ന്യൂഡെല്‍ഹി: വ്യാജ പൊലീസ് ഓഫീസുകള്‍ വഴി നടത്തിയ 'ഡിജിറ്റല്‍ അറസ്റ്റ്' തട്ടിപ്പില്‍ മലയാളികളടക്കം 6000 ല്‍ ഏറെ ആളുകള്‍ കുടുങ്ങിയെന്ന് റിപ്പോര്‍ട്ട്. വ്യാജ പൊലീസ് ഓഫീസുകള്‍ പ്രവര്‍ത്തിച്ചത് കംബോഡിയയും മ്യാന്‍മാറും ആസ്ഥാനമാക്കിയാണെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടെയിരുന്ന് ഡെല്‍ഹി പൊലീസ് ഉദ്യോഗസ്ഥരായി ചമഞ്ഞവര്‍ ആളുകളെ ഫോണില്‍ വിളിച്ച് ഡിജിറ്റല്‍ അറസ്റ്റ് ചെയ്തതായി അറിയിക്കുകയും പിഴയായി പണം കൈമാറാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
വ്യാജ സമന്‍സുകള്‍ അയച്ച ശേഷമാണ് ആളുകളെ ഫോണില്‍ വിളിച്ച് ഡിജിറ്റല്‍ അറസ്റ്റ് ചെയ്തതായി പറയുന്നത്. കോടിക്കണക്കിന് രൂപയാണ് ചിലരില്‍ നിന്നും പിഴയായി ആവശ്യപ്പെട്ടത്. ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യാജ ഡിജിറ്റല്‍ അറസ്റ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ജിപിഎസ് ലൊക്കേഷന്‍ ട്രാക്ക് ചെയ്താണ് കംബോഡിയയിലെയും മ്യാന്‍മാറിലെയും തട്ടിപ്പ് കേന്ദ്രങ്ങള്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്. കംബോഡിയയില്‍ നാല് കേന്ദ്രങ്ങളും മ്യാന്‍മാറില്‍ രണ്ട് കേന്ദ്രങ്ങളും ഇത്തരം തട്ടിപ്പിനായി പ്രവര്‍ത്തിക്കുന്നെന്നാണ് കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്