മുബൈ: എട്ട് വർഷങ്ങൾക്ക് ശേഷം മുബൈയിലെ സ്റ്റോറിൻ്റെ പ്രവർത്തനം അവസാനിപ്പിച്ച് പ്രമുഖ ഫാഷൻ ബ്രാൻഡായ സാറ. മൂന്ന് കോടിയോളം മാസവാടക നൽകി ദക്ഷിണ മുബൈയിൽ പ്രവർത്തിച്ചിരുന്ന സ്റ്റോറാണ് സാറ പൂട്ടുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
വാടക ഇനത്തിൽ നൽകുന്ന ഈ തുക കമ്പനിക്ക് നഷ്ടം ഉണ്ടാക്കുന്നുവെന്ന കണ്ടെത്തലിന് പിന്നാലെയാണ് തീരുമാനം എന്നാണ് ലഭിക്കുന്ന വിവരം. ഫെബ്രുവരി 23 നാണ് അവസാനമായി സ്റ്റോർ തുറന്ന് പ്രവർത്തിച്ചത്. സ്റ്റോർ പൂട്ടുന്നതുമായി ബന്ധപ്പെട്ട് നോട്ടീസും ഇവിടെ പതിച്ചിട്ടുണ്ട്.
അതേസമയം 21 വർഷത്തേക്കുള്ള കരാറായിരുന്നു സാറയ്ക്ക് മുബൈ സ്റ്റോറുമായി ഉണ്ടായിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം. 2016 ൽ സ്ഥലം വാടകയക്ക് എടുത്ത് സാറ എട്ട് വർഷത്തിനിപ്പുറം സ്റ്റോർ പൂട്ടാൻ തീരുമാനം എടുക്കുകയായിരുന്നു. തുടക്കത്തിൽ മാസ വാടകയായി 2.25 കോടിയായിരുന്നു കമ്പനി നൽകിയിരുന്നത്. എന്നാൽ ഓരോ വർഷം കഴിയുമ്പോഴും 5% ശതമാനം വെച്ച് വാടക വർധിപ്പിക്കുകയായിരുന്നു. ഇതോടെ 36. 18 കോടി രൂപ കമ്പനിക്ക് പ്രതിവർഷം നൽകേണ്ടതായി വന്നു. ഇത് കമ്പനിക്ക് നഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോർട്ട്. മുബൈയിലെ സ്റ്റോറിലെ കച്ചവടം ലാഭമുണ്ടാക്കാത്ത സാഹചര്യത്തിലാണ് തീരുമാനം എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്