ചൈനയുടെ 'സാൾട്ട് ബാറ്ററി' വിപ്ലവം: ഊർജ്ജലോകത്ത് വൻ മാറ്റം വന്നേക്കും

AUGUST 10, 2026, 8:45 AM

ഇലക്ട്രിക് വാഹന വിപണിയിൽ വൻ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് പുതിയ ചുവടുവയ്പാണ് ചൈന നടത്തിയിരിക്കുന്നത്. ഉപ്പിന്റെയോ സോഡിയത്തിന്റെയോ ഘടകങ്ങൾ ഉപയോഗിച്ച് വൈദ്യുതി സംഭരിക്കുന്ന സോൾട്ട്/ സോഡിയം ബാറ്ററികൾ ചൈന പുറത്തിറക്കിയിരിക്കുന്നു.

ലിഥിയംഅയൺ ബാറ്ററികൾക്ക് പകരമായി ചൈന വികസിപ്പിച്ചെടുത്ത സോഡിയംഅയൺ അഥവാ 'സാൾട്ട് ബാറ്ററി' സാങ്കേതികവിദ്യ ആഗോള ഊർജ്ജമേഖലയിൽ വലിയ ചർച്ചയായിരിക്കുകയാണ്. കുറഞ്ഞ ചെലവും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയും ഇതിനെ ഭാവിയിലെ പ്രധാന ഊർജ്ജസ്രോതസ്സായി മാറ്റുമെന്നതിൽ സംശയമില്ല.

ലോകത്തിലെ ഇലക്ട്രിക് വാഹന വിപണിയിൽ വൻ വിപ്ലവം കൊണ്ടുവരാനുള്ള ഒരു ചുവടുവയ്പാണ് ചൈന നടത്തിയിരിക്കുന്നത്. ഉപ്പിന്റെയോ സോഡിയത്തിന്റെയോ ഘടകങ്ങൾ ഉപയോഗിച്ച് വൈദ്യുതി സംഭരിക്കുന്ന സോൾട്ട്/ സോഡിയം ബാറ്ററികളാണ് ചൈന പുറത്തിറക്കിയിരിക്കുന്നത്. 

vachakam
vachakam
vachakam


യു.എസ് ആസ്ഥാനമായ ഒരു സ്റ്റാർട്ടപ്പ് കമ്പനിയാണ് ഈ ചുവടുവയ്പിന് പിന്നിലുള്ളതെന്നറിയുന്നു. ഉപ്പിന്റെയോ സോഡിയത്തിന്റെയോ ഘടകങ്ങൾ ഉപയോഗിച്ചുള്ളതായതിനാൽ വിഷാംശം കുറഞ്ഞതും പുനരുപയോഗം ചെയ്യാൻ എളുപ്പമുള്ളതുമാണെന്നാണ് വിലയിരുത്തൽ. ലൈറ്റ് ഇലക്ട്രിക് വാഹനങ്ങൾ മുതൽ വാണിജ്യ കാറുകളിൽ വരെ ഇവ ഫലപ്രദമാണെന്നാണ് ഉത്പാദകർ അവകാശപ്പെടുന്നത്.

പ്രധാന സവിശേഷതകളും ഗുണങ്ങളും

vachakam
vachakam
vachakam

  •  കുറഞ്ഞ ചെലവ് :ലിഥിയം വളരെ വിലപിടിപ്പുള്ളതും ലഭ്യത കുറഞ്ഞതുമായ ലോഹമാണ്. എന്നാൽ സോഡിയം ഭൂമിയിൽ സുലഭമായി ലഭിക്കുന്നതും വിലകുറഞ്ഞതുമാണ്. ഇത് ബാറ്ററിയുടെ ഉൽപ്പാദനച്ചെലവ് 30 -40% വരെ കുറയ്ക്കാൻ സഹായിക്കും.
  • സുരക്ഷ: ലിഥിയം ബാറ്ററികളെ അപേക്ഷിച്ച് തീപിടിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഇവ പെട്ടെന്ന് ചൂടാകില്ല എന്നത് വലിയൊരു സുരക്ഷാ നേട്ടമാണ്.
  • തണുപ്പിനെ അതിജീവിക്കും: അതിശൈത്യമുള്ള കാലാവസ്ഥയിലും മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാൾട്ട് ബാറ്ററികൾക്ക് കഴിയും. ലിഥിയം ബാറ്ററികൾ സാധാരണയായി തണുപ്പത്ത് ചാർജ് നിൽക്കാൻ പ്രയാസമാണ്.
  • വേഗത്തിലുള്ള ചാർജിംഗ്: 15-20 മിനിറ്റുകൾക്കുള്ളിൽ 80% വരെ ചാർജ് ചെയ്യാൻ കഴിയുന്ന സാങ്കേതികവിദ്യയാണിത്. ചൈനയുടെ മുന്നേറ്റങ്ങൾ ചൈനീസ് കമ്പനികളായ സി.എ.ടി,ബി.വൈ.ഡി ഹിന ബാറ്ററി എന്നിവരാണ് ഈ മേഖലയിലെ വമ്പന്മാർ.

15 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാൻ കഴിയുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. തണുത്തുറഞ്ഞ അന്തരീക്ഷാവസ്ഥയിൽ പോലും മികച്ച പ്രകടം കാഴ്ചവയ്ക്കുമെന്ന് മാത്രമല്ല, താപ സ്ഥിരതയുള്ളതും തീപിടിക്കുന്നതിനെ പ്രതിരോധിക്കുന്നതുമാണ്. ലീഥിയം ബാറ്ററികളെ അപേക്ഷിച്ച് 80 ശതമാനം വിലക്കുറവുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.

ലീഥിയം ബാറ്ററികളെ അപേക്ഷിച്ച് അവയുടെ അസംസ്‌കൃത വസ്തുക്കൾ ചുരുക്കം ചില രാജ്യങ്ങളിൽ നിന്ന് മാത്രം ഖനനം ചെയ്‌തെടുക്കുന്നവയായിരുന്നു. അതിനാൽ അസംസകൃത വസ്തുക്കളുടെ ലഭ്യത കുറവ് ഉത്പാദനത്തെ ബാധിച്ചിരുന്നു. ഇത് മറികടക്കുന്നതാണ് ചൈനയുടെ സോഡിയം/ സോൾട്ട് ബാറ്ററികളുടെ പുറത്തിറക്കലിലൂടെ സംജാതമായിരിക്കുന്നത്. കടൽവെള്ളത്തിൽ നിന്ന് ലഭിക്കുന്നതും ധാരാളം ലഭ്യതയുള്ളതുമായതിനാൽ ഉത്പാദന രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കാമെന്നും കണക്കാക്കുന്നുണ്ട്.

കൊബാൾട്ടോ നിക്കലോ ഉപയോഗിക്കാത്ത ലിഥിയം അയൺ ഫോസ്‌ഫേറ്റ് ബാറ്ററികൾ ചൈനീസ് കമ്പനികൾ വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും, ലിഥിയത്തിന്റെ ലഭ്യത ഇപ്പോഴും ഒരു പ്രധാന വെല്ലുവിളിയാണ്. ചൈന ശുദ്ധീകരിച്ച ലീഥിയം അയിരിൽ ഏകദേശം 60 ശതമാനവും ഓസ്‌ട്രേലിയയിൽ നിന്നും തെക്കേ അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്തവയാണ്.

vachakam
vachakam
vachakam

ഭൂമിയുടെ ഉപരിതലത്തിൽ ലിഥിയത്തേക്കാൾ ഏകദേശം 1,000 മടങ്ങും സമുദ്രങ്ങളിൽ ഏകദേശം 60,000 മടങ്ങും അധികമായി സോഡിയം ലഭ്യമാണെന്നാണ് ഇന്റർനാഷണൽ റിന്യൂവബിൾ എനർജി ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നത്. ഇക്കാരണത്താൽ, വിതരണ ശൃംഖലയിലെ തടസ്സങ്ങൾക്കും അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾക്കും സോഡിയംഅയൺ ബാറ്ററികൾ കുറഞ്ഞ തോതിലേ വിധേയമാകുന്നുള്ളൂയെന്ന് ചൈനയിലെ സുഷൗവിലുള്ള ഷിയാൻ ജിയാവോടോങ് ലിവർപൂൾ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ ലിയു ചെൻഗ്വാങ് പറയുന്നു. എന്നാലിതിന് ചില വെല്ലുവിളികളുമുണ്ട്.

പ്രധാന വെല്ലുവിളികൾ

ലിഥിയം ബാറ്ററികളെ അപേക്ഷിച്ച് ഇവയ്ക്ക് 'എനർജി ഡെൻസിറ്റി' അല്പം കുറവാണ്. അതായത്, ഒരേ വലിപ്പമുള്ള ലിഥിയം ബാറ്ററിയെക്കാൾ കുറവ് ചാർജ്ജേ ഇതിൽ സംഭരിക്കാനാകൂ. അതിനാൽ ദീർഘദൂര യാത്രയ്ക്കുള്ള കാറുകളിൽ ഇവ തൽക്കാലം ഉപയോഗിച്ചേക്കില്ല, മറിച്ച് ചെറിയ കാറുകൾക്കും സ്‌കൂട്ടറുകൾക്കും ഗാർഹിക ആവശ്യങ്ങൾക്കും ഇത് അനുയോജ്യമാണ്.
ആഗോള സ്വാധീനം ലിഥിയത്തിന്റെ ഖനനത്തിനായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ 'സാൾട്ട് ബാറ്ററി' ചൈനയെ സഹായിക്കുന്നു. ലോകത്തെ ബാറ്ററി വിപണിയിൽ ലിഥിയം അയൺ വഴി നേടിയ മേധാവിത്വം, സോഡിയം അയൺ സാങ്കേതികവിദ്യയിലൂടെയും നിലനിർത്താനാണ് ചൈനയുടെ ശ്രമം. ചുരുക്കത്തിൽ, വിലകുറഞ്ഞതും സുരക്ഷിതവുമായ ഈ സാങ്കേതികവിദ്യ, വരും വർഷങ്ങളിൽ ഇലക്ട്രിക് വാഹനങ്ങളുടെയും വൈദ്യുതി സംഭരണത്തിന്റെയും മുഖച്ഛായ മാറ്റാൻ സാധ്യതയുണ്ട്.

ചൈനയുടെ സോഡിയംഅയൺ അഥവാ സാൾട്ട് ബാറ്ററി വിപ്ലവത്തെ അമേരിക്ക വളരെ ഗൗരവത്തോടെയും ആശങ്കയോടെയുമാണ് കാണുന്നത്. ഭാവിയിലെ ക്ലീൻ എനർജി മാർക്കറ്റിൽ ചൈന പൂർണ്ണ മേധാവിത്വം നേടുമോ എന്ന ഭയം അമേരിക്കയ്ക്കുണ്ട്. അമേരിക്കയുടെ പ്രധാന പ്രതികരണങ്ങളും തന്ത്രങ്ങളും താഴെ പറയുന്നവയാണ്.

ഇതിൽ ഏറെ രസകരമായ വസ്തുത സോഡിയംഅയൺ ബാറ്ററികളുടെ അടിസ്ഥാന ഗവേഷണങ്ങൾ പലതും അമേരിക്കൻ ലാബുകളിലാണ് നടന്നത്. എന്നാൽ അമേരിക്കൻ നിക്ഷേപകർ ഇത് വലിയ ലാഭമില്ലാത്ത പരീക്ഷണമായി കണ്ട് തള്ളിക്കളഞ്ഞപ്പോൾ, ചൈന ഇത് ഏറ്റെടുത്ത് വൻതോതിൽ ഉൽപ്പാദിപ്പിച്ചു. ഈ 'കൈവിട്ടുപോയ' അവസ്ഥയെ അമേരിക്കൻ വ്യവസായ പ്രമുഖർ ഒരു വലിയ പരാജയമായിട്ടാണ് വിലയിരുത്തുന്നത്.

നിലവിൽ ലിഥിയം വിപണിയുടെ വലിയൊരു പങ്ക് ചൈനയുടെ കൈയിലാണ്. ലിഥിയത്തിന് പകരമായി വരുന്ന ഉപ്പു ബാറ്ററികളിലും ചൈനീസ് കമ്പനികൾ  മുന്നിലെത്തുന്നത് തങ്ങളുടെ ഊർജ്ജ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അമേരിക്ക കരുതുന്നു.

തിരിച്ചടിക്കൊരുങ്ങി അമേരിക്ക 

ചൈനയുടെ ബാറ്ററി മേധാവിത്വത്തെ വെല്ലുവിളിക്കാൻ അമേരിക്കയിലെ സോഡിയംഅയൺ സ്റ്റാർട്ടപ്പുകൾ ഒന്നിച്ച് 'അമേരിക്കൻ ബാറ്ററി ലീഡർഷിപ്പ് കോയലിഷൻ' രൂപീകരിച്ചിട്ടുണ്ട്. അമേരിക്കയ്ക്ക് സ്വന്തമായി വലിയ തോതിൽ ഉപ്പ് (സോഡിയം) ശേഖരമുള്ളതിനാൽ, സ്വന്തം വിഭവങ്ങൾ ഉപയോഗിച്ച് ചൈനയെ ആശ്രയിക്കാത്ത ഒരു വിതരണ ശൃംഖല ഉണ്ടാക്കാനാണ് ഇവരുടെ ശ്രമം.

  • വലിയ കമ്പനികളുടെ ഇടപെടൽ: ചൈനീസ് ഇലക്ട്രിക് വാഹനങ്ങളോട് മത്സരിക്കാൻ അമേരിക്കൻ വാഹന ഭീമന്മാരായ ജനറൽ മോട്ടോഴ്‌സ് പോലുള്ള കമ്പനികൾ സ്വന്തമായി സോഡിയം ബാറ്ററികൾ രൂപകൽപ്പന ചെയ്യാനുള്ള ഗവേഷണങ്ങൾ വേഗത്തിലാക്കിയിട്ടുണ്ട്.  യു.എസ് സ്റ്റാർട്ടപ്പുകൾ പവർ ഗ്രിഡുകൾക്കും ഡാറ്റാ സെന്ററുകൾക്കുമായി വലിയ തോതിൽ സോഡിയം ബാറ്ററികൾ നിർമ്മിക്കാനുള്ള പ്ലാന്റുകൾ കാലിഫോർണിയ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സ്ഥാപിച്ചുവരുന്നു.

  ജോഷി ജോർജ് 

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam