ഒക്ലഹോമ:ഏപ്രിൽ 7 ചൊവ്വാഴ്ച രാത്രി പോൾസ് വാലി ഹൈസ്‌കൂളിലുണ്ടായ വെടിവെപ്പിൽ പ്രിൻസിപ്പാൾ കിർക്ക് മൂർ ഉൾപെടെ രണ്ട് പേർക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു. വെടിയുതിർത്തത് ഈ സ്‌കൂളിലെ തന്നെ മുൻ വിദ്യാർത്ഥിയായ 20 വയസ്സുകാരൻ വിക്ടർ ഹോക്കിൻസാണ് എന്ന് പോലീസ് തിരിച്ചറിഞ്ഞു.
സ്‌കൂൾ കെട്ടിടത്തിനുള്ളിൽ തോക്കുമായി എത്തിയ വിക്ടറിനെ പ്രിൻസിപ്പാളും മറ്റ് ജീവനക്കാരും ചേർന്ന് തടയാൻ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റത്.
കാലിന് വെടിയേറ്റ പ്രിൻസിപ്പാളിനെ ഉടൻ തന്നെ വിമാനമാർഗ്ഗം ആശുപത്രിയിലെത്തിച്ചു. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല. വെടിവെപ്പിൽ വിദ്യാർത്ഥികൾക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
പ്രതിയെ പോലീസ് പിടികൂടി ഗാർവിൻ കൗണ്ടി ജയിലിലേക്ക് മാറ്റി. വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
വിദ്യാർത്ഥികളെ സംരക്ഷിക്കാൻ ധീരമായി പ്രവർത്തിച്ച പ്രിൻസിപ്പാളിനെ ഒക്ലഹോമ ഗവർണർ അഭിനന്ദിച്ചു. മുൻകരുതൽ നടപടിയായി സ്‌കൂളിലെ ഇതര പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഏലിയൻസും പറക്കുംതളികകളും സത്യമോ? രഹസ്യരേഖകൾ കണ്ട് ഞെട്ടി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്; നിർണ്ണായക
ട്രംപിനെ സമ്മർദ്ദത്തിലാക്കി ഇറാൻ യുദ്ധം; വിപണിയിൽ ആശങ്കയൊഴിയുന്നില്ല
ഇറാൻ വിഷയത്തിൽ 'ശുഭവാർത്ത' ഉണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്; കരാറിൽ വ്യക്തത നൽകാതെ
ഷിക്കാഗോയിൽ വെടിവെപ്പ്: മൂന്ന് മരണം, ഒരാളുടെ നില ഗുരുതരം