ആശ്വസിക്കാം! സ്വർണ്ണവിലയിൽ നേരിയ ഇടിവ്

DECEMBER 9, 2025, 10:12 AM

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി.ഇന്നലെ ഇരുന്നൂറ് രൂപയായിരുന്നു സ്വർണത്തിന് കൂടിയിരുന്നത്. എന്നാൽ ഇന്ന് അതിൽ നിന്ന് 240 രൂപ കുറഞ്ഞു. 95400 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില. 11,925 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ ഇന്നത്തെ വില.

95,640 ആയിരുന്നു ഇന്നലത്തെ വില. ഡിസംബ‌ർ നാലിനാണ് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വില. 95,080 രൂപയായിരുന്നു അന്നത്തെ വില. അഞ്ചാം തീയതിയാണ് ഏറ്റവും കൂടിയ വില 95,840 രൂപയായിരുന്നു.

വർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ എങ്ങനെയായിരിക്കും പുതിയ വർഷത്തെ വിപണിയെന്ന ആശങ്കയിലാണ് ജനങ്ങളുള്ളത്. എന്നാൽ ഈ ട്രെൻ്റിൽ നിന്നും മാറ്റമുണ്ടാകുമെന്നും വിലയിരുത്തുന്നുണ്ട്. സ്വർണ വില കുറയാനും സാധ്യതയുള്ളതായി വിദഗ്ദർ പറയുന്നു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam