പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; 18-കാരൻ അറസ്റ്റിൽ

NOVEMBER 28, 2026, 1:01 AM

ആലപ്പുഴ : പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തു. 

രണ്ടുവർഷത്തോളമായി പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി പലതവണ പീഡിപ്പിച്ചതായാണ് മൊഴി. പെൺകുട്ടി നിലവിൽ ഗർഭിണിയാണെന്ന് പൊലീസ് അറിയിച്ചു. തെക്കേക്കര വില്ലേജിൽ ചെറുകുന്നം മുറിയിൽ നടയിൽ വടക്കത്തിൽ വീട്ടിൽ അനന്തു (18) ആണ് പിടിയിലായത്. 

മറ്റൊരു പോക്സോ കേസിലും മോഷണക്കേസിലും ഇയാൾ മുൻപ് ഉൾപ്പെട്ടിട്ടുണ്ട്. ആ കേസുകളിൽ ഉൾപ്പെട്ട സമയത്ത് പ്രതി പ്രായപൂർത്തിയാകാത്തയാളായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പൊലീസിന്റെ പിടിയിലായത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam