പുലിറ്റ്‌സർ ജേതാവ് - നോവൽ 39 - പ്രകാശം പരത്തിയ വയോവൃദ്ധൻ..!

JULY 1, 2026, 12:58 PM

കഥ ഇതുവരെ: റിപ്പോർട്ടർ റോബിൻസ് ഒരു വിമാന അപകടത്തെക്കുറിച്ച് അറിയാൻ അമേരിക്കയിൽ നിന്നും കെനിയായിൽ എത്തി. അവിടത്തെ ദാരിദ്ര്യം ഭയാനകമായിരുന്നു. രക്ഷപെടാൻ ചിലർ കപ്പലിലും വിമാനത്തിലും ഒളിച്ചുകയറുന്നതായി അറിയുന്നു. ആ അനുഭവം നേരിട്ടറിയാൻ അയാൾ ഒരു ചരക്കുകപ്പലിൽ രഹസ്യമായി കയറി. ആ യാത്രക്കിടെ അയാൾക്ക് നടുക്കടലിലേക്ക് ചാടേണ്ടിവന്നു. ഒടുവിൽ ഒരു ദ്വീപിലെത്തി. അവിടെ അലൂമ എന്ന സ്ത്രീയോട് തന്റെ പൂർവ്വകാല കഥ പറയുന്നു. 

അതിനു ശേഷം അലൂമയുടെയും ആ ദ്വീപിന്റേയും കഥ എഴുതാൻ തുനിയുന്നു റോബിൻസ്. ആ സമയം ആരെയോ തിരക്കി ഒരു കപ്പൽ ആ ദ്വീപിനെ ലക്ഷ്യമാക്കി യാത്രതിരിക്കുന്നു. റോബിൻസ് വീണ്ടും അമേരിക്കയിലെത്തി. ദ്വീപിനെക്കുറിച്ചുള്ള ഫീച്ചർ തയ്യാറാക്കിയതിനു ശേഷം കേരളത്തിൽ എത്തി. റോബിൻസ്  ബീനയെ കണ്ടുമുട്ടുന്നു. തുടർന്നയാൾ അപ്രത്യക്ഷനാകുന്നു. ഈ അവസരത്തിൽ റോബിൻസിന് പുലിറ്റ്‌സർ അവാർഡ് ലഭിക്കുന്നു.                               തുടർന്നു വായിക്കുക

2002 പുലിറ്റ്‌സർ അവാർഡിന്റെ സുവർണ്ണ ശോഭയിൽ ന്യൂയോർക്കിലെ 'ദി വേൾഡ് ടൈംസ്' ആസ്ഥാനം തിളങ്ങിനിൽക്കേണ്ട നിമിഷമായിരുന്നു അത്. എന്നാൽ, അവിടുത്തെ അന്തരീക്ഷം ഒരു ശ്മശാനത്തിന്റേതുപോലെ മൂകമായിരുന്നു. ചരിത്രവിജയത്തിന്റെ വാർത്താ ലിങ്കുകളും ടെലക്‌സ് സന്ദേശങ്ങളും കൺട്രോൾ റൂമിലെ മെഷീനുകളിൽ നിന്ന് തുടർച്ചയായി അച്ചടിച്ചു വീഴുന്നുണ്ടായിരുന്നെങ്കിലും, അതൊന്നും ശ്രദ്ധിക്കാൻ ആർക്കും സമയമില്ലായിരുന്നു.

vachakam
vachakam
vachakam

എല്ലാവരുടെയും കണ്ണുകൾ ചാനലുകളിൽ മിന്നിമറയുന്ന ആ പുതിയ ബ്രേക്കിംഗ് ന്യൂസിലായിരുന്നു. ഇന്ത്യയിലെ പ്രമുഖ ഈവനിംഗ് ഡെയ്‌ലികളിലും  ചാനലുകളിലും ആദ്യം പ്രത്യക്ഷപ്പെട്ട ആ വാർത്ത ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങളും ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു:

'പുലിറ്റ്‌സർ ജേതാവ് റോബിൻസിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും അന്താരാഷ്ട്ര കപ്പൽമാഫിയ സംഘം തട്ടിക്കൊണ്ടപോയി!'

'ദി വേൾഡ് ടൈംസി'ന്റെ എക്‌സിക്യൂട്ടീവ് എഡിറ്റർ ജോർജ് ലൂക്കാസ് കനത്ത ആലോചനയോടെ ന്യൂസ് റൂമിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു. അയാളുടെ കൈകൾ കോട്ടിന്റെ പോക്കറ്റിൽ മുറുകിപ്പിടിച്ചിരുന്നു. മുഖത്ത് പതിവില്ലാത്തവിധം അമർഷവും ആകുലതയും നിഴലിച്ചു. തന്റെ ഏറ്റവും മികച്ച ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടർ, ലോകത്തിന്റെ നെറുകയിൽ എത്തിയ അതേ നിമിഷം ശത്രുക്കളുടെ കൈകളിൽ അകപ്പെട്ടിരിക്കുന്നു!

vachakam
vachakam
vachakam

'എങ്ങനെയെങ്കിലും... ഒരു നിമിഷം മുമ്പേ റോബിൻസിനെ നമുക്ക് കണ്ടെത്തിയേ പറ്റൂ!' ജോർജ് ലൂക്കാസ് പെട്ടെന്ന് തിരിഞ്ഞുനിന്ന് എഡിറ്റോറിയൽ ബോർഡിനോട് കർക്കശമായ സ്വരത്തിൽ പറഞ്ഞു. അതോടെ എഡിറ്റോറിയൽ റൂമിൽ അതിഗൗരവമായ ചർച്ചകൾക്ക് തുടക്കമായി. അന്തരീക്ഷം വലിഞ്ഞുമുറുകി.

'ചീഫ്, നമ്മുടെ കയ്യിലുള്ള വിവരങ്ങൾ വെച്ച് ഡ്രാഗൂണിന്റെ ആളുകൾ റോബിൻസിനെ ഇന്ത്യ വിടാൻ അനുവദിക്കില്ല. എയർപോർട്ടിലെ ആ കോർണറിൽ വെച്ച് അവർ ലക്ഷ്യമിട്ടത് അയാളെ വകവരുത്താനല്ല, മറിച്ച് എന്തോ ഒരു ഒത്തുതീർപ്പിനാണ്. അത് നടക്കാതെ വന്നപ്പോഴാണ്...' അസോസിയേറ്റ് എഡിറ്റർ ഫിലിപ്പ് ഫയലുകൾ മേശപ്പുറത്തേക്ക് വെച്ചുകൊണ്ട് പറഞ്ഞു.

'പക്ഷേ, വിമാനത്താവളത്തിലെ യാത്രക്കാരുടെ ലിസ്റ്റിൽ റോബിൻസിന്റെ പേരുണ്ടായിരുന്നല്ലോ? അയാൾ ബോർഡിംഗ് പാസ് എടുത്തിരുന്നോ ഇല്ലയോ എന്നതിൽ ഇപ്പോഴും ദുരൂഹതയുണ്ട്. 

vachakam
vachakam
vachakam

'ഇന്ത്യയിലെ നമ്മുടെ ബ്യൂറോ ചീഫിനെ ഞാൻ വിളിച്ചിരുന്നു. എയർപോർട്ടിന് പുറത്തുവെച്ചാണ് സംഘർഷം നടന്നതെന്നാണ് പ്രാഥമിക വിവരം,' മറ്റൊരു മുതിർന്ന സബ് എഡിറ്റർ ചർച്ചയിലേക്ക് കടന്നുവന്നു. 

ജോർജ് ലൂക്കാസ് മേശപ്പുറത്തിരുന്ന ഭൂപടത്തിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്നു. അയാളുടെ മനസിലൂടെ അനേകം ചിന്തകൾ മിന്നിമറിഞ്ഞു. ഒരെത്തും പിടിയും കിട്ടാത്ത സമസ്യയായി മാറി റോബിൻസിന്റെ തിരോധാനം..! തെല്ല് നേരം നിശബ്ദനായിരുന്ന ശേഷം അയാൾ പറഞ്ഞു: 

'നമ്മൾ ഒരു കാര്യം മനസ്സിലാക്കണം,' ലൂക്കാസിന്റെ ശബ്ദം താഴ്ന്നു, എങ്കിലും അതിൽ ഒരു പ്രത്യേക ഭയമുണ്ടായിരുന്നു. 

'ഡ്രാഗൂണിന്റെ സംഘം റോബിൻസിനെ ജീവനോടെ പിടികൂടിയിട്ടുണ്ടെങ്കിൽ, അത് ഒരു ഒപ്പിന് വേണ്ടിയാണ്. അതിന് റോബിൻസ് വഴങ്ങില്ലെന്ന് നമുക്കറിയാം. സമയം വളരെ കുറവാണ്. ഒന്നെങ്കിൽ അവർ അയാളെ വകവരുത്തി കാണും... അല്ലെങ്കിൽ...' അയാൾ വാക്കുകൾ പൂർത്തിയാക്കിയില്ല.

ആ എഡിറ്റോറിയൽ മുറിയിലെ ഓരോ മാധ്യമപ്രവർത്തകന്റെയും ഉള്ളിൽ ഒരേസമയം ഭീതിയും ഉദ്വേഗവും പുകഞ്ഞു കൊണ്ടിരുന്നു. വിമാനത്താവളത്തിന്റെ ഇരുളിൽ നിന്നും റോബിൻസ് എങ്ങോട്ടാണ് മറഞ്ഞത്? മാഫിയയുടെ തടവറയിലേക്കോ, അതോ എല്ലാവരുടെയും കണ്ണുവെട്ടിച്ച് മറ്റേതെങ്കിലും സുരക്ഷിത താവളത്തിലേക്കോ? ഉത്തരമില്ലാത്ത ആ ചോദ്യങ്ങൾ ന്യൂയോർക്കിലെ ആ രാത്രിയെ കൂടുതൽ ഭയാനകമാക്കി തീർത്തു.

ഇതേസമയം നേര്യമംഗലത്തെ പുനർജനിയിൽ ഇപ്പോൾ നിശബ്ദതയ്ക്ക് കട്ടി കൂടിയിട്ടെന്നപോലെ തോന്നി. മേശപ്പുറത്തിരുന്ന ടെലിവിഷൻ സ്‌ക്രീനിൽ നിന്നും വരുന്ന നീലവെളിച്ചം ബീനയുടെ വിളറിയ മുഖത്ത് തട്ടിച്ചിതറുന്നുണ്ടായിരുന്നു. വാർത്താ ചാനലുകളിൽ 'ദി വേൾഡ് ടൈംസ്' പത്രത്തിന്റെ പേരും നെടുമ്പാശേരി എയർപോർട്ടിന്റെ ദൃശ്യങ്ങളും മാറിമാറി തെളിയുന്നുണ്ട്.

എന്നാൽ അതൊന്നും കാണാനോ കേൾക്കാനോ ഉള്ള ശേഷി അവൾക്ക് നഷ്ടപ്പെട്ടിരുന്നു. അപ്രതീക്ഷിതമായി കൈകളിലെത്തിയ കനപ്പെട്ട നിധി പെട്ടെന്നൊരു നിമിഷം വഴുതി അഗാധമായ കയത്തിലേക്ക് വീണുപോയ അവസ്ഥയിലായിരുന്നു ഡോ. ബീന. 
അവൾക്ക് ഇപ്പോൾ ഊണില്ല, ഉറക്കമില്ല. ദിവസങ്ങളായി കണ്ണുകളിലേക്ക് ഉറക്കം വന്നിട്ട്.

മസ്തിഷ്‌കത്തെയും മനുഷ്യശരീരത്തെയും കുറിച്ചും, കഠിനമായ രോഗാവസ്ഥകളിൽ മനസ്സിനെ എങ്ങനെ നിയന്ത്രിക്കണമെന്നും രോഗികൾക്ക് ഉപദേശങ്ങൾ നൽകുന്ന ഒരു മെഡിക്കൽ ഡോക്ടറാണ് അവൾ. പക്ഷേ, സ്വന്തം ജീവിതം ഒരു കൊടുങ്കാറ്റിൽ പെട്ടുലയുമ്പോൾ ഒരു ഡോക്ടർക്ക് പഠിച്ച തിയറികളോ മെഡിക്കൽ ശാസ്ത്രമോ ഒന്നും തുണയാകില്ലെന്ന കഠിനമായ യാഥാർത്ഥ്യം അവൾ തിരിച്ചറിയുകയായിരുന്നു.

റോബിൻസ് എന്ന മനുഷ്യൻ അവളുടെ ജീവിതത്തിലേക്ക് വന്നതും, ആ കൈകൾ കോർത്തുപിടിച്ച് അയാൾ നൽകിയ കെയറിങ്ങും ആ വ്യക്തിത്വമഹിമയും ഓരോന്നായി അവളുടെ ഓർമ്മച്ചെപ്പുകളിൽ നിന്ന് പുറത്തേക്ക് ചാടി അവളെ ശ്വാസം മുട്ടിച്ചുകൊണ്ടിരുന്നു.

'നിങ്ങളെവിടെയാണ് റോബിൻസ്...?' അവളുടെ വരണ്ട ചുണ്ടുകൾ പതുക്കെ മന്ത്രിച്ചു. ആ ചോദ്യം ആ മുറിയുടെ ചുവരുകളിൽ തട്ടി പ്രതിധ്വനിക്കുകയല്ലാതെ ഒന്നുമായില്ല.

ക്യാപ്ടൻ ഡ്രാഗൂണിന്റെ ക്രൂരന്മാരായ മനുഷ്യർ റോബിൻസിനെ എയർപോർട്ടിൽ വെച്ച് തട്ടിക്കൊണ്ടുപോയി എന്ന വാർത്ത കേട്ടത് മുതൽ അവളുടെ ഉള്ളിൽ ഒരു അഗ്‌നിപർവ്വതം പുകയുന്നുണ്ടായിരുന്നു. അവർ അയാളെ എന്ത് ചെയ്തു കാണും? ജീവനോടെ വച്ചിട്ടുണ്ടാകുമോ? അതോ ആ രാത്രിയുടെ ഇരുളിൽ അവരയാളെ...?

ഓർക്കാൻ പോലും വയ്യാത്ത ചിന്തകൾ അവളുടെ തലച്ചോറിനെ മരവിപ്പിച്ചു കളഞ്ഞു. കൈകൾ അനിയന്ത്രിതമായി വിറയ്ക്കുന്നുണ്ടായിരുന്നു. മേശപ്പുറത്തിരുന്ന ഗ്ലാസ്സ് വാട്ടർ ജഗ്ഗിൽ നിന്നും വെള്ളം പകരാൻ നോക്കിയ അവളുടെ കൈകളിൽ നിന്നും ഗ്ലാസ്സ് തറയിലേക്ക് വീണു

പൊട്ടിത്തെറിച്ചു. ചിതറിപ്പോയ ആ ചില്ലുകഷ്ണങ്ങൾ അവളുടെ തകർന്നടിഞ്ഞ മനസ്സിന്റെ പ്രതീകം പോലെയായിരുന്നു.

അവളുടെ അമ്മ മോളി ശബ്ദം കേട്ട് ഓടിവന്നു.

''എന്താ മോളെ ഇത്. എന്നെ വിളിച്ചാൽ പോരായിരുന്നോ..?''

അവൾ ഒന്നും മിണ്ടിയില്ല. 

ആ സമയത്തുതന്നെയാണ് ബിനോയിയുടെ ആവശ്യപ്രകാരം വന്ദ്യ വയോധികനായൊരു സുഹൃത്ത് ബീനയെ കാണാൻ എത്തിയത്. അദ്ദേഹം മുറിയിലേക്കു പ്രവേശിച്ചിട്ട് കുറേ നേരം ബീനയെ നിശബ്ദമായി നിരിക്ഷിച്ചുകൊണ്ടിരുന്നു.

ബീന വെള്ളമെടുക്കാൻ ഉപയോഗിച്ച ഗ്ലാസ് പൊട്ടിച്ചിതറിയത് മോളി ഡെസ്പാനിലേക്ക് ഒരു സ്‌പോഞ്ചുകൊണ്ട് ഒപ്പിയെടുത്തിടുന്നു.

''കരയാൻ കഴിയുന്നവരെക്കുറിച്ച് എനിക്ക് ഭയമില്ല. കരയാൻ കഴിയാത്തവരെയാണ് ഞാൻ ഭയപ്പെടുന്നത്.'' ആ മനുഷ്യൻ ആരോടെന്നില്ലാതെ പറഞ്ഞു.

കുപ്പിച്ചില്ല് ഡെസ്പാനിലാക്കിയശേഷം അത് ഒരു മൂലയിലേക്ക് മാറ്റിവയ്ക്കുന്ന മോളിയോടായി അദ്ദേഹം പറഞ്ഞു:  

''സഹോദരി, ഈ മകളെ ഉപദേശിക്കേണ്ട. അവളുടെ ഉള്ളിലെ കാർമേഘം പെയ്‌തൊഴിയണം.''

ഡെസ്പാൻ ഒരു മൂലയിലേക്ക് മാറ്റിവച്ച ശേഷം മോളി തിരകെ വന്നപ്പോൾ ആ മനുഷ്യൻ മോളിയോട് ബീനയെ ചേർത്തുപിടിക്കാൻ ആവശ്യപ്പെട്ടു. മോളി അതനുസരിച്ച് ബീനയെ ചേർത്ത് കെട്ടിപ്പിടിച്ചു. അല്പം കഴിഞ്ഞ് സാവകാശം അവളുടെ പുറത്ത് മെല്ലെ തട്ടിക്കൊടുക്കാൻ പറഞ്ഞു. ആ പ്രവൃത്തിയുടെ ആത്മീയമായ ആഴം ചെറുതായിരുന്നില്ല.

ബീനയുടെ ഉള്ളിലെവിടെയോ അത് പോയി തൊട്ടു. നിമിഷങ്ങൾക്കകം, ദിവസങ്ങളായി ഉള്ളിൽ അടക്കിപ്പിടിച്ചിരുന്ന എല്ലാ സങ്കടങ്ങളും കനലുകളും ഉരുകാൻ തുടങ്ങി. ബീന ഏങ്ങിയേങ്ങി കരഞ്ഞുകൊണ്ടിരുന്നു. ഒരു ഘട്ടത്തിലത് വല്ലാത്തൊരു അവസ്ഥയിലെത്തി. അവളുടെ നിയന്ത്രണങ്ങളെല്ലാം തകർന്നുപോയിരുന്നു. 

ബിനോയ് പരിഭ്രമത്തോടെ അവളെ പിടിക്കാൻ ആഞ്ഞെങ്കിലും ആ വൃദ്ധൻ കൈ കൊണ്ടവനെ തടഞ്ഞു.

''ഡോക്ടറാണെന്നത് കൊണ്ട്, മനുഷ്യയല്ലാതാകുന്നില്ല. മറ്റുള്ളവരുടെ വേദന ചുമക്കുന്നവർക്ക് സ്വന്തം വേദന ഇറക്കിവെക്കാനും ഒരിടം വേണം.

''അവൾ കരയട്ടെ... ആ കണ്ണീർ ഒഴുകിപ്പോകട്ടെ...''

ആ പ്രാർത്ഥനാനിർഭരമായ കരച്ചിലിനൊടുവിൽ ബീനയുടെ മനസ്സിലേക്ക് ഒരു അപൂർവ്വ ശാന്തത പടർന്നു കയറുകയായിരുന്നു.

ഒടുവിൽ, ആ മുറിയിലെ ഘനമേറിയ നിശബ്ദതയെ ഭേദിച്ചുകൊണ്ട് അയാൾ പറഞ്ഞു:

''ഇപ്പോൾ നമുക്കറിയാത്ത കാര്യങ്ങളെക്കുറിച്ച് വിധിയെഴുതരുത്. വിവരം കിട്ടുന്നതുവരെ മനസ്സ് തകർന്നപോകരുത്.''

ഒടുവിൽ അദ്ദേഹം ബീനയോടായി പറഞ്ഞു: 

''മകളെ..., നിന്നെ കാത്തിരിക്കുന്ന വാർത്ത ശുഭകരമാകട്ടെ. ആ വാർത്ത എപ്പോൾ വേണമെങ്കിലും വരാം. മോൾ ധൈര്യമായിരിക്കു..'' 

ആ മനുഷ്യൻ  ശാന്തമായി അവിടെ നിന്നും  പുറത്തേക്ക് നടന്നു. പുറത്തേക്കുപോയെങ്കിലും അദ്ദേഹത്തിന്റെ വാക്കുകൾ ബീനയുടെ മനസ്സിൽ പ്രതിധ്വനിച്ചുകൊണ്ടിരുന്നു.

എന്തെന്നില്ലാത്തൊരു ആത്മവിശ്വാസം തന്നെ പൊതിയുന്നതായി ബീനയ്ക്കു തോന്നി.

(തുടരും)

ജോഷി ജോർജ് 

നോവൽ ഇതുവരെ

നോവൽ ആരംഭിക്കുന്നു..! പുലിറ്റ്‌സർ ജേതാവ് - അധ്യായം ഒന്ന്: ദുരൂഹത നിറഞ്ഞ വിമാനാപകടം

https://vachakam.com/local/mysterious-plane-crash

പുലിറ്റ്‌സർ ജേതാവ്  അധ്യായം 2 - സത്യമറിയാൻ ഭ്രാന്തിയായി..!

https://vachakam.com/local/pulitzer-prize-winner-chapter-2-i-went-crazy-to-know-the-truth

പുലിറ്റ്‌സർ ജേതാവ് അധ്യായം 3 - ആകാശവഴിയിലൂടെ വന്നു വീണ കറുത്ത കാൽപ്പാദം

https://vachakam.com/article/pulitzer-winner-chapter-3-the-black-footprint-that-fell-through-the-sky

പുലിറ്റ്‌സർ ജേതാവ്  അധ്യായം 4 - ലക്ഷ്യത്തിലേക്ക് നടന്നുകയറാൻ കഴിയുന്ന നടപ്പാലം..!

https://vachakam.com/local/a-footbridge-that-can-be-walked-to-the-destina-tion

പുലിറ്റ്‌സർ ജേതാവ്  നോവൽ 5  ചുടു ചുംബനത്തിന്റെ മായാത്ത മുദ്ര പതിഞ്ഞ നഗരം

https://vachakam.com/article/a-city-marked-by-the-indelible-imprint-of-a-passionate-kssi

പുലിറ്റ്‌സർ ജേതാവ്  നോവൽ 6  രഹസ്യം ചുരുളഴിയുന്നു

https://vachakam.com/article/pulitzer-winner-novel-6-the-secret-unfolsd

പുലിറ്റ്‌സർ ജേതാവ് നോവൽ  7  പുതിയൊരു അന്വേഷണത്തിന്റെ ആരംഭം

https://vachakam.com/article/pulitzer-prize-winning-novel-7-the-beginning-of-a-new-investigation

പുലിറ്റ്‌സർ ജേതാവ്  - നോവൽ 8 - ദാരിദ്ര്യത്തിന്റെ ഇരുണ്ട മുഖം

https://vachakam.com/article/pulitzer-winner-novel-8-the-dark-face-of-poverty

പുലിറ്റ്‌സർ ജേതാവ് - നോവൽ 9 - വീണ്ടും ക്യൂബൻ മാഫിയ

https://vachakam.com/article/pulitzer-winner-novel-9-the-cuban-mafia-again

പുലിറ്റ്‌സർ ജേതാവ്  നോവൽ 10  ഒരു ടാൻസാനിയൻ യാത്രയിലെ പ്രശ്‌നങ്ങൾ

https://vachakam.com/article/pulitzer-winner-novel-10-troubles-on-a-tanzanian-journey

പുലിറ്റ്‌സർ ജേതാവ്  - നോവൽ 11 - വിചിത്ര സ്വഭാവമുള്ള സുന്ദരികളുടെ വിളയാട്ടം

https://vachakam.com/article/pulitzer-winner-novel-11-a-tale-of-strange-beauties

പുലിറ്റ്‌സർ ജേതാവ്  നോവൽ 12  തലയ്ക്കടിച്ചുണർത്തുന്ന വനമഹോത്സവം

https://vachakam.com/article/pulitzer-prize-winner-novel-12-the-mind-blowing-forest-festival

പുലിറ്റ്‌സർ ജേതാവ്  നോവൽ 13  കാഗോ ഹോൾഡിൽ ജീവനോടെ പോകാമെന്നു കരുതുന്നവർ

https://vachakam.com/article/pulitzer-prize-winner-novel-13-those-who-think-they-can-get-out-alive-in-the-cargo-hold

പുലിറ്റ്‌സർ ജേതാവ്  നോവൽ 14  കടലലേക്ക് പോകുന്ന നിഴൽ

https://vachakam.com/article/pulitzer-winner-novel-14-the-shadow-that-goes-to-the-sea

പുലിറ്റ്‌സർ ജേതാവ് - നോവൽ 15 -  മനസ്സിലൂടെ ചെപ്പുകുളത്തേക്ക് ഒരുയാത്ര..!

https://vachakam.com/article/pulitzer-prize-winner-novel-15-a-journey-to-cheppukulam-through-the-mind

പുലിറ്റ്‌സർ ജേതാവ് - നോവൽ 16 - ആഴക്കടലിൽ കണ്ടത് പ്രേതമോ, മനുഷ്യനോ..?https://vachakam.com/article/pulitzer-prize-winner-novel-16-was-it-a-ghost-or-a-human-being-seen-in-the-deep-sea

പുലിറ്റ്‌സർ ജേതാവ് - നോവൽ 17 - ആ രഹസ്യം അയാളെ ജീവനോടെ വിടുമോ..?

https://vachakam.com/article/pulitzer-winner-novel-17-will-that-secret-keep-him-alive

പുലിസ്റ്റർ ജേതാവ് - നോവൽ 18 - കടലിലെ നിയമം കനക്കുമ്പോൾ..!

https://vachakam.com/article/pulitzer-prize-winner-novel-18-when-the-law-of-the-sea-is-strong

പുലിറ്റ്‌സർ ജേതാവ് - നോവൽ 19 - നായകൻ കടലിന്റെ അഗാതതയിലേക്ക്..!

https://vachakam.com/article/pulitzer-prize-winner-novel-19-the-hero-goes-to-the-depths-of-the-sea

പുലിറ്റ്‌സർ ജേതാവ് - നോവൽ 20 - കടൽപരപ്പിലെ ബ്ലാക്ക്ഔട്ട് നിഗൂഢത, 17 മിനിറ്റ്‌

https://vachakam.com/article/pulitzer-winner-novel-20-blackout-mystery-on-the-seabed-17-minutes

പുലിറ്റ്‌സർ ജേതാവ് - നോവൽ 21 - എതിരാളിയുടെ തലയറുക്കുന്ന പ്രാകൃതർ

https://vachakam.com/local/pulitzer-winner-novel-21-the-primitives-who-behead-their-opponent

പുലിറ്റ്‌സർ ജേതാവ് - നോവൽ 22 - നിഴലുകളും നിലാവും ചേർന്ന് തീർത്ത ഭയാനക ദീപ്!
https://vachakam.com/article/pulitzer-prize-winner-novel-22-a-terrifying-island-made-of-shadows-and-the-moon

പുലിറ്റ്‌സർ ജേതാവ് - നോവൽ 23 - കടലമ്മയായി അലൂമ..!
https://vachakam.com/article/pulitzer-prize-winner-novel-23-alumna-as-kadalamma

പുലിറ്റ്‌സർ ജേതാവ് - നോവൽ 24 - ലോകം അറിയാത്ത അറിയേണ്ട അത്ഭുതം..

https://vachakam.com/article/pulitzer-prize-winner-novel-24-the-worlds-unknown-wonder

പുലിറ്റ്‌സർ ജേതാവ് - നോവൽ 25 - മൊട്ടിടുന്നത് പ്രണയമോ..? അറിയില്ല..!
https://vachakam.com/article/pulitzer-prize-winner-novel-25-is-it-love-that-makes-you-bald-i-donot-know

പുലിറ്റ്‌സർ ജേതാവ് - നോവൽ 26 - ചുട്ട കോഴിയെ പറപ്പിക്കുന്ന മന്ത്രവാദി ...!

https://vachakam.com/article/pulitzer-prize-winner-novel-26-the-witch-who-makes-a-roast-chicken-fly

പുലിറ്റ്‌സർ ജേതാവ് - നോവൽ 27 - കരിഞ്ചാത്തനുമായി നേർക്കു നേർ..!
https://vachakam.com/article/pulitzer-prize-winner-novel-27-face-to-face-with-the-black-devil

പുലിറ്റ്‌സർ ജേതാവ് - നോവൽ 28 - പത്രപ്രവർത്തനം ഒരു രാജ്യത്തിന്റെ ആത്മാവിനെ പിടിച്ചെടുക്കുന്ന ശക്തി

https://vachakam.com/article/pulitzer-winner-novel-28-journalism-is-the-power-that-captures-the-soul-of-a-nation

പുലിറ്റ്‌സർ ജേതാവ് - നോവൽ 29 - അതിർത്തികൾ കടന്ന പ്രകമ്പനം
https://vachakam.com/article/pulitzer-winner-novel-29-a-vibration-that-crossed-boundaries

പുലിറ്റ്‌സർ ജേതാവ് - നോവൽ 30 - ശബ്ദവും നിശബ്ദതയും തമ്മിലുള്ള ഏറ്റുമുട്ടൽ..!

https://vachakam.com/article/pulitzer-prize-winner-novel-30-the-clash-between-sound-and-silence

പുലിറ്റ്‌സർ ജേതാവ് - നോവൽ 31 - ലോകം അറിയപ്പെടേണ്ട അത്ഭുത ദ്വീപ്

https://vachakam.com/article/pulitzer-prize-winner-novel-31-the-wonderful-island-that-the-world-should-know

പുലിറ്റ്‌സർ ജേതാവ് - നോവൽ 32 - റോബിൻസ് വീണ്ടും ന്യൂയോർക്കിൽ
https://vachakam.com/article/pulitzer-winner-novel-32-robbins-is-back-in-new-york

പുലിറ്റ്‌സർ ജേതാവ് - നോവൽ 33 - ജേണലിസത്തോട് തൽക്കാലം വിടപറയുന്നു
https://vachakam.com/article/pulitzer-winner-novel-33-saying-goodbye-to-journalism-for-the-time-being

പുലിറ്റ്‌സർ ജേതാവ് - നോവൽ 34 - നാട്ടിലെ വിശേഷങ്ങളറിയാൻ വെമ്പലോടെ.!
https://vachakam.com/article/pulitzer-prize-winner-novel-34-eager-to-learn-about-the-local-history

പുലിറ്റ്‌സർ ജേതാവ് - നോവൽ 35 - ഒന്നും  പറയാനാകാതെ പോയത്..!
https://vachakam.com/article/pulitzer-prize-winner-novel-35-what-was-left-without-being-able-to-say-anything

പുലിറ്റ്‌സർ ജേതാവ് - നോവൽ 36 - അവിചാരിതമായ കൂടിക്കാഴ്ച

https://vachakam.com/article/pulitzer-prize-winner-novel-36-an-unexpected-meeting

പുലിറ്റ്‌സർ ജേതാവ് - നോവൽ 37 - അപ്രതീക്ഷിതമായ ചില തീരുമാനങ്ങൾ..!
https://vachakam.com/article/pulitzer-prize-winner-novel-37-some-unexpected-decisions

പുലിറ്റ്‌സർ ജേതാവ് - നോവൽ 38 - പുലിറ്റ്‌സർ ജേതാവിനെ കാൺമാനില്ല..!

https://vachakam.com/article/pulitzer-prize-winner-novel-38-the-pulitzer-prize-winner-is-missing


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam