ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ്ങിൽ അട്ടിമറി നടന്നിട്ടില്ലെന്ന്  വിജിലൻസ് റിപ്പോർട്ട്

NOVEMBER 28, 2026, 1:40 AM

തിരുവനന്തപുരം: ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ്ങിൽ ആസൂത്രിതമായ അട്ടിമറിയോ തട്ടിപ്പോ നടന്നിട്ടില്ലെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. 

ചില ടൂർ ഓപ്പറേറ്റർമാർ അടുത്തടുത്ത ദിവസങ്ങളിൽ വെർച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്തിട്ടുണ്ട്. ഇതിനായി ഉപയോഗിച്ച രേഖകൾ ദർശനത്തിനെത്തിയ സ്വാമിമാരുടേത് തന്നെയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ബുക്കിങ് പൂർത്തിയായിട്ടും ദർശനത്തിനെത്തിയ ഭക്തരുടെ എണ്ണത്തിൽ പകുതിയോളം കുറവുണ്ടായതിനെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

vachakam
vachakam
vachakam

വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് എന്നിവയുടെ എണ്ണവും വർധിപ്പിക്കും. പന്തളത്തും സ്പോട്ട് ബുക്കിങ് കൗണ്ടർ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ സ്പെഷ്യൽ കമ്മീഷണർ മുഖേന ഹൈക്കോടതിയെ അറിയിക്കാനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam