മു​ഖ്യ​മ​ന്ത്രി​യു​ടെ ഫോൺ ചോർത്തൽ ആ​രോ​പ​ണം ചെ​ന്നി​ത്ത​ല​യെ ല​ക്ഷ്യ​മി​ട്ടെന്ന് എം.​ബി.​ രാ​ജേ​ഷ്

NOVEMBER 28, 2026, 2:24 AM

തി​രു​വ​ന​ന്ത​പു​രം: ഫോ​ൺ ചോ​ർ​ത്തു​ന്നു​വെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ അ​തീ​വ ഗൗ​ര​വ​ത​ര​മാ​ണെന്ന്  എം.​ബി.​രാ​ജേ​ഷ്. 

 മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻറെ ആ​രോ​പ​ണം ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ ല​ക്ഷ്യ​മി​ട്ടാണെന്നും എം.​ബി.​രാ​ജേ​ഷ് ആരോപിച്ചു.  ത​ൻറെ ഫോ​ൺ ചോ​ർ​ത്തു​ന്നു എ​ന്ന് മു​ഖ്യ​മ​ന്ത്രി പ​രാ​തി പ​റ​യു​ന്ന നാ​ടാ​യി കേ​ര​ളം മാ​റി. മു​ഖ്യ​മ​ന്ത്രി വി​ര​ൽ ചൂ​ണ്ടു​ന്ന​ത് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് നേ​രെ​യാ​ണ്.

ആ​രെ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണം. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ക​ണ്ണും​ന​ട്ടി​രി​ക്കു​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​തെ​ന്നും എം.​ബി.​രാ​ജേ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു.

vachakam
vachakam
vachakam

 മു​ഖ്യ​മ​ന്ത്രി​ക്ക് മ​ന്ത്രി​യെ വി​ശ്വാ​സ​മി​ല്ല. ഫോ​ൺ ചോ​ർ​ത്താ​ൻ പൊ​ലിസി​ന് മാ​ത്ര​മേ പ​റ്റൂ. ഇ​ക്കാ​ര്യ​ത്തി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

  ‘എന്റെ ഫോൺ വരെ ചോർത്തുന്നുണ്ട്, അതെനിക്കറിയാം’– എന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. തിരുവനന്തപുരത്ത് ഭരണഘടനാദിന പരിപാടിയിലാണ് മുഖ്യമന്ത്രി തന്റെ ആശങ്ക പങ്കുവച്ചത്. എന്നാൽ മുഖ്യമന്ത്രിയുടെ  ഫോൺ ചോർത്താൻ  ധൈര്യം കാട്ടുന്നത് ആരാണെന്ന ചർച്ചയാണ് സമൂഹമാധ്യമത്തിൽ ഉൾപ്പെടെ ഉയരുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam