മുംബൈ: ഐഫോണകളുടെ ഉല്‍പാദനത്തിന് പിന്നാലെ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്കായുളള റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് (ആര്‍ ആന്റ് ഡി) വിഭാഗവും ഇന്ത്യയില്‍ ആരംഭിക്കാനൊരുങ്ങി കമ്പനി. ആപ്പിള്‍ ഓപ്പറേഷന്‍സ് ഇന്ത്യ എന്ന പേരില്‍ ഉപകമ്പനി സ്ഥാപിച്ചായിരിക്കും ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
സാംസങ്, എല്‍ജി, സോണി എന്നി കമ്പനികള്‍ക്കും ചൈനീസ് കമ്പനികളായ ഒപ്പോ, വിവോ എന്നിവര്‍ക്കും ഇന്ത്യയില്‍ നിലവില്‍ ആര്‍ ആന്‍ഡ് ഡി വിഭാഗങ്ങളുണ്ട്. ആപ്പിള്‍ കൂടി ആ ശ്രേണിയില്‍ ചേരുന്നതോടെ മുന്‍നിര കമ്പനികളുടെ ആര്‍ ആന്‍ഡ് ഡി ഹബ്ബായി ഇന്ത്യ മാറും.
ആപ്പിളിന്റെ ഐഫോണ്‍ ഉള്‍പ്പെടെയുളള പുതിയ പ്രൊഡക്ടറുകള്‍ ഇന്ത്യയില്‍ തന്നെ രൂപകല്‍പന ചെയ്യാനും അതിന്റെ ടെസ്റ്റിങ് ഉള്‍പ്പെടെ ഇന്ത്യയില്‍ തന്നെ നടത്താനും ഇതോടെ സാധിക്കും. ഇന്ത്യയിലെ ഉല്‍പാദനം കൂടി ഉയരുന്നതോടെ പുതിയ പ്രൊഡക്റ്റുകള്‍ ഡിസൈന്‍ ചെയ്ത് വിപണിയിലെത്തിക്കുന്ന കാലതാമസം ഒഴിവാക്കാന്‍ കമ്പനിക്കാകും. നിലവില്‍ അമേരിക്ക, ചൈന, ജര്‍മനി, ഇസ്രയേല്‍ എന്നിവിടങ്ങളിലാണ് ആപ്പിളിന് ആര്‍ ആന്റ് ഡി വിഭാഗം ഉളളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്