കഥ ഇതുവരെ: റിപ്പോർട്ടർ റോബിൻസ് ഒരു വിമാന അപകടത്തെക്കുറിച്ച് അറിയാൻ അമേരിക്കയിൽ നിന്നും കെനിയായിൽ എത്തി. അവിടത്തെ ദാരിദ്ര്യം ഭയാനകമായിരുന്നു. രക്ഷപെടാൻ ചിലർ കപ്പലിലും വിമാനത്തിലും ഒളിച്ചുകയറുന്നതായി അറിയുന്നു. ആ അനുഭവം നേരിട്ടറിയാൻ അയാൾ ഒരു ചരക്കുകപ്പലിൽ രഹസ്യമായി കയറി. ആ യാത്രക്കിടെ അയാൾക്ക് നടുക്കടലിലേക്ക് ചാടേണ്ടിവന്നു. ഒടുവിൽ ഒരു ദ്വീപിലെത്തി. അവിടെ അലൂമ എന്ന സ്ത്രീയോട് തന്റെ പൂർവ്വകാല കഥ പറയുന്നു.
അതിനു ശേഷം അലൂമയുടെയും ആ ദ്വീപിന്റേയും കഥ എഴുതാൻ തുനിയുന്നു റോബിൻസ്. ആ സമയം ആരെയോ തിരക്കി ഒരു കപ്പൽ ആ ദ്വീപിനെ ലക്ഷ്യമാക്കി യാത്രതിരിക്കുന്നു. റോബിൻസ് വീണ്ടും അമേരിക്കയിലെത്തി. ദ്വീപിനെക്കുറിച്ചുള്ള ഫീച്ചർ തയ്യാറാക്കിയതിനു ശേഷം കേരളത്തിൽ എത്തി. റോബിൻസ് ബീനയെ കണ്ടുമുട്ടുന്നു. തുടർന്നയാൾ അപ്രത്യക്ഷനാകുന്നു. ഈ അവസരത്തിൽ റോബിൻസിന് പുലിറ്റ്‌സർ അവാർഡ് ലഭിക്കുന്നു. എന്നാൽ അത് ഏറ്റുവാങ്ങാൻ റോബിൻസ് ഉണ്ടായിരുന്നില്ല. തികച്ചും ദുരൂഹമായ സാഹചര്യത്തിൽ അയാൾ അപ്രത്യക്ഷനായിരിക്കുന്നു.
തുടർന്നു വായിക്കുക
ഹഡ്‌സൺ നദീതീരം ആകെ വിറങ്ങലിച്ചിരിക്കുന്ന പ്രതീതി. ഏറെ സൂഷ്മതയോടെ വീണ്ടും മൃതശരീരത്തിന്റെ വലതുകൈയിലേക്കുതന്നെ ലൂക്കാസ് ശ്രദ്ധ കേന്ദ്രീകരിച്ചു. ഒരുനിമിഷം. അന്തരീക്ഷത്തിൽ വെള്ളിവെളിച്ചം വിതറിയതുപോലെ ജോർജ് ലൂക്കാസിന് അനുഭവപ്പെട്ടു. അയാളറിയാതെ ഉറക്കെ വിളിച്ചുപറഞ്ഞു:
''അല്ല ഇത് റോബിൻസ് അല്ല..!, പണ്ട് ചെപ്പുകുളത്തുവച്ച് ഒഴുക്കിൽ പെട്ട് എങ്ങനെയോ കൈയിലുണ്ടായ മുറിവിന്റെ വലിയ പാട് ഈ കൈയിൽ കാണുന്നില്ല.''
ലൂക്കാസിന്റെ മുഖത്തെ ഭാവം പെട്ടെന്ന് മാറി. ഭയത്തിന് പകരം ഒരു നിഗൂഢമായ ആശ്വാസവും അതിശയിപ്പിക്കുന്ന ഒരു ചിന്തയും ആ കണ്ണുകളിൽ മിന്നിമറഞ്ഞു..! ലൂക്കാസ് പതുക്കെ തിരിഞ്ഞ് ഡിറ്റക്ടീവ് ഹാരിസിനെ നോക്കി.
''ഹാരിസ്... ഇത് റോബിൻസ് അല്ല!''ലൂക്കാസ് ഉറപ്പിച്ചു പറഞ്ഞു.
''എന്ത്?!'' ലൂക്കാസിന്റെ സഹപ്രവർത്തകനും ഹാരിസും ഒരേസമയം അമ്പരപ്പ് പൂർണമായും വിട്ടുമാറാതെയും തെല്ലതിശയത്തോടേയും ലൂക്കാസിന്റെ അടgത്തേക്ക് ആഞ്ഞു.
''അതെ ടൈപ്പ്, വസ്ത്രങ്ങളും ശരീരപ്രകൃതിയും..., അതെല്ലാം റോബിൻസിന്റേ തനിപകർപ്പു തന്നെയാണ്. പക്ഷേ, ആളിതല്ല. എനിക്കുറപ്പുണ്ട്.''
ഒരുനിമിഷം ലൂക്കാസിന് ഉള്ളിൽ അടഞ്ഞുകിടന്നിരുന്ന ഒരു വലിയ ഭാരം താഴെ തള്ളിയിട്ടതുപോലെ തോന്നി. അവർ രണ്ടുപേരും ഡിറ്റക്ടീവ് ഹാരിസിനോട് യാത്രപറഞ്ഞ് പിരിഞ്ഞു.
''അങ്ങനെയെങ്കിൽ... ഈ ബോഡി..? ആരാണ് ഈ മരിച്ചയാൾ? യഥാർത്ഥ റോബിൻസ് ഇപ്പോൾ എവിടെയാണ്?''
ഈവക ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല.
*******
കാലം മുന്നോട്ട് മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. ആദ്യനാളുകളിൽ റോബിൻസിന്റെ തിരോധാനം ചൂടുള്ളൊരു കൊടുങ്കാറ്റായിരുന്നു. ലോകമാധ്യമങ്ങളുടെ പ്രധാന വാർത്തയായിരുന്നു. ഓരോ പത്രത്തിന്റെ ഒന്നാം പേജിലും അവന്റെ പേര് ഉണ്ടായിരുന്നു. ടെലിവിഷൻ ചർച്ചകളിൽ അവന്റെ ചിത്രം നിറഞ്ഞുനിന്നു.
ഓരോ ദിവസവും പുതിയ ഊഹാപോഹങ്ങളും അന്വേഷണങ്ങളും. എന്നാൽ സമയം മനുഷ്യരുടെ ഓർമ്മകളെ പതുക്കെ പതുക്കെ മയിച്ചുകൊണ്ടിരുന്നു. അതിനിടയിൽ ലോകം മറ്റുപല സംഭവങ്ങളിലേക്കും കണ്ണുതിരിച്ചു. ഇന്നലെയുടെ തലക്കെട്ടുകൾ ഇന്നത്തെ മറന്നുപോയ വാർത്തകളായി മാറി. റോബിൻസിന്റെ പേരും പതിയെ വാർത്താമുറികളിൽ നിന്ന് അപ്രത്യക്ഷമായി.
ഒരർത്ഥത്തിൽ മനുഷ്യരുടെ ഓർമ്മകൾക്കും ഓരോരൊ കാലാവസ്ഥയുണ്ട്.
അതും മാറിയും മറിഞ്ഞുംകൊണ്ടിരിക്കും...! പൂർണചന്ദ്രൻ പതിയെ പതിയെ ക്ഷയിച്ച് രാത്രിയുടെ ഇരുട്ടിലേക്ക് മറയുന്നതുപോലെ..!
എന്നാൽ എല്ലാവരും മറന്നില്ല. ന്യൂയോർക്കിൽ ജോർജ് ലൂക്കാസും, നേര്യമംഗലത്ത് ഡോ. ബീനയും റോബിൻസിനെ ഓർക്കാത്ത ദിനങ്ങളില്ല. അവർ മാത്രമായിരുന്നില്ല റോബിൻസിനെ സ്‌നേഹപൂർവം ഓർമിക്കുന്നവരുടെ കൂട്ടത്തിൽ..!
അങ്ങ് കെനിയയിൽ പ്രഫസർ സൈമൺ ഗിച്ചാരുവും, റോബിൻസ് സഹായിച്ച പരമദരിദ്രനായിരുന്ന കൗമാരക്കാരൻ കിബെറ്റും, ഒരുകാലത്ത് സയാമിസ് ഇരട്ടകളായിരുന്ന അവന്റെ രണ്ടു സഹോദരിമാരും അവരുടെ മാതാവുമുണ്ടായിരുന്നു.
റോബിൻസ് കേരളത്തിലേക്കു തിരിക്കും മുമ്പ് കിച്ചാരുവുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. താനിപ്പോൾ നാട്ടിലേക്ക് പോവുകയാണെന്നും തിരിച്ചുവന്നിട്ട് നമുക്കൊരുമിച്ച് ഒരു ദ്വീപിൽ ചെയ്യാനായി ചില പദ്ധതികളുണ്ടെന്നും അറിയിച്ചിരുന്നു.
അക്കാര്യങ്ങളെല്ലാം കിബേറ്റിനോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു കിച്ചാരു. തനിക്കേറ്റവും പ്രിയപ്പെട്ട, സഹോദരനെപ്പോലെ കണക്കാക്കുന്ന വ്യക്തിക്ക് ഇപ്പോൾ നേരിട്ട ദുരന്തങ്ങൾ കേട്ട് കിബേറ്റിന്റെ കണ്ണുകൾ നിറഞ്ഞു. ചരക്കുകപ്പലിൽ സംഭവിച്ച ദുരന്തം കിച്ചാരു തന്നെയാണ് കിബേറ്റിനോട് പറഞ്ഞത്. അന്ന് ആ വിവരം അയാൾ അമ്മയോടും സഹോദരിമാരോടും പറഞ്ഞപ്പോൾ അവർക്കുണ്ടായ സങ്കടവും പ്രയാസവും ചെറുതായിരുന്നില്ല.
സഹോദരിമാർ പള്ളിയിൽ പോയി മെഴുകുതിരി കത്തിച്ച് മുട്ടിൽ നിന്ന് പ്രാർത്ഥിച്ച കാര്യങ്ങളെല്ലാം കിബേറ്റ് ഓർത്തുപോയി.
പുലിസ്റ്റ്‌സർ പ്രൈസ് കിട്ടിയവിവരം അറിഞ്ഞ ഉടൻ സൈമൺ കിച്ചാരു ഫോണിൽ റോബിൻസിനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഫോൺ എടുത്തത് ഡോ. ബീന ആയിരുന്നു. സങ്കടകരമായ ആ വാർത്ത ബീന പറഞ്ഞപ്പോൾ അവളെ ആശ്വസിപ്പിക്കാൻ പോലും സൈമൺ കിച്ചാരുവിന് കഴിഞ്ഞില്ല.
പുതിയ വിവരം വല്ലതുമണ്ടോ എന്നറിയാൻ കിച്ചാരു പിന്നീട് പലവട്ടം ബിനയെ വിളിച്ചിരുന്നു. ശുഭകരമായ ഒരു വാർത്തകളൊന്നും ലഭിച്ചില്ല. വേൾഡ് ടൈംസിന്റെ ഓഫീസിലും വിളിക്കാറുണ്ട്. എന്തെങ്കിലും പുതിയ വിവരം കിട്ടിയാൾ അറിയക്കണമെന്നും കിച്ചാരു അഭ്യർത്ഥിച്ചിരുന്നു.
എന്തുതന്നെയായാലും പ്രത്യാശ കൈവിടാൻ കിച്ചാരു ഒരുക്കമായിരുന്നില്ല. നേര്യമംഗലത്ത് അപ്പോഴും ബീനയുടെ രാത്രികളേറെയും നിദ്രാവിഹീനങ്ങളായിരുന്നു. പെരിയാറിന്റെ തീരത്ത് വീശിയെത്തുന്ന തണുത്ത കാറ്റ് അവൾക്ക് തെല്ലൊരാശ്വാസമാണ്. എങ്കിലും പഴയ ചില ഓർമ്മകളും ജനൽപ്പഴുതിലൂടെ അകത്തേക്ക് കടന്നുവരും. അതവൾക്ക് ഒടുവിൽ ആശങ്കകൾ മാത്രമാണ് സമ്മാനിക്കുക.
മാസങ്ങൾ കടന്നുപോയിട്ടും അവൾ റോബിൻസിനുവേണ്ടിയുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചില്ല. അതിനവൾക്ക് കഴിയുമായിരുന്നില്ലല്ലോ. മേശപ്പുറത്ത് റോബിൻസിന്റെ പഴയൊരു ചിത്രം ഉണ്ടായിരുന്നു. ചിരിച്ചുകൊണ്ടിരിക്കുന്ന അവന്റെ മുഖം. ആ ചിരിക്ക് പിന്നിൽ ഒളിച്ചിരുന്ന വേദനകളും രഹസ്യങ്ങളും അവൾക്ക് മാത്രം അറിയാമായിരുന്നു.
''നീ തിരിച്ചു വരും...'' അവൾ പല രാത്രികളിലും സ്വയം പറഞ്ഞിരുന്നു.
പക്ഷേ ഓരോ പ്രഭാതവും അവളുടെ പ്രതീക്ഷയെ അല്പം കൂടി ക്ഷീണിപ്പിച്ചു. റോബിൻസ് പോയ ദിവസം ഇന്നും അവളുടെ മനസ്സിൽ ഒരു മുറിവുപോലെ കിടന്നു.
''ബീന... ചില കാര്യങ്ങൾ എനിക്ക് ഒറ്റയ്ക്ക് നേരിടേണ്ടി വരും.''
അന്ന് അവൻ പറഞ്ഞ ആ വാക്കുകൾ ഇടയ്‌ക്കൊക്കെ അവളുടെ ചെവികളിൽ മുഴങ്ങുന്നുണ്ടായിരുന്നു. ബീനയ്ക്ക് അത് ഒരു കാത്തിരിപ്പ് മാത്രമായിരുന്നില്ല.
അത് അവനോടുള്ള അവളുടെ വിശ്വാസമായിരുന്നു.
ഓരോ വൈകുന്നേരവും അവൾ മുറ്റത്തേക്ക് ഇറങ്ങും. റോഡിന്റെ വളവിലേക്ക് നോക്കും. ഒരിക്കൽ ആ വഴിയിലൂടെ നടന്ന് വന്ന അവന്റെ നിഴൽ വീണ്ടും പ്രത്യക്ഷപ്പെടുമെന്ന പ്രതീക്ഷയിൽ. മഴയുള്ള ഒരു രാത്രി. മഴത്തുള്ളികൾ ഓടിന്റെ മേൽക്കൂരയിൽ വീഴുന്ന ശബ്ദത്തിനിടയിൽ, പുറത്തൊരു കാർ വന്നു നിന്നത് അവൾ അറിഞ്ഞില്ല.
പെട്ടെന്നാണ്...
മഴയുടെ മറവിലൂടെ ഒരു കാറിന്റെ വെളിച്ചം മുറ്റത്ത് തെളിഞ്ഞത്. അവളുടെ ഹൃദയം ഒരു നിമിഷം നിശ്ചലമായി. ആ വെളിച്ചം അവൾക്ക് പരിചിതമായ ഒരു ഓർമ്മപോലെ തോന്നി. കാറിന്റെ ഡോർ തുറന്ന് സാമാന്യം ഉയരമുള്ള ഒരാൾ പുറത്തേക്കിറങ്ങി.
പ്രായം ഏതാണ്ട് അറുപതിനോടടുത്തുണ്ട്. അദ്ദേഹത്തിന്റെ മുഖത്ത് അധികാരത്തിന്റെ കാഠിന്യമല്ല, ദീർഘയാത്രകളിലൂടെ ലഭിച്ച ശാന്തതയായിരുന്നു. അദ്ദേഹം കാറിനുള്ളിലേക്ക് തിരിഞ്ഞ് മൃദുവായി വിളിച്ചു.
''ബ്രദർ...''
അൽപനേരം കഴിഞ്ഞ് വാതിൽ തുറന്നു.
പുറത്തിറങ്ങിയ മനുഷ്യനെ കണ്ട നിമിഷം ബീനയുടെ ശ്വാസം നിലച്ചപോയി..!
(തുടരും)
ജോഷി ജോർജ്
നോവൽ ഇതുവരെ
നോവൽ ആരംഭിക്കുന്നു..! പുലിറ്റ്‌സർ ജേതാവ് - അധ്യായം ഒന്ന്: ദുരൂഹത നിറഞ്ഞ വിമാനാപകടം
https://vachakam.com/local/mysterious-plane-crash
പുലിറ്റ്‌സർ ജേതാവ് അധ്യായം 2 - സത്യമറിയാൻ ഭ്രാന്തിയായി..!
https://vachakam.com/local/pulitzer-prize-winner-chapter-2-i-went-crazy-to-know-the-truth
പുലിറ്റ്‌സർ ജേതാവ് അധ്യായം 3 - ആകാശവഴിയിലൂടെ വന്നു വീണ കറുത്ത കാൽപ്പാദം
https://vachakam.com/article/pulitzer-winner-chapter-3-the-black-footprint-that-fell-through-the-sky
പുലിറ്റ്‌സർ ജേതാവ് അധ്യായം 4 - ലക്ഷ്യത്തിലേക്ക് നടന്നുകയറാൻ കഴിയുന്ന നടപ്പാലം..!
https://vachakam.com/local/a-footbridge-that-can-be-walked-to-the-destina-tion
പുലിറ്റ്‌സർ ജേതാവ് നോവൽ 5 ചുടു ചുംബനത്തിന്റെ മായാത്ത മുദ്ര പതിഞ്ഞ നഗരം
https://vachakam.com/article/a-city-marked-by-the-indelible-imprint-of-a-passionate-kssi
പുലിറ്റ്‌സർ ജേതാവ് നോവൽ 6 രഹസ്യം ചുരുളഴിയുന്നു
https://vachakam.com/article/pulitzer-winner-novel-6-the-secret-unfolsd
പുലിറ്റ്‌സർ ജേതാവ് നോവൽ 7 പുതിയൊരു അന്വേഷണത്തിന്റെ ആരംഭം
https://vachakam.com/article/pulitzer-prize-winning-novel-7-the-beginning-of-a-new-investigation
പുലിറ്റ്‌സർ ജേതാവ് - നോവൽ 8 - ദാരിദ്ര്യത്തിന്റെ ഇരുണ്ട മുഖം
https://vachakam.com/article/pulitzer-winner-novel-8-the-dark-face-of-poverty
പുലിറ്റ്‌സർ ജേതാവ് - നോവൽ 9 - വീണ്ടും ക്യൂബൻ മാഫിയ
https://vachakam.com/article/pulitzer-winner-novel-9-the-cuban-mafia-again
പുലിറ്റ്‌സർ ജേതാവ് നോവൽ 10 ഒരു ടാൻസാനിയൻ യാത്രയിലെ പ്രശ്‌നങ്ങൾ
https://vachakam.com/article/pulitzer-winner-novel-10-troubles-on-a-tanzanian-journey
പുലിറ്റ്‌സർ ജേതാവ് - നോവൽ 11 - വിചിത്ര സ്വഭാവമുള്ള സുന്ദരികളുടെ വിളയാട്ടം
https://vachakam.com/article/pulitzer-winner-novel-11-a-tale-of-strange-beauties
പുലിറ്റ്‌സർ ജേതാവ് നോവൽ 12 തലയ്ക്കടിച്ചുണർത്തുന്ന വനമഹോത്സവം
https://vachakam.com/article/pulitzer-prize-winner-novel-12-the-mind-blowing-forest-festival
പുലിറ്റ്‌സർ ജേതാവ് നോവൽ 13 കാഗോ ഹോൾഡിൽ ജീവനോടെ പോകാമെന്നു കരുതുന്നവർ
പുലിറ്റ്‌സർ ജേതാവ് നോവൽ 14 കടലലേക്ക് പോകുന്ന നിഴൽ
https://vachakam.com/article/pulitzer-winner-novel-14-the-shadow-that-goes-to-the-sea
പുലിറ്റ്‌സർ ജേതാവ് - നോവൽ 15 - മനസ്സിലൂടെ ചെപ്പുകുളത്തേക്ക് ഒരുയാത്ര..!
പുലിറ്റ്‌സർ ജേതാവ് - നോവൽ 16 - ആഴക്കടലിൽ കണ്ടത് പ്രേതമോ, മനുഷ്യനോ..?https://vachakam.com/article/pulitzer-prize-winner-novel-16-was-it-a-ghost-or-a-human-being-seen-in-the-deep-sea
പുലിറ്റ്‌സർ ജേതാവ് - നോവൽ 17 - ആ രഹസ്യം അയാളെ ജീവനോടെ വിടുമോ..?
https://vachakam.com/article/pulitzer-winner-novel-17-will-that-secret-keep-him-alive
പുലിസ്റ്റർ ജേതാവ് - നോവൽ 18 - കടലിലെ നിയമം കനക്കുമ്പോൾ..!
https://vachakam.com/article/pulitzer-prize-winner-novel-18-when-the-law-of-the-sea-is-strong
പുലിറ്റ്‌സർ ജേതാവ് - നോവൽ 19 - നായകൻ കടലിന്റെ അഗാതതയിലേക്ക്..!
https://vachakam.com/article/pulitzer-prize-winner-novel-19-the-hero-goes-to-the-depths-of-the-sea
പുലിറ്റ്‌സർ ജേതാവ് - നോവൽ 20 - കടൽപരപ്പിലെ ബ്ലാക്ക്ഔട്ട് നിഗൂഢത, 17 മിനിറ്റ്
https://vachakam.com/article/pulitzer-winner-novel-20-blackout-mystery-on-the-seabed-17-minutes
പുലിറ്റ്‌സർ ജേതാവ് - നോവൽ 21 - എതിരാളിയുടെ തലയറുക്കുന്ന പ്രാകൃതർ
https://vachakam.com/local/pulitzer-winner-novel-21-the-primitives-who-behead-their-opponent
പുലിറ്റ്‌സർ ജേതാവ് - നോവൽ 22 - നിഴലുകളും നിലാവും ചേർന്ന് തീർത്ത ഭയാനക ദീപ്!
https://vachakam.com/article/pulitzer-prize-winner-novel-22-a-terrifying-island-made-of-shadows-and-the-moon
പുലിറ്റ്‌സർ ജേതാവ് - നോവൽ 23 - കടലമ്മയായി അലൂമ..!
https://vachakam.com/article/pulitzer-prize-winner-novel-23-alumna-as-kadalamma
പുലിറ്റ്‌സർ ജേതാവ് - നോവൽ 24 - ലോകം അറിയാത്ത അറിയേണ്ട അത്ഭുതം..
https://vachakam.com/article/pulitzer-prize-winner-novel-24-the-worlds-unknown-wonder
പുലിറ്റ്‌സർ ജേതാവ് - നോവൽ 25 - മൊട്ടിടുന്നത് പ്രണയമോ..? അറിയില്ല..!
https://vachakam.com/article/pulitzer-prize-winner-novel-25-is-it-love-that-makes-you-bald-i-donot-know
പുലിറ്റ്‌സർ ജേതാവ് - നോവൽ 26 - ചുട്ട കോഴിയെ പറപ്പിക്കുന്ന മന്ത്രവാദി ...!
https://vachakam.com/article/pulitzer-prize-winner-novel-26-the-witch-who-makes-a-roast-chicken-fly
പുലിറ്റ്‌സർ ജേതാവ് - നോവൽ 27 - കരിഞ്ചാത്തനുമായി നേർക്കു നേർ..!
https://vachakam.com/article/pulitzer-prize-winner-novel-27-face-to-face-with-the-black-devil
പുലിറ്റ്‌സർ ജേതാവ് - നോവൽ 28 - പത്രപ്രവർത്തനം ഒരു രാജ്യത്തിന്റെ ആത്മാവിനെ പിടിച്ചെടുക്കുന്ന ശക്തി
പുലിറ്റ്‌സർ ജേതാവ് - നോവൽ 29 - അതിർത്തികൾ കടന്ന പ്രകമ്പനം
https://vachakam.com/article/pulitzer-winner-novel-29-a-vibration-that-crossed-boundaries
പുലിറ്റ്‌സർ ജേതാവ് - നോവൽ 30 - ശബ്ദവും നിശബ്ദതയും തമ്മിലുള്ള ഏറ്റുമുട്ടൽ..!
https://vachakam.com/article/pulitzer-prize-winner-novel-30-the-clash-between-sound-and-silence
പുലിറ്റ്‌സർ ജേതാവ് - നോവൽ 31 - ലോകം അറിയപ്പെടേണ്ട അത്ഭുത ദ്വീപ്
പുലിറ്റ്‌സർ ജേതാവ് - നോവൽ 32 - റോബിൻസ് വീണ്ടും ന്യൂയോർക്കിൽ
https://vachakam.com/article/pulitzer-winner-novel-32-robbins-is-back-in-new-york
പുലിറ്റ്‌സർ ജേതാവ് - നോവൽ 33 - ജേണലിസത്തോട് തൽക്കാലം വിടപറയുന്നു
https://vachakam.com/article/pulitzer-winner-novel-33-saying-goodbye-to-journalism-for-the-time-being
പുലിറ്റ്‌സർ ജേതാവ് - നോവൽ 34 - നാട്ടിലെ വിശേഷങ്ങളറിയാൻ വെമ്പലോടെ.!
https://vachakam.com/article/pulitzer-prize-winner-novel-34-eager-to-learn-about-the-local-history
പുലിറ്റ്‌സർ ജേതാവ് - നോവൽ 35 - ഒന്നും പറയാനാകാതെ പോയത്..!
https://vachakam.com/article/pulitzer-prize-winner-novel-35-what-was-left-without-being-able-to-say-anything
പുലിറ്റ്‌സർ ജേതാവ് - നോവൽ 36 - അവിചാരിതമായ കൂടിക്കാഴ്ച
https://vachakam.com/article/pulitzer-prize-winner-novel-36-an-unexpected-meeting
പുലിറ്റ്‌സർ ജേതാവ് - നോവൽ 37 - അപ്രതീക്ഷിതമായ ചില തീരുമാനങ്ങൾ..!
https://vachakam.com/article/pulitzer-prize-winner-novel-37-some-unexpected-decisions
പുലിറ്റ്‌സർ ജേതാവ് - നോവൽ 38 - പുലിറ്റ്‌സർ ജേതാവിനെ കാൺമാനില്ല..!
https://vachakam.com/article/pulitzer-prize-winner-novel-38-the-pulitzer-prize-winner-is-missing
പുലിറ്റ്‌സർ ജേതാവ് - നോവൽ 39 - പ്രകാശം പരത്തിയ വയോവൃദ്ധൻ..!
https://vachakam.com/article/pulitzer-prize-winner-novel-39-the-old-man-who-spread-light
പുലിറ്റ്‌സർ ജേതാവ് - നോവൽ 40 - ഹഡ്‌സൺ നദീതീരത്തൊരു മൃതശരീരം
https://vachakam.com/article/pulitzer-winner-novel-40-a-dead-body-on-the-banks-of-the-hudson-river
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
