ന്യൂ ഓർലിയൻസ്: ലൂസിയാനയിലെ സൈനിക താവളത്തിൽ വെച്ച് ഇമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ച യുഎസ് ആർമി ഉദ്യോഗസ്ഥന്റെ ഭാര്യയെ വിട്ടയച്ചു. ഹോണ്ടുറാസിൽ ജനിച്ച ആനി റാമോസ് എന്ന 22കാരിയെയാണ് നാടുകടത്തൽ ഭീഷണിക്കിടെ മോചിപ്പിച്ചത്.
സ്റ്റാഫ് സർജന്റ് മാത്യു ബ്ലാങ്ക് തന്റെ ഭാര്യയെ സൈനിക ആനുകൂല്യങ്ങൾക്കും ഗ്രീൻ കാർഡിനും അപേക്ഷിക്കാനായി ഫോർട്ട് പോൾക്ക് സൈനിക താവളത്തിൽ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. 2005 മുതൽ അമേരിക്കയിൽ താമസിക്കുന്ന ആനിക്ക് നിയമപരമായ പദവിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
യുദ്ധകാലത്ത് സൈനികരുടെ കുടുംബാംഗങ്ങളെ നാടുകടത്തുന്നത് സൈന്യത്തിന്റെ മനോവീര്യത്തെ തകർക്കുമെന്ന് വിവിധ സംഘടനകൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് സൈനിക റിക്രൂട്ട്‌മെന്റിനെ ദോഷകരമായി ബാധിക്കുമെന്നും വിമർശനമുയർന്നു.
മുൻപ് സൈനികരുടെ കുടുംബാംഗങ്ങൾക്ക് ഇമിഗ്രേഷൻ നിയമങ്ങളിൽ ഇളവ് നൽകിയിരുന്നു. എന്നാൽ നിലവിലെ ഭരണകൂടത്തിന്റെ കർശനമായ നാടുകടത്തൽ നയങ്ങൾ സൈനിക കുടുംബങ്ങളെപ്പോലും ബാധിക്കുന്നതിന്റെ ഉദാഹരണമായി ഈ സംഭവം മാറി.
മോചിതയായ ആനി റാമോസ് തന്റെ പഠനം തുടരാനും ഭർത്താവിനൊപ്പം സമാധാനമായി ജീവിക്കാനുമാണ് ആഗ്രഹിക്കുന്നതെന്ന് പ്രതികരിച്ചു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമേരിക്ക-ഇറാൻ വെടിനിർത്തൽ നിലവിൽ വന്നു, എങ്കിലും പ്രധാന തർക്കങ്ങളിൽ തീരുമാനമാകാത്തത് ആശങ്കയാകുന്നു
ആയുധം നൽകിയാൽ പണികിട്ടും; ഇറാന് ആയുധം നൽകുന്ന രാജ്യങ്ങൾക്ക് 50 ശതമാനം നികുതി
ലോകം ഉറ്റുനോക്കിയ ചുവടുമാറ്റം; ഇറാനുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്
12 -ാമത് എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റിന് ഏപ്രിൽ 11ന് തുടക്കം കുറിക്കും