ഗ്രീൻ ഇഗ്വാനയെ വിൽക്കാൻ ശ്രമിച്ച പെറ്റ്ഷോപ്പ് ഉടമ പിടിയിൽ

SEPTEMBER 28, 2026, 12:47 AM

തിരുവനന്തപുരം:   സംരക്ഷിത ജീവിയായ ഗ്രീൻ ഇഗ്വാനയെ വിൽപന നടത്താൻ ശ്രമിച്ചയാൾ പിടിയിൽ. വ്യാജ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നിർമിച്ച് വിൽക്കാനായിരുന്നു ഇയാളുടെ ശ്രമം. 

തിരുവനന്തപുരം തിരുമലയ്ക്കടുത്ത്’ പെറ്റ് ഷോപ്പ് നടത്തിയിരുന്ന ബിനോയ് (32) ആണ് പിടിയിലായത്. വനംവകുപ്പിൻറെ പ്രത്യേക അന്വേഷണത്തിൽ ഇയാളുടെ കൈവശമുണ്ടായിരുന്ന വിദേശ ജീവിയായ ഇഗ്വാനയെ കണ്ടെത്തി. പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ വി. വിപിൻ ചന്ദ്രൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽ കുമാർ, എസ്എഫ്ഒ ജിജുമോൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ജി.എസ് റോഷ്നി കാവ്യ എസ്. നായർ, രമ്യ, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. 

ഗ്രീൻ ഇഗ്വാന  സംരക്ഷിത ജീവി  

vachakam
vachakam
vachakam

1972-ലെ വന്യജീവി സംരക്ഷണ നിയമ ഭേദഗതി (2022) പ്രകാരം സംരക്ഷിത വിഭാഗത്തിൽപെട്ട ജീവിയാണ് ഇത്. ഇതിനെ കൈവശം വെക്കാനും വിൽപന നടത്താനും ചീഫ് വൈൽഡ് ലൈഫ് വാർഡൻറെ അനുമതി നിർബന്ധമാണ്. ചിഫ് വൈൽഡ് ലൈഫ് വാർഡൻറെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഇയാൾ വിൽപന നടത്തിവന്നതെന്നായിരുന്നു വിവരം.

വ്യാജ സർട്ടിഫിക്കറ്റ്

ബെംഗ്ളൂരു കേന്ദ്രീകരിച്ചുള്ള സംഘമാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമാണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.  തനിക്ക് ലഭിച്ചത് വ്യാജ സർട്ടിഫിക്കറ്റാണെന്ന് അറിയാതെ വിൽപ്പന നടത്തിയെന്നാണ് യുവാവിൻറെ മൊഴി. വ്യാജരേഖ ചമയ്ക്കൽ കേസിൽ വിശദമായ അന്വേഷണം നടത്തി മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam