ചെന്നൈ: മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച് ഡിഎംകെ. പാർട്ടി എംപിമാരുടെ യോഗം ഇതുസംബന്ധിച്ച പ്രമേയം പാസാക്കി.
പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചെന്നൈയിലെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ ചേർന്ന ലോക്സഭാ, രാജ്യസഭാ എംപിമാരുടെ യോഗത്തിലാണ് നിലപാട് വ്യക്തമാക്കിയത്. തമിഴ്നാടിന്റെ നിലവിലുള്ള സീറ്റ് വിഹിതത്തിന് യാതൊരു കോട്ടവും തട്ടില്ലെന്ന് കേന്ദ്രസർക്കാർ ഉറപ്പുനൽകിയ സാഹചര്യത്തിലാണ് ഡിഎംകെയുടെ ഈ നിർണ്ണായക തീരുമാനം.
ഡിഎംകെ ഭരണകക്ഷിക്ക് മുന്നിൽവച്ച ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. നിലപാട് പുനഃപരിശോധിക്കണമെന്ന ഇന്ത്യാ സഖ്യത്തിൻ്റെ അഭ്യർത്ഥന ഡിഎംകെ തള്ളിയതായും സൂചനയുണ്ട്. ഇന്ത്യാ സഖ്യ യോഗത്തിലെത്തി ശരദ് പവാർ വിഭാഗം ബില്ലിനെ പിന്തുണയ്ക്കുമെന്നറിയിക്കും.
പ്രത്യേക സമ്മേളനത്തിൽ മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകളാണ് അവതരിപ്പിക്കുന്നത്. അതിർത്തി പുനർനിർണയിക്കുന്ന വ്യവസ്ഥകളടങ്ങിയ ഭരണഘടനാ ഭേദഗതി ബിൽ, മണ്ഡല പുനർനിർണയ കമ്മീഷൻ രൂപീകരണ ബിൽ, കേന്ദ്രഭരണ പ്രദേശങ്ങൾക്കായുള്ള ബിൽ എന്നിവയാണ് അവതരിപ്പിക്കുക. 15 വർഷത്തേക്കാണ് വനിതാ സംവരണം കൊണ്ടുവരുന്നത്. പ്രാതിനിധ്യ അനുപാതം 2051 വരെ നിലനിർത്തുമെന്നതിനാൽ ജനസംഖ്യാനുപാതം കൂടുതലുള്ള സംസ്ഥാനങ്ങൾക്ക് കൂടുതൽ സീറ്റുകൾ എന്ന രീതിയിലുള്ള മാറ്റം ഒഴിവാകുമെന്ന് കേന്ദ്രം വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
