മലയാളിയായ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ പ്രകീർത്തിച്ച് ഓസ്ട്രേലിയൻ മുൻ ഇതിഹാസ ക്രിക്കറ്ററും കമൻ്റേറ്ററുമായ റിക്കി പോണ്ടിങ്. ഈ തലമുറയിലെ ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ആരെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു പോണ്ടിങ്.
"സഞ്ജു സാംസൺ എന്നൊരു താരം ടി20 ക്രിക്കറ്റ് കളിക്കുന്നുണ്ടെന്ന് എത്ര പേർക്ക് അറിയാമെന്ന് എനിക്ക് ഉറപ്പില്ല. ഞാൻ എപ്പോഴും കാണാൻ ഇഷ്ടപ്പെടുന്ന സ്റ്റൈലിഷ് ബാറ്ററാണ് സഞ്ജു. അയാൾ ക്രീസിലെത്തുന്നതും ബാറ്റ് ചെയ്യുന്നതും ഏറെ ഇഷ്ടപ്പെടുന്നു," പോണ്ടിങ് പറഞ്ഞു. സ്പോർട്സ് ചാനലായ സ്കൈ സ്പോർട്സിൽ ഇംഗ്ലണ്ട് മുൻ താരം നാസർ ഹുസൈനുമായി സംസാരിക്കവെയാണ് പോണ്ടിങ് സഞ്ജുവിനെ പ്രശംസിച്ചത്.
ഏത് താരങ്ങളുടെ ശൈലിയാണ് ഇഷ്ടമെന്നുള്ള ചോദ്യത്തിന് രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, വിരാട് കോഹ്ലി തുടങ്ങിയ ഈ തലമുറയിലെ ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിങ് പ്രകടനം താൻ ആസ്വദിച്ച് കാണാറുണ്ടെന്ന് പോണ്ടിങ് പറഞ്ഞു. ഇതോടൊപ്പമാണ് രാജസ്ഥാന്‍ റോയല്‍സിൻ്റെ സൂപ്പർ താരവും നായകനുമായ സഞ്ജു സാംസണോടുള്ള ആരാധനയും അദ്ദേഹം വെളിപ്പെടുത്തിയത്.
"ഇന്ത്യന്‍ ബാറ്റിംഗ് നിരയിലേക്ക് നോക്കൂ. രോഹിത് എത്രത്തോളം മനോഹരമായിട്ടാണ് കളിക്കുന്നത്. ശുഭ്മാന്‍ ഗില്‍ കളിക്കുന്നത് കാണാന്‍ ഇഷ്ടപ്പെടുന്നു. റിഷഭ് പന്തിന്റെ ബാറ്റിങ് ഞാന്‍ ആസ്വദിക്കാറുണ്ട്. അതിനിടയില്‍ കോഹ്ലിയുമുണ്ട്," പോണ്ടിങ് പറഞ്ഞു. ജോസ് ബട്‌ലറാണ് പരിമിത ഓവർ ക്രിക്കറ്റിൽ പോണ്ടിങ് കാണാൻ ഇഷ്ടപ്പെടുന്ന മറ്റൊരു താരം. ടെസ്റ്റ് ക്രിക്കറ്റിൽ ജോ റൂട്ട്, കെയ്ൻ വില്യംസൺ എന്നിവരുടെയും ബാറ്റിങ് കാണാൻ ഇഷ്ടപ്പെടുന്നുവെന്ന് പോണ്ടിങ് കൂട്ടിച്ചേർത്തു.
ഈ തലമുറയിൽ കാണാൻ ഇഷ്ടപ്പെടുന്ന താരമായി നാസർ ഹുസൈൻ തെരഞ്ഞെടുത്തത് ഇന്ത്യൻ താരം രോഹിത് ശർമയെ ആണ്. "തന്നോട് ആരെങ്കിലും ബാറ്റിങ് എങ്ങനെയെന്ന് ചോദിച്ചാൽ തീർച്ചയായും അത് ബുദ്ധിമുട്ടാണെന്ന് ഞാൻ പറയും. എന്നാൽ രോഹിത് ശർമ അനായാസം ബാറ്റ് ചെയ്യുന്നു. രോഹിത് ശർമ അയാൾക്ക് ഇഷ്ടപ്പെട്ട പുൾ ഷോട്ട് നിരവധി തവണ കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന് ജോ റൂട്ട് എന്നതുപോലെ, ലോക ക്രിക്കറ്റിൻ്റെ താരം രോഹിത് ശർമയാണ്," നാസർ ഹുസൈൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്