണം, ഈ ചരിത്രവിജയത്തിന്റെ വാർത്ത തന്റെ ജേതാവിനെ അറിയിക്കാൻ 'ദി വേൾഡ് ടൈംസ്' മാനേജ്‌മെന്റിനോ സഹപ്രവർത്തകർക്കോ കഴിഞ്ഞിരുന്നില്ല. റോബിൻസിനെ ബന്ധപ്പെടാൻ അവർ പരമാവധി ശ്രമിച്ചെങ്കിലും അയാളുടെ ഫോണുകളെല്ലാം ഓഫായിരുന്നു.
ലോകം മുഴുവൻ അയാളുടെ പേര് ഉച്ചരിക്കുമ്പോൾ, സ്വന്തം പുരസ്‌കാര വാർത്തയോട് പ്രതികരിക്കാൻ പോലും കഴിയാതെ ജേതാവ് എവിടെയോ അപ്രത്യക്ഷനായിരിക്കുന്നു എന്ന തിരിച്ചറിവ് എല്ലാവരെയും കടുത്ത അമ്പരപ്പിലാഴ്ത്തി.
മാധ്യമ ഇടനാഴികളിൽ പതിയെ ആ ഭയപ്പെടുത്തുന്ന ചോദ്യം ഉയർന്നു തുടങ്ങി: ''റോബിൻസ് യഥാർത്ഥത്തിൽ ജീവനോടെയുണ്ടോ?''തൊട്ടടുത്ത ദിവസം കേരളത്തിലെ പ്രമുഖ ദിനപത്രങ്ങളിലെല്ലാം വലിയ പ്രാധാന്യത്തോടെയാണ് ഈ പുലിറ്റ്‌സർ വാർത്ത അച്ചടിച്ചുവന്നത്. എന്നാൽ, ആ വിജയവാർത്തയോടൊപ്പം കേരളത്തെ ഞെട്ടിച്ച മറ്റൊരു ദുരൂഹമായ വാർത്തയും പത്രങ്ങളിൽ ഇടംപിടിച്ചിരുന്നു നെടുമ്പാശേരി ഇന്റർനാഷണൽ എയർപോർട്ടിലുണ്ടായ അർദ്ധരാത്രിയിലെ സംഘർഷം.
എയർപോർട്ടിന്റെ പാർക്കിംഗ് ഏരിയയിൽ വെച്ച് വിദേശികളെന്നു തോന്നിക്കുന്ന മൂന്നുനാലു പേർ സംഘം ചേർന്ന് ഒരാളെ തടഞ്ഞുവെച്ച് തർക്കത്തിലേർപ്പെട്ടതായും, പിന്നീട് അയാൾ അവിടെനിന്ന് അപ്രത്യക്ഷനായതായും സുരക്ഷാ ജീവനക്കാരെ ഉദ്ധരിച്ച് പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. എയർപോർട്ട് പരിസരത്ത് കയ്യാങ്കളി നടന്ന ആ വ്യക്തി പുലിറ്റ്‌സർ ജേതാവായ റോബിൻസ് തന്നെയാണോ എന്ന ശക്തമായ സംശയം പത്രങ്ങൾ ഉന്നയിച്ചു.
അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർക്ക് അന്നത്തെ വിമാനയാത്രക്കാരുടെ ഒഫീഷ്യൽ ലിസ്റ്റിൽ ''റോബിൻസ്'' എന്ന പേര് കണ്ടെത്താൻ കഴിഞ്ഞു. ടിക്കറ്റ് ബുക്ക് ചെയ്യപ്പെട്ടിരുന്നു, അയാൾ എയർപോർട്ടിൽ എത്തിയിരുന്നു എന്നതിനും തെളിവുകളുണ്ട്. വിമാനത്തിൽ കയറിയോ, അതോ ആ സംഘർഷത്തിനൊടുവിൽ അയാൾ വകവരുത്തപ്പെട്ടോ എന്നതിന് ആർക്കും കൃത്യമായ ഉത്തരവുമില്ലായിരുന്നു.
അയാൾ എയർപോർട്ടിൽ നിന്ന് എങ്ങോട്ട് പോയി..? ആൾ ഇപ്പോൾ എവിടെയാണ് എന്നത് നിയമപാലകർക്കും മാധ്യമങ്ങൾക്കും ഒരുപോലെ അഴിക്കാനാകാത്ത ഒരു നിഗൂഢ രഹസ്യമായി അവശേഷിച്ചു..!
(തുടരും)
ജോഷി ജോർജ്
നോവൽ ഇതുവരെ
നോവൽ ആരംഭിക്കുന്നു..! പുലിറ്റ്‌സർ ജേതാവ് - അധ്യായം ഒന്ന്: ദുരൂഹത നിറഞ്ഞ വിമാനാപകടം
https://vachakam.com/local/mysterious-plane-crash
പുലിറ്റ്‌സർ ജേതാവ് അധ്യായം 2 - സത്യമറിയാൻ ഭ്രാന്തിയായി..!
https://vachakam.com/local/pulitzer-prize-winner-chapter-2-i-went-crazy-to-know-the-truth
പുലിറ്റ്‌സർ ജേതാവ് അധ്യായം 3 - ആകാശവഴിയിലൂടെ വന്നു വീണ കറുത്ത കാൽപ്പാദം
https://vachakam.com/article/pulitzer-winner-chapter-3-the-black-footprint-that-fell-through-the-sky
പുലിറ്റ്‌സർ ജേതാവ് അധ്യായം 4 - ലക്ഷ്യത്തിലേക്ക് നടന്നുകയറാൻ കഴിയുന്ന നടപ്പാലം..!
https://vachakam.com/local/a-footbridge-that-can-be-walked-to-the-destina-tion
പുലിറ്റ്‌സർ ജേതാവ് നോവൽ 5 ചുടു ചുംബനത്തിന്റെ മായാത്ത മുദ്ര പതിഞ്ഞ നഗരം
https://vachakam.com/article/a-city-marked-by-the-indelible-imprint-of-a-passionate-kssi
പുലിറ്റ്‌സർ ജേതാവ് നോവൽ 6 രഹസ്യം ചുരുളഴിയുന്നു
https://vachakam.com/article/pulitzer-winner-novel-6-the-secret-unfolsd
പുലിറ്റ്‌സർ ജേതാവ് നോവൽ 7 പുതിയൊരു അന്വേഷണത്തിന്റെ ആരംഭം
https://vachakam.com/article/pulitzer-prize-winning-novel-7-the-beginning-of-a-new-investigation
പുലിറ്റ്‌സർ ജേതാവ് - നോവൽ 8 - ദാരിദ്ര്യത്തിന്റെ ഇരുണ്ട മുഖം
https://vachakam.com/article/pulitzer-winner-novel-8-the-dark-face-of-poverty
പുലിറ്റ്‌സർ ജേതാവ് - നോവൽ 9 - വീണ്ടും ക്യൂബൻ മാഫിയ
https://vachakam.com/article/pulitzer-winner-novel-9-the-cuban-mafia-again
പുലിറ്റ്‌സർ ജേതാവ് നോവൽ 10 ഒരു ടാൻസാനിയൻ യാത്രയിലെ പ്രശ്‌നങ്ങൾ
https://vachakam.com/article/pulitzer-winner-novel-10-troubles-on-a-tanzanian-journey
പുലിറ്റ്‌സർ ജേതാവ് - നോവൽ 11 - വിചിത്ര സ്വഭാവമുള്ള സുന്ദരികളുടെ വിളയാട്ടം
https://vachakam.com/article/pulitzer-winner-novel-11-a-tale-of-strange-beauties
പുലിറ്റ്‌സർ ജേതാവ് നോവൽ 12 തലയ്ക്കടിച്ചുണർത്തുന്ന വനമഹോത്സവം
https://vachakam.com/article/pulitzer-prize-winner-novel-12-the-mind-blowing-forest-festival
പുലിറ്റ്‌സർ ജേതാവ് നോവൽ 13 കാഗോ ഹോൾഡിൽ ജീവനോടെ പോകാമെന്നു കരുതുന്നവർ
പുലിറ്റ്‌സർ ജേതാവ് നോവൽ 14 കടലലേക്ക് പോകുന്ന നിഴൽ
https://vachakam.com/article/pulitzer-winner-novel-14-the-shadow-that-goes-to-the-sea
പുലിറ്റ്‌സർ ജേതാവ് - നോവൽ 15 - മനസ്സിലൂടെ ചെപ്പുകുളത്തേക്ക് ഒരുയാത്ര..!
പുലിറ്റ്‌സർ ജേതാവ് - നോവൽ 16 - ആഴക്കടലിൽ കണ്ടത് പ്രേതമോ, മനുഷ്യനോ..?https://vachakam.com/article/pulitzer-prize-winner-novel-16-was-it-a-ghost-or-a-human-being-seen-in-the-deep-sea
പുലിറ്റ്‌സർ ജേതാവ് - നോവൽ 17 - ആ രഹസ്യം അയാളെ ജീവനോടെ വിടുമോ..?
https://vachakam.com/article/pulitzer-winner-novel-17-will-that-secret-keep-him-alive
പുലിസ്റ്റർ ജേതാവ് - നോവൽ 18 - കടലിലെ നിയമം കനക്കുമ്പോൾ..!
https://vachakam.com/article/pulitzer-prize-winner-novel-18-when-the-law-of-the-sea-is-strong
പുലിറ്റ്‌സർ ജേതാവ് - നോവൽ 19 - നായകൻ കടലിന്റെ അഗാതതയിലേക്ക്..!
https://vachakam.com/article/pulitzer-prize-winner-novel-19-the-hero-goes-to-the-depths-of-the-sea
പുലിറ്റ്‌സർ ജേതാവ് - നോവൽ 20 - കടൽപരപ്പിലെ ബ്ലാക്ക്ഔട്ട് നിഗൂഢത, 17 മിനിറ്റ്
https://vachakam.com/article/pulitzer-winner-novel-20-blackout-mystery-on-the-seabed-17-minutes
പുലിറ്റ്‌സർ ജേതാവ് - നോവൽ 21 - എതിരാളിയുടെ തലയറുക്കുന്ന പ്രാകൃതർ
https://vachakam.com/local/pulitzer-winner-novel-21-the-primitives-who-behead-their-opponent
പുലിറ്റ്‌സർ ജേതാവ് - നോവൽ 22 - നിഴലുകളും നിലാവും ചേർന്ന് തീർത്ത ഭയാനക ദീപ്!
https://vachakam.com/article/pulitzer-prize-winner-novel-22-a-terrifying-island-made-of-shadows-and-the-moon
പുലിറ്റ്‌സർ ജേതാവ് - നോവൽ 23 - കടലമ്മയായി അലൂമ..!
https://vachakam.com/article/pulitzer-prize-winner-novel-23-alumna-as-kadalamma
പുലിറ്റ്‌സർ ജേതാവ് - നോവൽ 24 - ലോകം അറിയാത്ത അറിയേണ്ട അത്ഭുതം..
https://vachakam.com/article/pulitzer-prize-winner-novel-24-the-worlds-unknown-wonder
പുലിറ്റ്‌സർ ജേതാവ് - നോവൽ 25 - മൊട്ടിടുന്നത് പ്രണയമോ..? അറിയില്ല..!
https://vachakam.com/article/pulitzer-prize-winner-novel-25-is-it-love-that-makes-you-bald-i-donot-know
പുലിറ്റ്‌സർ ജേതാവ് - നോവൽ 26 - ചുട്ട കോഴിയെ പറപ്പിക്കുന്ന മന്ത്രവാദി ...!
https://vachakam.com/article/pulitzer-prize-winner-novel-26-the-witch-who-makes-a-roast-chicken-fly
പുലിറ്റ്‌സർ ജേതാവ് - നോവൽ 27 - കരിഞ്ചാത്തനുമായി നേർക്കു നേർ..!
https://vachakam.com/article/pulitzer-prize-winner-novel-27-face-to-face-with-the-black-devil
പുലിറ്റ്‌സർ ജേതാവ് - നോവൽ 28 - പത്രപ്രവർത്തനം ഒരു രാജ്യത്തിന്റെ ആത്മാവിനെ പിടിച്ചെടുക്കുന്ന ശക്തി
https://vachakam.com/article/pulitzer-winner-novel-28-journalism-is-the-power-that-captures-the-soul-of-a-nation
പുലിറ്റ്‌സർ ജേതാവ് - നോവൽ 29 - അതിർത്തികൾ കടന്ന പ്രകമ്പനം
https://vachakam.com/article/pulitzer-winner-novel-29-a-vibration-that-crossed-boundaries
പുലിറ്റ്‌സർ ജേതാവ് - നോവൽ 30 - ശബ്ദവും നിശബ്ദതയും തമ്മിലുള്ള ഏറ്റുമുട്ടൽ..!
https://vachakam.com/article/pulitzer-prize-winner-novel-30-the-clash-between-sound-and-silence
പുലിറ്റ്‌സർ ജേതാവ് - നോവൽ 31 - ലോകം അറിയപ്പെടേണ്ട അത്ഭുത ദ്വീപ്
https://vachakam.com/article/pulitzer-prize-winner-novel-31-the-wonderful-island-that-the-world-should-know
പുലിറ്റ്‌സർ ജേതാവ് - നോവൽ 32 - റോബിൻസ് വീണ്ടും ന്യൂയോർക്കിൽ
https://vachakam.com/article/pulitzer-winner-novel-32-robbins-is-back-in-new-york
പുലിറ്റ്‌സർ ജേതാവ് - നോവൽ 33 - ജേണലിസത്തോട് തൽക്കാലം വിടപറയുന്നു
https://vachakam.com/article/pulitzer-winner-novel-33-saying-goodbye-to-journalism-for-the-time-being
പുലിറ്റ്‌സർ ജേതാവ് - നോവൽ 34 - നാട്ടിലെ വിശേഷങ്ങളറിയാൻ വെമ്പലോടെ.!
https://vachakam.com/article/pulitzer-prize-winner-novel-34-eager-to-learn-about-the-local-history
പുലിറ്റ്‌സർ ജേതാവ് - നോവൽ 35 - ഒന്നും പറയാനാകാതെ പോയത്..!
https://vachakam.com/article/pulitzer-prize-winner-novel-35-what-was-left-without-being-able-to-say-anything
പുലിറ്റ്‌സർ ജേതാവ് - നോവൽ 36 - അവിചാരിതമായ കൂടിക്കാഴ്ച
https://vachakam.com/article/pulitzer-prize-winner-novel-36-an-unexpected-meeting
പുലിറ്റ്‌സർ ജേതാവ് - നോവൽ 37 - അപ്രതീക്ഷിതമായ ചില തീരുമാനങ്ങൾ..!
https://vachakam.com/article/pulitzer-prize-winner-novel-37-some-unexpected-decisions
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
