മുംബൈ: ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി രോഹിത് ശര്‍മയെ ടീമില്‍ നിലനില്‍ത്തി മുംബൈ ഇന്ത്യന്‍സ്. രോഹിത് ഉള്‍പ്പെടെ അഞ്ച് പേരെയാണ് മുംബൈ നിര്‍ത്തിയത്.
16.30 കോടിക്കാണ് രോഹിത്തിനെ മുംബൈ നിലനിര്‍ത്തിയത്. ജസ്പ്രിത് ബുമ്ര (18 കോടി), സൂര്യകുമാര്‍ യാദവ് (16.35 കോടി), ഹാര്‍ദിക് പാണ്ഡ്യ (16.5 കോടി) തിലക് വര്‍മ (8 കോടി) എന്നിവരും ടീമില്‍ തുടരും.
ഇഷാന്‍ കിഷന്‍, ടിം ഡേവിഡ് എന്നിവരെ ടീം കയ്യൊഴിഞ്ഞു. ഇരുവരും മെഗാ ലേലത്തിനുണ്ടാവും. ഒരു ആര്‍ടിഎം ഓപ്ഷന്‍ മുംബൈക്ക് ബാക്കിയുണ്ട്. പേഴ്‌സില്‍ 55 കോടിയും അവശേഷിക്കുന്നുണ്ട്.
അതേസമയം, രാജസ്ഥാന്‍ റോയല്‍സ് ജോസ് ബട്‌ലറേയും യൂസ്‌വേന്ദ്ര ചാഹലിനേയും കൈവിട്ടു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (18 കോടി), യശസ്വി ജയ്‌സ്വാള്‍ (18), റിയാന്‍ പരാഗ് (14), ധ്രുവ് ജുറല്‍ (14), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (11), സന്ദീപ് ശര്‍മ (4) എന്നിവരെയാണ് ടീം നിലനിര്‍ത്തിയത്.
വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍, ന്യൂസിലന്‍ഡ് പേസര്‍ ട്രന്റ് ബോള്‍ട്ട് എന്നിവരാണ് ഒഴിവാക്കപ്പെട്ട പ്രധാന താരങ്ങള്‍. മെഗാ താരലേലത്തില്‍ ചെലവഴിക്കാന്‍ 41 കോടി രാജസ്ഥാന്റെ പോക്കറ്റിൽ ബാക്കിയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്