കഥ ഇതുവരെ: റിപ്പോർട്ടർ റോബിൻസ് ഒരു വിമാന അപകടത്തെക്കുറിച്ച് അറിയാൻ അമേരിക്കയിൽ നിന്നും കെനിയായിൽ എത്തി. അവിടത്തെ ദാരിദ്ര്യം ഭയാനകമായിരുന്നു. രക്ഷപെടാൻ ചിലർ കപ്പലിലും വിമാനത്തിലും ഒളിച്ചുകയറുന്നതായി അറിയുന്നു. ആ അനുഭവം നേരിട്ടറിയാൻ അയാൾ ഒരു ചരക്കുകപ്പലിൽ രഹസ്യമായി കയറി. ആ യാത്രക്കിടെ അയാൾക്ക് നടുക്കടലിലേക്ക് ചാടേണ്ടിവന്നു. ഒടുവിൽ ഒരു ദ്വീപിലെത്തി. അവിടെ അലൂമ എന്ന സ്ത്രീയോട് തന്റെ പൂർവ്വകാല കഥ പറയുന്നു.
അതിനു ശേഷം അലൂമയുടെയും ആ ദ്വീപിന്റേയും കഥ എഴുതാൻ തുനിയുന്നു റോബിൻസ്. ആ സമയം ആരെയോ തിരക്കി ഒരു കപ്പൽ ആ ദ്വീപിനെ ലക്ഷ്യമാക്കി യാത്രതിരിക്കുന്നു. റോബിൻസ് വീണ്ടും അമേരിക്കയിലെത്തി. ദ്വീപിനെക്കുറിച്ചുള്ള ഫീച്ചർ തയ്യാറാക്കിയതിനു ശേഷം കേരളത്തിൽ എത്തി. റോബിൻസ് ബീനയെ കണ്ടുമുട്ടുന്നു. തുടർന്നയാൾ അപ്രത്യക്ഷനാകുന്നു. ഈ അവസരത്തിൽ റോബിൻസിന് പുലിറ്റ്‌സർ അവാർഡ്. അതുവാങ്ങാൻ അയാൾക്ക് കഴിഞ്ഞില്ല. തുടർന്നു വായിക്കുക.
കൊടിയ വേനലിൽ പൊട്ടിവരണ്ട ഭൂമിയെ ആദ്യമഴ നനയ്ക്കുമ്പോൾ ഉയരുന്ന മണ്ണിന്റെ മണം പോലെ ഒരു അനുഭൂതിയായിരുന്നു ഡോ. ബീനയുടെ ഹൃദയത്തിലുണ്ടായത്. നാളുകളായി കരിഞ്ഞുകിടന്ന മനസ്സിലേക്ക് ഒരൊറ്റ നിമിഷം ജീവന്റെ പച്ചപ്പ് തിരികെ വന്നതുപോലെ. ലോകം മരിച്ചുപോയെന്ന് വിശ്വസിച്ച മനുഷ്യൻ, ആ രാത്രിയിൽ അവളുടെ മുന്നിൽ ജീവനോടെ നിന്നപ്പോൾ, അവളുടെ ഹൃദയം സ്തംഭിക്കുമോ എന്നുപോലും സംശയിച്ചുപോയി. മരണവാർത്തയെ തോൽപ്പിച്ച തിരിച്ചുവരവായിരുന്നു.
റോബിൻസിന്റെ വരവ് പുതിയൊരു പ്രകാശം നിറച്ചെങ്കിലും, ആ മനുഷ്യന്റെ കണ്ണുകളിൽ ബീന അതുവരെ കാണാത്ത ഒരു നിശ്ശബ്ദത ഉണ്ടായിരുന്നു. ലോകം ചുറ്റിനടന്ന മാധ്യമപ്രവർത്തകന്റെ അസ്വസ്ഥതയല്ല അത്; അഗ്‌നിയിലൂടെ കടന്നപോയ സ്വർണം കൈവരിക്കുന്ന ശാന്തതയായിരുന്നു.
കുറച്ചു സമയംകൂടി അവരോടൊപ്പം ചെലവഴിച്ച ശേഷം പരമഹംസ എഴുന്നേറ്റു. അദ്ദേഹം വന്ന കാറിൽ തന്നെ തിരികെ പോയി.
ആയാത്രയിൽ പരമഹംസയുടെ മനസ്സിൽ ഹിമാലയത്തിലെ ആ ദിവസം കടന്നുപോയി. സ്വാമി രാമയുടെ ശിഷ്യൻ പറഞ്ഞ വാക്കുകൾ വീണ്ടും ചെവിയിൽ മുഴങ്ങി. ''ഇയാൾ ഒരു പത്രപ്രവർത്തകൻ മാത്രമല്ല... അഗ്‌നിയിൽ ശുദ്ധിചെയ്യപ്പെടേണ്ട മനുഷ്യനാണ്. സമയമെത്തുമ്പോൾ അവനെ സഹായിക്കേണ്ടത് നിങ്ങളുടെ നിയോഗമാണ്.'' അന്ന് ആ വാക്കുകളുടെ അർഥം അദ്ദേഹത്തിന് മനസ്സിലായിരുന്നില്ല. പക്ഷേ ഇന്ന് എല്ലാം വ്യക്തമായിരുന്നു..!
ലോകം ഒരു പുലിറ്റ്‌സർ ജേതാവിനെയാണ് കണ്ടത്. താൻ കണ്ടത് അതിലും വലിയൊരു മനുഷ്യനെയായിരുന്നു. ഒരു പുരസ്‌കാരത്തേക്കാൾ വലിയ ഒരു ത്യാഗം ചുമക്കുന്ന മനുഷ്യനെ...! യുദ്ധമില്ലാത്ത ലോകം ഒരു സ്വപ്‌നമല്ല. അതിന് തുടക്കം കുറിക്കാൻ ധൈര്യപ്പെടുന്ന ആദ്യ മനുഷ്യനെയാണ് ലോകം കാത്തിരിക്കുന്നത്. ഒരു പക്ഷേ അത് ഇയാളാകാം..!
*** **** *** ***
ആ രാത്രി, എല്ലാവരും ഉറക്കത്തിലേക്ക് വഴുതിവീണിട്ടും റോബിൻസിന് ഉറങ്ങാനായില്ല.
മേശപ്പുറത്ത് കിടന്നിരുന്ന പഴയ സാറ്റലൈറ്റ് ഫോൺ അവൻ കൈയിലെടുത്തു. നാളുകൾക്കശേഷം വീണ്ടും അത് പ്രവർത്തിപ്പിക്കുമ്പോൾ, അവന്റെ വിരലുകൾക്കുപോലും ഒരു ചെറിയ വിറയൽ അനുഭവപ്പെട്ടു.
റോബിൻസ് നമ്പർ ഡയൽ ചെയ്തു.
ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ അർധരാത്രി കഴിഞ്ഞിരുന്നു.
മൂന്നാമത്തെ റിങ്ങിൽ ഫോൺ എടുക്കപ്പെട്ടു.
''പ്രൊഫസർ സൈമൺ ഗിച്ചാരു സ്പീക്കിങ്.''
റോബിൻസ് ഒരു നിമിഷം കണ്ണുകളടച്ചു.
''സൈമൺ സാർ...''
മറുതലയ്ക്കൽ നിശ്ശബ്ദത. സെക്കൻഡുകൾ മാത്രം നീണ്ട ആ നിശ്ശബ്ദത ഒരു യുഗം പോലെ തോന്നി. പിന്നീട് വിറയാർന്ന ശബ്ദം.
''റോബിൻസ്...? ദൈവമേ... ശരിക്കും നീ തന്നെയാണോ?''
''അതെ... ഞാൻ ജീവനോടെയുണ്ട്.'' ഗിച്ചാരു ദീർഘനിശ്വാസമെടുത്തു.
''നിന്നെക്കുറിച്ച് എത്രയോ പ്രാവശ്യം അന്വേഷിച്ചു. ഒടുവിൽ... നീ ആ ക്യാപ്ടന്റെ ഗ്രൂപ്പിൽ അകപ്പെട്ടുകാണമെന്നാ ഞാൻ കരുതിയത്.''
റോബിൻസ് മൃദുവായി പറഞ്ഞു:
''ക്യാപ്ടൻ എന്നെ വിഴുങ്ങിയില്ല'',
വീണ്ടും ഒരു നിമിഷം നിശ്ശബ്ദത. ശേഷം റോബിൻസ് ശബ്ദം താഴ്ത്തി.
''നമുക്ക് വീണ്ടും അലൂമയുടെ ആ ദ്വീപിലേക്ക് പോകണം.''
ഗിച്ചാരു ഒട്ടും ആലോചിച്ചില്ല.
''എപ്പോൾ?''
''എത്രയും വേഗം.''
''എങ്കിൽ കേൾക്ക്...''
അദ്ദേഹത്തിന്റെ ശബ്ദത്തിൽ പഴയ ആവേശം തിരികെയെത്തിയിരുന്നു.
''ഞാൻ തയ്യാറാണ്.''
അൽപ്പം നിർത്തി അദ്ദേഹം കൂട്ടിച്ചേർത്തു.
'ഞാൻ മാത്രമല്ല...നമ്മുടെ കിബേറ്റും ഉണ്ടാകും.''
ആ പേര് കേട്ടപ്പോൾ റോബിൻസിന്റെ മുഖത്ത് അപൂർവമായൊരു പുഞ്ചിരി വിടർന്നു.
തെരവോരത്ത് വിശപ്പുമായി പോരാടിയിരുന്ന ആ ചെറുക്കനെ ആദ്യമായി കണ്ട ദിവസം അയാളുടെ മനസ്സിലൂടെ മിന്നിമറഞ്ഞു. ഒരു നേരത്തെ ഭക്ഷണത്തിനും പഠിക്കാനുള്ള അവസരത്തിനുമായി കാത്തിരുന്ന കിബേറ്റിന്റെ ജീവിതത്തിന് പുതിയ ദിശ തുറന്നുകൊടുത്തത് റോബിൻസായിരുന്നു.
ഇപ്പോൾ അവൻ ഗിച്ചാരുവിന്റെ വലംകൈയായി മാറിയിരുന്നു. ഫോൺ വിളി ശബ്ദം കേട്ട് ബീന ഉറക്കത്തിൽ നിന്നു ഉണർന്നു. അയാളുടെ മുഖത്തേക്ക് നോക്കി സ്വരം താഴ്ത്തി ചോദിച്ചു:
''അവർ വരുമല്ലേ?''
റോബിൻസ് ജനലിലൂടെ രാത്രിയിലേക്ക് നോക്കി.
''അതെ...''
മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.
''ഇനി നമ്മുടെ യാത്ര തുടങ്ങുകയാണ്.''
പിറ്റേന്ന് അതിരാവിലെ തന്നെ ''പുനർജനി'' ഉണർന്നിരുന്നു.
നേര്യമംഗലത്തിന്റെ മലഞ്ചെരുവുകളെ നേർത്ത മഞ്ഞ് പൊതിഞ്ഞിരുന്നു. രാത്രിമഴയുടെ ഈർപ്പം ഇപ്പോഴും ഇലകളിൽ തങ്ങിനിന്നു. കാപ്പിച്ചെടികളിൽ നിന്ന് മണ്ണിലേക്ക് ഇറ്റുവീഴുന്ന മഴത്തുള്ളികളുടെ ശബ്ദം ഒരു പ്രാർത്ഥനയുടെ സംഗീതം പോലെ തോന്നി.
നെടുമ്പാശേരിയിലേക്കുള്ള കാർ മുറ്റത്ത് തയ്യാറായി നിൽക്കുകയായിരുന്നു. ഡ്രൈവർ പഴയ പള്ളിക്കരക്കാരൻ തന്നെ.
ഡോ. ബീനയുടെ അമ്മ മോളി യാത്രയ്ക്കായി കുറച്ച് ഭക്ഷണസാധനങ്ങൾ ബാഗിൽ ഒതുക്കിവച്ചു. പിതാവ് ടോമിച്ചൻ വീടിന്റെ വരാന്തയിൽ നിന്ന് ആകാശത്തേക്ക് നോക്കി നിന്നു. ബിനോയിയും ഭാര്യയും കുട്ടികളും നിശ്ശബ്ദരായിരുന്നു. ആരും അധികം സംസാരിച്ചില്ല.
കാരണം ഇത് ഒരു വിദേശയാത്ര മാത്രമല്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നു.
റോബിൻസ് പോകുന്നത് വെറുമൊരു ദ്വീപിലേക്കല്ല..!
ഒരു സ്വപ്‌നത്തിലേക്കാണ്.
കടലിനാൽ ലോകത്തിൽ നിന്ന് വേർപെട്ട ആ ദ്വീപിൽ, മനുഷ്യൻ പ്രകൃതിയോട് യുദ്ധം ചെയ്യാതെ, പ്രകൃതിയോടൊപ്പം ജീവിക്കാമെന്ന് തെളിയിച്ച ഒരു ചെറിയ സമൂഹം വളർന്നുവരികയായിരുന്നു.
അധികാരമത്സരങ്ങളോ സമ്പത്തിന്റെ അഹങ്കാരമോ വർഗവൈരമോ ഇല്ലാത്ത ഒരു ജീവിതം..!
മനുഷ്യന്റെ വില അയാളുടെ സമ്പത്തിലല്ല, ഹൃദയത്തിലാണെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം മനുഷ്യർ.
ആ വിത്ത് പാകിയത് അലൂമയായിരുന്നു.
ഒരു വിദേശിയായിട്ടും അവൾ അവിടുത്തെ ജനങ്ങളുടെ ജീവിതത്തിൽ ലയിച്ചുപോയിരുന്നല്ലൊ..! പ്രാകൃതരായ ആദിവാസികളെ തിന്മയിൽ നിന്നും നന്മയിലേക്ക് നയിച്ച സ്ത്രീ.
അവൾ തുടങ്ങിയ ചെറിയ പ്രവർത്തനങ്ങൾ, പിന്നീട് ഒരു സമൂഹത്തിന്റെ പ്രത്യാശയായി വളർന്നു.
ആ ദ്വീപിൽ അബോധാവസ്ഥയിൽ എത്തിച്ചേർന്ന റോബിൻസ് ആദ്യം കണ്ടത് മനുഷ്യരുടെ നന്മയായിരുന്നു.
പിന്നെ...സ്വന്തം ഉള്ളിലെ മനുഷ്യനെയും.
ആ ദിവസത്തിനുശേഷം അവന്റെ മനസ്സിൽ ഒരേയൊരു സ്വപ്‌നമേ ഉണ്ടായിരുന്നുള്ളൂ. യുദ്ധങ്ങളും പരസ്പരമത്സരങ്ങളും ഇല്ലാത്ത ഒരു ലോകം സാധ്യമാണോ...? അങ്ങനെയൊരു ലോകത്തിന്റെ ചെറിയ മാതൃക ആ ദ്വീപിൽ സൃഷ്ടിക്കാനാകുമോ...?
ടോമിച്ചൻ പതുക്കെ റോബിൻസിന്റെ അടുത്തേക്ക് വന്നു.
''മോനെ...''
റോബിൻസ് ആദരവോടെ അദ്ദേഹത്തിന്റെ മുന്നിൽ നിന്നു.
''നീ പോകുന്നത് നിന്റെ ജീവിതം തേടിയല്ല. കുറെ മനുഷ്യരുടെ ജീവിതം പണിയാനാണെന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്.''
ഒരു നിമിഷം നിർത്തി അദ്ദേഹം തുടർന്നു.
''അതിനേക്കാൾ വലിയ സേവനം വേറെയില്ല.''
റോബിൻസ് കുനിഞ്ഞ് അദ്ദേഹത്തിന്റെ കൈകളിൽ സ്പർശിച്ചു.
''ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം.''
''നിങ്ങൾക്കുവേണ്ടി മാത്രമല്ല മോനെ...'' ടോമിച്ചന്റെ ശബ്ദം പതറി.
''...നീ സ്വപ്‌നം കാണുന്ന ആ ലോകത്തിനുവേണ്ടിയും ഞങ്ങൾ പ്രാർത്ഥിക്കും.''
മോളി ബീനയെ ചേർത്തുപിടിച്ചു.
''മോളേ... ഈ യാത്ര നിങ്ങളെ എവിടെയെത്തിച്ചാലും, മനുഷ്യത്വം കൈവിടരുത്.'' ബീന പുഞ്ചിരിച്ചുകൊണ്ട് തലകുലുക്കി.
''അതാണല്ലോ ഞങ്ങൾ പോകുന്ന കാരണവും, അമ്മേ.''
ബിനോയി മുന്നോട്ട് വന്ന് റോബിൻസിന്റെ കൈ മുറുകെ പിടിച്ചു.
''... തിരികെ വരാൻ മറക്കരുത്.''
റോബിൻസ് ചെറുതായി ചിരിച്ചു.
''തിരികെ വരും.''
പിന്നെ ആ സ്‌ക്കൂളിന്റെ നാമഫലകത്തിലേക്ക് നോക്കി.
''പുനർജനി''
ആ പേര് വായിച്ചപ്പോൾ അവന്റെ മനസ്സിൽ ഒരു ചിന്ത മിന്നി.
''ചില സ്ഥലങ്ങൾ മനുഷ്യരെ വീണ്ടും ജനിപ്പിക്കുകയാണ്.''
ഡ്രൈവർ കാർ സ്റ്റാർട്ട് ചെയ്തു. യാത്ര തുടങ്ങുന്നതിന് മുമ്പ് എല്ലാവരും ഒരുമിച്ച് നിന്നു.
ടോമിച്ചൻ ഒരു ചെറിയ പ്രാർത്ഥന ചൊല്ലി.
''കർത്താവേ, ഇവർ പോകുന്ന വഴിയിൽ ഭയമുണ്ടാകാം. അനിശ്ചിതത്വമുണ്ടാകാം. പക്ഷേ ഇവരുടെ ഹൃദയത്തിലെ സ്‌നേഹം ഒരിക്കലും വറ്റാതിരിക്കട്ടെ. ഇവർ എവിടെ ചെന്നാലും അവിടെ സമാധാനത്തിന്റെ വിത്തുകൾ വിതയ്ക്കാൻ ശക്തി നൽകണമേ.''
ആ പ്രാർത്ഥനയ്ക്ക് ശേഷം ആരും ഒന്നും പറഞ്ഞില്ല. റോബിൻസും ബീനയും കാറിൽ കയറി. കാർ പതിയെ നീങ്ങി. വീട്ടുമുറ്റത്ത് നിന്ന എല്ലാവരും കൈവീശുന്നുണ്ടായിരുന്നു. ആ കൈകളിൽ യാത്രയയപ്പിനേക്കാൾ കൂടുതൽ ഉണ്ടായിരുന്നത് പ്രതീക്ഷ..! പ്രാർത്ഥന..!
ഒരുനാൾ, മനുഷ്യൻ മനുഷ്യനെ ഭയക്കാതെ ജീവിക്കുന്ന ഒരു ലോകം പിറക്കുമെന്ന വിശ്വാസം.
ആ വിശ്വാസം നെഞ്ചിലേറ്റി, റോബിൻസും ബീനയും ആഫ്രിക്കയിലേക്കുള്ള യാത്ര ആരംഭിച്ചു. മനുഷ്യരാശിയുടെ ഭാവി സ്വപ്‌നത്തിലേക്കുള്ള യാത്ര കൂടിയായിരുന്നു അത്.
(തുടരും)
ജോഷി ജോർജ്
നോവൽ ഇതുവരെ
നോവൽ ആരംഭിക്കുന്നു..! പുലിറ്റ്‌സർ ജേതാവ് - അധ്യായം ഒന്ന്: ദുരൂഹത നിറഞ്ഞ വിമാനാപകടം
https://vachakam.com/local/mysterious-plane-crash
പുലിറ്റ്‌സർ ജേതാവ് അധ്യായം 2 - സത്യമറിയാൻ ഭ്രാന്തിയായി..!
https://vachakam.com/local/pulitzer-prize-winner-chapter-2-i-went-crazy-to-know-the-truth
പുലിറ്റ്‌സർ ജേതാവ് അധ്യായം 3 - ആകാശവഴിയിലൂടെ വന്നു വീണ കറുത്ത കാൽപ്പാദം
https://vachakam.com/article/pulitzer-winner-chapter-3-the-black-footprint-that-fell-through-the-sky
പുലിറ്റ്‌സർ ജേതാവ് അധ്യായം 4 - ലക്ഷ്യത്തിലേക്ക് നടന്നുകയറാൻ കഴിയുന്ന നടപ്പാലം..!
https://vachakam.com/local/a-footbridge-that-can-be-walked-to-the-destina-tion
പുലിറ്റ്‌സർ ജേതാവ് നോവൽ 5 ചുടു ചുംബനത്തിന്റെ മായാത്ത മുദ്ര പതിഞ്ഞ നഗരം
https://vachakam.com/article/a-city-marked-by-the-indelible-imprint-of-a-passionate-kssi
പുലിറ്റ്‌സർ ജേതാവ് നോവൽ 6 രഹസ്യം ചുരുളഴിയുന്നു
https://vachakam.com/article/pulitzer-winner-novel-6-the-secret-unfolsd
പുലിറ്റ്‌സർ ജേതാവ് നോവൽ 7 പുതിയൊരു അന്വേഷണത്തിന്റെ ആരംഭം
https://vachakam.com/article/pulitzer-prize-winning-novel-7-the-beginning-of-a-new-investigation
പുലിറ്റ്‌സർ ജേതാവ് - നോവൽ 8 - ദാരിദ്ര്യത്തിന്റെ ഇരുണ്ട മുഖം
https://vachakam.com/article/pulitzer-winner-novel-8-the-dark-face-of-poverty
പുലിറ്റ്‌സർ ജേതാവ് - നോവൽ 9 - വീണ്ടും ക്യൂബൻ മാഫിയ
https://vachakam.com/article/pulitzer-winner-novel-9-the-cuban-mafia-again
പുലിറ്റ്‌സർ ജേതാവ് നോവൽ 10 ഒരു ടാൻസാനിയൻ യാത്രയിലെ പ്രശ്‌നങ്ങൾ
https://vachakam.com/article/pulitzer-winner-novel-10-troubles-on-a-tanzanian-journey
പുലിറ്റ്‌സർ ജേതാവ് - നോവൽ 11 - വിചിത്ര സ്വഭാവമുള്ള സുന്ദരികളുടെ വിളയാട്ടം
https://vachakam.com/article/pulitzer-winner-novel-11-a-tale-of-strange-beauties
പുലിറ്റ്‌സർ ജേതാവ് നോവൽ 12 തലയ്ക്കടിച്ചുണർത്തുന്ന വനമഹോത്സവം
https://vachakam.com/article/pulitzer-prize-winner-novel-12-the-mind-blowing-forest-festival
പുലിറ്റ്‌സർ ജേതാവ് നോവൽ 13 കാഗോ ഹോൾഡിൽ ജീവനോടെ പോകാമെന്നു കരുതുന്നവർ
പുലിറ്റ്‌സർ ജേതാവ് നോവൽ 14 കടലലേക്ക് പോകുന്ന നിഴൽ
https://vachakam.com/article/pulitzer-winner-novel-14-the-shadow-that-goes-to-the-sea
പുലിറ്റ്‌സർ ജേതാവ് - നോവൽ 15 - മനസ്സിലൂടെ ചെപ്പുകുളത്തേക്ക് ഒരുയാത്ര..!
പുലിറ്റ്‌സർ ജേതാവ് - നോവൽ 16 - ആഴക്കടലിൽ കണ്ടത് പ്രേതമോ, മനുഷ്യനോ..?https://vachakam.com/article/pulitzer-prize-winner-novel-16-was-it-a-ghost-or-a-human-being-seen-in-the-deep-sea
പുലിറ്റ്‌സർ ജേതാവ് - നോവൽ 17 - ആ രഹസ്യം അയാളെ ജീവനോടെ വിടുമോ..?
https://vachakam.com/article/pulitzer-winner-novel-17-will-that-secret-keep-him-alive
പുലിസ്റ്റർ ജേതാവ് - നോവൽ 18 - കടലിലെ നിയമം കനക്കുമ്പോൾ..!
https://vachakam.com/article/pulitzer-prize-winner-novel-18-when-the-law-of-the-sea-is-strong
പുലിറ്റ്‌സർ ജേതാവ് - നോവൽ 19 - നായകൻ കടലിന്റെ അഗാതതയിലേക്ക്..!
https://vachakam.com/article/pulitzer-prize-winner-novel-19-the-hero-goes-to-the-depths-of-the-sea
പുലിറ്റ്‌സർ ജേതാവ് - നോവൽ 20 - കടൽപരപ്പിലെ ബ്ലാക്ക്ഔട്ട് നിഗൂഢത, 17 മിനിറ്റ്
https://vachakam.com/article/pulitzer-winner-novel-20-blackout-mystery-on-the-seabed-17-minutes
പുലിറ്റ്‌സർ ജേതാവ് - നോവൽ 21 - എതിരാളിയുടെ തലയറുക്കുന്ന പ്രാകൃതർ
https://vachakam.com/local/pulitzer-winner-novel-21-the-primitives-who-behead-their-opponent
പുലിറ്റ്‌സർ ജേതാവ് - നോവൽ 22 - നിഴലുകളും നിലാവും ചേർന്ന് തീർത്ത ഭയാനക ദീപ്!
https://vachakam.com/article/pulitzer-prize-winner-novel-22-a-terrifying-island-made-of-shadows-and-the-moon
പുലിറ്റ്‌സർ ജേതാവ് - നോവൽ 23 - കടലമ്മയായി അലൂമ..!
https://vachakam.com/article/pulitzer-prize-winner-novel-23-alumna-as-kadalamma
പുലിറ്റ്‌സർ ജേതാവ് - നോവൽ 24 - ലോകം അറിയാത്ത അറിയേണ്ട അത്ഭുതം..
https://vachakam.com/article/pulitzer-prize-winner-novel-24-the-worlds-unknown-wonder
പുലിറ്റ്‌സർ ജേതാവ് - നോവൽ 25 - മൊട്ടിടുന്നത് പ്രണയമോ..? അറിയില്ല..!
https://vachakam.com/article/pulitzer-prize-winner-novel-25-is-it-love-that-makes-you-bald-i-donot-know
പുലിറ്റ്‌സർ ജേതാവ് - നോവൽ 26 - ചുട്ട കോഴിയെ പറപ്പിക്കുന്ന മന്ത്രവാദി ...!
https://vachakam.com/article/pulitzer-prize-winner-novel-26-the-witch-who-makes-a-roast-chicken-fly
പുലിറ്റ്‌സർ ജേതാവ് - നോവൽ 27 - കരിഞ്ചാത്തനുമായി നേർക്കു നേർ..!
https://vachakam.com/article/pulitzer-prize-winner-novel-27-face-to-face-with-the-black-devil
പുലിറ്റ്‌സർ ജേതാവ് - നോവൽ 28 - പത്രപ്രവർത്തനം ഒരു രാജ്യത്തിന്റെ ആത്മാവിനെ പിടിച്ചെടുക്കുന്ന ശക്തി
പുലിറ്റ്‌സർ ജേതാവ് - നോവൽ 29 - അതിർത്തികൾ കടന്ന പ്രകമ്പനം
https://vachakam.com/article/pulitzer-winner-novel-29-a-vibration-that-crossed-boundaries
പുലിറ്റ്‌സർ ജേതാവ് - നോവൽ 30 - ശബ്ദവും നിശബ്ദതയും തമ്മിലുള്ള ഏറ്റുമുട്ടൽ..!
https://vachakam.com/article/pulitzer-prize-winner-novel-30-the-clash-between-sound-and-silence
പുലിറ്റ്‌സർ ജേതാവ് - നോവൽ 31 - ലോകം അറിയപ്പെടേണ്ട അത്ഭുത ദ്വീപ്
പുലിറ്റ്‌സർ ജേതാവ് - നോവൽ 32 - റോബിൻസ് വീണ്ടും ന്യൂയോർക്കിൽ
https://vachakam.com/article/pulitzer-winner-novel-32-robbins-is-back-in-new-york
പുലിറ്റ്‌സർ ജേതാവ് - നോവൽ 33 - ജേണലിസത്തോട് തൽക്കാലം വിടപറയുന്നു
https://vachakam.com/article/pulitzer-winner-novel-33-saying-goodbye-to-journalism-for-the-time-being
പുലിറ്റ്‌സർ ജേതാവ് - നോവൽ 34 - നാട്ടിലെ വിശേഷങ്ങളറിയാൻ വെമ്പലോടെ.!
https://vachakam.com/article/pulitzer-prize-winner-novel-34-eager-to-learn-about-the-local-history
പുലിറ്റ്‌സർ ജേതാവ് - നോവൽ 35 - ഒന്നും പറയാനാകാതെ പോയത്..!
https://vachakam.com/article/pulitzer-prize-winner-novel-35-what-was-left-without-being-able-to-say-anything
പുലിറ്റ്‌സർ ജേതാവ് - നോവൽ 36 - അവിചാരിതമായ കൂടിക്കാഴ്ച
https://vachakam.com/article/pulitzer-prize-winner-novel-36-an-unexpected-meeting
പുലിറ്റ്‌സർ ജേതാവ് - നോവൽ 37 - അപ്രതീക്ഷിതമായ ചില തീരുമാനങ്ങൾ..!
https://vachakam.com/article/pulitzer-prize-winner-novel-37-some-unexpected-decisions
പുലിറ്റ്‌സർ ജേതാവ് - നോവൽ 38 - പുലിറ്റ്‌സർ ജേതാവിനെ കാൺമാനില്ല..!
https://vachakam.com/article/pulitzer-prize-winner-novel-38-the-pulitzer-prize-winner-is-missing
പുലിറ്റ്‌സർ ജേതാവ് - നോവൽ 39 - പ്രകാശം പരത്തിയ വയോവൃദ്ധൻ..!
https://vachakam.com/article/pulitzer-prize-winner-novel-39-the-old-man-who-spread-light
പുലിറ്റ്‌സർ ജേതാവ് - നോവൽ 40 - ഹഡ്‌സൺ നദീതീരത്തൊരു മൃതശരീരം
https://vachakam.com/article/pulitzer-winner-novel-40-a-dead-body-on-the-banks-of-the-hudson-river
പുലിറ്റ്‌സർ ജേതാവ് - നോവൽ 41 - മറവിയുടെ നിഴലിൽ
https://vachakam.com/article/pulitzer-prize-winner-novel-41-in-the-shadow-of-oblivion
പുലിറ്റ്‌സർ ജേതാവ് - നോവൽ 42 - അഗ്‌നിയിൽ സ്ഥുടം ചെയ്‌തെടുത്ത മനുഷ്യൻ
https://vachakam.com/article/pulitzer-winner-novel-42-the-man-forged-in-fire
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
