മുംബൈ: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) 3 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 25,500 കോടി രൂപ) വായ്പ തേടുന്നു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ഐഎല്‍ അര ഡസനോളം വായ്പാ ദാതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്.
കുടിശ്ശികകള്‍ തീര്‍ക്കാനാണ് റിലയന്‍സ് വമ്പന്‍ വായ്പ എടുക്കുന്നത്. വായ്പയുടെ നിബന്ധനകള്‍ ഇനിയും അന്തിമമാക്കിയിട്ടില്ല. അടുത്ത വര്‍ഷം 2.9 ബില്യണ്‍ ഡോളറിന്റെ കടബാധ്യത കമ്പനിക്ക് ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഗ്രൂപ്പ് 8 ബില്യണ്‍ ഡോളര്‍ (ഏകദേശം 700 കോടി രൂപ) വായ്പയായി സമാഹരിച്ചിരുന്നു. 55 ബാങ്കുകള്‍ ചേര്‍ന്നാണ് റിലയന്‍സിന് ആ തുക വായ്പയായി നല്‍കിയത്.
നവംബറില്‍ യുഎസ് ഡോളറിനെതിരെ അഭൂതപൂര്‍വമായ താഴ്ന്ന നിലയിലെത്തി ഇന്ത്യന്‍ രൂപ ദുര്‍ബലമായി തുടരുന്നതിനിടെയാണ് പുതിയ വായ്പയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വരുന്നത്.
റിലയന്‍സിന് നിലവില്‍ ഇന്ത്യയുടെ സോവറിന്‍ ഗ്രേഡിനേക്കാള്‍ മുകളിലാണ് റേറ്റിംഗ് നല്‍കിയിരിക്കുന്നത്, ഒരു കമ്പനി അത് ആസ്ഥാനമായുള്ള രാജ്യത്തേക്കാള്‍ ഉയര്‍ന്ന വായ്പായോഗ്യത ആസ്വദിക്കുന്ന അപൂര്‍വ സംഭവമാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്