തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലാളികൾക്ക് ദ്രോഹകരമല്ലാത്ത രീതിയിലും അവരുടെ അവകാശങ്ങളെ ബാധിക്കാത്ത തരത്തിലും തൊഴിലാളികളെ വേദനിപ്പിക്കാത്ത വിധത്തിലും ലേബർ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
പാർലമെന്റ് ലേബർ കോഡുകൾ പാസാക്കിയ സാഹചര്യത്തിൽ ലേബർ കോഡുകൾ നടപ്പാക്കുന്നതിൽ നിന്ന് ഏതെങ്കിലും സർക്കാരുകൾക്ക് മാറിനിൽക്കാനാവില്ല.
കേരളത്തിൽ തൊഴിലാളികൾക്ക് ദ്രോഹകരമല്ലാത്ത തരത്തിലുള്ള ചട്ടങ്ങൾ രൂപീകരിക്കാൻ യുഡിഎഫ് സർക്കാർ നടപടികൾ സ്വീകരിക്കുമെന്നും അതിനുമുന്പ് എല്ലാ ട്രേഡ് യൂണിയനുകളുടെയും അഭിപ്രായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐഎൻടിയുസി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്ത് കോണ്ഗ്രസ് സർക്കാരുകൾ നടപ്പിലാക്കിയ 29 തൊഴിൽ നിയമങ്ങൾ മാറ്റിമറിച്ചാണ് ബിജെപി സർക്കാർ ലേബർ കോഡുകൾ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
