തിരുവനന്തപുരം: കോർപ്പറേഷൻ സത്യപ്രതിജ്ഞയ്ക്കിടെ ദൈവങ്ങളുടെയും മറ്റും പേരിൽ സത്യപ്രതിജ്ഞ ചെയ്ത കൗൺസിലമാർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി സിപിഐഎം രംഗത്ത്. കോൺഗ്രസ്, ബിജെപി കൗൺസിലർമാർക്കെതിരെ സത്യപ്രതിജ്ഞാ ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.
അതേസമയം 20 കൗൺസിലർമാർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഗുരുദേവൻ, ബലിദാനികൾ എന്നിവരുടെയല്ലാം പേരിലാണ് ഈ 20 പേരും സത്യപ്രതിജ്ഞ ചൊല്ലിയത്. ജില്ലയിൽ പലയിടത്തും ഇത്തരത്തിലുള്ള സത്യപ്രതിജ്ഞകൾ തിരുത്തിയെങ്കിലും കോർപ്പറേഷനിൽ തിരുത്തൽ ഉണ്ടായിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
