കൊച്ചി: നഗരത്തിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാരിലെ ക്രിമിനൽ പശ്ചാത്തലമുള്ളവരെ കണ്ടെത്തുന്നതിനായി പൊലിസ് നടപടി ആരംഭിച്ചു. കൊച്ചിയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ നിയമലംഘനങ്ങൾ തുടരുന്ന സാഹചര്യത്തിൽ എല്ലാ സ്വകാര്യ ബസ് ജീവനക്കാർക്കും പൊലിസ് ക്ലിയറൻസും തിരിച്ചറിയൽ കാർഡും നിർബന്ധമാക്കാൻ അടുത്തിടെ കൊച്ചി സിറ്റി പൊലിസ് സ്വകാര്യ ബസ് ഉടമകളുമായി നടത്തിയ യോഗത്തിൽ തീരുമാനിച്ചിരുന്നു.
ട്രാഫിക് പൊലിസിൻറെ നേതൃത്വത്തിലാണ് നടപടികൾ. ഇതിൻറെ ഭാഗമായി കൊച്ചിയിലെ ബസ് ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ പൊലിസ് പരിശോധിക്കുകയാണ്. ആയിരത്തിലധികം വരുന്ന ബസ് ജീവനക്കാർക്ക് ഇതിനായി അപേക്ഷ നൽകിയിട്ടുണ്ട്. ബസ് ജീവനക്കാർ നൽകിയ അപേക്ഷയുടെ പരിശോധന നടത്തുന്നത് സ്പെഷൽ ബ്രാഞ്ചാണ്. ഗുരുതരമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ടവർ, ക്രിമിനൽ കേസ് പ്രതികളായിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളും നൽകണം. ട്രാഫിക് പൊലിസിന് ലഭിക്കുന്ന അപേക്ഷകൾ സ്പെഷൽ ബ്രാഞ്ചിന് നൽകി അവർ പരിശോധിച്ച ശേഷമാകും പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നത്.
ഇതുവരെ 800 ജീവനക്കാരാണ് അപേക്ഷ സമർപ്പിച്ചത്. ഇതിൽ 600 പേരുടെ അപേക്ഷ പാസായി. മറ്റുള്ളവയിൽ പരിശോധന നടക്കുകയാണ്. ബസ് ഓപ്പറേറ്റർമാർക്ക് വിതരണം ചെയ്യുന്ന പ്രത്യേക ഫോമിലാണ് ജീവനക്കാരുടെ വിവര ശേഖരണം. വിലാസം, ലൈസൻസ് നമ്പർ, ആധാർ നമ്പർ എന്നിവയുൾപ്പടെയുള്ള വിശദാംശങ്ങൾ ശേഖരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
