ബ്രഹ്മഗിരി ഡെവലപ്മെന്‍റ്  സൊസൈറ്റിയിൽ ജീവനക്കാരുടെ അക്കൗണ്ടുപയോഗിച്ച് കള്ളപ്പണം  വെളുപ്പിക്കാൻ ശ്രമിച്ചതായി പരാതി 

NOVEMBER 27, 2026, 11:39 PM

വയനാട്: വയനാട് ബ്രഹ്മഗിരി ഡെവലപ്മെന്‍റ്  സൊസൈറ്റിയിൽ ജീവനക്കാരുടെ അക്കൗണ്ടുപയോഗിച്ച് കള്ളപ്പണം  വെളുപ്പിക്കാൻ ശ്രമിച്ചതായി പരാതി. 

സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയിൽ സാമ്പത്തിക ക്രമക്കേട് നടത്തതിയെന്നാരോപിച്ച് കോൺഗ്രസ് നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നിക്ഷേപകർക്ക് പണം നൽകണമെന്നാണ് ആവശ്യം. സൊസൈറ്റിയുടെ പേരിൽ കോടികൾ തട്ടിയെന്നാണ് ആരോപണം.  

 സൊസൈറ്റിയിലെ മുൻ ജീവനക്കാരൻ  നൗഷാദ് മാട്ടിൽ ആണ് പരാതി നൽകിയത്. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച്  അന്വേഷണം നടത്തണം എന്നാണ് നൗഷാദിന്‍റെ ആവശ്യം.

vachakam
vachakam
vachakam

വയനാട് ജില്ലയിലെ കാർഷിക, ക്ഷീര, ഭക്ഷ്യസംസ്കരണ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി.   നിക്ഷേപകർക്ക് പണം തിരികെ നൽകാത്തതിനെ തുടർന്ന് വ്യാപക പ്രതിഷേധങ്ങളും നിയമനടപടികളും ഉണ്ടായിട്ടുണ്ട്. മുൻ ജീവനക്കാരുടെ അക്കൗണ്ടുകൾ വഴി കള്ളപ്പണം വെളുപ്പിക്കാൻ നീക്കം നടന്നുവെന്ന പരാതിയാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam