തിരുവനന്തപുരം: ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ വാഹന വ്യൂഹത്തിന് നേരെ ബൈക്ക് ഓടിച്ചു കയറ്റിയ രണ്ടു പേർ അറസ്റ്റിൽ.
വള്ളക്കടവ് സ്വദേശികളായ ഷക്കീർ, നാദിർഷാ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കോവളത്താണ് വൻ സുരക്ഷാവീഴ്ചയുണ്ടായത്. ഇരുവരും മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ബാലരാമപുരത്ത് നടന്ന പരിപാടിയിൽ പങ്കെടുത്ത ശേഷം ഉപരാഷ്ട്രപതി തിരികെ എയർപോർട്ടിലേക്ക് പോകവെയായിരുന്നു സംഭവം. തിരുവല്ലം ഭാഗത്തുനിന്ന് വന്ന ബൈക്ക് കോവളം ജംഗ്ഷനിൽ തടയാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഇതിന് സാധിച്ചില്ല. തുടർന്ന് ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് കാഞ്ഞിരംകുളത്ത് വെച്ച് പൊലീസ് യുവാക്കളെ പിടികൂടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
