ന്യൂസിലന്‍ഡിനെതിരായ വനിതാ ഏകദിനത്തില്‍ നേടിയ സെഞ്ചുറിയോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മൃതി മന്ദാന.
താരത്തിന്റെ സെഞ്ചുറി പ്രകടനത്തിന്റെ മികവില്‍ മൂന്നാം ഏകദിനവും ഒപ്പം പരമ്ബരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു. സെഞ്ചുറിയോടെ വനിതാ ഏകദിനത്തില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമായി സ്മൃതി മന്ദന മാറി.
7 സെഞ്ചുറികള്‍ നേടിയിരുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസതാരവുമായ മിതാലി രാജിന്റെ റെക്കോര്‍ഡാണ് സ്മൃതി മറികടന്നത്.
88 ഇന്നിങ്ങ്‌സുകളില്‍ നിന്നാണ് സ്മൃതി 8 സെഞ്ചുറികള്‍ സ്വന്തമാക്കിയത്. അതേസമയം 211 ഇന്നിങ്ങ്‌സുകളില്‍ നിന്നായിരുന്നു മിതാലിയുടെ നേട്ടം. 6 സെഞ്ചുറികളുമായി ഹര്‍മന്‍ പ്രീത് കൗറാണ് ലിസ്റ്റില്‍ മൂന്നാമതുള്ളത്. 2013ലാണ് സ്മൃതി മന്ദാന ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്