ശബരിമല ടെൻഡർ വിവാദം: ഉദ്യോഗസ്ഥരുടെ ഫോൺ രേഖ പരിശോധിക്കും

SEPTEMBER 27, 2026, 11:57 PM

തിരുവനന്തപുരം: ശബരിമല ടെൻഡർ വിവാദത്തിൽ ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. സംശയമുള്ള മൂന്ന് ഉദ്യോഗസ്ഥരുടെ  ഫോൺ വിളി രേഖകളും പരിശോധിക്കും. ഉദ്യോഗസ്ഥർ വിവരം ചോർത്തി നൽകിയ രണ്ട്  കരാറുകാരിൽ നിന്ന് വിജിലൻസ് പ്രാഥമിക വിവരം ശേഖരിച്ചു.   

 ടെൻഡർ റദ്ദാക്കിയതിന് പിന്നിലെ കാരണം

 110 കടമുറികളുടെ ടെൻഡർ നടപടികൾ ചോർന്നതായി മനസിലാക്കിയത് പിന്നാലെ ടെൻഡർ പൂർണമായും റദ്ദാക്കുകയായിരുന്നു. ലേലം റദ്ദാക്കിയ ഈ കടമുറികളുടെ റീ-ടെൻഡർ ഈ ആഴ്ച തന്നെ വിളിക്കും.  ടെൻഡറിൽ സുതാര്യത കൊണ്ടുവരാൻ ആദ്യമായി ഇ ലേലം നടത്താൻ തീരുമാനിച്ചതിന് പിന്നാലെയാണ് വിവരങ്ങൾ ചോർന്നത്.  . ഓരോ കടയിലേക്കും ടെൻഡറിൽ പങ്കെടുത്ത ആളുകളുടെ പേര് വിവരമാണ് പുറത്തായത്. രേഖകളുടെ രഹസ്യ സ്വഭാവം  നഷ്ടമായതോടെയാണ് റീ ടെൻഡർ നടത്തുക

vachakam
vachakam
vachakam

ദേവസ്വം വിജിലൻസ് അന്വേഷണം ദ്രുത​ഗതിയിൽ

 തിരുവിതാംകൂർ ദേവസ്വം ബോർഡിന് മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് എസ്പിക്ക് നിർദേശം നൽകിയിട്ടുണ്ട്. വരാനിരിക്കുന്ന ബുധനാഴ്ച നടക്കുന്ന ദേവസ്വം ബോർഡ് യോഗത്തിൽ വിജിലൻസ് റിപ്പോർട്ട് ചർച്ച ചെയ്യും. ടെൻഡർ നടപടികളിൽ തിരിമറി നടന്നിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.


vachakam
vachakam
vachakam



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam