ഡാളസ് എയർപോർട്ട് പോലീസ് സർജന്റ് ഡ്യൂട്ടിക്കിടെ മരിച്ചു

DECEMBER 24, 2025, 11:31 PM

ഡാളസ്: ഡാളസ്‌ഫോർട്ട് വർത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പോലീസ് സർജന്റ് ചാൾസ് 'അലൻ' വർക്‌സ് മരിച്ചു.  ചൊവ്വാഴ്ച ഡ്യൂട്ടിക്കിടെ ഉണ്ടായ ആരോഗ്യ അടിയന്തരാവസ്ഥയെത്തുടർന്നാണ് മരണം സംഭവിച്ചത്.

2020ൽ ഡി.എഫ്.ഡബ്ല്യു പോലീസ് ഡിപ്പാർട്ട്‌മെന്റിൽ ചേർന്ന അദ്ദേഹം 2022ലാണ് സർജന്റായി സ്ഥാനക്കയറ്റം ലഭിച്ചത്. ഇതിനുമുമ്പ് ടെന്റൺ കൗണ്ടി ഷെരീഫ് ഓഫീസ്, ടാറന്റ് കൗണ്ടി കോളേജ് പോലീസ് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സത്യസന്ധതയും വിനയവുമുള്ള ഒരു മികച്ച നേതാവായിരുന്നു അലൻ എന്ന് പോലീസ് ചീഫ് ബ്രയാൻ റെഡ്‌ബേൺ അനുസ്മരിച്ചു.

vachakam
vachakam
vachakam

മരണകാരണമായ ആരോഗ്യപ്രശ്‌നത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംസ്‌കാര ചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam