നിലനിര്‍ത്തുന്ന അഞ്ച് താരങ്ങളെ കുറിച്ചുള്ള സൂചന നല്‍കി സിഎസ്‌കെ

OCTOBER 30, 2024, 3:28 PM

ഐ.പി.എല്‍ മേഗാലേലത്തിന് രണ്ട് നാളുകള്‍ ബാക്കി നില്‍ക്കെ ടീമിലെ നിലനിര്‍ത്താന്‍ സാധ്യതയുള്ള താരങ്ങളെ കുറിച്ച്‌ സൂചന നല്‍കി ചെന്നൈ സൂപ്പര്‍ കിങ്‌സ്.  സി.എസ്.കെഈ  സൂചന നല്‍കികൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടു. 

അഞ്ച് താരങ്ങളെയാണ് സി.എസ്.കെ നിലനിര്‍ത്തുക എന്ന് ടീം വ്യക്തമാക്കുന്നു. താരങ്ങള്‍ ആരാണെന്ന് വ്യക്തമാക്കിയില്ലെങ്കിലും ചില താരങ്ങളുടെ ആട്രിബ്യൂട്‌സ് വെച്ചുകൊണ്ട് കുറച്ച്‌ ഇമോജികള്‍ ചേര്‍ക്കുകയായിരുന്നു. റിട്ടന്‍ഷന്‍ പ്ലെയേഴ്സിന്റെ പട്ടിക സമര്‍പ്പിക്കാന്‍ ബിസിസിഐ അനുവദിച്ച സമയപരിധി അവസാനിക്കാന്‍ 48 മണിക്കൂര്‍ ശേഷിക്കെ താരങ്ങളുടെ പേര് പറയാതെ സിഎസ്‌കെ പട്ടിക പുറത്തുവിട്ടു.

അഞ്ച് താരങ്ങളെയാണ് സിഎസ്‌കെ നിലനിര്‍ത്തുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തം. ഇവരെ മനസിലാക്കാന്‍ എക്സ് അക്കൗണ്ടിലെ പോസ്റ്റില്‍ ചിഹ്നങ്ങള്‍ മാത്രമാണ് നല്‍കിയിരുക്കുന്നത്. 43-കാരനായ മഹേന്ദ്ര സിങ് ധോണി ഇത്തവണ സിഎസ്‌കെയ്ക്ക് കളിക്കുമോ എന്നാണ് ആരാധകര്‍ക്ക് പ്രധാനമായും അറിയേണ്ടത്. നാലാമത്തെ പേരിന് നേരെയുള്ള ചിഹ്നങ്ങളില്‍ ഒന്ന് ഹെലികോപ്റ്ററായതോടെ ആരാധകരും ഹാപ്പി.

vachakam
vachakam
vachakam

എംഎസ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് അത്രയേറെ പ്രശസ്തമാണ്. മാത്രമല്ല ഇതിലെ ചിഹ്നങ്ങളിനൊന്ന് ഇന്ദ്രജാലക്കാരന്റെ തൊപ്പിയും. മഹേന്ദ്ര സിങ് ആണ് ഇതെന്ന് ഉറപ്പിക്കാന്‍ ഇതില്‍ കൂടുതലൊന്നും വേണ്ടെന്നാണ് പോസ്റ്റ് ഏറ്റെടുത്ത ആരാഘകര്‍ ഗണിച്ച്‌ പറയുന്നത്. ഇതില്‍ ഒരു ചിഹ്നം മൈക്ക് ആണ്. അത് ടീമിന്റെ നായകനെന്ന നിലയില്‍ ധോണിയെ കുറിക്കുന്നുവെന്ന് കരുതാം.

ഫ്രാഞ്ചൈസിയില്‍ തുടരുന്ന താരങ്ങളെ സമൂഹ മാധ്യമങ്ങളില്‍ സാധാരണ കാണാറുള്ള ചിഹ്നങ്ങള്‍ ഉപയോഗിച്ചാണ് സൂചിപ്പിച്ചിരിക്കുന്നത്. ഓരോരുത്തര്‍ക്കും ആറ് വീതം ചിഹ്നങ്ങള്‍. സ്റ്റാറും തീയും സ്നേഹവും സൗഹൃദവും ശരിയും സൂചിപ്പിക്കുന്ന ചിഹ്നങ്ങള്‍ കൊണ്ടാണ് ഒന്നാമത്തെ താരത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഇത് സൂപ്പര്‍ സ്റ്റാര്‍ രവീന്ദ്ര ജഡേജ ആണെന്നാണ് കൂടുതല്‍ പേരും കരുതുന്നത്.

സിഎസ്‌കെയുടെ പോസ്റ്റില്‍ ധോണിക്കും ജഡേജയ്ക്കും പുറമേയുള്ള മൂന്ന് താരങ്ങള്‍ റുതുരാജ് ഗെയ്ക്വാദ്, മതീഷ പതിരണ, രച്ചിന്‍ രവീന്ദ്ര എന്നിവരാണെന്നാണ് സൂചന. എന്നാല്‍ മറ്റു ചില പേരുകളും ചിലര്‍ ഊഹിക്കുന്നുണ്ട്. ധോണി ഇത്തവണ അണ്‍ക്യാപ്ഡ് (ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടില്ലാത്തവര്‍) താരമെന്ന ഗണത്തിലാണ് വരിക. അഞ്ച് വര്‍ഷത്തിലേറെയായി ഇന്ത്യക്കായി കളിക്കാത്തവരും ഇതില്‍ ഉള്‍പ്പെടും. ഇതോടെ വെറും നാല് കോടി രൂപയ്ക്ക് ധോണിയെ നിലനിര്‍ത്താന്‍ സിഎസ്‌കെയ്ക്ക് കഴിയും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam